സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..ജനിച്ച ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു കരയുന്നില്ല. ഡോക്ടറും നേഴ്സും കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന പോലെ തൂക്കി ആഞ്ഞൊന്നു ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം...