അധികാരം

Posted by ente lokam On March 13, 2011 103 comments
നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ കണ്ണുകളിലൂടെ അയാള്‍ താഴേക്ക്‌ നോക്കി.. ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍ ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ അവസ്ഥയില് താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു ഉടയുന്ന അസ്ഥികള് അയാള്‍ക്ക്‌ കാണാമായിരുന്നു. ഭാരം...