അമ്മായി അമ്മെ അടങ്ങു ...

Posted by ente lokam On June 09, 2010 14 comments

"ദേ നിങ്ങളുടെ തള്ളയെ ഞാന്‍ പോന്നു പോലെ നോക്കിയിട്ടും പരാതി തീരുന്നില്ലല്ലോ? അതെങ്ങനെ ആയ കാലത്ത് എനിക്കിട്ടു ചെയ്തതൊന്നും മറന്നു കാണില്ലല്ലോ.അതിന്റെ കുറ്റബോധം കുറെ മനസ്സില്‍ കാണും.ഞാന്‍ അമ്മയെപ്പോലാ  നോക്കിയത്.സ്വന്തം അമ്മയെപ്പോലെ.എന്നിട്ടും നാക്കേന്നു വീഴുന്നത് കേട്ടാല്‍ മതി."

"വേണ്ടാടി... നീ അടങ്ങ് ...ഇങ്ങനെ വികാരാധീന ആയാല്‍ അമ്മ നേരെ സ്വര്‍ഗത്തിലേക്ക് പോകും.ശുദ്ധീകരണ സ്ഥലം വഴി പോയാല്‍ അല്ലെ നിനക്ക് അല്പം മനസമാധാനം കിട്ടൂ ? ലോകത്ത് ഇന്ന് വരെ ഒരു മരുമകളും അമ്മായി അമ്മയെ സ്വന്തം അമ്മയെ പ്പോലെ കരുതിയിട്ടില്ല.അമ്മെ എന്ന് വിളിക്കുന്നുണ്ടാവും.. അത് സ്വന്തം തലയില്‍ കൈ വെച്ചിട്ട് എന്റമ്മോ എന്നാവും ..അത് കൊണ്ട് നീ ആയിട്ട് ഇനി ലോക ചരിത്രം തിരുത്തിക്കുറി ക്കാനൊന്നും പോവണ്ട ..അങ്ങനൊരു ചരിത്ര നായികയുടെ ചരിത്ര ഭര്‍ത്താവായി എനിക്കൊട്ടു പ്രശസ്തിയും വേണ്ട. കായിക നായികമാരുടെ
നായകന്മാരെ പ്പോലെ പത്രത്തില്‍ അവരുടെ ജെഴ്സിയുടെ  എലാസ്ടിക്ക് വലിച്ചു പിടിക്കുന്ന  ഫോട്ടോയും വരണ്ട."

"അതെ ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തിപ്പൂവ് ..നിങ്ങള്‍ക്കൊക്കെ      വേണ്ടത് കഴിഞ്ഞ  ദിവസം ടീവിയില്‍  കണ്ട ആ ടൈപ്പ് സാധനങ്ങളെ ആണ് "

"എന്ത് കണ്ടു ടീവിയില്‍? "

"അത് ശരി ഇന്നലെ വാര്‍ത്ത കണ്ടില്ലേ?പിന്നെന്താ  അവിടെ കുത്തിപ്പിടിച്ചു ഇരുന്നു കണ്ടത്?ആ എന്തയാനി ചാനലിലെ കുഞ്ഞുടുപ്പിട്ട വെല്യ പെണ്ണുങ്ങളെ  ആവും കണ്ടത് അല്ലെ?"
"അങ്ങ് വടക്കന്‍ കേരളത്തില്‍ ഈയിടെ ഗള്‍ഫില്‍നിന്നും ഒരു ഭര്‍ത്താവും ഭാര്യയും അവധിക്കു നാട്ടില്‍ വന്നു.അങ്ങേരുടെ അമ്മ കിടപ്പാണ്.മൂത്ത മക്കളൊക്കെ അമ്മയെ ആവോളം നോക്കി ശുശ്രൂഷിച്ചു സംതൃപ്തരായി ഇനി ആ പുണ്യം ഇളയ മകനായ ഗള്‍ഫ്‌ കാരന് കൂടി വീതം വെക്കാന്‍ തീരുമാനിച്ചു വിളിച്ചു വരുത്തിയതാണ്.വീട്ടില്‍ കൊണ്ട് പൊയ്ക്കോ ഇനി പതിനഞ്ചു ദിവസത്തിനുള്ളില്‍ കാറ്റ് പോകും എന്ന് ഡോക്ടര്‍ ഉറപ്പു പറഞ്ഞു.അങ്ങനെ ആണ് അമ്മയെ നോക്കി അനുഭവിക്കാനുള്ള പുണ്യം അവര്‍ വീതം വെക്കാന്‍ തീരുമാനിച്ചത്."

"എണ്ണിച്ചുട്ട അപ്പം പോലെ ഒരു മാസത്തെ അവധി ആണുള്ളത്.കാര്യങ്ങള്‍ ഉദ്ദേശിച്ച പോലെ നടന്നില്ല.ഇത് വെടി തീരാതെ പോകാനും വയ്യ. വടി ആവുന്ന ലക്ഷണങ്ങള്‍ ഒന്നും കാണുന്നുമില്ല.ഭര്‍ത്താവിനു ലീവ് തീരുന്നു. ആ വിസ കഴിഞ്ഞാലും ഈ തള്ളക്കു വിസ കിട്ടുന്ന മട്ടു ഒന്നും കാണുന്നില്ല.ഒടുക്കം അദ്ദേഹം പറഞ്ഞു.ഞാന്‍ പോകാം നീ ഇവിടെ നിന്നു അമ്മയെ "നോക്കി പൂര്‍ത്തിയാക്കി"  വരൂ എന്ന്.

"ആകെ പൊല്ലാപ്പായി.പോയാല്‍ നാട്ടുകാരും  വീട്ടു  കാരും വിടുമോ? പോകാതിരുന്നാല്‍ ഇതിയാനെ  തനിച്ചാക്കി  എങ്ങനെ  വിടും ?അറബി  നാട്  ആണെന്ന  പേരെ  ഉള്ളൂ .അവിടെ മുഴുവന്‍ എങ്ങാണ്ട ജാതി പെണ്ണുങ്ങള്‍  ആണ്.ചൈന, റഷ്യ,നൈഗേരിയ,മൊറോക്കോ ..ഏകോദര സോദരര്‍ പോലെ  ലോക പടത്തില്‍ തമ്മില്‍ ഇണങ്ങിടും  ഓത  പ്രോതങ്ങള്‍ അരപ്പട്ട കഷ്ടിച്ച് കെട്ടിയ ഗ്രാമങ്ങള്‍ പോലെ തിങ്ങിവിങ്ങി കിടക്കുമ്പോള്‍ ..ഞാന്‍ കൂടെയില്ലാതെ കൈ വിട്ട കളി കളിക്കണോ?
ഒരു നിമിഷം തലയില്‍ ഒരു തല തിരിഞ്ഞ ചിന്ത ഉരുത്തിരിഞ്ഞു.

കൊടും വേനക്കാലാതെ  റബര്‍ മരത്തിന്റെ ഉണക്ക കൊള്ളിയില്‍ഉണങ്ങാന്‍ ഇട്ട തുണി കാറ്റടിച്ചു   നിലത്തു വീണത്‌ പോലെ  ചുരുണ്ട് കൂടി കിടക്കുന്ന തള്ളയുടെ മുഖത്തേക്ക് തലയിണ ഒന്നമര്‍ത്തി അല്‍പ നേരം.അല്പം പോലും പരാതി പറയാതെ റബര്‍ തോട്ടത്തില്‍ കാറ്റടിച്ച പോലെ ആ ജീവന്‍ പറന്നകന്നു. ആരും ഒന്നും ചോദിച്ചില്ല.ആര്‍ക്കും സംശയവും തോന്നിയില്ല.എന്നിട്ടും പുള്ളിക്കാരിക്കു സംശയം മാറിയില്ല. 

വേഗം പോലീസ് സ്റ്റേശിനില്‍ പ്പോയി  ഒരു കേസ് കൊടുത്തു.മുഖം  മൂടി വെച്ച ഒരു കള്ളന്‍ രാത്രി തന്റെ ആഭരണം കവരാന്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു.അത് കണ്ടു കണ്ണ് തുറന്ന അമ്മായി അമ്മയുടെ മുഖത്തും തലയിണ അമര്തിയത്രേ.

അപ്പോള്‍ സംശയം പക്ഷെ പോലീസുകാര്‍ക്കായി.സംഭവം പൊളിഞ്ഞു.അതോടെ കഴിഞ്ഞു.കഥ.ഇനിയിപ്പോ കുറഞ്ഞത്‌ പന്ത്രണ്ടു വര്‍ഷത്തേക്ക് ഗള്‍ഫിലേക്ക് പോവണ്ടാല്ലോ.ഓരോ ദുര്‍ബുദ്ധി തോന്നാന്‍ എത്ര നേരം!!!

നീ   കൊള്ളാമല്ലോടി   ..ഇതാണോ മനസ്സില്‍ ഇരുപ്പ്‌ ? നാട്ടില്‍ വന്നപ്പോള്‍ തുടങ്ങി വൃദ്ധ സദനത്തില്‍ സുഖം ആയി താമസിക്കുന്നവരുടെ പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞു എന്‍റെ തല പരപ്പിക്കുന്നതും പോര ഇപ്പൊ പുതിയ കഥകള്‍ ഇറക്കുക ആണോ?ആ വെള്ളം, അതങ്ങ് വാങ്ങി വേച്ചേര്  മോളെ നീ..

അല്പം കഴിഞ്ഞപ്പോള്‍ ആണ് കണ്ടത്.ഒരാഴ്ച ആയി കിടന്ന കിടപ്പില്‍ കിടന്ന അമ്മ പ്രാഞ്ചി പ്രാഞ്ചി വാതില്‍ക്കല്‍ കട്ടിളപ്പടി ചാരി നില്കുന്നു.ദയനീയമായി മകനെ നോക്കി പ്പറഞ്ഞു.ഇവള്‍ ഇന്നാളു പറഞ്ഞ ആ സ്ഥലത്ത് അഡ്വാന്‍സ്‌ കൊടുത്തു ഉടനെ തന്നെ ബുക്ക്‌ ചെയ്തേര്.എനിക്കീ കിടപ്പ് മടുത്തു.നിങ്ങള്‍ പോയാല്‍ പിന്നെ ഒന്ന് മിണ്ടാനും പറയാനും ആരും ഉണ്ടാവില്ലല്ലോ.

ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ എന്ന മട്ടില്‍ അവള്‍ എന്നെ ഒരു നോട്ടം......

14 comments to അമ്മായി അമ്മെ അടങ്ങു ...

  1. says:

    കൂതറHashimܓ :)
    ഇത്ര വലിയ അക്ഷരങ്ങള്‍ കാണാന്‍ രസല്യാ

  1. says:

    അന്വേഷകന്‍ നന്നായിരിക്കുന്നു വിന്‍സന്റ് ചേട്ടാ.. ഇന്നും ഇത് പോലുള്ള സ്ത്രീ രത്നങ്ങള്‍ ഉണ്ടെന്നുള്ളത് ഒരു അത്ഭുതം തന്നെയാണ്..വാര്‍ത്തകള്‍ വിശ്വസിക്കാന്‍ പോലും ചിലപ്പോളൊക്കെ ബുദ്ധിമുട്ട് തോന്നുന്നു..

  1. says:

    ente lokam ഹാഷിം ആ അക്ഷരം വലുപ്പം ഒരു കൂതറ പരിപാടി ആയിപ്പോയി..
    അറിയാം.സാങ്കേതിക സഹായം വാഗ്ദാനം കിട്ടിയിട്ടുണ്ട്.ഉടനെ ശരിയാക്കാം.നന്ദി ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും..

  1. says:

    ente lokam അതെ ഉദയ.പലതും വിശ്വസിക്കാന്‍ വയ്യ.ഭാസ്കര
    കാരണവരുടെ വിടിഹി വന്ന്.കേട്ടില്ലേ.അതും മരുമകള്‍ തന്നെ.
    എന്ന് കരുതി ലോകത്തുള്ള എല്ലാ മരുമക്കളും ചീത്ത അല്ലല്ലോ.

  1. says:

    ente lokam nileenam വെറുതെ ഒന്ന് നോക്കി.i am a bad guy മാത്രം വായിച്ചു.അഭിപ്രായം എഴുതിയിട്ടുണ്ട്..ഇവിടെ ഒന്ന് നോക്ക്യത്തിനു നന്ദി

  1. says:

    joshy pulikkootil hai vincent, thanks 4 the comments. i was studied in ssc 89-92 i know u that time u r senior that time.give ur valuable comments for all my new poems

  1. says:

    Muralee Mukundan , ബിലാത്തിപട്ടണം ഈ അമ്മായമ്മക്കഥ കൊള്ളാം കേട്ടൊ വിൻസന്റ് ഭായി

  1. says:

    ente lokam നന്ദി ജോഷി.കവിത എനിക്ക് വഴങ്ങില്ല.athinalle
    pragalbhar like Bilathi.എന്നാലും വായിക്കുണ്ട്.
    ഞാന്‍ എന്പ്തി ആരില്‍ ഉഴവൂര്‍ വിട്ടു.പിന്നെ ദേവമാത
    കുറവിലങ്ങാട്‌ ആയിരുന്നു പീജി.

  1. says:

    ente lokam മുരളി ചേട്ടാ(സീനിയോരിട്ടി പ്രായം കൊണ്ടല്ല കേട്ടോ)
    സ്നേഹം കൊണ്ട് വിളിച്ചതാണ് .ഞാന്‍ വായിക്കാറുണ്ട്
    ബിലാത്തി ലോകം kaanarundu.aashamsakal.
    abhipraayam paranjathinu othiri
    naaniyum .

  1. says:

    jayanEvoor മരുമകളുമാർ കേമിമാർ; അമ്മായിയമ്മമാർ കെങ്കേമികൾ!

    സീനിയോറിറ്റി/എക്സ്പീരിയൻസ് കൌണ്ട്സ്!

  1. says:

    ente lokam Jayan:-sathyam...Thanks for commenting...

  1. says:

    Sulfikar Manalvayal വിന്‍സന്റ് ഭായ്.
    സാധാരണ ജീവിതത്തില്‍ നിന്നുമുള്ള അനുഭവങ്ങള്‍ എത്ര ഭംഗിയായി പറയുന്നു.

    ചെറുപ്പ കാലത്തിലെ എഴുത്ത് തുടങ്ങി എന്ന് നേരത്തെ കണ്ടിരുന്നു.
    വാക്കുകള്‍ അത് പറയുന്നു. നല്ല ഒതുക്കം.

  1. says:

    ente lokam Sulfi:-Thanks a lot for your
    encouragement.

Post a Comment