
ആനക്കല്ലുമല ഓര്‍മ്മകള്‍ ഒന്നാം വര്ഷം പ്രീ ഡിഗ്രി സമയത്തേക്ക്, ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം.
ഒരു ദിവസം പതിവ് പോലെ രാമപുരം കോട്ടയം ബസ്സ് മുടക്കം.ഉഴവൂര്‍ കോളെജിലേക്ക് കയറ്റാവുന്നതിലധികം ഭാരവും കയറ്റി നടുവൊടിഞ്ഞ കാളയെപ്പോലെ കിതച്ചുകൊണ്ട് നുരയും പതയുമായി സേവനം നടത്തിയിരുന്ന ഒരേയൊരു KSRTC ബസ്സ്.അത് മിക്ക ദിവസങ്ങളിലും കാണാറേയില്ല.
അന്നൊക്കെ പ്രതിഷേധ സൂചകമായി ഞങ്ങള്‍ ഒരു സമരം നടത്തും.ബെല്ലടിച്ചു കോളേജ് വിട്ടാല്‍...