ആദ്യത്തെ പ്രതിഫലം

Posted by ente lokam On May 04, 2010 9 comments
ഞാന്‍ ആദ്യം  എഴുതിയത് ഒരു നോവല്‍ ആയിരുന്നു. ജി വിവേകാന്ദന്‍
ആയിരുന്നു പ്രചോദനം.എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍. അമ്മായി കുന്നേല്‍ തോട്ടിലെ
കുളിക്കടവിലെ കൂട്ടുകാരെ കാണിച്ചു.അവര്‍  മറ്റുള്ളവര്‍ക്ക്  വായിക്കാന്‍  കൊടുത്തു .
അങ്ങനെ   എന്‍റെ  കൊച്ചു  സാമ്രാജ്യത്തില്‍  ഞാന്‍  ഒരു  എഴുത്തുകാരന്‍ 
ആയി. നോവലിന്റെ  പേര്  ഇപ്പോള്‍  ഓര്മ   ഇല്ല .
പിന്നെ ഞാന്‍ ഒരു കഥ എഴുതി.പത്താം ക്ലാസ്സില്‍ വന്ദേ മാതരം  ഹൈ സ്കൂളില്‍
കയ്യെഴുത്ത് മാസികയില്‍ .പേര് ഓര്മ ഉണ്ട് "സായം സന്ധ്യ".പിന്നെ ഞാന്‍ ഒത്തിരി മിനിക്കഥകള്‍ എഴുതി.മംഗളം,മനോരമ തുടങ്ങി എല്ലാവര്ക്കും അയച്ചു കൊടുത്തു. അവയൊന്നും പ്രസിധീകരണ  യോഗ്യം അല്ല എന്ന് അവര്‍ക്ക്തോ ന്നിയതിനാല്‍  തിരികെ വന്നു. (സ്ടാമ്പും  കവരും ഞാന്‍ വെച്ചിരുന്നു). എല്ലാം ഞാന്‍ സൂക്ഷിച്ച്  വെച്ചു .പിന്നെ എപ്പോളോ എല്ലാം നഷ്ടപ്പെട്ടു.
ഒരു കഥ ഡാലിയ വീക്കിലി  പ്രസിദ്ധീകരിച്ചു.അന്ന് ഞാന്‍ തുള്ളിച്ചാടി.ആ കഥ മാറോടു ചേര്‍ത്ത് വെച്ച് ഞാന്‍ ഉറങ്ങി.പാലയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒന്ന്. ഇപ്പൊ അവരൊക്കെ എവിടെ ആണോ ആവോ?
പേരെടുത്ത വലിയവര്‍ക്കെല്ലാം ഞാന്‍ ചെറുതെന്ന് തോന്നിയപ്പോള്‍ ഞാന്‍ ചെറിയ ഫലിത ബിന്ടുക്കളിലേക്ക് ഒതുങ്ങി.അത് പലതും പുറം ലോകം കണ്ടു.പിന്നൊരിക്കല്‍ സമ്മാനാര്‍ഹമായ ഫലിതം എന്ന പേരില്‍  എനിക്ക് അവര്‍ പത്തു രൂപ മണി  ഓര്‍ഡര്‍ അയക്കുന്നു എന്ന് എഴുത്ത് വന്നു.പക്ഷെ രൂപ മാത്രം കിട്ടിയില്ല. (എനിക്ക് പോസ്റ്മനെ ഒന്നും സംശയം ഇല്ല കേട്ടോ.എന്‍റെ  പ്രിയപ്പെട്ടവര്‍ ആയിരുന്നു അവര്‍).അത് മിക്കവാറും  അയച്ചു കാണില്ല. അങ്ങനെ അല്പം പോലും സംഗടം തോന്നാതെ ആ കത്ത് മാത്രം ഞാന്‍ സൂക്ഷിച്ചു വച്ചു.എന്‍റെ ആദ്യത്തെ പ്രതിഭലം.
മടക്ക തപാല്‍ സ്ടാമ്പും കവരും െച്ച് ഞാന്‍ അയച്ച കഥകള് മടങ്ങി വന്നപ്പോള്‍ അന്ന് തീരുമാനിച്ചു സ്വന്തം ആയി ഒരു പ്രസിദ്ധീകരണം തുടങ്ങണം എന്ന് .അത്രയ്ക്ക് ഞാന്‍ സാമ്പത്തിക നഷ്ടം അനുഭിച്ചു കഴിഞ്ഞിരുന്നു. ഒരു കഥ അയക്കുന്നതിനും  തിരികെ വരുന്നതിനും ആയി അന്ന് ഏകദേശം ഒരു രൂപ അമ്പതു പൈസയോളം ചെലവ് ഉണ്ടായിരുന്നു.
മത്സരങ്ങള്‍ക്കും   വെറുതെയും കാമ്പസ്  കാലഘട്ടങ്ങളിലും കുറേക്കാലം എന്തൊക്കെയോ കുത്തിക്കുറിച്ചു.‍ പിന്നെ ഞാന്‍ എല്ലാം മറന്നു.എഴുതാന്‍ മറന്നു.ജീവിക്കാന്‍ അത് ആവശ്യം ആണ് എന്ന് തോന്നിയില്ല.പിന്നെ പിന്നെ ആ പഴയ വാശിയും മറന്നു.
അത് ഇപ്പോള്‍ സഫലീകരിക്കുകയാണ്.സ്വന്തം ആയി ഒരു പ്രസ്‌. എന്‍റെ പ്രിയപ്പെട്ട ബ്ലോഗ്‌.ഞാന്‍ വീണ്ടും പേന എടുത്തു.അല്ല പേന കീ പാടിന്റെ രൂപത്തില്‍ എന്‍റെ അടുത്തേക്ക് വരുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.ആരോടും ചോദിക്കാതെ എനിക്ക് തോന്നിയത് പറയാന്‍ ഒരു കണ്ണാടി."എന്‍റെ ലോകമേ"  നന്ദി .
കമ്പ്യൂട്ടര്‍  വേണ്ട എന്ന് debate  നടത്തി വിജയിച്ചു കോളേജില്‍ നിന്ന് കിട്ടിയ ട്രോഫി ഞാന്‍ ആദരവോടെ തിരികെ നല്‍കുന്നു എന്‍റെ പഴയ കാലത്തിനു .ആ വിവരക്കേടിനു നിരുപാധികം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

9 comments to ആദ്യത്തെ പ്രതിഫലം

 1. says:

  അന്വേഷകന്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങിയിരിക്കുകയാ അല്ലെ...

  ആശംസകള്‍ ..

 1. says:

  shijith വീണ്ടും തൂലിക കീ പാടിന്റെ രൂപത്തില്‍ ചലിപ്പിക്കാന്‍ തീരുമാനിച്ച vincent ചേട്ടന് എല്ലാ ആശംസകളും നേരുന്നു ... ദൈവമേ ഇനി എന്തോകേ കാണാനോ ???????

 1. says:

  ente lokam ശിജിതെ ഓരോ കാലത്ത് ഓരോ നിയോഗം.
  ഇപ്പൊ മനുഷ്യരെ ഉപദ്രവിക്കുന്ന നിയോഗം
  ആണ്.നിങ്ങളൊക്കെ അല്ലാതെ ആരാ സഹിക്കുക
  ആ ഉറപ്പില്‍ അങ്ങ് പോകുന്നു അത്ര തന്നെ.

 1. says:

  Echmukutty അപ്പോ ആളു വലിയ പുലിയാണല്ലേ?

 1. says:

  ente lokam എന്‍റെ ദൈവമേ .ഇതൊന്നും ഇനി ആരും തിരിഞ്ഞു
  നോക്കില്ലല്ലോ എന്ന ഉറപ്പ് ആയിരുന്നു.കളിയാക്കല്ലേ
  എച്മു.
  "ഇതിന്റെ അറ്റത്തിരുന്നു വെള്ളം കോരുന്ന"
  എന്താ ആ മോഹന്‍ ലാല്‍ ഡയലോഗ്.His highness
  അബ്ദുള്ള .സിനിമ .ഹ..ആഹ...

 1. says:

  Sulfi Manalvayal മാഷെ... ആളു കൊള്ളാമല്ലോ. മീറ്റിനു മുമ്പ് ഈ പോസ്റ്റൊന്നും വായിക്കാതിരുന്നത് നഷ്ടായി എന്ന് തോന്നുന്നു.

  തുടര്‍ വായനയില്‍ ഞാനുണ്ട്. നല്ല ഒഴുക്കോടെയുള്ള വാക്കുകള്‍.

  (കമ്പ്യൂട്ടര്‍ വേണ്ട എന്ന് debate നടത്തി വിജയിച്ചു കോളേജില്‍ നിന്ന് കിട്ടിയ ട്രോഫി ഞാന്‍ ആദരവോടെ തിരികെ നല്‍കുന്നു എന്‍റെ പഴയ കാലത്തിനു .ആ വിവരക്കേടിനു നിരുപാധികം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു)
  അവസാനത്തെ ഈ വാക്കുകള്‍ ഞെട്ടിക്കുന്നു. പക്ഷെ താന്‍ പിടിച്ച മുയലിനു നാല് കൊമ്പെന്ന വാദിച്ചു വിജയിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.

 1. says:

  ente lokam അതെ സുല്‍ഫി പണ്ടത്തെ
  അബദ്ധങ്ങള്‍
  ഇന്നിന്റെ ശരി ..അന്നത്തെ
  ശരി ഇന്നത്തെ അബദ്ധവും....

 1. says:

  ഷബീര്‍ (തിരിച്ചിലാന്‍) ആഹ... ചെറുപ്പം മുതലേ ഉണ്ടല്ലേ ഈ അസുഖം? എനിക്ക് തുടങ്ങിയിട്ട് ഒരു വര്ഷം ആയിട്ടുള്ളൂ... ആശംസ പറയേണ്ട കാലമൊക്കെ കഴിഞ്ഞില്ലേ... :)

 1. says:

  ente lokam ഇതിപ്പോ തിരച്ചു വന്നു ഇതെല്ലാം
  തപ്പിയാല്‍ തിരിചിലാനെ എനിക്കിനി
  ഒരു തിരിച്ചു പോക്കില്ല ..ha..ha..
  വായിച്ചതിനു...നന്ദി...സന്തോഷം ആയി..

Post a Comment