വീണ്ടും ചില വീട്ടു കാര്യങ്ങള്‍

Posted by ente lokam On February 05, 2011 158 comments
വീണ്ടും ചില വീട്ടു കാര്യങ്ങള്‍

ദേ അവള് പിന്നെയും വീട്ടിപ്പോയി..ഇവള്‍ ആരാ പ്രവാസി കാര്യ മന്ത്രിയോ? ഇങ്ങനെ ഒരു മാസത്തിനുള്ളില്‍ രണ്ടും മൂന്നും തവണ നാട്ടില്‍ പോയി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍? മഹാ ബലി പോലും ഒരൊറ്റ പ്രാവ്ശയം ആണ് നാട്ടില്‍ വന്നു പോകുന്നത് . അതും ഓണം ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാന്‍ പോലും നില്‍ക്കാതെ പുള്ളികാരന്‍ സ്ഥലം വിടും.അല്ലെങ്കില്‍ വിവരം അറിയും.എന്തെ? അവിടെ ചോദിക്കാനും പറയാനും ആളുണ്ട്..

ഇവള്കെന്താ? കെട്ടിയോനു കാശു ഉണ്ട്. ജോലിയും ഉണ്ട്. അവള്‍ക് കാശും ഇല്ല ജോലിയും ഇല്ല. ജോലി ചെയ്ത് കാശു ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് ഒട്ടു അറിയത്തുമില്ല അത് പോട്ടെ ഇങ്ങനെ നാഴികക്ക് നാല്പതു വട്ടം നാട്ടില്‍ പോയാല്‍ ഈ കുടുംബത്തെ ജോലിയോ? രാവിലെ സ്കൂളില്‍ പോകുന്ന കുട്ടികളെ ഒരുക്കാന്‍ എത്ര സമയം എടുക്കും എന്ന് അറിയാമോ? പണ്ട് പി ടി ഉഷയ്ക്ക് മെടല്‍ പോയ പോലാ. സെകന്റിന്റെ ഇരുപതില്‍ ഒന്ന് fraction ഇല്‍ ആണ് സ്കൂള്‍ ബസ്‌ മിസ്സ്‌ ആവുന്നത്..അങ്ങനെ കണക്ക് കൂട്ടി വേണം കുടുംബത്തെ കാര്യങ്ങള്‍ നോക്കാന്‍. ഇത് അവള്‍ക് അറിയില്ലെങ്കില്‍ എനിക്ക് അറിയാം. എങ്ങനെ? ഞാന്‍ ഒരു പത്തു ദിവസം അനുഭവിച്ചതാ..പത്തു കൊല്ലം ആയിട്ട് ഇതൊക്കെ സ്ഥിരം ചെയ്യുന്ന അവള്‍ക് ഇതൊന്നും അത്ര സീരിയസ് അല്ലായിരിക്കും..

എന്നോട് ഒരു സുഹൃത്ത്‌ പറഞ്ഞതാ കാളയുടെ കയറു ഒന്ന് അയച്ചു കൊടുത്താല്‍ പിന്നെ പൊട്ടിച്ചു ഒരു പോക്ക് പോകും എന്ന് . (പശു എന്ന് അവന്‍ തുറന്നു അങ്ങ് പറഞ്ഞില്ലന്നെ ഉള്ളൂ..) പിടിച്ചാല്‍ പിടി കിട്ടില്ലാത്രേ .. കഴിഞ്ഞ തവണ ഞാന്‍ വെറുതെ ഒരു ഭാര്യ കണ്ട കാര്യം പറഞ്ഞു. അത് അവളെ സന്തോഷിപ്പിക്കാന്‍ പറ്റിയ ഒരു ടയലോഗ് കണ്ടു പിടിക്കാന്‍ ആയിരുന്നു..ഇത്തവണ ഞാന്‍ അത് ഒന്ന് കൂടി കണ്ടു നോക്കി ..എനിക്ക് പറ്റുന്നത് വല്ലതും ഉണ്ടോ എന്ന് അറിയാന്‍..

കിട്ടി. ഇന്ന് വരെ ഒരു നല്ല കാര്യവും എന്നെപ്പറ്റി പറയാത്ത എന്‍റെ മകന്‍ ഇത്തവണ ഒരു സിക്സര്‍ അടിച്ചു തന്നു എന്നേ സഹായിച്ചു. എനിക്ക് അവളെ ക്ലീന്‍ ബൌള്‍ ചെയതു ഔട്ട്‌ ആക്കാന്‍ ഒരു വാചകം. ..സെന്‍സര്‍ ബോര്‍ഡ് കാരെ വെട്ടുന്ന ഒരു വെട്ടു വെട്ടി അവന്‍..ജയറാം പറയുന്നു.

എടീ ബിന്ദു അസുഖം വരും പോവും..ഇപ്പോതന്നെ ഗള്‍ഫ്‌ കാരുടെ കാര്യം ഒന്ന് ഓര്‍ത്തെ..വീട്ടില്‍ ആര്‍കെങ്കിലും അസുഖം വന്നാല്‍ അവര് ഉടനെ വിമാനം കേറി ഇങ്ങു വന്നു അസുഖ കാരെ കണ്ടിട്ട് പോകുമോ? അപ്പോഴാണ്‌ മോന്‍ ഒരു കീച്ച് കീച്ചിയത്‌..

പപ്പാ, പോകും പോകും നമ്മുടെ മമ്മി പോകും..

ഓ എന്‍റെ പോന്നു മോനെ നീ എന്‍റെ BT ജനിതകം അല്ല അസ്സല്‍ വിത്ത് തന്നെ...ഞാന്‍ കൊടുത്തു കെട്ടിപ്പിടിച്ചൊരു മുത്തം ..എന്നിട്ട് പതുക്കെ ചെവിയില്‍ ഓതി ..ഇത് അമ്മ ഇറങ്ങുമ്പോള്‍ ഉറക്കെ പറയണം കേട്ടോ..PSP ഗെയിമിന്റെ പുതിയ മോഡല്‍ വന്നിട്ടുണ്ട്..അത് ഒരെണ്ണം വാങ്ങി തരാം എന്ന് ഒരു ഓഫറും ..അവന്‍ വീണു..പിന്നെ ശ്രീനിവാസന്റെ മക്കള്‍ പാടിയ പോലെ...അയ്യോ അമ്മേ പോകല്ലേ...എന്ന് പാടാം എന്ന് വാക്കും തന്നു ..

കഴിഞ്ഞ തവണ ഈ മഹിളാ മണികളെ പുകഴ്ത്തി എഴുതിയ പോസ്റ്റ്‌ അങ്ങ് പിന്‍ വലിച്ചാലോ എന്ന് ഓര്‍കുന്നു ഇപ്പോള്‍. കാരണം ഇവര് ശരി അല്ല.. അന്നു എന്തൊക്കെയാ എന്നോട് പറഞ്ഞത്..ചെറുപ്പത്തില്‍ അവള്‍ക്ക്‌ പനി വന്നപ്പോള്‍ പപ്പാ പാതി രാത്രിയില്‍ അവളെ എടുത്തോണ്ടു നടന്നു 8 കിലോമീടര്‍ അകലെ ഉള്ള കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്ര്യില്‍ കൊണ്ടു പോയി അത്രേ..അത് എനിക്ക് മനസ്സിലായി.

എന്‍റെ അമ്മ എനിക്ക് പനി വന്നപ്പോള്‍ എന്നേ എടുത്തോണ്ട് 9 കിലോമീടര്‍ അകലെ ഉള്ള (ഒരു കിലോമീടര്‍ കൂടുതല്‍ !!! ) കുട്ടികളുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണ് കൊണ്ടു പോയത്..എന്നിട്ട് അവള്‍ക്ക്‌ ആ സ്നേഹം വല്ലതും എന്‍റെ അമ്മയോട് ഉണ്ടോ? ഒന്നുമില്ലെങ്കിലും ഇപ്പോള്‍ ഇവളെ ചുമക്കുന്ന എന്നെയാണ് അന്നു ആ അമ്മ ചുമന്നത് എന്നൊരു പരിഗണന എങ്കിലും ? എവിടെ? അതാ ഞാന്‍ പറഞ്ഞത് പഴയ ആ പോസ്റ്റ്‌ പിന്‍വലിക്കണം എന്ന്..

അന്നു രണ്ടു തവണ പോയി. ഇത്തവണ പറഞ്ഞത് അനിയത്തിയുടെ കഥ.. അവര് ഒന്നിച്ചു മണ്ണപ്പം ചുട്ടതും..കല്ല്‌ കളിച്ചതും.. ആടിന് തീറ്റ കൊടുക്കാന്‍ രണ്ടു പേരും കൂടി രാവിലെ നടന്നു വഴി വക്കിലെ പ്ലാവിന്‍ ചോട്ടില്‍ നിന്നും ഈര്കിലിയുടെ അറ്റത് പ്ലാവില കുത്തി എടുത്തതും. .ചുമ്മാ പറയുന്നതാ.. എന്ത് മണ്ണപ്പം..??? മണ്ണപ്പം ചുടാന്‍ മണ്ണ് കുഴയ്ക്കാന്‍ ഇവര്‍ക്ക് എവിടെ വെള്ളം..??കൊര്പരഷന്‍ പൈപ്പ് ആണ് അന്നും അവിടെ.. ആഴ്ചയില്‍ മൂന്നു ദിവസം റേഷന്‍ മണ്ണെണ്ണ പോലെ കുറച്ചു വെള്ളം..അത് കുഴച്ചു മണ്ണപ്പം ചുടുമോ കഞ്ഞി വെക്കുമോ? ഭൂലോക നുണ.. അന്നു ബുലോകം ഉണ്ടായിരുന്നെങ്കില്‍ ബാല്യ കാല ബുലോക കഥകളില്‍ ഇതിനൊരു ‍ "ബുലോ ഓസ്കാര്‍" ഉറപ്പ് ആയിരുന്നു )..

പിന്നെ അനിയത്തിക്ക് പത്തു വറ്ഷം കൂടിയാ ഒരു കുഞ്ഞു ഉണ്ടായതു അതിനെ കാണണം എന്ന്. കുഞ്ഞു ഉണ്ടാവാത്തത് എന്‍റെ കുറ്റം ആണോ.. എന്നെ കൊണ്ടു നിനക്ക് അങ്ങനേ വല്ല കുറവും ഉണ്ടായിട്ടുണ്ടോ..മൂന്ന് കൊല്ലം കൊണ്ടു മൂന്നു എണ്ണത്തിനെ ദേ ദോശ ചുടുന്ന ലാഘവത്തില്‍ അല്ലെ അങ്ങ് ഉണ്ടാക്കി തന്നത്......ആ വെടി പക്ഷെ നനഞ്ഞ പടക്കം പോലെ ചീറ്റി. തിരിച്ചൊരു മിസൈല്‍ ആണ് ഇങ്ങോട്ട് വന്നത് .നിങ്ങള്‍ വായ അടച്ചോ.. ഇല്ലെങ്കില്‍ ഞാന്‍ വാ തുറക്കും. നിങ്ങളുടെ ചുടീല്‍ ഞാന്‍ നിര്‍ത്തിക്കും സ്ഥിരം ആയി.

ഇതാണ്. വായില്‍ നിന്നു വീണ വാക്കും ബ്ലോഗില്‍  നിന്നു  പോയ  പോസ്റ്റും    പിടിച്ചാ പിന്നെ കിട്ടുമോ? ഞാന്‍ അപ്പൊ മുങ്ങിയതാ വീട്ടില്‍ നിന്നു. പിന്നെ പൊങ്ങിയത് അവള്‍ക് നാടിലെക്കുള്ള ടികറ്റും ആയിട്ടാണ്. രാത്രി മൂന്നരക്ക് ആണ് വിമാനം. നേരത്തെ കൊണ്ടു വിട്ടിട്ടു  ഞാന്‍ തിരികെ പോന്നു. പാതി രാത്രി ആയപ്പോള്‍ ഒരു ഫോണ്‍ കാള്‍. നിങ്ങള്‍ ഉറങ്ങിയോ? ദേ ഇവിടെ കൌണ്ടറില്‍ ഇരിക്കുന്ന ഒരു തടിച്ചി പറയുന്നു (അവളുടെ മുന്നും പിന്നും ഒരു പോലെ. കൂന്താലി പുഴ പോലെ വംബതി ആണത്രേ.. പിന്നില്‍ കോറ് കോട്ട കമഴ്ത്തി വെച്ച പോലുണ്ട്. അത് പിന്നെ വിശദീകരിക്കാം). എനിക്ക് ഇരിക്കാന്‍ സീറ്റ് ഇല്ലെന്നു. നീ നിന്നു പൊയ്ക്കോ എന്ന് പറയാനാ തോന്നിയത്.

എന്നേ ഇപ്പൊ ഓഫ്‌ ലോഡ് ചെയ്യുമെന്ന്. അതെന്താ അച്ചായാ  എനിക്ക് വെയിറ്റ് കൂടുതല്‍ ആയതു കൊണ്ടു ആണോ? ഈ കാര്‍ഗോ ഒക്കെ അല്ലെ ഓഫ്‌ ലോഡ് ചെയ്യുന്നത് ? ഓ ഈ ഈജിപ്ഷ്യന്‍ തള്ളയെ ഒക്കെ വെച്ചു നോക്കിയാല്‍ ഞാന്‍ ഐശ്വര്യാ റായിയുടെ സൈസ് ആണ്..ഇവരുടെ പകുതി പോലും വരില്ല..

അത് പിന്നെ അവാസാന നിമിഷം confirm ആകുന്ന ചില സീറ്റ്‌ അങ്ങനാ. നീ ഇങ്ങു തിരിച്ചു പോരെ. "പിന്നെ, അത് പരുമല പള്ളിയില്‍ പറഞ്ഞാ മതി. അച്ചായന്‍ ആരെയാന്നാ വിളിച്ചു പറ.എനിക്ക് ഇന്ന് കേറിപ്പോണം നാളെ അനിയത്തിയുടെ കൊച്ചിന്റെ മാമ്മോദീസ കൂടണം".

ഞാന്‍ ഏതൊക്കെയോ നമ്പര്‍ തപ്പി ഒരു ഡ്യൂട്ടി ഓഫീസറെ ഫോണില്‍ കിട്ടി. എന്‍റെ ഭാര്യ എയര്‍ പോര്‍ട്ടില്‍ കുരുങ്ങി കിടക്കുക ആണ് വേഗം ഒന്ന് ശരി ആക്കി കൊടുക്കണം എന്ന് പറഞ്ഞു. കുരുങ്ങാന്‍ തന്റെ ഭാര്യ എന്ത് കരിപ്പെട്ടി കയറോ? കുരുക്ക് അഴിക്കാന്‍ ഞാന്‍ ആര് സിബിഐ സേതു രാമയ്യരോ? ഇങ്ങനൊന്നും അങ്ങേരു ചോദിച്ചില്ല. കാരണം ദൈവത്തിന്റെ സ്വന്തകാരുടെ നാട്ടില്‍ നിന്നല്ലാത്ത അങ്ങേര്‍ക്കു ഇപ്പറഞ്ഞ സാധനങ്ങളെയും ആള്കാരെയും ഒന്നും അറിയില്ല. പകരം ഇങ്ങോട്ട് ഒരൊറ്റ ചോദ്യം ചോദിച്ചു.

താന്‍ ആരാ?

പോരെ?

അങ്ങേരോട് ഞാന്‍ ദുബായില്‍ വന്നിട്ട് ഒത്തിരി വറ്ഷം ആയെന്നും ഇവിടെ ആദ്യ കാലത്ത് വിമാനതിനൊക്കെ പെയിന്റ് അടിച്ചിരുന്നത് എന്‍റെ വല്യപ്പന്റെ വല്യപ്പന്‍ ആയിരുന്നു എന്നും ഒക്കെ പറഞ്ഞു ഭൂമിയോളം അങ്ങ് താഴ്ന്നു. എന്ന് വെച്ചാല്‍ ഈയിടെ ശാസ്ത്രഞ്ഞ്മാര്‍ ഭൂമിയുടെ 'കോര്‍' കാണാന്‍ കുഴിച്ച ആ കുഴി ഇല്ലേ ഏതാണ്ട് അവിടം വരെ. അയാള്‍ സീറ്റ്‌ ശരി ആക്കി കൊടുത്തു.

കൌണ്ടറില്‍ ഇരുന്ന ആ അറബി തള്ളയുടെ അങ്ങോട്ട്‌ (മുഖത്തേക്ക്) ഒരു ഒന്നൊര നോട്ടം നോക്കിയിട്ട് ശ്രീമതി കുഞ്ഞു ബാഗുമെടുത്ത്‌ ഒരു പോക്ക് പോയി അത്രേ. എന്താന്നോ അവര് സ്വന്തം കൂന്താലി പുഴയുടെ നിമ്നോന്നതങ്ങള്‍ (ഉന്നതം ആണ് എല്ലാം നിമ്നം ഇല്ല എന്നാ അവരുടെ ഒരു ഭൂമി ശാത്ര കണക്ക്) കുലുക്കി കാണിച്ചിട്ട് ഇവളോട്‌ പറഞ്ഞത്രേ നീ ആരെ വിളിച്ചാലും ഇന്ന് ഈ ഫ്ലൈറ്റില്‍ പോകില്ല എന്ന്..ഇവര്‍ക്ക് ഈ ദൈവത്തിന്റെ സ്വന്തക്കാരോട് ഇത്ര കലിപ്പ് എന്താണ് എന്ന് ഇത്രയും വര്ഷം ആയിട്ടും ദൈവം തമ്പുരാനേ എനിക്ക് പിടി കിട്ടിയിട്ടില്ല . ഒരല്പം ബഹുമാനം കൂട്ടി ആണ് പ്രിയതമ വിളിച്ചിട്ട് സീറ്റ്‌ ശരി ആയി കേട്ടോ ചെന്നിട്ടു വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തത്.

അവര് കുടുംബക്കാര് എല്ലാം മാമോദീസ കൂടി അടിച്ചു പൊളിച്ചു നടന്നു .ഞാന്‍ ഇവിടെ പഴയ പോലെ ദോശ കല്ലില്‍ എണ്ണയും പുരട്ടി അവള്‍ വരുന്നതും കാത്തു ഇരുന്നു ...ഇത്തവണ കൂടുതല്‍ ദിവസം തങ്ങി ഇല്ല. പോയ സമയത്തെ എന്‍റെ മുഖ ഭാവം കണ്ടപ്പോള്‍ ഇങ്ങനെ എപ്പോഴും ഇട്ടിട്ടു പോയാല്‍ ഇങ്ങേരു വേറെ വല്ല സെറ്റ് അപ്പും ചയ്തു കളയുമോ എന്നൊരു പേടി ഉള്ളത് പോലെ തോന്നി. ദോശ ചുടാനും പിള്ളേരെ സ്കൂളില്‍ വിടാനും ഒക്കെ ആയി ഏതെങ്കിലും ജോലിക്കാരെ വെച്ചാല്‍ മതിയല്ലോ. (ഞാന്‍ ഒരു 'നിഷ്കളങ്കന്‍' ബ്ലോഗ്ഗര്‍) .

മൂന്നാം ദിവസം നെടുംബാശ്ശേരി എയര്‍ പോര്‍ട്ടില്‍ നിന്നും അടുത്ത ഫോണ്‍. അച്ചായ ഇവര് എന്നേ പിടിച്ച്‌ നിര്‍ത്തി അതും ഇതും ചോദിക്കുന്നു. ആര്? ഈ ഇമിഗ്രേഷന്‍  കാര്. അവര്‍ക്ക് എന്താ വേണ്ടത്? നിനക്ക് എന്താ ദുബായില്‍ ബിസിനസ്‌? ഇങ്ങനെ അടുപ്പിച്ചു അടുപ്പിച്ചു നാട്ടില്‍ വരാന്‍. കല്യാണം കഴിച്ചത് ആണോ? ഭര്‍ത്താവ് എവിടെ?. അയാള്‍ എന്താ കൂടെ വരാത്തെ എന്നൊക്കെ.. ഈയിടെ ഏതോ കുറെ കൊച്ചു പെണ്ണുങ്ങള്‍ എല്ലാ ശനി ആഴ്ചയും ദുബായിക്ക് പ്ലെയിന്‍ കയറി പ്ലെയിന്‍ ആയി പോയിട്ട് തിങ്ങളാഴ്ച കൈ നിറയെ കാശും ആയി വരുന്നുണ്ട് അവരെ ഞങ്ങള് പൊക്കി എന്നൊക്കെ പറഞ്ഞു വേണ്ടാത്ത ഓരോ വര്‍ത്തമാനങ്ങള്‍.

" നിനക്ക് അയാളോട് ഒരു ഐസ് ക്രീം വാങ്ങി തരട്ടെ എന്ന് ചോദിക്കാന്‍
തോന്നിയില്ലല്ലോ .? അപ്പോതന്നെ അങ്ങേരു ജോലി രാജി വെച്ചു സ്ഥലം വിട്ടേനെ.

എടി നീ കരയാതെ..നമ്മുടെ ജിത്തു അവിടെ ഇമിഗ്രേഷന്‍  ഡ്യൂട്ടി ആണ്. ഞാന്‍ അവനെ ഒന്ന് വിളിക്കട്ടെ. പത്തു മിനിറ്റ് കൊണ്ടു കാര്യങ്ങള്‍ എല്ലാം ശരി ആയി..

ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു വീട്ടില്‍ വരുന്ന വരെ ശ്രീമതി ഒരക്ഷരം മിണ്ടിയിട്ടില്ല. കുരങ്ങു ചത്ത കുറവന്റെ കൂട്ട് ..അല്ല ഞങളുടെ ബ്രൂണി പൂച്ച കുളി കഴിഞ്ഞു ഇറങ്ങിയ മാതിരി. ആ രോമം മുഴുവന്‍ അങ്ങ് നനഞ്ഞാല്‍ പിന്നെ ഒറ്റ നോട്ടത്തില്‍ ഒരു ദൈന്യ ഭാവം. കയ്യില്‍ എടുത്താല്‍ ഒരു 50 ഗ്രാം കാണും ഭാരം.

വീട്ടില്‍ കയറി ബാഗ്‌ വെച്ചിട്ട് എന്നേ കെട്ടിപിടിച്ചു ഒരു മോങ്ങല്‍. ഇനി നമുക്ക് ഒന്നിച്ചു അടുത്ത വര്ഷം പിള്ളാരുടെ സ്കൂള്‍ അവധിക്കു നാട്ടില്‍ പോയാല്‍ മതി. ഞാന്‍ ഇനി തനിയെ എങ്ങോട്ടും ഇല്ല.. മൂക്കട്ട ‍ തുടക്കാന്‍ ഒരു ടിഷ്യു വലിച്ചൂരി കൊടുത്തു അവളെ കെട്ടിപിടിച്ചു ഞാന്‍ പറഞ്ഞു. അങ്ങനെ മതി. (പിന്നെ ഞാന്‍ ആ കണക്ക് ഒന്ന് കൂട്ടി നോക്കിയപ്പോള്‍ ഇനി അവള്‍ പറഞ്ഞ കണക്കിന് രണ്ടോ മൂന്നോ മാസമേ ഉള്ളൂ . അറിയാതെ എന്‍റെ പിടുത്തത്തിന്റെ കെട്ട് അങ്ങ് അയഞ്ഞു.)..

ക്ലൈമാക്സ്‌ .ഞാന്‍ നാട്ടിലേക്ക് ജിതുവിനെ വിളിച്ചിട്ട് പറഞ്ഞു..ആശാനെ ദുബൈയിലെ പണി പാളിപ്പോയി ..ആദ്യം ബുകിംഗ്  കിട്ടിയില്ല എന്ന് പറഞ്ഞു നോക്കി. പിന്നെ ഓഫ്‌ ലോഡ്  ചെയ്യാന്‍ നോക്കി. അതും "ബച്ചന്റെ ഹിന്ദി പടം ഖണ്ടാഹാര് പോലെ" (ലാലേട്ടന്‍ എന്ത് പിഴച്ചു?)  എട്ടു നിലയില്‍ പൊട്ടി. ‍ .. പക്ഷെ അവിടെത്തെ പണി ഏറ്റു. ഇനി ഉടനെ എങ്ങും നാട്ടില്‍ പോണം എന്ന് പറയില്ല..താങ്ക്സ് ഞാന്‍ പറഞ്ഞ പോലെ ഒക്കെ ഒപ്പിച്ചു എടുത്തല്ലോ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരെക്കൊണ്ട്‌.!!!!!! അപ്പൊ അടുത്ത വരവിനു കാണാം ഇമിഗ്രെഷനില്‍  തന്നെ.

ഇനി ഇതിനൊരു മൂന്നാം ഭാഗം പോസ്ടാന്‍ ഞാന്‍ ഉണ്ടാവുമോ അതോ ശ്രീമതി ഇതോടെ എന്‍റെ പോസ്റ്റര്‍ കീറുമോ എന്നൊന്നും ഒരു ഗ്യാരന്റിയും ഇല്ലാത്തതിനാല്‍ വീണ്ടും കാണും വരെ വണക്കം.

158 comments to വീണ്ടും ചില വീട്ടു കാര്യങ്ങള്‍

  1. says:

    ente lokam ഇതിനു മുമ്പ് പോസ്റ്റ്‌ ചെയ്ത വെറുതെ ഒരു ഭര്‍ത്താവും
    കുത്ത് വീണ ദോശയും വായിച്ചിരുന്നോ? അതിന്റെ ബാകി
    വിശേഷങ്ങള്‍ ആണ് ഇവിടെ .

  1. says:

    അനീസ ഹൊ, ഭാഗ്യം മസാല ചായ പരീക്ഷിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല, ഇതിപ്പോ അടുത്ത technique ഉം കൊണ്ടു വന്നോ എന്ന പേടി ആയിരുന്നു, ചേച്ചി വേഗം വന്നത്‌ കൊണ്ടു രക്ഷപെട്ടു , പോസ്റ്റിലെ പഞ്ചുകള്‍ ഒക്കെ കിടിലന്‍ , പിന്നെ ഇടയ്ക്കിടയ്ക്ക് ശ്രീമതി നാട്ടില്‍ പോകുന്നത് കൊണ്ടു നമുക്ക് വായിക്കാന്‍ ഇത് പോലെ കുറേ പഞ്ചുകള്‍ കിട്ടുന്നുണ്ടല്ലോ,:)

  1. says:

    അനീസ ചെറുതായി ഉറക്കം വന്നത്‌ കൊണ്ടു വായിക്കുമ്പോള്‍ പലതും മിസ്സ്‌ ആയിട്ടുണ്ടാകും , രാവിലെ ഒന്ന് കൂടെ വായിക്കാം

  1. says:

    sreee പച്ചിരുമ്പ് തനി ഉരുക്കായി തീരുന്നല്ലൊ. കാത്തുകാത്തിരുന്നു ത്രിശ്ശൂർ പൂരം തന്നെ പൊട്ടിച്ചു.ചിരിച്ചു തീർന്നിട്ട് കമന്റിടാൻ പറ്റുമെന്നു തോന്നുന്നില്ല.എന്തായാലും ചേച്ചി ഇടയ്ക്കിടെ നാട്ടിൽ പോകുന്നതു നല്ലതാ.പക്ഷെ,സൂക്ഷിച്ചോളൂ. ആ ചേച്ചി ഇതെങ്ങാനും വായിച്ച് സ്വന്തമായി ബ്ലോഗ് തുടങ്ങിയാൽ എന്റെ ലോകം ഇനി വേറെ ലോകത്തെങ്ങാനും ചെന്നിരുന്നു ബ്ലൊഗ് എഴുതേണ്ടി വരും.ആ പാവത്തിനെ ഇങ്ങനെ പറ്റിച്ചത് അറിയുന്നുണ്ടാകുമോ.

  1. says:

    Anonymous എനിക്കും ഇസ്മയില്‍ ചേട്ടന്‍ പറഞ്ഞതിനോട് യോജിപ്പുണ്ട്...ചേച്ചിക്ക് ഒരു ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കു..അപ്പൊ സത്യം അറിയാലോ...നന്നായിരിക്കുന്നു....മൂന്നാം ഭാഗത്തില്‍ കുറുമ്പനെ നായകനാക്കിയാല്‍ മതി സൂപ്പര്‍ഹിറ്റ് ആവും സംശയമില്ല......

  1. says:

    സാബിബാവ പോസ്റ്റിനു ഗുമ്മു കിട്ടാന്‍ കേട്ടിയോള്‍ക്കിട്ടു കൊട്ടി അല്ലെ..
    എങ്കിലും പെണ്ണ് വേണം എല്ലാത്തിനും അത് മറക്കണ്ട ഫാസിലിന്റെ പടം പോലെ വല്ലപ്പോഴും ഇറക്കുന്ന പോസ്റ്റ് ആണെങ്കിലും
    അല്‍പം ചിരിക്കാന്‍ ഉതകി

  1. says:

    khader patteppadam കുടുംബ പുരാണം കലക്കുന്നു

  1. says:

    mini//മിനി കെട്ടിയോളോട് പറ,
    ഒരു ബ്ലോഗ് തുടങ്ങാൻ,,,
    പിന്നെ ഈ ജന്മത്ത് വീട്ടിന്ന് പുറത്തിറങ്ങില്ല.

  1. says:

    mayflowers ഉര്‍വശീ ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ കെട്ടിയോളുടെ ഈ പോക്ക് കാരണമല്ലേ ഇങ്ങോര്‍ക്ക് ഇങ്ങനെ ചില ജഗജില്ലി പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നത്‌?
    നര്‍മം നര്‍മേന ശാന്തി..(ഈ ശ്ലോകം പുതിയതാണേ..)

  1. says:

    Hashiq എയര്‍ലൈന്‍ കൌണ്ടറിലും എമിഗ്രേഷനിലുമൊക്കെ വിളിച്ച് ഭാര്യേടെ നാട്ടില്‍ പോക്ക് തടയാന്‍ നോക്കിയത് മഹാ ചീപ്പായി പോയി.ഒന്നുമില്ലെന്കിലും സ്വന്തം ഭാര്യ അല്ലെ? അടുത്ത തവണ നമുക്ക് പാസ്പോര്‍ട്ട്‌ എടുത്ത് വാഷിംഗ് മെഷീനില്‍ ഇട്ടടിക്കാം..നമ്മുടെ എംബസ്സിയുടെ ഒരു ഏകദേശ കയ്യിലിരുപ്പ് വെച്ച് രണ്ടു മൂന്നു മാസം എങ്ങനേം തള്ളി വിടാം.
    ദോശ മാവിന് പുളി കുറയുന്നത് ഒഴിവാക്കാന്‍ ഉഴുന്ന് അരക്കുമ്പോള്‍ തന്നെ എട്ടോ പത്തോ മുരിങ്ങക്കായ് കൂടി ഒന്ന് അരച്ച് നോക്കൂ..എന്നിട്ടും ഫലമില്ലെങ്കില്‍ പിന്നെ ഇസ്മായില്‍ ഭായ് പറഞ്ഞത് പോലെ ഏതെന്കിലും ഇന്‍സ്റ്റന്റ് ദോശപ്പൊടി വാങ്ങി ഉപയോഗിക്കൂ..

    തകര്‍ത്തു മാഷേ പോസ്റ്റ്...

  1. says:

    കൂതറHashimܓ വായിച്ചു
    നല്ല രസം
    എന്നാലും ഇത്തിരിയെ ഇഷ്ട്ടായുള്ളൂ
    ദോശ പ്രയോഗം വേണ്ടായിരുന്നെന്ന് തോന്നി. അതല്ലല്ലോ പോസ്റ്റിലെ വിഷയം

    ദോശ ഒഴിവാക്കിയാല്‍ നല്ല പോസ്റ്റ്

  1. says:

    hafeez കലക്കി...കിടിലന്‍ പോസ്റ്റ്‌.. നന്നായി ചിരിച്ചു ...

  1. says:

    ente lokam അനീസ :-ഇനി അവള്‍ പോകുന്നില്ല എന്നാ പറഞ്ഞത് .ഇങ്ങനെ
    എഴുതി കൊല്ലുന്നതിലും ഭേദം അത് ആയിരുന്നു അത്രേ ..
    അഞ്ജു:-ദോശ ആണോ ദോശ കല്ല്‌ ആണോ ആദ്യം ഉണ്ടായത്?
    ആ ശാസ്ത്ര അജ്നനോട് ചോദിക്കണ്ട.അഞ്ജു കണ്ടു പിടിച്ചാല്‍ മതി..

  1. says:

    ente lokam Sree :-ചേച്ചിയോട് മൗസ് എന്ന് പറഞ്ഞാല്‍ ചുണ്ടെലി ആണോ
    തുരപ്പന്‍ എലി ആണോ എന്ന് ചോദിക്കും .ആ ധൈര്യത്തിലാ
    ഇതൊക്കെ എഴുതുന്നെ .അറിഞ്ഞാല്‍ പിന്നെ എപ്പോ പൂട്ടി എന്ന്
    ചോദിച്ചാല്‍ മതി .!!!
    തണല്‍:-സംഗതി കൊള്ളാം.പക്ഷെ ഇരിക്കുന്ന കൊമ്പ് മുറിച്ചു കസേര
    ഉണ്ടാക്കാന്‍ ഞാന്‍ ഇല്ല ഇസ്മയെലെ.ബ്ലോഗ് തുടങ്ങി ഇതൊക്കെ വായിച്ചാല്‍
    നയങ്കരണ പൊടി എന്‍റെ മുഖത്തേക്ക് ആവും അവള്‍ തൂവുക..ഹ..ഹ..

  1. says:

    ജന്മസുകൃതം ഹാവു....കലക്കിച്ചുട്ടു .
    മൂന്ന് ദിവസം ഭക്ഷണം കഴിച്ചില്ലായോ.....
    ഭാര്യക്കിട്ട് പാര പണിയാനുള്ള തിരക്കില്‍ എന്ത് ഭക്ഷണം ...
    അല്ലേ?

  1. says:

    ente lokam പ്രിയ :-തണലിനോട് പറഞ്ഞത് തന്നെ ..പിന്നെ അണിയറ നായകന്‍
    ഇപ്പോളും കൊച്ചു കുറുമ്പന്‍ തന്നെ .എഴുതാന്‍ അവള്‍ അവസരം തന്നാല്‍
    അടുത്തതില്‍ ഹീറോ ആക്കാം മുമ്പില്‍ തന്നെ.

    സാബി:- അതെ സാബി ഉത്തോലകം അത് തന്നെ.അവള്‍ താങ്ങിയില്ലെങ്കില്‍
    ഉറപ്പാ ഞാന്‍ താഴെ.ഹ..ഹ..ഫാസിലിന്റെ പടം..ഇഷ്ടപ്പെട്ടു...മേജര്‍ രവിയുടെ
    എന്ന് പറഞ്ഞില്ലല്ലോ...ഭാഗ്യം...

  1. says:

    jayanEvoor “കല്ലു ചൂടായിക്കിടന്നാൽ” സാധ്യതകൾ പലതാണ്!!!
    മിശിഹായേ!
    ഈ അച്ചായനെ കാത്തോളണേ!

  1. says:

    ente lokam ലീല:-ചേച്ചി ചുമ്മാ.ഒരു തരം ഹൈ ലെവല്‍ diplomacy.
    പരസ്പര ബഹുമാനത്തോടെ സ്നേഹ പാര...ഞാന്‍ നന്നാവൂല്ല
    എന്ന് നന്നായി അറിയാം ശ്രീമതിക്ക് ..

  1. says:

    ente lokam ജയന്‍:-ഡോക്ടറെ എനിക്ക് ഒരു ബെഡ് ബുക്ക്‌ ചെയ്തേക്കണേ
    മിക്കവാറും അങ്ങ് എത്തും ഉടനെ.

  1. says:

    ചാണ്ടിച്ചൻ ഭാര്യയുടെ അടിക്കടിയുള്ള യാത്ര ഒഴിവാക്കാന്‍ ഈ ചപ്പടാച്ചി വിദ്യകളൊന്നും ആവശ്യമില്ല....അടുത്ത തവണ ഭാര്യ നാട്ടീന്നു വിളിക്കുമ്പോള്‍, ബാക്ക്ഗ്രൗണ്ടില്‍ ദോശ ചുടുന്ന ശബ്ദം കേള്‍പ്പിച്ചാ മതി...ശ്..ശ്..എന്ന്...
    കരിയാത്ത, ഒട്ടിപ്പിടിക്കാത്ത പുതിയ "ചൈനീസ്" ദോശചട്ടിയാണെന്ന് കൂടി അങ്ങ് പറഞ്ഞേക്കണം....പിന്നെ ചത്താലും ഭാര്യ നാട്ടില്‍ പോകില്ല....

  1. says:

    ente lokam Khader:ഇക്ക എല്ലാം അട്ജുസ്റ്മേന്റ്റ് അല്ലെ കുടുംബം..പുരാണം..

  1. says:

    ente lokam മിനി :ടീച്ചറെ മൗസ് അറിയില്ല എന്നെ ഉള്ളൂ.എന്നെക്കാള്‍ വിവരം
    ഉണ്ട്.കാര്യം ടീച്ചര് പറഞ്ഞ പോലെ അതിനു മുന്നേ പറഞ്ഞു.എന്നോട്
    പറഞ്ഞു നിങ്ങള്‍ ടോല്‍സ്റോയ് യെ പ്പോലെ നല്ലൊരു എഴുത്ത് കാരന്‍
    ആവുമെന്ന്.ഞാന്‍ ഒരടി പൊങ്ങിയപ്പോള്‍ പറഞ്ഞു.അങ്ങേരുടെ ഭാര്യ,
    മടുത്തപ്പോള്‍ ഒരു ദിവസം അയാളുടെ തലയില്‍ ചൂട് വെള്ളം കോരി ഒഴിച്ചിട്ടു
    പറഞു.കുടുംബം നോക്കാതെ മുടിഞ്ഞ എഴുത്ത് എന്ന്. ഇവള്‍ എന്താ ചെയ്യേണ്ടത്
    എന്ന് ചോദിച്ചു. പിന്നെ ടീച്ചര്‍ പറഞ്ഞ പോലെ മൂന്നു ദിവസം ഞാന്‍ പുറത്തു
    ഇറങ്ങിയില്ല.സന്തോഷം ആയില്ലേ പെണ്ണുങ്ങള്‍ക്ക്‌ ...

  1. says:

    ente lokam മെയ്‌ ഫ്ലവേര്‍സ് :-ദേ ഉള്ള കാര്യം മിനി ടീച്ചറോട് ഞാന്‍ പറഞ്ഞു.
    നര്‍മം ചൂട് വെള്ളം എന ശാന്തി..ഹ..ഹ..

  1. says:

    ente lokam ചാണ്ടിച്ചാ:-ആ നമ്പര്‍ ഇങ്ങു തന്നെ.ഇനി ചാണ്ടിച്ചന്‍
    ആണ് എന്‍റെ ഗുരു.ഇതെന്ത് പറ്റി.വെടി കൊണ്ടു തല
    മുമ്പ് ചെരിഞ്ഞു പോയി.ഇപ്പൊ മൊത്തം കുളം ആയോ.
    ഒന്നും കാണാന്‍ ഇല്ലല്ലോ..

  1. says:

    ente lokam hashiq:-അത് സത്യം.എന്തെ ദാസാ എനിക്കീ
    ബുദ്ധി നേരത്തെ തോന്നാതെ.നന്ദി കേട്ടോ.

  1. says:

    ente lokam ഹാഷിം:-ദോശയെ ഒഴിവാക്കാന്‍ പറ്റില്ല.അതാണ്‌ പഴയ
    പോസ്റ്റിലെ നായകന്‍.ഇത് രണ്ടാം ഭാഗം ആണ്.

  1. says:

    ente lokam hafeez:-ചുമ്മാ ചിരിക്കാന്‍.അതല്ലേ നല്ലത്.കിട്ടാന്‍ ഇല്ലാത്തതും
    നന്ദി.

  1. says:

    valsan anchampeedika Ottakkayyanmaarum yaachakarum viharikkunna ivide ini pennungal ottakku varendaannu parayuka.

  1. says:

    ente lokam ഇസ്മൈല്‍ :എന്‍റെ മാഷേ ശ്രീമതി പുതിയ ചൂലിന്
    ഓര്‍ഡര്‍ കൊടുത്തിട്ട് ഇരിക്കുന്നു .ha..ha...

  1. says:

    ente lokam വത്സന്‍:-സത്യത്തില്‍ ഇതിന്റെ പണി അല്ലായിരുന്നെങ്കില്‍
    ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടേനെ.ട്രെയിനില്‍ നിന്നു ചാടിയാലും
    ജീവിക്കാന്‍ വിടാത്ത ജന്മങ്ങള്‍ അല്ലെ.

  1. says:

    എന്‍.പി മുനീര്‍ വീട്ടുകാര്യങ്ങള്‍ അടിപൊളിയായി
    നര്‍മ്മ ഭാവനയില്‍ അവതരിപ്പിച്ചു..
    ആദ്യഭാഗത്തേക്കാള്‍ കോമഡി
    കൂടിയിട്ടുണ്ട്.മൂന്നാംഭാഗം തകര്‍പ്പനാക്കാന്‍
    ശ്രീമതിയെക്കൊണ്ട് എഴുതിപ്പിച്ചാല്‍ മതി:)

  1. says:

    ente lokam മുനീര്‍:-നിങ്ങള്‍ എന്‍റെ ബ്ലോഗ് പൂട്ട്ച്ചേ അടങ്ങൂ
    അല്ലെ?ഒരു സപ്പോര്ടിനു ശ്രീമതി നോക്കി
    ഇരിക്കുക ആണ്..

  1. says:

    hi kollam kollam.. nalla post

  1. says:

    ente lokam ഞാന്‍ അതിലെ വരുന്നുണ്ട് .അല്പം
    അന്തി കള്ളു റെടി ആക്കി വെക്കണേ

  1. says:

    Unknown " നിനക്ക് അയാളോട് ഒരു ഐസ് ക്രീം വാങ്ങി തരട്ടെ എന്ന് ചോദിക്കാന്‍
    തോന്നിയില്ലല്ലോ .? അപ്പോതന്നെ അങ്ങേരു ജോലി രാജി വെച്ചു സ്ഥലം വിട്ടേനെ.

    (പിന്നെ ഞാന്‍ ആ കണക്ക് ഒന്ന് കൂട്ടി നോക്കിയപ്പോള്‍ ഇനി അവള്‍ പറഞ്ഞ കണക്കിന് രണ്ടോ മൂന്നോ മാസമേ ഉള്ളൂ . അറിയാതെ എന്‍റെ പിടുത്തത്തിന്റെ കെട്ട് അങ്ങ് അയഞ്ഞു.)..

    നര്‍മ്മത്തിന്റെ പൂത്തിരികള്‍ ചിരിപ്പിച്ചു :)
    അല്ല, ശ്രീമതിക്കും ഒരു ബ്ലോഗ് തുറന്നാല്‍ ശ്രീമാന്റെ ബ്ലോഗ് പൂട്ടിപ്പോകയേ ഉള്ളു എന്നാ തോന്നുന്‍ണേ, അതോണ്ട് ശ്രീമതിയോട് ബ്ലൊഗിന്റെ കാര്യമേ പറയേണ്ട, അതാ ബുദ്ധി :))

    എഴുത്ത് തുടരട്ടെ, ആശംസകള്‍

  1. says:

    ഷിജിത്‌ അരവിന്ദ്.. ചേട്ടാ ആദ്യം തന്നേയ് പറയട്ടെ വായിച്ചിട്ട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി............................പിന്നെ എല്ലാരും പറഞ്ഞപോലെ ദോശയും കല്ലുമൊക്കെ ഇത്തിരി കൂടിപോയോ എന്നൊരു സംശയം അതില്ലരുന്നു എങ്കിലും സുപെര്‍ഹിറ്റ് ആകാനുള്ള വക അതിലുന്ടരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞാ പോലെ വായില്‍ നിന്നു വീണ വാക്കും ബ്ലോഗില്‍ നിന്നു പോയ പോസ്റ്റും പിടിച്ചാ പിന്നെ കിട്ടുമോ? എന്തായാലും ഇനിയും പ്രതീക്ഷിക്കുന്നു

  1. says:

    ente lokam നന്ദി നിസു:അതാണ്‌ കാര്യം.ഞാന്‍ രക്ഷപ്പെടണം എങ്കില്‍
    അതെ വഴി ഉള്ളൂ .എനിക്ക് ആശ്വാസം ആയി.ഒരാള്‍ എങ്കിലും
    എന്‍റെ രക്ഷക്ക് എത്തിയല്ലോ.

  1. says:

    ente lokam shijith:-സാഹിത്യം സാഹിത്യം ആയിട്ട് വായിക്കുമ്പോള്‍
    തെറ്റിധാരണകള്‍ നല്ല ധാരണകള്‍ ആയി മാറും..
    അതാ. ഈ മനുഷ്യര്‍ക്ക്‌ മുഴുവന്‍ ദുഷ്ടാ ചിന്തകളാ
    .ഷിജിതെ.പിന്നെങ്ങനെ ലോകം നന്നാവും. ദേ
    ഒറ്റകയ്യനും നാട്ടില്‍ പീടനതിനു പോണു.

  1. says:

    നികു കേച്ചേരി വിൻസെന്റ് മാഷേ,

    ആദ്യത്തെ ദോശകഥയുടെ അത്രയും എത്തിയില്ല.
    പിന്നെ പുതിയൊരു ദോശക്കല്ല് തപ്പിയാലോ?

  1. says:

    Unknown എന്നാലും എമിഗ്രേഷന്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കെണ്ടിയിരുന്നില്ല. ചാണ്ടിച്ചന്റെ ഒറ്റമൂലി പരിക്ഷിക്കാമായിരുന്നില്ലേ?!

    പോസ്റ്റ്‌ രസികനായി.

  1. says:

    നാമൂസ് അച്ചായന്‍ ആളൊരു {കു}ബുദ്ധിമാണനല്ലേ..!!
    എന്തെല്ലാം വേലകളാ ഒപ്പിച്ചത്. 'നല്ല പാതി' ഇതൊന്നും അറിയേണ്ടാ ട്ടോ..
    അവസാന ഭാഗം ആയപ്പോഴേക്കും 'വാമ ഭാഗം' തന്നെയാ വിജയിച്ചത്.
    നാട്ടില്‍ ഒരു ചൊല്ലുണ്ട്." 'അതി വെളവന്' അരി അങ്ങാടീല്‍ "എന്ന്.
    ഇവിടെയും 'സംഗതി' അത് തന്നെയാ...
    എന്തായാലും, മറ്റെല്ലാവരെയും പോലെ ഞാനും നല്ലോണം ചിരിച്ചൂട്ടോ..
    അച്ചായാ... അപ്പോള്‍ ഇനി എന്നെത്തെക്കാ നാട്ടില്‍ പോക്ക്..?

  1. says:

    റശീദ് പുന്നശ്ശേരി കൂന്താലി പ്പുഴായൊരു വമ്പതീ
    എന്നാ വാക്കിനര്‍ത്ഥം ഇപ്പഴാ പിടി കിട്ടിയത്
    നന്ദി ഗുരോ
    വണക്കം
    ചിരിപ്പിക്കാന്‍ ഇനിയും തപസ്സിരിക്കുമല്ലോ
    നല്ല ശൈലിയും പ്രയോഗങ്ങളും
    കീപിറ്റ് അപ്പേ

  1. says:

    കുഞ്ഞൂസ് (Kunjuss) അപ്പോള്‍ ,ഭാര്യ ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഒന്നും നേരാംവണ്ണം നടക്കില്ലെന്നു മനസിലായി.... 'കുത്തു വീണ ദോശ'യില്‍ തന്നെ അത് മനസ്സിലാക്കിയതാണല്ലോ ല്ലേ...? അതിനാല്‍ അല്ലേ ഏതു വിധേനയും അവരുടെ യാത്ര മുടക്കാന്‍ ശ്രമിച്ചത്‌?

    നര്‍മം എല്ലാം അസ്സലായീ ട്ടോ...

  1. says:

    ശ്രീ ഹ ഹ. കൊള്ളാം, പണി കൊടുക്കുമ്പൊ ഇങ്ങനെ കൊടുക്കണം :)

  1. says:

    മൻസൂർ അബ്ദു ചെറുവാടി തകര്‍ത്തു എന്ന് ഞാന്‍ പറയുന്നത് ഒരു വഴിപ്പാട് കമ്മന്റ് പോലെ അല്ല ട്ടോ . ശരിക്കും ആസ്വദിച്ചു. ഓരോ വരിയിലും കിലോ കണക്കിന് നര്‍മ്മം വിതറിയ രസികന്‍ പോസ്റ്റ്‌.

  1. says:

    പട്ടേപ്പാടം റാംജി ഐസ്ക്രീമും എയര്പോട്ട് സമകാലീന സംഭവങ്ങളും തലോടിക്കൊണ്ടുള്ള ഹാസ്യാവതരണം വളരെ രസമാക്കി വിന്‍സെന്റ്. ഇത് പോലെ കെട്ടിയവള്‍ ഇടക്കിടക്ക്‌ നാട്ടില്‍ പോയാല്‍ ഒരു പാട് വായിക്കാനുള്ള വകകള്‍ തരുമായിരുന്നു അല്ലെ? വായന വളരെ സന്തോഷം തന്നു.

  1. says:

    ajith വിന്‍സെന്റേ, നിഷ്കളങ്കനായ ഒരു ബ്ലോഗര്‍ എന്ന് പോസ്റ്റ് കണ്ടാല്‍ പറയുകയില്ല കേട്ടോ. ഇത്രയും വക്രബുദ്ധിയെ നിഷ്കളങ്കന്‍പിള്ളയെന്ന് എങ്ങിനെ വിളിക്കും?

  1. says:

    A "അയ്യോ അച്ഛാ പോവല്ലേ" പൊളിഞ്ഞപോലെ ഇതെങ്ങാനും ശ്രീമതി അറിഞ്ഞാല്‍, അടുത്തത് നര്‍മ്മത്തിന് പകരം മര്‍മത്തില്‍ കൊള്ളും കേട്ടോ. "കുത്ത് വീണ ദോശ" ക്ക് ശേഷം ഒരു പോസ്റ്റും കാണാതിരിക്കുംബോഴേ അറിയാമായിരുന്നു ഒരു കിടിലന്‍ സാധനം അണിയറയില്‍ അണിഞൊരുങ്ങുന്നുണ്ടെന്ന്. ഇത് കിടിലനും വിട്ടു പൊങ്ങി tridilan ആയി മാറി. എന്റെ ലോകം ഒരു perfectionist ആണ് പോസ്റ്റിങ്ങില്‍ എന്ന് കാണുന്നു. വെറുതെ എന്തെങ്കിലും പോസ്റ്റില്ല. അത് കൊണ്ട് തന്നെ വായന വഴിപാടാകാതെ enjoy ചെയ്തു വായിക്കാന്‍ പറ്റുന്നു.
    ഇനിയും എത്ര കാത്തിരിക്കണം? മറ്റൊരു super പോസ്റ്റിന്? ഈ നര്‍മം അനനുകരണീയം.

  1. says:

    ഒഴാക്കന്‍. എന്റെ മാഷേ.. ഇപ്പൊ ദോശ ഒക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആണ് ഇനി കുറച്ചു നൂഡില്‍സ് ഉണ്ടാക്കി നോക്ക് അപ്പൊ പിന്നെ ഫാര്യ ഫോകില്ല! എന്നാലും ഒരുപാട് ചിരിച്ചു പെണ്ണ് കെട്ടണോ വേണ്ടയോ എന്ന് സംശയിച്ചു നിക്കുന്ന എന്നെ ഒക്കെ പേടിപ്പിക്കുന്ന പോസ്റ്റ്‌ ;)

  1. says:

    Anonymous ഇത് ഭയങ്കരം തന്നെ കെട്ടിയോൾക്കിതുതന്നെ പണി അല്ലെ .. എനിക്കാദ്യമേ അറിയാമായിരുന്നു ഈ ഇടക്കിടെയുള്ള ദുശ്ശകുനങ്ങളെല്ലാം ആശാന്റെ ബുദ്ധിലുദിച്ചതു തന്നെയാകുമെന്ന് പോസ്റ്റു ഗഭീരം നല്ലോണം ചിരിച്ചു... ടിക്കറ്റിന്റെ കാശുപോയാലെന്താ ഞങ്ങളെ പോലുള്ള വായനക്കാരുടെ ആയുസ്സുകൂട്ടുന്നില്ലെ.. എപ്പോഴെങ്കിലും വരുന്ന പോസ്റ്റ് ചിരിപ്പിക്കാൻ വകനൽകുന്നതാണ്.പിന്നെ കെട്ടിയോളു നാട്ടീന്നു വന്നയുടനെ കെട്ടിപ്പിടിക്കുന്നതു കണ്ടപ്പോളെ എനിക്കുറപ്പായിരുന്നു വെക്കേഷനു നാട്ടീപോകാനുള്ള സോപ്പാകുമെന്നു. നാട്ടിലെ ഓരോ സംഭവങ്ങൾ കേൾക്കുമ്പോൽ ഒറ്റക്കെന്നല്ല കൂട്ടിനു ആളുണ്ടെങ്കിലും അങ്ങോട്ടു പോകാൻ പേടിയാ... കാലീകമായ പല സംഭവങ്ങൾക്കും ഓരൊകൊട്ടു കൊടുത്തുകൊണ്ടൂള്ള ഈ കുടുംബ പുരാണം ഗംഭീരം... ആശംസകൾ...

  1. says:

    ente lokam നികു:-മലയാളത്തില്‍ നല്ല വാക്കുകള്‍ കിട്ടാനില്ല .എല്ലാം കള്ളത്തരങ്ങള്‍ അതാ..
    തെചികോടന്‍:-ചാണ്ടിച്ചന്‍,തണല്‍,ഹശിക് ഇവരൊക്കെ ഇപ്പൊ കൂടെ ഉണ്ട്
    നാമൂസ്:-ഇനിയിപ്പോ ഞങ്ങള് ഒന്നിച്ചേ ഉള്ളൂ.എന്നാ അവള്‍ പറഞ്ഞെ......!!!!
    റഷീദ്:-അതെ റഷീദ്.കൂന്താലി പുഴ ഒരു വംബതി തന്നെ..
    കുഞ്ഞുസ്:ദേ അതാ കാര്യം.എന്നിട്ടും ഞാന്‍ നിഷ്കളങ്കന്‍ അല്ല എന്ന് അജിത്‌ ചേട്ടന്‍.

  1. says:

    ente lokam ശ്രീ:-അതെ ശ്രീ ഇനി പണി എനിക്കിട്ടു വരുമോ എന്നാ !!!!
    ചെറുവാടി:-ഈ വരവ് വെറും വഴിപാടു ആയില്ല.നന്ദി
    രാംജി:-സത്യത്തില്‍ ഞാന്‍ ശ്രമിച്ചതും അത് തന്നെ.
    അജിത്‌:ദേ ഞാന്‍ കുഞ്ഞുസിനോട് ഇപ്പൊ പറഞ്ഞു.അജിത്‌
    ചേട്ടന് എന്നെപ്പറ്റി ഒരു ധാരണയും ഇല്ലാന്ന്.എല്ലാം തെറ്റ്,

  1. says:

    ente lokam സലാം:-സലാമിന്റെ വരവിനു നന്ദി.നിങ്ങളുടെ മുന്നില്‍
    ഞാന്‍ "ആ സാഗര തീരത്ത് ഇരുന്ന വെള്ളം കോരുന്ന കുട്ടി....

  1. says:

    ente lokam ozhakaan :-തന്റെ കാര്യം ..ആ ദൈവത്തിന്റെ കയ്യില്‍
    എല്പിക്കൂന്നു എല്ലാം.
    ഉമ്മു അമ്മാര്‍:-എത്ര നന്നായി അപഗ്രഥിച്ചു ഈ
    കോമാളിത്തരം.നന്ദി.

  1. says:

    വിനുവേട്ടന്‍ ഭാര്യ നാട്ടില്‍ പോയ സമയത്ത്‌ നമ്മുടെ ബിലാത്തിപ്പട്ടണം മുരളിഭായ്‌ ആ വഴിക്കെങ്ങാനും വന്നിരുന്നോ വിന്‍സന്റ്‌? എഴുത്ത്‌ കണ്ടിട്ട്‌ വന്നു എന്ന് ബലമായ സംശയമുണ്ട്‌...

  1. says:

    ente lokam വിനുവേട്ടന്‍:-ആ വഴിക്കൊരു ചായ്‌വ് അല്ലെ?
    ആ ചെരുപ്പിന്റെ വാറു പോലും അഴിക്കാന്‍ ഞാന്‍
    ആളല്ലേ..

  1. says:

    Muralee Mukundan , ബിലാത്തിപട്ടണം എന്റെ ബഗവാനേ..“ഇങ്ങോരുടെ ഭാര്യക്ക് തൊന്നുന്നതുപോലെ എന്റെ ഭാര്യക്കെന്താ..അനിത്ത്യാരുടെ പേറും,തീണ്ടാരിന്നൊക്കെ പറഞ്ഞ്... ഇടക്കിടക്ക് നാട്യേ പൂവ്വാന്ന് തോന്നിക്കാത്തത്...?’

    അതിലും വേണല്ലോ..ഒരു ഭാഗ്യം..അല്ലേ വിൻസന്റ് ഭായ്

    ഭാര്യ നാട്ടിൽ പോകുമ്പോൾ ഉണ്ടാക്കുവാൻ ഞാനിവിടെ
    “ ഇഡ്ഡ്ലി ചെമ്പാ” കരുതി വെച്ചിട്ടുള്ളത്...!

    അലക്കി പൊളിച്ചിട്ടുണ്ട്...കേട്ടൊ ഭായ്

  1. says:

    ente lokam മുരളി ചേട്ടാ .ഉര്‍വശി ശാപം ഉപകാരം എന്ന്
    ഞാന്‍ പറഞ്ഞിട്ടു വേണം അവള്‍ സ്ഥിരമായി ഇവിടുന്നു
    കെട്ട് കെട്ടാന്‍ അല്ലെ ?

  1. says:

    ബിഗു ഒരു ഭര്‍ത്താവിന്റെ ലോകം :)

    ആശംസകള്‍

  1. says:

    jiya | ജിയാസു. ചിരിപ്പിച്ചു ഈ പോസ്റ്റ്.. ശ്രീമതി പോസ്റ്റർ കീറിക്കളഞ്ഞാൽ കുറ്റം പറയാൻ പറ്റൂല.. അത്രക്ക് താങ്ങിയിട്ടുണ്ട്... കലക്കി...

  1. says:

    ente lokam Bigu:-Thanks

    Jiya:-നന്ദി . ഇനി പ്രീണന മന്ത്രങ്ങള്‍ ഉരുവിടാന്‍ സമയം
    ആയി .

  1. says:

    റാണിപ്രിയ പോസ്റ്റ് സൂപ്പര്‍ ആയിട്ടുണ്ട് .......
    ബ്ലൊഗ്ഗിന്റെ രൂപവും ഭാവവും ആകെ മാറി ....
    നല്ല സ്റ്റൈല്‍ ആയിട്ടുണ്ട് ....

    ആകെ മൊത്തം സൂപ്പര്‍ ....
    ആശംസകള്‍ .............

  1. says:

    Areekkodan | അരീക്കോടന്‍ ദോശ ഒഴികെ ബാക്കിയെല്ലാം ചിരിപ്പിച്ചു.

  1. says:

    ente lokam Rani priya:Thanks

    അരീകോടന്‍ :-മാഷെ അത് ശരി .അപ്പൊ
    സീരിയസ് ആയിട്ട് ചിരിച്ചാല്‍
    മതി..നന്ദി വന്നതിനും comment തന്നതിനും .

    ഹൈന :താങ്ക്സ് കുട്ടി

  1. says:

    റോസാപ്പൂക്കള്‍ കൊള്ളാം
    ചിരിപ്പിച്ചു

  1. says:

    jyo.mds കുറേ ചിരിച്ചു.ഉടനീളം രസകരമായിരുന്നു.

  1. says:

    ente lokam Rosappookkal:- Thanks

    Jyo:-Santhosham

  1. says:

    Echmukutty ഞാൻ വരാൻ വല്ലാതെ വൈകി,
    എന്തായാലും നല്ലോണം ചിരിപ്പിച്ചു. അതിന് നന്ദി.

  1. says:

    ente lokam എച്മു-താമസിച്ചില്ല.നന്ദി ഈ വരവിനും
    അഭിപ്രായത്തിനും.

  1. says:

    ആളവന്‍താന്‍ ഉശിരന്‍ എഴുത്ത് മാഷെ.. ദോശ ചുടലിലെ ആനന്ദ സാധ്യതകള്‍ .
    പിന്നെ ചാണ്ടിച്ചന്റെ കമന്റ്; ചാണ്ടീ... ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.!

  1. says:

    ente lokam വിമല്‍ അത് തന്നെ.ഞാന്‍ ശിഷ്യത്വം എടുത്തു
    ചാണ്ടിച്ചന്റെ അടുത്ത് ...

  1. says:

    Yasmin NK ഇത് അസ്സല്‍ ഇരുമ്പ് തന്നേ..ഒരു സംശോല്ല...
    ഞങ്ങള്‍ ഭാര്യമാര്‍ രണ്ട് ദിവസം അടുത്തില്ലാതായാലേ നിങ്ങള്‍ ആണുങ്ങള്‍ പഠിക്കൂ...എപ്പഴും അടുത്തുണ്ടായാല്‍ ഒരു വെലേം കാണത്തില്ല. വൈഫിന്റെ മെയില്‍ ഐഡിയുണ്ടോ..ഇതൊന്നു ഫോര്‍വാര്‍ഡ് ചെയ്യാനാ...എന്നിട്ട് ബാക്കി അവരു തീരുമാനിച്ചോളും ചൈനീസ് ദോശ വേണോ അതോ സാദാ ദോശ മതിയോന്നൊക്കെ.ഹും.

    മുട്ടിപ്പായ് പ്രാര്‍ത്ഥിച്ചോ... കര്‍ത്താവ് കേള്‍ക്കും.

  1. says:

    ente lokam മുല്ല :-ഓ എത്തിയോ.? ആയുധം റെഡി ആയപ്പോള്‍ വാങ്ങാന്‍
    വന്ന ആളിനെ കണ്ടില്ലല്ലോ എന്ന് ഓര്‍ത്തു .ഞാന്‍ ഇപ്പൊ ഇത്
    വേറെ ആര്കെങ്കിലും vittene .ഒത്തിരി നന്ദി അഭിപ്രായത്തിനു.
    ശ്രീമതി കമ്പ്യൂട്ടറും technologyum ഒക്കെ മന്ഷ്യനെ മടിയര്‍
    ആക്കും എന്ന അഭിപ്രയക്കാരി ആണ് .ഇമെയില്‍ എടുക്കില്ല
    എന്ന് തന്നെ വാശി .ഞാന്‍ എന്ത് ചെയ്യാനാ മുല്ലേ ..ha..ha...
    എന്നെ കൊലക്ക് കൊടുത്തെ അടങ്ങൂ ..അല്ലെ !!!

  1. says:

    Manju Manoj ഹ ഹ ഹ.... നന്നായി.....എല്ലാ പോസ്റ്റും വായിച്ചു ട്ടോ....നല്ല നര്‍മം...

  1. says:

    joshy pulikkootil വിന്സെന്റെ അടിപൊളി.........ഇങ്ങനെ നാട്ടില്‍ പോകുന്നത് കൊണ്ടല്ലേ ഇങ്ങനെ എഴുതാന്‍ പറ്റുന്നത് .. രസം രസം ...

    അനുഭവം ഗുരു ... നമ്മുടെ കോളെജിലെ പഠനം .. ഇന്ന് ബ്ലോഗ്‌ .. എല്ലാ ഒരു മായാജാലം .......

    പിന്നെ അവിടെയുള്ള നമ്മുടെ കോളേജ് അലുംനി പറയുക നമ്മുടെ കോളെജിന്റെ കഥ വരുന്നു എന്ന്.
    അങ്ങനെ തോമാച്ചനും നേഴ്സ് ആയി.....
    തോമാച്ചന്‍ ,വയസ്സ് 17 ; .P.D.C. തോറ്റു, പിന്നീട് പട്ടണത്തിലെ പാരലല്‍ കോളേജ് വഴി ഭോപ്പാലില്‍ എത്തി H.S.C. എഴുതാന്‍ നില്‍ക്കുന്ന കാലം ..........



    മകനേ നീ ചരിത്രം തിരുത്താനുള്ള ജന്മം ആണെന്ന് എനിക്കല്ലേ അറിയൂ ;

    ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വരാന്തയും staircase ഉം എന്നത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു

    #############

    വായിക്കുക ജോഷി പുലിക്കൂട്ടിലിന്റെ നോവല്‍

    അങ്ങനെ തോമാച്ചനും നേഴ്സ് ആയി.....

    സ്നേഹ സന്ദേശത്തില്‍ മാര്‍ച്ച്‌ മുതല്‍ വായിക്കുക ..
    സ്നേഹ സന്ദേശം നിങ്ങളുടെ e mail -ല്‍ ലഭിക്കുവാന്‍
    snehasandesham@gmail.com എന്ന address-ല്‍ mail ചെയ്യുക

  1. says:

    ente lokam Manju:-നന്ദി മഞ്ഞു .എനിക്ക് ജപ്പാന്‍ കഥകള്‍
    ഒത്തിരി ഇഷ്ടമാണ് .പുതിയ പുതിയ
    അറിവുകള്‍ .അവിടെ നമ്മുടെ നാട്ടുകാര്‍
    കുറവാണ് അല്ലെ .ഇനി പോസ്റ്റ്‌ ഇടുമ്പോള്‍
    മെയില്‍ അയക്കണേ please.

  1. says:

    ente lokam joshy:-അതെ ജോഷി ..ഞങ്ങള് ഇവിടെ കഴിഞ്ഞ
    അലുംനി വാര്‍ഷികത്തിനും പറഞ്ഞു.പഴയ
    സിസ്റ്റം ആണിനും പെണ്ണിനും വേറെ വേറെ
    stair case.ഹോസ്റ്റലില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രം
    പ്രവേശനം.മഹാ ബോര് എന്ന്... പ്രാല്‍ സാറിന്റെ
    ഓര്‍മ്മകള്‍ എല്ലാവര്ക്കും അയച്ചു കൊടുക്കുന്നുണ്ട്.
    അക്കൂടെ ജോഷിയുടെ നോവലും ചേര്‍ക്കാം..

  1. says:

    ഗീത മിസ്സിസ് വിൻസെന്റിനെ ഒന്നു പരിചയപ്പെടണമല്ലോ എനിക്ക്. എന്നിട്ടു വേണം.........

  1. says:

    ente lokam ഗീത: ചേച്ചി എന്നിട്ട് വേണം പാര വെക്കാന്‍ അല്ലെ ?
    അതാ പറഞ്ഞത് എപ്പോഴും ആള് ഔട്ട്‌ ഓഫ് റേഞ്ച്
    ആണെന്ന്..മെയില്‍ ഇല്ല ..ഫോണ്‍ ഇല്ല ..മിക്കപോഴും
    പിന്നെ നാട്ടില്‍ ..ഹ . .ഹ ...

  1. says:

    Unknown ......നന്നായി അവതരിപ്പിച്ചു , ആസ്വതിപ്പിച്ചതിനു നന്ദി!!

  1. says:

    Unknown നല്ല പോസ്റ്റ്...നല്ല രസം ഉണ്ട് ....കൊള്ളാം നന്നായ് എഴുതിരിക്കുന്നു .പക്ഷെ അക്ഷരം വളരെ ചെറുതായി പോയി

  1. says:

    ente lokam സുബാന്‍:-സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    മൈ ഡ്രീംസ്‌:-അതെ പലരും പറഞ്ഞു.അടുത്തതില്‍ മാറ്റുന്നുണ്ട്.
    നന്ദി, ബുദ്ധിമുട്ട് അറിയിച്ചതിനു.

  1. says:

    ente lokam എന്‍റെ അഭ്യുദയ കാംഷികളുടെ അഭിപ്രായം
    മാനിച്ചും ബ്ലോഗ് നോക്കാത്ത എന്‍റെ പ്രിയതമക്ക്
    ഇതിന്റെ പ്രിന്റ് എടുത്തു വീട്ടില്‍ കൊണ്ടു തരും
    എന്നൊരു പ്രിയ സുഹൃത്ത്‌ ഭീഷനിപെടുത്തിയതിനാലും
    ഇതിലെ നര്‍മത്തിന്റെ കട്ടി ഞാന്‍ അല്പം ചിന്തേര്
    ഇട്ടു മിനുക്കി.വായനക്ക് കുഴപ്പം ഇല്ല എന്ന് കരുതട്ടെ.
    (അഭ്യുദയ കാംഷി=ഞാന്‍ ഇനിയും ബ്ലോഗ് എഴുതാന്‍
    ജീവിച്ചിരിക്കണം എന്ന് താല്പര്യം ഉള്ളവര്‍)

  1. says:

    ഷിജിത്‌ അരവിന്ദ്.. ചേട്ടാ ആദ്യം തന്നേയ് പറയട്ടെ വായിച്ചിട്ട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി............................പിന്നെ എല്ലാരും പറഞ്ഞപോലെ ദോശയും കല്ലുമൊക്കെ ഇത്തിരി കൂടിപോയോ എന്നൊരു സംശയം അതില്ലരുന്നു എങ്കിലും സുപെര്‍ഹിറ്റ് ആകാനുള്ള വക അതിലുന്ടരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞാ പോലെ വായില്‍ നിന്നു വീണ വാക്കും ബ്ലോഗില്‍ നിന്നു പോയ പോസ്റ്റും പിടിച്ചാ പിന്നെ കിട്ടുമോ? എന്തായാലും ഇനിയും പ്രതീക്ഷിക്കുന്നു

  1. says:

    ente lokam കുറച്ചു ഇങ്ങു തിരിച്ചു പിടിച്ചു ഷിജിതെ ..
    ഇപ്പൊ ആവശ്യത്തിനെ ഉള്ളൂ .(ഹോ
    ഈ ഗൂഗിള്‍ അമ്മച്ചി ഒരു അദ്ഭുത
    വിശുദ്ധ തന്നെ.എന്നെ രക്ഷിച്ചു കുളിപ്പിച്ച്
    പരിശുദ്ധന്‍ ആക്കി എടുത്തു)

  1. says:

    തൃശൂര്‍കാരന്‍ ..... ഹ ഹ കലക്കി..കിടിലന്‍ .

  1. says:

    ente lokam ഹും നന്ദിയും സന്തോഷവും അറിയിക്കുന്നു
    ത്രിശൂരകാര .

  1. says:

    ManzoorAluvila മാഡമാണു താരം..ചിരിയുടെ പൂരം...എല്ലാ വിജയവും നന്മയും ഉണ്ടാകട്ടെയെന്നാശംസിക്കുന്നു.

  1. says:

    ente lokam സന്തോഷം മന്‍സൂര്‍ .വീണ്ടും കാണാം

  1. says:

    deeptham പച്ച ഇരുമ്പ് കൊണ്ട് ജന്മം കൊണ്ട ആയുധം ആയ മലപ്പുറം കത്തി അല്ലാതെ, സദാ ചിരി ഉതിര്കുന്ന ചേങ്ങില കൂടി ഉണ്ടാക്കാം എന്നു തെളിയിച്ചു
    ദീപ ഷാജി

  1. says:

    ente lokam ദീപ:- നന്ദി.ആയുധങ്ങള്‍ നന്മക്കായി ഉപയോഗിക്കുക
    അതല്ലേ ധര്‍മം ?

  1. says:

    ente lokam റാണി പ്രിയ :-ഇപ്പൊ വലിയ തിരക്ക്
    ആണെന്ന് അറിയാം. വന്നു അഭിപ്രായം
    പറഞ്ഞതിന് നന്ദി.

  1. says:

    African Mallu നന്നായിട്ടുണ്ട് ....ആശസകള്‍

  1. says:

    ente lokam african mallu:-നന്ദി മല്ലുസ് .

  1. says:

    സ്വപ്നസഖി ഹ ഹ ഹ ഒരുപാടുചിരിച്ചു. ഒരു പുരുഷന്റെ വിജയത്തിനു പിന്നില്‍ തീര്‍ച്ചയായും ഒരു പെണ്ണുണ്ടാവും എന്നു പറയുന്നതെന്തുകൊണ്ടാണെന്നു ഈ പോസ്റ്റിലൂടെ മനസ്സിലായി. ബൂമറാംഗ് പോലെ പാര തിരിച്ചുവന്നു, ചങ്കില്‍ കൊള്ളാതിരിക്കാന്‍ സൂക്ഷിക്കണേ...

    രസകരമായി എഴുതി.

  1. says:

    Anonymous നന്നായിട്ടുണ്ട്.............
    ആശംസകളോടെ..
    ഇനിയും തുടരുക..

  1. says:

    ente lokam സ്വപ്ന സഖി:-ജീവിതം പാര ആയാലും
    ഭാര്യ പാര ആകാതെ നോക്കണം അല്ലെ?
    നന്ദി സഖി...

  1. says:

    ente lokam Meera:- അത്ര unique ഒന്നും അല്ലാത്ത
    ഈ പോസ്റ്റിനു നല്ല അഭിപ്രായം
    പറഞ്ഞതിന് unique ആയ മീരക്ക്
    വളരെ നന്ദി ...

  1. says:

    ishaqh ഇസ്‌ഹാക് ആദ്യമായിട്ടാന്നാ തോ‍ന്നണത് ഇവിടെ,എന്തായാലും ഒരുകാര്യം ബോദ്ധ്യമായി,
    ചാണ്ടിച്ചായനേക്കാള്‍ ഭേദം ഈലോകമുതലാളിച്ചായന്‍ തന്നെ..!
    പോസ്റ്റും വായിച്ച് നൂറ്റൊന്ന് കമന്റ്സും കടന്ന് പിന്നേം കാക്കമുന്നോട്ട് എന്നോടം വരെയായി കാര്യങ്ങള്‍.! ചിരിച്ച് ചിരിച്ചങ്ങനേ പോന്നു.
    ഇനീം വരാം..

  1. says:

    ente lokam വന്ന വഴിയെ എന്നെ അടിച്ചു വീഴ്ത്തിയല്ലോ ..
    ലോക മുതലാളിചായന്‍ ..അങ്ങേയറ്റം വരെ
    പോയി വീശി ..നന്ദി മാഷേ ...സന്തോഷം ആയി
    വന്നതിനും കണ്ടതിനും ..

  1. says:

    ente lokam Shades:-'മിനി' ഡോക്ടറോട് (അല്ല Dr .മിനിയോട്‌)
    ഇതിനു ഇപ്പൊ എങ്ങനാ മറുപടി പറയുക?.
    ഒരു പരസിടമോള്‍ ഫ്രീ ആയി തന്നാല്‍
    മതി ആയിരുന്നല്ലോ .ഞാനും ഒരു സ്മൈലി
    തന്നേനെ .

  1. says:

    sreedhanya മിനി ചേച്ചിയെ .........നാട്ടില്‍ പോകുന്നത് ഒരു പതിവക്കണ്ട...അച്ചായന്‍ ഈപ്പോള്‍ ഇത്രയൊക്കെ എഴുതിയുള്ളൂ....ഇനി പ്രവര്തികം ആക്കും...anyways ..going good....കുറെ കാര്യങ്ങള്‍ ഓര്‍ത്തു ചിരിക്കാന്‍ പറ്റി.....വേഗം അടുത്ത പോസ്റ്റ്‌ ഇടു....

  1. says:

    ente lokam നന്ദി. പുതിയ പോസ്റ്റ്‌ ഇടാനല്ല .എന്‍റെ
    പോസ്റ്റര്‍ കീരാതിരിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍
    നോക്കുക ആണ് ഇപ്പോള്‍ എന്‍റെ പണി
    ധന്യ ..ഹ..ഹ..

  1. says:

    TPShukooR കിടിലന്‍ പോസ്റ്റ്‌. വരാന്‍ വൈകിപ്പോയി. തമാശകള്‍ക്കൊക്കെ ഒരു മുനമ്പ്‌ ഉള്ളത് പോലെ. അടുത്ത പോസ്റ്റിടുമ്പോള്‍ ഉടനടി മെയില്‍ അയക്കാന്‍ മറക്കല്ലേ..................

  1. says:

    ente lokam shukoor:-തീര്‍ച്ച ആയും ഷുകൂര്‍.ഈ പ്രോത്സാഹനത്തിനു
    നന്ദി.

  1. says:

    ente lokam prayan:ഈ പുഞ്ചിരി പോലെ ഞാന്‍
    അവിടുത്തെ പൂക്കള്‍ ആസ്വദിച്ചു .നന്ദി ..

  1. says:

    നന്ദു വാമഭാഗത്തിന്റെ ഇടയ്ക്കിടെയുള്ള നാട്ടില്‍പോക്ക് മുടക്കിയാല്‍ ഞങ്ങള്‍ക്കുള്ള പോസ്റ്റിന്റെ കാര്യം...???
    ഇങ്ങനെയൊരു പണി വേണ്ടായിരുന്നു.
    (കാശ് പോകുന്നത് അച്ചായന്റെയല്ലേ, എന്റെയല്ലല്ലോ!)
    ഭാര്യ ബ്ലോഗിംഗ് തുടങ്ങിയാല്‍ പണി പാളും കേട്ടോ!!

  1. says:

    ente lokam Nandu:- ലോകത്തിലെ ഏറ്റവും വൃത്തി കെട്ട,
    മന്ഷ്യനെ മടിയന്‍ ആക്കുന്ന സാധനം ആണ്
    computer എന്നാ ഞാന്‍ വാമ ഭാഗത്തിന്റെ തലയില്‍
    feed ചെയ്തിരിക്കുന്നത് .ചതിക്കല്ലേ നന്ദു ..

  1. says:

    ഒരില വെറുതെ രസകരമായ വായനാനുഭവം.

  1. says:

    ente lokam നന്ദി ഒരില .ഒരില വെറുതെ അല്ല എന്ന്
    വന്നു കണ്ടപ്പോള്‍ മനസ്സിലായി ..
    ചുമ്മാ പറന്നു പോകുന്ന വരെ
    ഇരിക്കാന്‍ അല്ല .മുകളില്‍ ഒരു കല്ല്‌
    എടുത്തു വെക്കാന്‍ ഞങ്ങള് വായനക്കാര്‍
    വരുന്നുണ്ട് കേട്ടോ .

  1. says:

    lekshmi. lachu കൊള്ളാം നന്നായിരിക്കുന്നു.
    ചിരിപ്പിച്ചു..അക്ഷരങ്ങള്‍ അല്പംകൂടി
    വലുതാക്കാംയിരുന്നു.

  1. says:

    ente lokam നന്ദി ലച്ചു.ഈ അക്ഷര മാജിക്‌ എനിക്കും
    പിടി കിട്ടുന്നില്ല.പിസിയില്‍ ചെറിയ അക്ഷരവും
    ലാപ്‌ ടോപ്പില്‍ വലിയ അക്ഷരവും വരുന്നു.അതാ
    ഒരു കണ്‍ഫ്യൂഷന്‍.അത് കൊണ്ടാ മാറ്റാത്തത്..

  1. says:

    ente lokam അയ്യോ ചെകുത്താന്‍ ചിരിക്കുന്നു .സന്തോഷം ആയി ..

  1. says:

    Unknown അടിപൊളി, കലക്കിന്നു പറഞ്ഞാമതിലോ

  1. says:

    ente lokam manoj:-thanks veendum kaanaam.

  1. says:

    kambarRm ഹ..ഹ..ഹ
    അത് കലക്കി,

    പിന്നേയ് , അക്ഷരത്തെറ്റുകൾ കല്ല് കടിയാകുന്നത് പോലെ, ശ്രദ്ധിക്കുമല്ലോ.
    എല്ലാ ഭാവുകങ്ങളും നേരുന്നു

  1. says:

    ente lokam kambar:- വായനക്ക് നന്ദി.ശ്രമിക്കാം.ഞാന്‍ അനുസരിച്ചു.പക്ഷെ
    കീ ബോര്‍ഡ്‌ നിഷേധി ആണ്.അടിച്ച വഴിയെ പോകാത്ത അതിനെ
    കൊണ്ടു മടുത്തു ഞാന്‍ പോയ വഴിയെ അടിച്ചു..അതാ...

  1. says:

    ബെഞ്ചാലി :) നന്നായിട്ടുണ്ട്

  1. says:

    ente lokam benjali:വന്നതിനും വായിച്ചതിനും
    നന്ദി .

  1. says:

    ചന്തു നായർ ഇന്നാലെ രാത്രിയിൽ ഉറക്കം ശരിയായില്ലാ....! കുറെ എഴുതി,സി.ആറിന്റെ “ കരൾപിളരും കാലം” ഒരാവർത്തികൂടെ വായിച്ച്. അതിനു തിരക്കഥ എഴുതണം. വായനയും ശരിയായില്ല. പിന്നെ കുറെ ചിന്തിച്ചിരുന്നൂ.. എതാണ്ട് 3 മനിയായപ്പോൾ. ഒരു ഉറക്ക ഗുളിക കഴീച്ചു ( ബ്ലോഗുലകത്തീന്ന് എനിക്ക് കിട്ടിയ ഒരു ഡോക്ടർ മോളുണ്ട് അദ്ദേഹം ഇതറിയണ്ട) എങ്ങിനയോ ഉറങ്ങി. രാവിലെ 6 മണിയായപ്പോൽ ഭാര്യ വിളിച്ചുണർത്തി” ചേട്ടാ എണീറ്റേ എനിക്ക് മീറ്റിംഗിനു പോകണം“. മുഖ്യമന്ത്രി ,മസ്കറ്റ് ഹോട്ടലിൽ പങ്കെടുക്കുന്ന ഒരു മീറ്റിംഗ്. ക്ഷണം എനിക്കില്ലാ... ഭാര്യ ആ സംരഭത്തിന്റെ ഭാഗഭാക്കാണു താനും. ക്ഷീണം കൊണ്ടുള്ള ദേക്ഷ്യം ഉള്ളിലൊതുക്കിക്കൊണ്ട് പരഞ്ഞു. “ഡ്രൈവറെ വിളിച്ച് കൊണ്ട് പൊയ്കോ” “ അജി ഇന്ന് ലീവാ” ഭാര്യയുടെ മറുപടി... “എന്നാ മോനെ വിളിച്ച് ബൈക്കിൽ പോ” അരമയക്കത്തിൽ ഞാൻ. “ അവന് വേറെയെന്തോ പരിപാടിയുണ്ട്... ചേട്ടൻ എണീറ്റ് വരണം,,ഒരു ഉറക്കം..” ഞാൻ എണിറ്റില്ലാ... സത്യത്തിൽ നല്ലക്ഷീണമുണ്ടേ.... വീണ്ടും കിടന്നുറങ്ങി...ഉണർന്നത് 9 മണിക്ക് .തിരക്കിട്ട് ഒഫീസിലെത്തി, ഇവിടേയും ചില്ലറ് പ്രശ്നങ്ങൾ.. മൊബൈലിലെ മണി മുഴങ്ങി. മറുതലക്കൽ ഭാര്യ അവൾ ബസ്സിലാണ് പോയതെന്നും ആ ബസ്സ് ബ്രേക്ക്ഡൌണാൺന്നും, ഇനി ഞാൻ എങ്ങനയാ മീറ്റിംഗിൽ എത്തിച്ചേരുകാ, എന്നും മറ്റുമുള്ള ആവലാതികൾക്കൊപ്പം ഒരു കരച്ചിലും.അവളെ അവിടെ ത്തന്നെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് ഒഫീസിലെ ഒരു സ്റ്റാഫിനെ (സർക്കാർ വകയല്ല- എന്റെ വക സ്ഥാപനമാണ് കേട്ടോ )കാറുമായി പറഞ്ഞയച്ച് എന്റെ കാബിനിലെത്തി കമ്പുട്ടർ തുറന്നപ്പോൾ കണ്ടൂ..“വീണ്ടും ചില വീട്ടു കാര്യങ്ങള്‍“ എന്ന് ബ്ലോഗിലേക്ക് വഴി തെറ്റി വന്ന ഒരു കമന്റ് എന്റെ മെയിലിൽ.വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്നെ കഥയെ തെടി ഞാനും......... സത്യത്തിൽ എന്റെ ദേഷ്യം പോയെന്ന് മാത്രമല്ലാ... ചിരിച്ച്, ചിരിച്ച്, കരഞ്ഞു... എന്റെ.. മാഷേ....നന്ദി...ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ

  1. says:

    ente lokam ചേട്ടനെപ്പോലെ തിരക്ക് ഉള്ള ഒരു പ്രതിഭാ ശാലി
    ഇത് വായിച്ചതിനും ഇത്രയും വിശദമായ ഒരു അഭിപ്രായം
    പറഞ്ഞതിനും ഒത്തിരി നന്ദി ..

  1. says:

    കെ.എം. റഷീദ് ഭാര്യമാര്‍ സുക്ഷിക്കുക എന്‍റെ ഭാര്യല്ല (ഞാന്‍ സൂക്ഷിച്ചാല്‍ മതി)
    നാട്ടില്‍ പോകുമ്പോള്‍ കമ്പ്യൂട്ടര്‍, പൂട്ടി ലോക്ക് ചെയ്തിട്ട് പോകുക , അല്ലങ്കില്‍ ഇമ്മാതിരി കശ്മലന്മാര്‍ (ഭര്‍ത്താക്കന്മാര്‍) നിങ്ങളെ വിറ്റ് കമന്റെ നേടും
    സൂപ്പര്‍ ആയി മാഷേ

  1. says:

    ente lokam റഷീദ്:- സന്തോഷം ദേ ഇത് കൂടി കേള്‍ക്കാനേ ഉണ്ടായിരുന്നുള്ളൂ ..
    പൂര്‍ത്തി ആയി .ബ്ലോഗ് അവള്‍ ആയിട്ട് വേണ്ട നിങ്ങള്‍ ആയിട്ട് പൂട്ടിക്കും അല്ലെ ???!!!

  1. says:

    Lathika subhash ഞാൻ ഇപ്പോഴാ ഇവിടെ വന്നതും വായിച്ചതും.കൊള്ളാം കേട്ടോ.ഇനിയും വരാം.

  1. says:

    ente lokam ഞാന്‍ വളരെ മുമ്പേ വന്നു കണ്ടിരുന്നു.അമേരിക്കയില്‍
    പോയ സമയത്ത്.പിന്നീടും വന്നു.ഇങ്ങോട്ട് നോക്കാതെ വന്നപ്പോള്‍
    നോക്കാന്‍ കൊള്ളാത്ത ബ്ലോഗ് എന്ന് തോന്നിയിട്ടോ തീരെ സമയം
    ഇല്ലാത്ത ആളെന്നോ കരുതിയിട്ടോ രണ്ടു ആയാലും ഉപദ്രവിക്കണ്ട
    എന്ന് തീരുമാനിക്കുക ആയിരുന്നു...വന്നതിനു നന്ദി...

  1. says:

    Unknown നന്നായി ചിരിച്ചു.:)

  1. says:

    ente lokam നന്ദി ജുവൈരായ

  1. says:

    anupama പ്രിയപ്പെട്ട സുഹൃത്തേ,

    നര്‍മം വാരി വിതറി വായനക്കാരെ രസിപ്പിക്കുന്ന ഈ ലോകത്ത് ആദ്യമായി...അക്ഷര തെറ്റുകള്‍ ഒഴിവാക്കുമല്ലോ..ആശംസകള്‍!

    സസ്നേഹം,

    അനു

  1. says:

    ente lokam അനു:- വന്നതിനും കണ്ടതിനും
    അക്ഷരത്തെറ്റ് കൂട്ടി വായിച്ചതിനും
    നന്ദി.

  1. says:

    Unknown കലക്കുന്നു......................കൊള്ളാം

  1. says:

    ജ്വാല രസകരമായിട്ടെഴുതി . ചിരിച്ചു.

  1. says:

    ente lokam Jwaala:-എനിക്ക് ഈ ജ്വാല ഊര്‍ജം
    പകര്‍ന്നു തന്നു ..നന്ദി

  1. says:

    അന്വേഷകന്‍ ആദ്യം തന്നെ വായിച്ചിരുന്നെങ്കിലും അഭിപ്രായം എഴുതാന്‍ അല്പം വൈകി...
    ഓരോ പോസ്റ്റ്‌ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നുണ്ട്..

    ഉഗ്രന്‍ പോസ്റ്റ്‌..
    നര്‍മം കറ വീഴാതെ അവതരിപ്പിച്ചിട്ടുണ്ട്.

    വായനകാരുടെ ഇഷ്ട ബ്ലോഗ്‌ ആയി മാറിയിരിക്കുന്നു ഈ ലോകം..

  1. says:

    ente lokam നന്ദി അന്വേഷകന്‍ .ഈ നല്ല വാക്കുകളും
    വായനയും എനിക്ക് ആല്മവിശ്വാസം
    നല്‍കുന്നു .

  1. says:

    ഉസ്മാന്‍ പള്ളിക്കരയില്‍ ഈ പോസ്റ്റ് വായിച്ച ശേഷം ‘കുത്ത് വീണ ദോശ’യും വായിച്ചു. അതീവ രസകരം. ആലോചനാമ്ര്‌തം. നന്ദി.

  1. says:

    കുസുമം ആര്‍ പുന്നപ്ര ക്ലൈമാക്സ്‌ .ഞാന്‍ നാട്ടിലേക്ക് ജിതുവിനെ വിളിച്ചിട്ട് പറഞ്ഞു..ആശാനെ ദുബൈയിലെ പണി പാളിപ്പോയി ..ആദ്യം ബുകിംഗ് കിട്ടിയില്ല എന്ന് പറഞ്ഞു നോക്കി. പിന്നെ ഓഫ്‌ ലോഡ് ചെയ്യാന്‍ നോക്കി. അതും "ബച്ചന്റെ ഹിന്ദി പടം ഖണ്ടാഹാര് പോലെ" (ലാലേട്ടന്‍ എന്ത് പിഴച്ചു?) എട്ടു നിലയില്‍ പൊട്ടി. ‍ .. പക്ഷെ അവിടെത്തെ പണി ഏറ്റു. ഇനി ഉടനെ എങ്ങും നാട്ടില്‍ പോണം എന്ന് പറയില്ല..താങ്ക്സ് ഞാന്‍ പറഞ്ഞ പോലെ ഒക്കെ ഒപ്പിച്ചു എടുത്തല്ലോ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരെക്കൊണ്ട്‌.!!!!!! അപ്പൊ അടുത്ത വരവിനു കാണാം ഇമിഗ്രെഷനില്‍ തന്നെ.

    ആശാനെ നിങ്ങളു കൊള്ളാമല്ലൊ............
    എന്‍റെ പോസ്റ്റിലെ ഇത്രയും ഗംഭീരമായ കമെന്‍റെീനു നന്ദി.
    നല്ല നര്‍മ്മം.രസിച്ചു

  1. says:

    ente lokam നന്ദി ടീച്ചറെ ..വീണ്ടും കാണാം .

  1. says:

    മുകിൽ ഇപ്പോഴും ഉണ്ട് ല്ലേ..

  1. says:

    Vayady ഭാര്യയ്ക്കിട്ട് പണിതത്‌ ഞങ്ങള്‍ അപ്പാടെ വിശ്വസിച്ചു എന്ന് കരുതണ്ട.:) നുണയാണെങ്കിലും വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.

  1. says:

    ente lokam വായാടി:-വന്നല്ലോ വനമാല.സ്വാഗതം
    വായാടി.സന്തോഷം .

    mukil:-ha..ha..sreemathi enne veruthe vittu..

  1. says:

    മാനവധ്വനി വണക്കം തമ്പ്രാ.. വണക്കം!

    ...നന്നായിട്ടുണ്ട്‌

    ഭാവുകങ്ങൾ!

  1. says:

    ente lokam നന്ദി മാഷേ ..

  1. says:

    റിയാസ് (മിഴിനീര്‍ത്തുള്ളി) ഒരുപാട് വൈകി....
    അല്പം തിരക്കിലായിരുന്നു.
    സൂപ്പര്‍ അവതരണം ട്ടാ...


    പുതിയ പോസ്റ്റുകളിടുമ്പോ
    ദേ ഇതിലൊരു മെയിലയക്കണേ...
    mizhineerthully@gmail.com

  1. says:

    ente lokam നന്ദി മിഴി നീര്‍ത്തുള്ളി ..

  1. says:

    ente lokam punnakaada..enthenkilum
    paranjittu link thannoode?

  1. says:

    Shaleer Ali സംഗതി തരക്കേടില്ലല്ലോ...ചിരിക്കുള്ള വകകള്‍ ധാരാളമുണ്ടല്ലെ.....വരാനിത്തിരി വൈകീന്നെ ഉള്ളൂ ... ഇനി ഇടക്കൊക്കെ വരാം...:))

  1. says:

    ente lokam ഷലീര്‍ :ഈ വരവിനും വായനക്കും നന്ദി..

    ഇത് പഴയ പോസ്റ്റ്‌ ആണ്‌ കേട്ടോ...

  1. says:

    Unknown ഞാനും വരാനിത്തിരി വൈകി.. നല്ല രസമുണ്ട് കേട്ടോ...

    "മണ്ണപ്പം ചുടാന്‍ മണ്ണ് കുഴയ്ക്കാന്‍ ഇവര്‍ക്ക് എവിടെ വെള്ളം..??കൊര്പരഷന്‍ പൈപ്പ് ആണ് അന്നും അവിടെ.." ഇത്രയ്ക്ക് വേണമായിരുന്നോ..

  1. says:

    ente lokam യ്യോ ..ഇതും ഇതില്‍ കൂടുതലും അവളുടെ കയ്യില്‍

    നിന്നു കിട്ടി..പിന്നെ അപ്പം എന്ന് പോലും ഒരു വാക്ക്

    എന്‍റെ വായില്‍ നിന്നു വീണിട്ടില്ല... പിന്നെയല്ലേ മണ്ണപ്പം?

    വരവിനു നന്ദി കേട്ടോ...

  1. says:

    നളിനകുമാരി എന്റമ്മോ ഇതെത്ര കംമെന്റ്സാ വാങ്ങിക്കൂട്ടീരിക്കുന്നെ.
    രസകരമായ എഴുത്ത് ചെറു ചിരിയോടെയെ വായിക്കാന്‍ പറ്റുള്ളൂ.

  1. says:

    ente lokam Nalina kumari:ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം അല്ലെ..
    ചിരിക്കാനും വിഷമിക്കാനും ഒക്കെ കാര്യങ്ങൾ
    വേണമല്ലോ ....

Post a Comment