നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ
കണ്ണുകളിലൂടെ അയാള്‍ താഴേക്ക് നോക്കി..
ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ
അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ
തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍
ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ
അവസ്ഥയില്‍ താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ
ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു
ഉടയുന്ന അസ്ഥികള്‍ അയാള്‍ക്ക് കാണാമായിരുന്നു.
ഭാരം മൂലം വഴിയില്‍ ഉപേക്ഷിച്ച പെട്ടികള്‍. അതിനും മുമ്പ് വിറങ്ങലിച്ച
രണ്ടു ജഡങ്ങള്‍ കാവല്‍ കിടന്ന പെട്ടികള്‍ ഒരു നോക്കു കാണാന്‍ ആകാതെ.ഒടുവില്‍ ഒരു കൊച്ചു തുണിക്കെട്ടില്‍ പൊതിഞ്ഞ കുറെ പണവും ഒരാള്ക് കഷ്ടിച്ച് കിടക്കാന്‍ മാത്രം തികഞ്ഞ ഒരു ഗുഹയും, തൂങ്ങി ആടിയ കയറിന്റെ കഷണവും ഓര്‍മയില്‍ തെളിഞ്ഞു.
വീണ്ടും പുതിയ തിരമാലകള്‍ ഇരുപ്പിടങ്ങളില്‍ ആഞ്ഞ് അടിച്ചു .....തകര്‍ന്ന വീടുകളും പട്ടിണി കിടക്കുന്ന ജന്മങ്ങളും എന്നിട്ടും അവര്‍ കണ്ടില്ലെന്നു നടിച്ചു....തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല ....അനിവാര്യം ആയതു സംഭവിക്കുന്നു. അയാള്‍ നെടുവീര്‍പ്പിട്ടു....
ente lokam അധികാരവും അഹങ്കാരവും മതില് കെട്ടിയ
മനസ്സുകളിലേക്ക് അധിനിവേശിക്കട്ടെ സുനാമി.
പ്രകൃതി ആയും മനുഷ്യര്‍ ആയും.