വീണ്ടും ചില വീട്ടു കാര്യങ്ങള്‍
ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള്‍ ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന്‍ സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്..
ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത്...