ഇതാ ഒരു കദന കഥ.
ഈ മണല്‍ ആരാണ്യത്തില് ടെമോക്ലിസ് വാള് എപ്പോളുംതലയ്ക്കു മുകളില്‍.ഉണ്ണുമ്പോളും ഉറങ്ങുമ്പോളും .സ്വസ്ഥത കെടുത്താന്‍..
നാളെ ഓഫീസില്‍ ചെന്നാല്‍ അറിയാം ജോലി ഉണ്ടോ എന്ന്...
All Kerala Colleges Alumni Forum
നടതിയ തല്‍സമയ ചെറുകഥ മത്സരത്തില്‍ എനിക്ക് രണ്ടാം സമ്മാനം നേടിത്തന്ന കഥ
വിഷയം
ആഗോള സാമ്പത്തിക മാന്ദ്യം എന്റെ ഗള്‍ഫ് ജീവിതത്തില്‍.
തണുപ്പില്‍ വെട്ടി വിയര്ത്തപ്പോള് ..
"നിങ്ങള്‍ ഇത് എന്ത് വിചാരിച്ചുള്ള കിടപ്പാണ്? ഇന്ന് വെള്ളിയാഴ്ച ഒന്നുമല്ലല്ലോ" !!! അല്ലെങ്കില്‍ തന്നെ വെള്ളിയാഴച നിങ്ങള്‍ക്കല്ലേ ഉള്ളൂ ?.എനിക്ക് എല്ലാ ദിവസവും ഒരു
പോലെയല്ലേ ?
ഇവിടെക്കിടന്നു മാട് പണിയുംബോലെ പണിയുക.ആ വാഷിംഗ് മെഷീന് കേടായിട്ടു ഒരാഴ്ച ആയി.
ഒന്ന് നന്നാക്കി തരാന്‍ പറഞ്ഞിട്ട് നിങ്ങള്ക് അതിനു നേരമില്ല.അതെങ്ങനെ,ഇവിടുത്തെ കാര്യങ്ങള്‍ എങ്ങെനെ ഒക്കെയോ നടക്കുന്നു എന്നല്ലാതെ ഇതൊന്നും ശ്രദ്ധിക്കാറില്ലല്ലോ..!!!
ഭാര്യുടെ ശകാര വര്‍ഷം കേട്ട് കണ്ണ് തുറക്കുമ്പോള്‍ സമയം അല്പം കടന്നു പോയി എന്ന് മനസ്സിലും
തോന്നി. എഴുന്നേറ്റിരുന്നു.അവളെ ഒന്ന് നോക്കി.സാധാരണ പറയാറുള്ളത് പോലെ ജോലിക്ക് പോയാല്‍
അവള് സമ്പാദിച്ചു തരുന്നതിന്റെ കണക്ക് അവളും, അത് കൊണ്ട് കുടുംബത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍
ഞാനും, തമ്മില്‍ തമ്മില്‍ കണക്കു പറഞ്ഞു സമയം കളയാരുള്ളത് എല്ലാം ഒരൊറ്റ നോട്ടത്തില്‍ മാത്രം ഒതുക്കി വീണ്ടും ഇരുന്നു.എന്റെ മുഖത്ത് നോക്കിയപ്പോള്‍ ഞാന്‍ ഒന്നിനും തയ്യാറില്ല എന്ന ഭാവം കണ്ടിട്ടാവും ഒന്നും മിണ്ടാതെ അവള് അടുക്കളയിലേക്കു തന്നെ വലിഞ്ഞു.
അല്ലെങ്കില്‍ തന്നെ തോന്നിക്കാനും ഇനി ഈ ലേറ്റ് ആയ വേളയില്‍ എന്നോട് ഗുസ്തിക്ക് വന്നാല്‍ കുട്ടികളുടെ സ്കൂള്‍ ബസ് പോവും.അപ്പോള്‍പ്പിന്നെ അതിന്റെ ബാക്കിയും അവള് തന്നെ നോക്കണമല്ലോ എന്ന്.
ഇടയ്ക്കു വീണ്ടും വന്ന് അവള് പറഞ്ഞു.
രാവിലെ മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തിരുന്നു.ഞാന്‍ എടുത്തില്ല കേട്ടോ.
നിങ്ങളെ ആരൊക്കെ വിളിക്കുന്നു എന്തൊക്കെ ആണ് എന്ന് നോക്കിയിട്ട് പിന്നെ
അത് ചോദിക്കാനും പറയാനും വേറൊരു കാരണം ആകണ്ട എന്ന് കരുതിക്കാണും
അവള്.
ഞാന്‍ missed കാള്‍ നോക്കി. ഓ സഞ്ജീവന് ആണ് അവനു ഫാമിലി സ്റ്റാറ്റസ്
കിട്ടിയെന്നും ഉടനെ ബിന്ദു വരുന്നു എന്നും ഒരു വീട് നോക്കണം എന്നും പറഞ്ഞിരുന്നു.
അക്കാര്യം ഞാന്‍ മറന്നു.സന്ജീവിനെ തിരിച്ചു വിളിച്ചു.
"അളിയാ അവള്‍ക്കു വിസ എടുത്തു. നാളെ വരും "
അപ്പൊ വീടൊക്കെ എടുത്തോ?
"അതെല്ലാം പെട്ടെന്ന് ശരിയാക്കി.ഒന്നൊന്നര വര്‍ഷം ആയില്ലേടാ അവള് ഇങ്ങനെ തീ തിന്നുന്നത്?വീട്ടിലെ കാര്യങ്ങള്‍ നിനക്ക് അറിയാമല്ലോ.ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല അവള്‍ക്ക്, കരഞ്ഞു കരഞ്ഞു മടുക്കുന്നതല്ലാതെ.
എനിക്കെന്തു ചെയ്യാന്‍ പറ്റും?ഓഫീസില്‍ ഫാമിലി status നു വേണ്ടി ഞാനും കുറെ ആയില്ലേ കരച്ചില് തുടങ്ങിയിട്ട്.അത് ശരി ആയപ്പോള്‍ ഇനി താമസിപ്പിക്കണ്ട എന്ന് കരുതി.കുറെ കടം ഒക്കെ വാങ്ങേണ്ടി വന്നു.ഒറ്റയ്ക്ക് താമസം അല്ലെ? ഒരു കുടുംബം ആവുമ്പോള്‍ എന്തെല്ലാം ഒരുക്കാന്‍ ഉണ്ട്.എന്നാലും അധികം കാക്കണ്ട എന്ന് കരുതി എല്ലാം ഒപ്പിച്ചു."
ഒറ്റ ശ്വാസത്തില്‍ അവന് എല്ലാം പറഞു തീര്‍ത്തു.ആ ആശ്വാസവും സന്തോഷവും എല്ലാം അതില്‍ നിന്ന് തന്നെ വായിച്ചെടുക്കാം.
അവള് പിന്നെയും വന്നു.
"നിങ്ങള്‍ റെഡി ആവുന്നില്ലേ?ഞാന്‍ കുട്ടികളെ വിടാന്‍ താഴേക്കു പോവുക ആണ്.
പിന്നെ അമ്മയ്ക്കും അച്ഛനും ടിക്കറ്റ് എടുക്കണം എന്ന് പറഞ്ഞില്ലേ.എടുതായിരുന്നോ? വിസിറ്റ് വിസ കിട്ടിയിട്ട് കുറെ ദിവസങ്ങള്‍ ആയല്ലോ!! ഇവിടുത്തെ കാര്യങ്ങള്‍ എങ്ങനെയും നടന്നോളും.ഷോപ്പിംഗ് ഫെസ്ടിവല്‍ തുടങ്ങി. അത് തീരുന്നതിനു മുമ്പ് അവരെ കൊണ്ട് വരാന്‍ നോക്ക്.
പലപ്പോഴും ഇങ്ങനെ വായില്‍ തോന്നിയത് വിളിച്ചു പറയും എങ്കിലും എല്ലാ കാര്യങ്ങളും നടന്നു കാണാന്‍ ഞങ്ങളുടെ കഷ്ടപ്പാടിനിടയിലും ഇവള്‍ക്ക് ചിന്ത ഉണ്ടല്ലോ.ഉള്ളില്‍ അവളോട് അല്പം സ്നേഹം തോന്നി.അതിനി പറഞ്ഞു പ്രകടിപ്പിക്കാന്‍ നിന്നാല്‍ ഒരു പക്ഷെ പലപ്പോഴും
ഈ കാത്തു സൂക്ഷിക്കുന്ന കപട ഗൌരവം താഴെ വീണു പോകുമല്ലോ എന്ന് കരുതി ഒന്നും മിണ്ടിയില്ല.
കുട്ടികളെ ബസ് സ്റ്റോപ്പില്‍ വിട്ടിട്ടു അവള് തിരികെ വന്നപ്പോളും ഞാന്‍ അതെ ഇരിപ്പ് തന്നെ.തലക്കുള്ളില്‍ ഒരു മരവിപ്പും ആകെ ഒരു വിമ്മിഷ്ടവും.ഒന്നും തീരുമാനിക്കാന്‍ ആവുന്നില്ല.അല്ലെങ്കില്‍ത്തന്നെ ഒരൊറ്റ മിനിട്ട് കൊണ്ടോ മണിക്കൂര്‍ കൊണ്ടോ ഞാന്‍
എന്ത് തീരുമാനിക്കാനാണ്.? കുടുംബം,കുട്ടികളുടെ വിദ്യാഭാസം,നാട്ടില്‍ പണി തുടങ്ങിയ വീട്,ഇവിടുത്തെ ബാങ്ക് ലോണ്‍,എനിക്കെങ്ങനെ ഒറ്റ ഇരുപ്പില്‍ തീരുമാനം എടുക്കാന്‍
ആവും?
മനസ്സു പതറുകയാണ് .
സന്ജീവനെ ഒന്ന് വിളിച്ചാലോ? മനപ്പൊരുത്തം പോലെ അവന്റെ ഫോണ്‍ വീണ്ടും.ഓഫീസില്‍ നിന്നാണല്ലോ.
എന്താടാ ?
"അളിയാ"...
അവന്റെ ശബ്ദം ഇടറുന്നുണ്ട്..
എന്താ സഞ്ജു പറയൂ എന്ത് പറ്റി?"
എന്റെ ജോലി പോയി."
മറ്റൊന്നും പറയാതെ അവന് ഫോണ്‍ താഴെ വച്ചു.പിന്നൊന്നും പറയാന്‍ അവനു ആവില്ലല്ലോ...
എന്റെ കണ്ണില്‍ വീണ്ടും ഇരുട്ട് നിറയുക ആണ്.ഞാന്‍ കട്ടിലിലേക്ക് ചെരിഞ്ഞു.ഭാര്യ വീണ്ടും മുറിയിലേക്ക് വന്നു.കുറെ നേരം എന്നെ നോക്കി.പതിയെ അപ്പുറത്തെ തലയിണ ഒന്ന് കുടഞ്ഞു പൊടി തട്ടാന്‍ എടുത്തു.അതിനടിയില്‍ തലേദിവസം വെച്ചിരുന്ന ഓഫീസ memo കയ്യില്‍ തടഞ്ഞു
ഒന്നോടിച്ചു വായിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി.
പിന്നെ സാവധാനം കവിളിലേക്കു ഇറ്റു വീണ കണ്ണ് നീര് തന്നെത്താന്‍ തുടച്ചിട്ടു എന്നോട് ചേര്‍ന്ന് ഇരുന്നു.പതുക്കെ പറഞ്ഞു.സാരമില്ല എന്തെങ്കിലും ഒരു വഴി ഉണ്ടാവും.ചേട്ടാ.നമുക്ക് ചുറ്റും ഈ വാര്‍ത്തകള്‍ കേട്ട് നാം ഞെട്ടിതുടങ്ങിയിട്ടു കുറെ നാളുകള്‍ ആയില്ലേ?ലോകം മുഴുവന്‍ ഇതല്ലേ സംഭവിക്കുന്നത്?എന്തെങ്കിലും... എന്തെങ്കിലും ...ഒരു വഴി ഉണ്ടാവും..എങ്ങലില്‍ ആ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു.
എ,സി യുടെ നേരിയ മൂളലില്‍ ആ തേങ്ങലുകള്‍ ഞങ്ങളുടെ ബെഡ് റൂമില്‍ മാത്രം ഒതുങ്ങി നിന്നു.
ആ തണുപ്പിലും ഞങ്ങള്‍ വെട്ടി വിയര്‍ത്തു.ആഗോള താപനം പലരും പങ്ക് വച്ചു ഞങ്ങള്‍ക്ക്
തരുന്നത് പോലെ ഒരു തോന്നല്‍.സാമ്പത്തിക മാന്ദ്യം... പ്രശ്നങ്ങളും പരിഹാരവും എന്ന തലക്കെട്ടില്‍ മലയാളം പത്രം മേശക്കടിയില്‍ വെറുതെ മടങ്ങി ക്കിടന്നു.ഒരു പരിഹാരവും
പറയാതെ...വായനക്കാര്‍ ഇല്ലാത്തതില്‍ ഒരു പരിഭവവും പറയാതെ........
അന്വേഷകന് വളരെ നന്നായിരിക്കുന്നു..
പ്രവാസിയുടെ ഭയം നിറഞ്ഞ മനസ്സ് അതുപോലെ തന്നെ പകര്‍ത്തിയിരിക്കുന്നു...
ആശംസകള്‍ ...