അധികാരം

Posted by ente lokam On March 13, 2011 103 comments



നീണ്ട തലമുടിയും നരച്ച താടിയും തടവി, കുഴിഞ്ഞു താണ
കണ്ണുകളിലൂടെ അയാള്‍ താഴേക്ക്‌ നോക്കി..

ജിബ്രാള്‍ടറും സൂയെസും കടന്നു ആഞ്ഞടിക്കുന്ന സുനാമിയുടെ
അലര്‍ച്ച അടുത്ത് വരുന്നു. അതിനു മുമ്പേ ഉള്ളില്‍ തന്നെ
തകര്‍ത്തു കയറിയ തിരമാലകള്‍. ഇതിനൊന്നും തങ്ങളെ കുലുക്കാന്‍
ആവില്ലെന്ന അഹന്തയും അറിവില്ലായ്മയും കൂടിക്കലര്‍ന്ന ഉന്മാദ
അവസ്ഥയില് താഴെ ഇരുപ്പിടത്തില്‍ അള്ളിപിടിച്ച് ഇരിക്കുന്ന കുറെ
ഉരുക്ക് മനുഷ്യര്‍ ...അവരുടെ ശരീരത്തില്‍ ഒന്ന് ഒന്നായി ഞെരിഞ്ഞു
ഉടയുന്ന അസ്ഥികള് അയാള്‍ക്ക്‌ കാണാമായിരുന്നു.


ഭാരം മൂലം വഴിയില്‍ ഉപേക്ഷിച്ച പെട്ടികള്‍. അതിനും മുമ്പ് വിറങ്ങലിച്ച
രണ്ടു ജഡങ്ങള്‍ കാവല്‍ കിടന്ന പെട്ടികള്‍ ഒരു നോക്കു കാണാന്‍ ആകാതെ.ഒടുവില്‍ ഒരു കൊച്ചു തുണിക്കെട്ടില്‍ പൊതിഞ്ഞ കുറെ പണവും ഒരാള്‍ക് കഷ്ടിച്ച് കിടക്കാന്‍ മാത്രം തികഞ്ഞ ഒരു ഗുഹയും, തൂങ്ങി ആടിയ കയറിന്റെ കഷണവും ഓര്‍മയില്‍ തെളിഞ്ഞു.


വീണ്ടും പുതിയ തിരമാലകള്‍ ഇരുപ്പിടങ്ങളില്‍ ആഞ്ഞ് അടിച്ചു .....തകര്‍ന്ന വീടുകളും പട്ടിണി കിടക്കുന്ന ജന്മങ്ങളും എന്നിട്ടും അവര്‍ കണ്ടില്ലെന്നു നടിച്ചു....തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല ....അനിവാര്യം ആയതു സംഭവിക്കുന്നു. അയാള്‍ നെടുവീര്‍പ്പിട്ടു....

103 comments to അധികാരം

  1. says:

    ente lokam അധികാരവും അഹങ്കാരവും മതില്‍ കെട്ടിയ
    മനസ്സുകളിലേക്ക് അധിനിവേശിക്കട്ടെ സുനാമി.
    പ്രകൃതി ആയും മനുഷ്യര്‍ ആയും.

  1. says:

    ഒരില വെറുതെ ദുരന്തങ്ങളാണ് മനുഷ്യരാശിക്ക് പാഠങ്ങളാവേണ്ടത്. ഓരോരുത്തരും സ്വയം പൂര്‍ണരാണെന്ന തോന്നല്‍
    അത് അടിച്ചു തകര്‍ക്കുന്നു. നിമിഷം കൊണ്ട് ഇല്ലാതായേക്കാവുന്ന ജീവിതം വെച്ച് നാം നടത്തുന്ന
    അന്ധമായ വിലയിരുത്തലുകളെ അത് തരിപ്പണമാക്കുന്നു. എന്നാല്‍, ഒരു പാഠവും പഠിക്കാനാവാത്ത വിധം അഹം ബോധം നമ്മെയെല്ലാം കീഴ്പ്പെടുത്തുകയും ചെയ്യുന്നു

  1. says:

    ishaqh ഇസ്‌ഹാക് പാടി പുകള്‍പെറ്റ തിരമാലകളുടെ താളാത്മകത
    കണ്ണിനുംകരളിനും വിരുന്നാണ്...
    നിനച്ചിരിയ്ക്കാതെ അത് തിരമലകളായി താണ്ഡവമാടിയാലോ..
    കാറുംകരയും കുഴച്ച കൂട്ടിയത് കാണുമ്പോള്‍ ആര് ആരെ പഴിപറയും.
    അനിവാര്യമായതു സംഭവിച്ചേ അടങ്ങൂ.
    ഈശ്വരോ..രക്ഷതു..

  1. says:

    ishaqh ഇസ്‌ഹാക് പറയാന്‍ മറന്നു!!!
    സുനാ(മിനിക്കഥ)നന്നായി
    അഭിനന്ദനങ്ങള്‍.

  1. says:

    joshy pulikkootil ദുരന്തങ്ങള്‍ വരും,
    അതും ആഖോഷിക്കുന്ന മാധ്യമങ്ങള്‍ ............
    അത് കാണാതെ ഓവര്‍ ടൈം ചെയ്യുന്ന മനുഷ്യര്‍ .........
    അത് അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍ .......
    ഇനി ദുരിതാശ്വാസ ഫണ്ടില്‍ കൈയ്യിട്ടു വര്രാം എന്ന പ്രതീക്ഷയില്‍ ഇലക്ഷന് മത്സരിക്കാന്‍ തയ്യാറാകുന്നവര്‍ ...............
    ഇതെല്ല്ലാം കാണാന്‍ വിധി ഉണ്ടാകുന്നതും ഒരു ദുരന്തം .............
    ഇന്ന് നീ............... നാളെ ഞാന്‍ ........
    അതും ഒരു ദുരന്തം .............

  1. says:

    anupama പ്രിയപ്പെട്ട വിന്‍സെന്റ്,

    സുപ്രഭാതം!

    ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയായിരിക്കാം ഈ കഥയ്ക്ക് ആധാരം.മനുഷന്‍ അഹങ്കാരിയാകുമ്പോള്‍ പ്രകൃതി ക്ഷോഭിക്കുന്നു.കടങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ ജീവിതം പ്രവാസിയെ ഓവര്‍ടൈമില്‍ എത്തിക്കുന്നു...ജീവിക്കാന്‍ മറന്നു,സ്നേഹിക്കാന്‍ മറന്നു,ജീവിത മൂല്യങ്ങള്‍ നഷ്ട്ടപ്പെട്ടു, ഈശ്വരനെ ഓര്‍മിക്കാന്‍ മറന്നു എരിഞ്ഞടങ്ങുന്ന ജീവിതം.

    സുഹൃത്തേ,കഥ നന്നായിരിക്കുന്നു.

    പ്രതീക്ഷകളുടെ ഒരു മനോഹര ദിനം ആശസിച്ചു കൊണ്ട്,

    സസ്നേഹം,

    അനു

  1. says:

    ശ്രീ കഥ നന്നായിട്ടുണ്ട്

  1. says:

    mini//മിനി സംഭവിക്കാനുള്ളത് സംഭവിക്കും, ഉറപ്പ്, അല്ല ഒപ്പ്.

  1. says:

    mayflowers പ്രകൃതിയുടെ തരുന്ന reminder ആണ്‌ ദുരന്തങ്ങള്‍..

  1. says:

    ആസാദ്‌ എല്ലാ ദുരന്തങ്ങളും കാണുന്നവര്‍ക്ക് അത് വെറും കാഴ്ച്ചകല്‍ മാത്രമാണ്. അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് ദുരന്തങ്ങള്‍! മനുഷ്യ മനസ്സുകളില്‍ നന്മയുടെ സുനാമി അടിച്ചെങ്കിലെന്നാഷിക്കുന്നു. മിനിക്കഥ കൊള്ളാം. എനിക്കിഷ്ടമായി. "അതിനും മുമ്പ് വിറങ്ങലിച്ച
    രണ്ടു ജഡങ്ങള്‍ കാവല്‍ കിടന്ന പെട്ടികള്‍ ഒരു നോക്കു കാണാന്‍ ആകാതെ.ഒടുവില്‍ ഒരു കൊച്ചു തുണിക്കെട്ടില്‍ പൊതിഞ്ഞ കുറെ പണവും ഒരാള്‍ക് കഷ്ടിച്ച് കിടക്കാന്‍ മാത്രം തികഞ്ഞ ഒരു ഗുഹയും, തൂങ്ങി ആടിയ കയറിന്റെ കഷണവും ഓര്‍മയില്‍ തെളിഞ്ഞു" ഈ ഭാഗം എനിക്കങ്ങോട്ട് ക്ലിയര്‍ ആയില്ല.

  1. says:

    മുകിൽ ഗംഭീര ഫ്ലാറ്റ്, വലിയകുടുംബം, കാറ്, ഉയർന്ന ഉദ്യോഗം എല്ലാമുള്ള ഒരാൾ ഗുജറാത്തിലെ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് വെറും കയ്യോടെ, ഉടുതുണിയ്ക്കു മറുതുണിയില്ലാതെ സ്വന്തമായി ആരൂമില്ലാതെ ഒന്നുമില്ലാതെ ഭൂമിയിൽനിന്ന നിമിഷത്തെക്കുറിച്ചു പിന്നീട് എഴുതിക്കണ്ടു. അയാൾ യദൃശ്ചയാ പുറത്തിറങ്ങിയതായിരുന്നു ആ സമയം.അതുകൊണ്ടു മരിച്ചില്ല.

    ഒരു നിമിഷം മുമ്പുവരെ തനിക്ക് എന്തെല്ലാമുണ്ടെന്നു അയാൾ കരുതിയോ അതെല്ലാം ഒരു നിമിഷം കൊണ്ടു ഇല്ലാതായ അവസ്ഥ. കണ്ടു കണ്ടങ്ങിരുന്നതെല്ലാം കണ്ടില്ലെന്നാക്കിയ അവസ്ഥ.. ജീവിതത്തെക്കുറിച്ചുള്ള വലിയൊരു പാഠമാണത്..

    കഥ നന്നായിരിക്കുന്നു.

  1. says:

    Jazmikkutty നമുക്കാണ് ഈ അവസ്ഥയെങ്കില്‍ എന്നാലോചിക്കുമ്പോള്‍ ഒരു ഉള്‍കിടിലം...മറ്റുള്ളവ വാര്‍ത്ത മാത്രം..മനുഷ്യ മനസ്സുകളിലെ സുനാമി!!! മിനിക്കഥ വല്യ കഥയോളം പോന്നിരിക്കുന്നു...

  1. says:

    നന്ദു പണ്ട് എഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ടല്ലോ:
    ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
    ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
    കാലാഹിനാ പരിഗ്രസ്തമാം ലോകവു-
    മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു...

    ഇതിലപ്പുറം എന്തു പറയാനാണ് മനുഷ്യസ്വഭാവത്തെപ്പറ്റി!
    വിന്‍സെന്റ്മാഷേ, കഥ നന്നായിട്ടുണ്ട്. ഇഷ്ടമായി. അഭിനന്ദനങ്ങള്‍ !

  1. says:

    Hashiq പ്രകൃതി അതിന്റെ യഥാര്‍ത്ഥ രൂപം സംഹാരഭാവത്തോടെ പ്രകടിപ്പിച്ച് താണ്ഡവമാടുന്നു. . കാറ്റ് കൊടുങ്കാറ്റാകുന്നു...മഴ പേമാരിയാകുന്നു.... മനുഷ്യന്‍ കൌതുകത്തോടെ മാത്രം നോക്കിയിരുന്ന തിരമാലകള്‍ സുനാമിയാകുന്നു....അപ്പോളും മറ്റൊരു ഭാഗത്ത്‌ അധികാര സംരക്ഷണത്തിനും അവകാശ സംരക്ഷണത്തിനുമായി മനുഷ്യന്‍ തമ്മിലടിച്ചു മരിക്കുന്നു..

  1. says:

    sreee ചേരിയും കൊട്ടാരവും,പണക്കാരനും ദരിദ്രനും, അധികാരം ഉള്ളവനും ഇല്ലാത്തവനും.. എല്ലാ വ്യത്യാസങ്ങളും കാറ്റിൽ പറത്തുന്ന, മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ പഠിപ്പിക്കുന്നു ഓരോ ദുരന്തവും. ( ഇത്ര്യധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നപോലെ ഒരു കൊച്ചു രാജ്യം ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നല്ലോയെന്നൊരു ദുഖം.ഇനിയും ഒരു ഉയിർത്തെഴുന്നേൽ‌പ്പിനു അവർക്കു ശക്തി ലഭിക്കട്ടെ).

  1. says:

    lekshmi. lachu innu njaan naale nee ee sathyam aarum orkkathe pokunnu.

  1. says:

    Deepu Nair മരണത്തിനു ശേഷം അവരുടെ ആത്മാക്കളെ കാണാന്‍ പറ്റിയെങ്കില്‍ ചോദിക്കാമായിരുന്നു... നിങ്ങള്‍ അഹം എന്ന വാക്കിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞോ എന്ന്... നിങ്ങള്‍ പഠിച്ച പാഠം ഈ മനുഷ്യര്‍ക്ക്‌ കൂടി ഒന്ന് പഠിപ്പിച്ചു കൊടുക്കാമോ എന്ന്...
    എവിടെ... അവര്‍ പുച്ച്ചിച്ചു ചിരിച്ക്കും..

  1. says:

    ജന്മസുകൃതം അഭിനന്ദനങ്ങള്‍.

  1. says:

    ഉസ്മാന്‍ ഇരിങ്ങാട്ടിരി ദുരന്തം എന്നാല്‍ ദുരയുടെ അന്ത്യം എന്നും അര്‍ത്ഥമുണ്ടാകുമോ? ഹൌ ! മനുഷ്യന്‍ എത്ര നിസ്സാരന്‍ !

  1. says:

    ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com ചിന്തിക്കുന്നവര്‍ക്ക്, ദുരന്തങ്ങളില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്.
    പക്ഷെ അതും ക്ഷണികമാണ്.മറവിയും ഒരു ദുരന്തമാണല്ലോ.

  1. says:

    Akbar ചിന്തിപ്പിക്കുന്ന മിനിക്കഥ. ടണ്‍ കണക്കിന് സ്വര്‍ണക്കട്ടികളും ആഡംബര കൊട്ടാരങ്ങളും വിട്ടു ഗുഹക്കകത്തും പിന്നെ ഒരു കയറിന്റെ കുരുക്കിലേക്കും നടന്നടുത്ത ഭരണാധികാരി മാത്രമല്ല, ചരിത്രത്തില്‍ സമാനതകളുള്ള എത്രയോ സംഭവങ്ങള്‍. സിംഹാസനങ്ങള്‍ കീഴടക്കിയവ വിഡ്ഢികള്‍ ചിന്തിക്കുന്നില്ല ഒരു സുനാമിക്ക് മുമ്പില്‍, ഒരു പ്രകൃതി ദുരന്ധത്തിനു മുമ്പില്‍ മനുഷ്യര്‍ എത്ര നിസ്സഹായരെന്നു. അഹങ്കരിക്കാന്‍ മാത്രമറിയാവുന്ന വിഡ്ഢികള്‍ മനുഷ്യര്‍.

  1. says:

    Anonymous ഒരു മിനിക്കഥയില്‍ വളരെ വലിയ കാര്യം പറഞ്ഞിരിക്കുന്നു...എല്ലാം തന്‍റെ കാല്‍ക്കീഴിലാണെന്ന് ചിന്തിക്കുന്ന മനുഷ്യന്‍റെ ധാര്‍ഷ്ട്യത്തിന് ഏറ്റ വന്‍തിരിച്ചടിയായാണ് സുനാമിയെ പോലുള്ള ദുരന്തങ്ങള്‍ കാണേണ്ടത്..ഇവിടെ സാമ്രാജ്യത്വശക്തികള്‍ക്കെതിരെയും സ്വേച്ഛാധിപത്യത്തിനെതിരേയും ശക്തമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്..പക്ഷെ ഇവിടെ നാശം സംഭവിച്ചത് നിരപരാധികളായ ഒരു ജനതയ്ക്കാണ്...അടിക്കടിയുണ്ടാകുന്ന സുനാമി പോലുള്ള ദുരന്തങ്ങളുടെ മൂലകാരണം ആണവപരീക്ഷണങ്ങള്‍ ആവാം..ഭൂമിയുടെ ഗര്‍ഭത്തില്‍ മനുഷ്യന്‍ പൊട്ടിക്കുന്ന ഓരോ സ്ഫോടനങ്ങളുടെയും പ്രകമ്പനങ്ങള്‍ പ്രതിഘാതങ്ങള്‍ അവന്‍തന്നെ ഏറ്റുവാങ്ങണമെന്നുള്ള മുന്നറിയിപ്പായി ഇതിനെ കാണേണ്ടിയിരിക്കുന്നു...മനുഷ്യന്‍ അനശ്വരനല്ല അവന്‍ ഏതൊരു ജീവജാലത്തെയും പോലെ ഇവിടെ അഭയം പ്രാപിച്ചവന്‍ മാത്രമാണ്.. ലഭ്യമായ സൌകര്യങ്ങളെ ദുരുപയോഗം ചെയ്യാന്‍ അവന് അവകാശമുണ്ടോ..? മനുഷ്യന്‍ സ്വയം തിരുത്തിയെ പറ്റൂ അതല്ലെങ്കില്‍ അതിനുള്ള അവസരങ്ങള്‍ ഭാവിയില്‍ അവനു ലഭിച്ചെന്നു വരില്ല...വളരെ നല്ല പോസ്റ്റ്‌ ഉചിതമായിരിക്കുന്നു...ആശംസകള്‍...

  1. says:

    Areekkodan | അരീക്കോടന്‍ മനുഷ്യന്‍ പ്രകൃതിക്ക് മുമ്പില്‍ എത്ര നിസ്സഹായന്‍?

  1. says:

    sreee ചേരിയും കൊട്ടാരവും,പണക്കാരനും ദരിദ്രനും, അധികാരം ഉള്ളവനും ഇല്ലാത്തവനും.. എല്ലാ വ്യത്യാസങ്ങളും കാറ്റിൽ പറത്തുന്ന, മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ പഠിപ്പിക്കുന്നു ഓരോ ദുരന്തവും. ( ഇത്ര്യധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടും ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ജപ്പാനെപ്പോലെ ഒരു കൊച്ചു രാജ്യം ഇനിയും ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നല്ലോയെന്നൊരു ദുഖം.ഇനിയും ഒരു ഉയിർത്തെഴുന്നേൽ‌പ്പിനു അവർക്കു ശക്തി ലഭിക്കട്ടെ)

  1. says:

    Unknown എത്ര ഒക്കെ അഹകരിചാലും എന്ത് ഒക്കെ അധികാരങ്ങള്‍ ഉണ്ടായാലും എല്ലാം ഒരു നിമിഷം മതി എന്നും നമ്മള്‍ ഒക്കെ ഇത്ര മാത്രം നിസാരന്മാരന് എന്നും ഓര്‍മ്മിപ്പിക്കുന്ന്നു ഇത് പോലെ ഉള്ള ദുരന്തങ്ങള്‍

  1. says:

    ചന്തു നായർ “അഹം” എന്ന ചിന്ത വെടിയുക...പറയാൻ എളുപ്പം, അത് മറ്റാൻ ആരും തയ്യാറല്ലാ.. അതൊക്കെ മാറുന്നതുവരെ... മനസ്സിലും,മനയിലും സുനാമിയുടെ സംഹാരതാണ്ഡവം തുടർന്ന് കൊണ്ടേയിരിക്കും...സുഹൃത്തേ,കഥ നന്നായിരിക്കുന്നു... ജപ്പാനെക്കൂട്ട് പിടിക്കാതെ..ആ സംഭവത്തെ എടുത്ത് കാണിക്കാതെ എന്നാൽ അതിലൂന്നിക്കൊണ്ട് തന്നെ മറ്റൊരു കഥ പറയാൻ ശ്രമിച്ച താങ്കളുടെ രചനാപാടവത്തിന് മുമ്പിൽ സ്നേഹനമസ്കാരം.......

  1. says:

    Echmukutty angane valiya kathakaaranai marunnuvallo. nannai.
    katha bhamgiyaayi. abhinandanagal. iniyum kathakal ezhuthu.

  1. says:

    പ്രയാണ്‍ എന്തിനാ ഒരുപാട് വാക്കുകള്‍ ....... ക്രിസ്പ് ആയിട്ടുള്ള എഴുത്തിന്റെ ഭംഗിയൊന്ന് വേറെയാണ്‍. ആശംസകള്‍ ....

  1. says:

    പട്ടേപ്പാടം റാംജി തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് എന്തിനു നോക്കണം...തിരിച്ചറിവും തകര്‍ച്ചയും ഒന്നാകുന്നതിനിടയിലും അധികാരത്തിന്റെ കൊതി കൊത്തിവലിക്കും....
    ആറ്റിക്കുറുക്കി നന്നാക്കി.

  1. says:

    deeptham madye engane....................

  1. says:

    എന്‍.പി മുനീര്‍ നല്ല ഉശിരന്‍ മിനിക്കഥ തന്നെ..ഒരു മൂ‍ന്നാവര്‍ത്തി വായിക്കേണ്ടി വന്നു അകത്തളങ്ങളിലേക്കിറങ്ങി ചെല്ലാന്‍.അധികാരം എന്ന തലക്കെട്ടും എഴുതിപ്പിടിപ്പിച്ചിരിക്കുന്ന യാദാര്‍ത്ഥ്യങ്ങളും കുറേ പറയുന്നുണ്ട്..അഭിനന്ദനങ്ങള്‍

  1. says:

    khader patteppadam മനുഷ്യണ്റ്റെ അഹന്തയ്ക്കിട്ടൊരു കിടുക്ക്‌

  1. says:

    വര്‍ഷിണി* വിനോദിനി പ്രകൃതിയും മനുഷ്യനും.....അഭിനന്ദങ്ങള്‍.

  1. says:

    ajith മരണം- നിഴല്‍ പോലെ നമ്മുടെ കൂടെയുള്ള ഈ സഹയാത്രികനെ മറന്നാണല്ലോ ബഹുഭൂരിപക്ഷം മനുഷ്യരുടെയും ജീവിതം. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയായ ജപ്പാനിലെ സമ്പന്നരും സാധാരണക്കാരുമൊക്കെ ഓരോ തുരുത്തുകളുടെ മേല്‍ കയറിനിന്ന് help എന്നും food എന്നും water എന്നുമൊക്കെ എഴുതിക്കാണിക്കുന്നത് കാണുമ്പോള്‍....

    എന്തിലാണ് മനുഷ്യാ നിന്റെ ആശ്രയം എന്നൊരു ചോദ്യം ഉയരുമോ മനസ്സുകളില്‍? എവിടെയാണ് നിന്റെ ബലം എന്നൊരു ചോദ്യം?

  1. says:

    valsan anchampeedika Manushya... neeyethra mandan!

  1. says:

    നികു കേച്ചേരി മാഷേ, കഥ വായിച്ചു, സുനാമിയുടെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ദുരയെ പറ്റി പറയാൻ ശ്രമിച്ചതാണോ എന്ന് സംശയിച്ച് കമന്റുകൾ വായിച്ചപ്പോഴാണ്‌ എന്റെ ആസ്വാദനനിലവാരം ഇത്രമോശമാണല്ലോ എന്ന് മനസിലായത്.

  1. says:

    വിനുവേട്ടന്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാന എന്നെന്നും പ്രസക്തം... അല്ലേ മാഷേ...

    എങ്കിലും ... ഒരു ദുരന്തത്തില്‍ നിന്നും കഠിനാധ്വാനം ഒന്നു കൊണ്ട്‌ മാത്രം ഉയര്‍ത്തെഴുന്നേറ്റ ജപ്പാനില്‍ വീണ്ടും ഒരു ദുരന്തം ജലപാതമായി ആഞ്ഞടിച്ചത്‌ കാണുമ്പോള്‍ വേദന തോന്നുന്നു...

    നാളെ എന്ത്‌ എന്ന് ഒരുറപ്പുമില്ലാത്ത ജീവിതത്തില്‍ അന്യോന്യം കലഹിക്കാതെയും പടവെട്ടാതെയും ജീവിച്ചുപോകുക എന്നത്‌ തന്നെയാണ്‌ ഏറ്റവും വലിയ സദ്‌വൃത്തി എന്ന് മനുഷ്യന്‍ എന്ന് മനസ്സിലാക്കും...?

  1. says:

    ente lokam വായിച്ചു അഭിപ്രായം അറിയിച്ച
    എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി .


    സുനാമി ഒരു സാഹചര്യത്തിന്റെ
    പ്രതീകവും ബാകി ചിന്തകള്‍
    മണ്മറഞ്ഞ ഒരു ഏകാധിപതിയുടെ
    ആല്മാവിന്റെ കാഴ്ചപ്പാടും.സമൂഹത്തിലെ
    എല്ലാ അനീതികള്‍ക്കും എതിരെ ഉള്ള
    അമര്‍ഷം ആയി മനസ്സില്‍ തോന്നിയ
    വികാരം പ്രകടിപ്പിക്ക്കാന്‍ ഉള്ള എളിയ
    ശ്രമം ആയിരുന്നു .എല്ലാവര്ക്കും
    വീണ്ടും നന്ദി അറിയിക്കുന്നു ..

  1. says:

    A സുനാമികള്‍ ചരിത്രത്തിനു പുത്തരിയല്ല. പ്രകൃതി തരുന്ന സുനാമിയുണ്ട്, മനുഷ്യര്‍ കൊണ്ട് വരുന്ന സുനാമിയുണ്ട്. കഥയില്‍ രണ്ടിന്റെയും സമ്മേളനത്തില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനു ഒരു ഖലീല്‍ ജിബ്രാന്‍ ടച് കൈവരുന്നു. ഇറാഖില്‍ WMD ഉണ്ടെന്നു വ്യാജപ്രചാരണം നടത്തി അങ്കിള്‍ സാം അധിനിവേശം അഴിച്ചു വിട്ടപ്പോള്‍, പിന്നെ അത് പൊളിഞപ്പോള്‍, പിന്നെ മുടന്തന്‍ ന്യായമായി ജനാധിപത്യം കൊണ്ട് വരല്‍ ആണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്ന് നുണ പറഞ്ഞപ്പോള്‍ എല്ലാം രാജാവിനെക്കാള്‍ വലിയ രാജ ഭക്തിയോടെ അത് വിഴുങ്ങിയ, അധികാര സ്നേഹികള്‍, ഇങ്ങിനെ ഈ പൊളിറ്റിക്കല്‍ തിയേറ്ററില്‍ അസംബന്തനാടകങ്ങള്‍ തുടര്ക്കഥയാക്കി തുടര്‍ന്ന് വന്ന നാളുകള്‍. എല്ലാ സുനാമികളും കെട്ടഴിഞ്ഞു വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്താളിച്ചു നില്‍ക്കുന്ന സമകാലിക കാഴ്ചകളില്‍, ട്രാജടിയും കോമഡിയും എല്ലാം ഇടകലര്‍ന്നിരിക്കുന്നു. ഈ സുനാമികള്‍ വെറും tip of the iceberg മാത്രമാവാം. എല്ലാം തൂത്തെറിയപ്പെടുമ്പോള്‍ പരിക്ക് പറ്റുന്നവരില്‍ നമ്മളും ചിലപ്പോള്‍ ഉണ്ടാവും. ചരിത്രം വലിയ നീതികള്‍ നിറവേറ്റുമ്പോള്‍, അതിന്റെ ചുഴലിയില്‍ പറ്റുന്ന പരിക്കിന്റെ ചെറിയ രോദനങ്ങള്‍ക്ക് വലിയ പ്രസക്തി കാണില്ല.

    പ്രകൃതിയെയും മനുഷ്യനെയും കൃത്യമായി അവലോകനം ചെയ്ത ഈ മിനിക്കഥ വലിയ depth ല്‍ കാര്യങ്ങള്‍ പറഞ്ഞു. keep it up.

  1. says:

    Unknown കഥ നന്നായിരിക്കുന്നു.അഭിനന്ദങ്ങള്‍.

  1. says:

    Muralee Mukundan , ബിലാത്തിപട്ടണം മനുഷ്യന്റെ ആഗ്രഹങ്ങളും,അഹന്തയുമൊക്കെ,....,.. അരനിനിമിഷത്തിനുള്ളിൽ ഇല്ലാതാകുന്നതിന്റെ അവലോകനങ്ങൾ ഒട്ടു വലിച്ചു നീട്ടാതെ വളരെ ശുഷ്കമായി പറഞ്ഞ് ഒതുക്കിയിരിക്കുന്നു ...
    നാന്നായിട്ടുണ്ട് കേട്ടൊ ഭായ്

  1. says:

    ഷമീര്‍ തളിക്കുളം നല്ല അവതരണം. ഇത്തിരി വരികളില്‍ ഒത്തിരിയേറെ പറഞ്ഞുവെച്ചു. ചിന്താര്‍ഹമായിരിക്കുന്നു. ആശംസകള്‍...

  1. says:

    ജയിംസ് സണ്ണി പാറ്റൂർ താന്‍ എത്രയോ അശക്തനാണെന്നു അഹങ്കാരിയായ
    മനുഷ്യനെ ഓര്‍മ്മപ്പെടുത്തുന്നു ആ ദുരന്തവും ഈ
    എഴുത്തും.

  1. says:

    കുസുമം ആര്‍ പുന്നപ്ര ശരിയാണ് ,മനുഷന്‍ ഒന്നുമല്ല.മരണവെപ്രാളത്തില്‍ ഓടുന്ന മനുഷ്യര്‍.ഓഫീസുകളില്‍
    കൂട്ടത്തോടെ വാവിട്ടു കരയുന്നവര്‍ .എല്ലാം ചാനലില്‍ കണ്ടു..നമ്മളെല്ലാം വെറും നിസ്സാരര്‍.
    മിനിക്കഥ കൊള്ളാം.

  1. says:

    Yasmin NK നന്നായി സുനാമിക്കഥ.ആലോചിച്ചാല്‍ എത്തും പിടീം കിട്ടില്ല.നാളെ എങ്ങനെയോ എന്തൊ...?

  1. says:

    മൻസൂർ അബ്ദു ചെറുവാടി നല്ലൊരു കഥ.
    വിഷയത്തിലും അവതരണത്തിലും നല്ല പുതുമ.
    ഇഷ്ടപ്പെട്ടു . അഭിനന്ദനങ്ങള്‍

  1. says:

    കൂതറHashimܓ മനസ്സിലായില്ലാ ഒന്നും :(

  1. says:

    കുഞ്ഞൂസ് (Kunjuss) അധികാരഭ്രമത്താല്‍ അന്ധരായ മനുഷ്യന്‍, ഏതു വിധേനയും എല്ലാം കീഴടക്കാന്‍ തുനിഞ്ഞിറങ്ങുന്ന മനുഷ്യന്‍.... ഒരു നിമിഷം മതി എല്ലാം അവസാനിക്കാന്‍ എന്നോര്മപ്പെടുത്തുന്ന കഥ...! കൊച്ചു കഥയാണെങ്കിലും ഒരുപാടു കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന കഥ...!

  1. says:

    ente lokam Hashim..
    നന്ദി. വിശദമായ ഒന്ന് രണ്ടു കമന്റും
    എന്‍റെ വിശദീകരണവും ഉണ്ടല്ലോ രണ്ടു തവണ ..

    Kunjus:-Thanks.

  1. says:

    Lipi Ranju അവസരോചിതം, വിലാപങ്ങള്‍ക്കിടയിലെ
    ഒരു വ്യത്യസ്ത ചിന്ത. അഭിനന്ദനങ്ങള്‍...

  1. says:

    Sabu Hariharan കൊള്ളാം.
    ഏതാണ്ട്‌ ഇതേ ആശയം ഞാൻ രണ്ടു മൂന്ന് തവണ എഴുതിയിട്ടുണ്ട്‌ :)

    ഇവിടെ നരച്ച താടിയുള്ള ആൾ Prometheus ആണെന്നു വിചാരിക്കുന്നു. (ഗ്രീക്ക്‌ പുരാണം).അല്ലാത്ത പക്ഷം, 'അയാൾക്ക്‌' ഒരിക്കലും നര വരില്ല എന്ന പക്ഷക്കാരനാണ്‌ ഞാൻ.

  1. says:

    ente lokam sabu:-thanks.iraqinte pazhaya orma
    aanu vivakshichathu.

  1. says:

    സാബിബാവ ദൈവം എന്നാ ശക്തിയുടെ മുന്നില്‍ ഏതു നേരവും നമിക്കുക ദുരന്തങ്ങള്‍ വരാതിരിക്കട്ടേ..
    എല്ലാം നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തെറിയാന്‍ .....അവന്‍ ഇനിയും വരാതിരുന്നെങ്കില്‍ !!!

  1. says:

    ente lokam റോസാപ്പൂക്കള്‍ :നന്ദി ജീവിതം റോസാ പൂക്കള്‍
    പോലെ മനോഹരം ആകാന്‍ പ്രാര്‍ഥിക്കുക അല്ലെ ?

  1. says:

    അനീസ -- എത്ര ഓര്‍മ്മപെടുതലുകള്‍ ഉണ്ടായാലും ആ നിമിഷം മാത്രം ആ ഷോക്ക്‌ മനസ്സില്‍ ഉണ്ടാവും , പിന്നെ വീണ്ടും പഴയ പോലെ , ഇതൊക്കെയാണ് നമ്മുടെ കാര്യം, നമ്മള്‍ എല്ലാവരും ഇങ്ങനെ തന്നെ ആണ്,

    പാമ്പിന്റെ വായില്‍ അകപെട്ട തവളയ്ക്കും അത്യാഗ്രഹം മാറുന്നില്ല , ഇങ്ങനെ അര്‍ഥം വരുന്ന ഒരു വരി പണ്ടെങ്ങാനും ഒരു കവിതയില്‍ വായിച്ചിരുന്നു, ഓര്‍മ്മ കിട്ടുന്നില്ല

  1. says:

    അനീസ മസാല ചായയും ദോശ ചുടലും നിര്‍ത്തി വച്ചു പോസ്ടിയ ഈ ഓര്‍മ്മപെടുതലുകള്‍ കാലോചിതം :) ഹി ഹീ , ഈ കഥയ്ക്ക്‌ ഇതിനെക്കാളും നല്ല തലകെട്ടിന് വകുപ്പുണ്ടായിരുന്നു എന്ന് ഒരു തോന്നല്‍

  1. says:

    അനീസ ഇപ്പോള്‍ ഓ.കെ

  1. says:

    ente lokam അനീസ :-നന്നായി വായിച്ചതിനു
    നന്ദി .

  1. says:

    നരിക്കുന്നൻ നിനച്ചിരിക്കാതെ ജീവിതത്തിലേക്ക് ആഞ്ഞടിക്കുന്ന ഭീമാകാരമായ തിരമാലകളേ.. ഈ ജന്മങ്ങളെ വെറുതെ വിടൂ..

  1. says:

    ente lokam narikkunnan:-ellaam nannayi varatte

  1. says:

    അതിരുകള്‍/പുളിക്കല്‍ വീണ്ടും പുതിയ തിരമാലകള്‍ ഇരുപ്പിടങ്ങളില്‍ ആഞ്ഞ് അടിച്ചു .....തകര്‍ന്ന വീടുകളും പട്ടിണി കിടക്കുന്ന ജന്മങ്ങളും എന്നിട്ടും അവര്‍ കണ്ടില്ലെന്നു നടിച്ചു....തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല ....അനിവാര്യം ആയതു സംഭവിക്കുന്നു. അയാള്‍ നെടുവീര്‍പ്പിട്ടു....

  1. says:

    ചാണ്ടിച്ചൻ ഏതു സുനാമിയില്‍ നിന്നും,ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു വന്ന ചരിത്രമാണ് മാനവികതക്കുള്ളത്....

  1. says:

    ente lokam athirukal:-Thanks
    Chandikunju:-athe angane
    pratheekshikkaam alle.

  1. says:

    ജയരാജ്‌മുരുക്കുംപുഴ kalika prasakthavum athilere chinthaneeyavum..... aashamsakal............

  1. says:

    African Mallu വളരെ ചുരുങ്ങിയ വാക്കുകള്‍കൊണ്ട്.. വളരെ നല്ല അവതരണം

  1. says:

    ente lokam sanchari:-nanni.avideyum
    nadakkunnu kolapaathangal alle?

  1. says:

    Unknown കഥയിലൂടെ പറഞ്ഞ ആശയം നല്ലത്. കഥ ഒന്നിലധികം വായിച്ചു, എന്തോ ഒരു കുറവ് പോലെ..
    ആശംസകള്‍

  1. says:

    ente lokam നിസു:നന്ദി. അല്പം ചുരുക്കി എന്നേ ഉള്ളൂ..
    വിശദീകരണം കമന്റുകളില്‍ ഉണ്ടല്ലോ.

  1. says:

    Vayady കുറച്ചു വരികളിലൂടെ വലിയ ഒരു സത്യമാണ്‌ പറഞ്ഞിരിക്കുന്നത്. . ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നമുക്ക് കിട്ടുന്ന സൗഭാഗ്യമാണ്‌. സ്വന്തം ജീവിതത്തിനും ചുറ്റുപാടിനും നേരെ, സഹജീവികളുടെ നേരെ സ്‌നേഹത്തോടെ, കരുണയോടെ, നന്ദിയോടെ നോക്കാനാവണം. ഈ ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

  1. says:

    ente lokam വായാടി :-അധികാരവും സമ്പത്തും കൈപ്പിടിയില്‍
    എത്തുമ്പോള്‍ പിന്നെ ഒരു തകര്ച്ചയെകുറിച്ചു
    ഒരിക്കലും ഓര്‍കാത്ത അവസ്ഥ .ഉയരങ്ങളില്‍ നിന്നു
    ഉള്ള വീഴ്ച കൂടുതല്‍ വേദനാ ജനകം ആവും എന്ന
    സത്യം ..നന്ദി ഈ വായനക്കും അഭിപ്രായത്തിനും .

  1. says:

    സീത* നന്നായി....മനുഷ്യ മനസ്സുകളിലെ അഴുക്കുകളും അധികാരഭ്രമവും തുടച്ചു നീക്കുന്ന സുനാമി ......ഒരു കാത്തിരുപ്പ്

  1. says:

    ente lokam സീത:-നന്ദി ഈ സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും

  1. says:

    ദീപുപ്രദീപ്‌ "തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല"
    ഇതാണ്‌ വരി!
    നമ്മളാരും അത് ഒരു കാര്യത്തിലും മനസിലാക്കുന്നില്ലല്ലൊ.
    നമ്മളുടെ പരാജയങ്ങളുടെ തുടക്കം ചിലപ്പോല്‍ അവിടുന്നാവും.
    നല്ലൊരു പോസ്റ്റാണ്‌, ഇഷ്ടപെട്ടു.

  1. says:

    TPShukooR നൈമിഷികമായ ജീവിതത്തിന്റെ നശ്വരതക്കിടയില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന നിരര്‍ത്ഥമായ കോപ്രായങ്ങള്‍ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു.
    ആശംസകള്‍.

  1. says:

    ente lokam deepu:-നന്ദി വീണ്ടും കാണാം.
    shukoor:-വളരെ നന്ദി ഷുകൂര്‍ ...അഭിപ്രായത്തിനു.
    African mallu:-thanks.

  1. says:

    Unknown സുനാമിക്കഥ നന്നായി.

    പ്രകൃതി ദുരന്തങ്ങള്‍..ഭീതിതം!! ദൈവം തുണക്കട്ടെ,,

  1. says:

    ente lokam ex pravasini:-നന്ദി

  1. says:

    ജയരാജ്‌മുരുക്കുംപുഴ angottekku onnu varane valare prasakthamaya oru kaaryam charcha cheyyunnundu.......

  1. says:

    സ്വപ്നസഖി നല്ലൊരാശയമുള്‍ക്കൊള്ളൂന്ന മിനിക്കഥ. കര്‍മ്മഫലമാണ് സുനാമി എന്ന് മനുഷ്യരുണ്ടോ അറിയുന്നു?

  1. says:

    ente lokam swapna sakhi:-thanks...

  1. says:

    കുസുമം ആര്‍ പുന്നപ്ര തിരിച്ചറിവും തകര്‍ച്ചയും തമ്മില്‍ അകലം കുറയുന്നത് അവര്‍ അറിഞ്ഞതേയില്ല ....അനിവാര്യം ആയതു സംഭവിക്കുന്നു. അയാള്‍ നെടുവീര്‍പ്പിട്ടു.... കൊള്ളാം

  1. says:

    ബെഞ്ചാലി പ്രകൃതിയെയും മനുഷ്യനെയും കൃത്യമായി അവലോകനം ചെയ്ത ഈ മിനിക്കഥ.
    സുനാമിയെ കുറിച്ച് .. അലറുന്ന അലകൾ എഴുതിയിട്ടുണ്ട്.

  1. says:

    Yasmin NK വെറുതേ വന്നതാ....

  1. says:

    ente lokam എന്നാപ്പിന്നെ ഒരു ഹാപ്പി ഈസ്റെര്‍
    പറഞ്ഞിട്ട് പൊയ്ക്കോ ..

  1. says:

    സീത* ശ്ശോ എന്താ ഇവിടെ പുതിയതൊന്നും സൃഷ്ടിക്കപ്പെട്ടില്യേ...പച്ചിരുമ്പ് ഉറക്കത്തിലാണോ...എന്നാൽ ഒരു വൈകിയ വിഷുവും ഈസ്റ്ററും ആശംസിച്ച് പോകാം ല്യേ

  1. says:

    ente lokam സന്തോഷം. വന്നു കണ്ടതിനു
    ഉറക്കമല്ല .ഉറങ്ങാന്‍ പോലും
    സമയം കിട്ടാഞ്ഞിട്ടാണ് കേട്ടോ.....

  1. says:

    കെ.എം. റഷീദ് മനുഷ്യന്‍ എത്ര നിസ്സാരന്‍

  1. says:

    ente lokam നന്ദി റഷീദ് ..വീണ്ടും കാണാം ..

  1. says:

    K@nn(())raan*خلي ولي മിനി കൊള്ളാം. ചിന്തിപ്പിക്കുന്നു. ഫോണ്ട് അല്പം വലുതാക്കൂ വിനുവേട്ടാ.

  1. says:

    ente lokam kannooraan:-Thanks nokkatte...

  1. says:

    നാമൂസ് തിര നക്കിത്തുടച്ച അനേകായിരങ്ങളുടെ വിളിപ്പേര്‍ ഇരകള്‍...
    അധികാര പരിസരത്തു നിന്നും ആട്ടിയോടിക്കപ്പെട്ട അനേകങ്ങളുടെയും വിധി സുനാമി പോലെ ഭയാനകം.
    കുഞ്ഞു വാക്കുകളിലൂടെ വാചാലമാകുന്ന അക്ഷരക്കൂട്ടം.

  1. says:

    ente lokam നാമൂസ്:നന്ദി .പൂര്‍ണമായ അര്‍ത്ഥം
    അറിഞ്ഞു വായിച്ചതിനു.

  1. says:

    rafeeQ നടുവട്ടം ഇതിനെയാണ് ഭൗതികം എന്ന് പറയുക.
    വെട്ടിപ്പിടിച്ചതെല്ലാം വിട്ടുപോകേണ്ടി വരുന്ന ലോകാവസ്ഥ.
    നിഷേധികള്‍ക്കും അഹങ്കാരികള്‍ക്കും ഒട്ടേറെ പാഠമുണ്ട്.

  1. says:

    ente lokam നന്ദി ഈ സന്ദര്‍ശനത്തിനും
    അഭിപ്രായത്തിനും

  1. says:

    ഫൈസല്‍ ബാബു ഇശ്ടായിട്ടോ ...പറയാനുള്ളതൊക്കെ വിവരമുള്ളവര്‍ പറഞ്ഞതുകൊണ്ട് നോ കമന്റ്സ്

  1. says:

    ente lokam നന്ദി ഫൈസല്‍ . .വീണ്ടും കാണാം

  1. says:

    നസീര്‍ പാങ്ങോട് നല്ലെഴുത്തുകള്‍...

Post a Comment