വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും

Posted by ente lokam On November 25, 2010 170 comments

എല്ലാ  അധ്വാനിക്കുന്ന  ജന  വിഭാഗത്തിനും  വേണ്ടി   ഈ  പോസ്റ്റ്‌  ഡെഡിക്കേറ്റ്  ചെയ്യുന്നു .ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും  പിന്നെ  ചുരുക്കം  ചില  ഭര്‍ത്താക്കന്മാര്‍ക്കും .
വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും.
എന്‍റെ  പ്രിയതമ  നാട്ടില്‍  നിന്നു  തിരിച്ചെത്തി .എയര്‍പോര്‍ട്ടില്‍ നിന്നും
കാറില്‍ കയറുന്നതിനിടെ ഞാന്‍ ചോദിച്ചു.
"ഒരു ഉമ്മ തരട്ടെ?"

"നാണമില്ലേ മനുഷ്യാ നിങ്ങള്ക്ക് "

അവള്‍ ഒരു ചീറ്റല്‍.
"നാണിക്കാന്‍ എന്ത്? നീ പോയിട്ട് നാള്‍ എത്ര ആയി?"

"പത്തു ദിവസം പോലും ആയില്ലല്ലോ?"

"എനിക്ക് അത് പത്തു മാസം ആയിരുന്നു.."

അപ്പൊ മാസം തികഞ്ഞോ?

ഇത്തിരിപ്പോന്ന  ഈ ഭര്‍ത്താവിനെയും  ഒത്തിരിപ്പോന്ന  നാക്ക് മാത്രം ഉള്ള മൂന്നു പീക്കിരികളെയും  വിട്ടിട്ടു രണ്ടും  കല്പിചു ഒരു പോക്ക് പോയതാണ് അവള്‍. അന്നു   ടോം ജെറിയുടെ  വാലു പിടിച്ച്‌ വലിക്കുന്നതു പോലെ എന്‍റെ മനസ്സാക്ഷിയുടെ  ചരടില്‍ കയറി ഒരു  വലി വലിച്ചു.   ചെറുപ്പത്തില്‍  നാരങ്ങ മിട്ടായി    വാങ്ങിത്തന്നു       തോളില്‍  കയറ്റി (ഈ കാലന്റെ തോളില്‍ കയറുന്നതിനു  മുമ്പ് ) കൊണ്ട് നടന്ന പപ്പയുടെ  സ്നേഹ വാത്സല്യങ്ങള്‍ വിവരിച്ചു കണ്ണ്     തുടച്ചു  കാണിച്ചപ്പോള്‍  ഞാന്‍ അറിയാത് അങ്ങ് സമ്മതിച്ചു പോയത് ആണ്...

തിടുക്കത്തില്‍ ബാഗ്‌ റെഡി ആക്കുന്നതിനിടയില്‍  അവള്‍ ചോദിച്ചു.

നിങ്ങള്ക്ക് ഒരാഴ്ച ലീവ് എടുത്തു കൂടെ?കുട്ടികള്‍ക്ക് ക്ലാസ്സ്‌ ഉള്ളതല്ലേ?

നീ മിണ്ടാതിരി. കഴിഞ്ഞ വര്ഷം നിനക്ക് ചിക്കന്‍  പോക്സ്  വന്നപ്പോള്‍ ‍ ലീവ് ചോദിച്ചതിനു  ഭാര്യക്ക് കൂട്ട് ഇരിക്കാന്‍  അവധി ചോദിച്ച എമ്പോക്കി എന്ന മട്ടില്‍ അപ്ലിക്കേഷന്‍ എടുത്തു മുഖത്തേക്ക്  എറിഞ്ഞ അറബി ആണ്. അമ്മായി അപ്പന് സുഖം ഇല്ല എന്ന് പറഞ്ഞു ലീവ് ചോദിച്ചാല്‍  അവധിയുടെ കൂടെ ഒരു വണ്‍  വേ ടിക്കറ്റ്‌ കൂടി തന്നു നീ നാട്ടില്‍ തന്നെ   പണ്ടാരം അടങ്ങിക്കൊള്ലാന്‍ പറയും.

അവള്‍ നാട്ടില്‍ ചെന്ന് ഇറങ്ങി. ഞാന്‍ ഇവിടെ അടുക്കളയിലേക്കും ഒന്ന് ഇറങ്ങി നോക്കി .ആലിസ് ഇന്‍ wonder ലാന്‍ഡ്‌. വീടിന്റെ ഈ പ്രദേശത്ത് ഞാന്‍ വഴി തെറ്റിപ്പോലും വന്നിട്ടില്ല. ആദ്യത്തെ പ്രാക്ടിക്കല്‍  ക്ലാസിനു കെമിസ്ട്രി ലാബില്‍ എത്തിയ പ്രീ ഡിഗ്രി  വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ ഒന്ന് പകച്ചു.

ഒരു ചായ ഉണ്ടാക്കി  കന്നി അങ്കത്തിനു  ഇറങ്ങാം എന്ന്  കരുതി കച്ച മുറുക്കി. കുക്കിംഗ്‌ രേന്ജിന്റെ  സ്വിച്  ഒക്കെ അവള്‍ കാണിച്ചു  തന്നിട്ടാണ് പോയത്. ചായപൊടിയും പഞ്ചസാരയും സമാ സമം ചേര്‍ത്തു  . നാട്ടിലെ  പിള്ളേച്ചന്‍ സ്റ്റയിലില്‍ ആഞ്ഞു ഒരു ആറ്റും ആറ്റി. മോളെ വിളിച്ചു. 

"കുടിച്ചു നോക്കു. ഇതാണ് ഒന്നാന്തരം ചായ."

 ഒരു  കവിള്‍ കുടിച്ചു, കുട്ടി നീട്ടി  ഒരൊറ്റ തുപ്പ്‌.

"ഇതെന്താ പപ്പാ ചായയില്‍ ഇട്ടത് ?. "

ഞാന്‍ മുകളിലേക്ക് നോക്കി.
ദൈവത്തിനെ അല്ല. അലമാരിയിലേക്ക്.

നാല് കുപ്പികള്‍ എന്നേ നോക്കി പല്ല് ഇളിക്കുന്നു. മസാല, ചായപ്പൊടി, പഞ്ചസാര, ഉപ്പ്. സംഭവം  മനസ്സിലായി.കുപ്പികള്‍ മാറിപ്പോയി.
ഒന്ന് ഉരുണ്ടു നോക്കാം.
"മോളെ ഇതാണ് മസാല ചായ."
ഒരു, ഒന്ന് ഒന്നര   നോട്ടം നോക്കി അവള്‍ എന്നെ. "മസാല ഇട്ടത് പോട്ടെ. അതിന്റെ കൂടെ പഞ്ചസാരക്ക് പകരം ഉപ്പ് ഇടാന്‍ ആരാ പഠിപ്പിച്ചേ" ?
ദേ വീണിടത്ത് തന്നെ. ഇനി ഉരുളണ്ട. എന്‍റെ അല്ലെ വിത്ത് ? . ചുരുട്ടി കൂട്ടി കയ്യില്‍  തരും..

വാഷിംഗ് മഷീനില്‍, പറഞ്ഞ അളവില്‍ സോപ്പ് പൊടിയും പറഞ്ഞിടത്തോളം മാത്രം തുണിയും ഇട്ടു പറഞ്ഞു തന്ന എല്ലാ സ്വിച്ചും ഇട്ടിട്ടും ആ പണ്ടാരം അനങ്ങിയില്ല. ഒരു മാതിരി അലക്ക്  കല്ലിനു  കാറ്റ്  പിടിച്ചപോലെ ഒരേ  ഇരുപ്പ്‌.  

ചന്ദ്രയാന്റെ     മുന്നില്‍           ഇന്ത്യന്‍  ശാസ്ത്രഞ്ജര്‍    നില്‍കുന്ന പോലെ    ഞാനും  മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു. അവസാനം  കുതിര വട്ടം പപ്പു ടാസ്കി വിളിയടെ  എന്ന് കൂവിയത് പോലെ ഞാന്‍ പറഞ്ഞു 

" വിളിയെടാ  അമ്മയെ.."

ദേഷ്യം വന്ന ആറു  വയസ്സുകാരന്‍ കാന്താരി അതിന്റെ മര്‍മം നോക്കി നെഞ്ചത്ത്‌ തന്നെ  ആഞ്ഞ്  ഒരൊറ്റ തൊഴി. കിട്ടേണ്ട പണി കിട്ടിയപ്പോള്‍ ദേ അത് കീ കീ എന്ന് കൂവിക്കൊണ്ട് പണി തുടങ്ങി. അപ്പോഴാ മനസ്സിലായത്‌.അതിന്റെ ഫ്രന്റ്‌ ഡോര്‍ ശരിക്ക് അടച്ചിരുന്നില്ല. ഞങ്ങള്‍ക്ക്  ഇല്ലാതെ പോയ ഒരു സാധനം അതിനു ഉണ്ടായിരുന്നു. വിവരം.

അവിടെ തുടങ്ങി എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. കഥ നീണ്ടു പോകും.അത് കൊണ്ട് ശേഷം ഭാഗങ്ങള്‍ കേരളവും ഞാനും ആയുള്ള ടെലിഫോണ്‍ സംഭാഷനങ്ങളിലൂടെ അവതരിപ്പിക്കുന്നു. (എന്‍റെ പല മറുപടികളും അവള്‍ ഇങ്ങോട്ട് പറയേണ്ടവ ആണ് . ഗതി കെട്ടാല്‍ ഏത് പുലിയും പുല്ലു തിന്നും എന്ന് ചരിത്രം എന്നെ പഠിപ്പിച്ചു എന്ന് മാത്രം)

ഒന്നാം ദിവസം:-സൂപ്പര്‍ മാര്കന്ടിന്റെ നമ്പര്‍ എത്രയാ?
ആ ബുക്കില്‍ കാണും.
വേഗം പറയൂ.1130 കഴിഞ്ഞാല്‍ പിന്നെ ഹോം ഡെലിവറി  ഇല്ല. നിനക്ക് ഇതെല്ലാം മനപ്പാടമല്ലേ ? (ആകെ മൂന്ന് നമ്പര്‍ അറിയാം അവള്‍ക്ക്‌ ഇതും, ഗ്യാസും പിന്നെ എന്‍റെ മോബയിലും. ബോസ്സ് എന്നെ വിളിക്കുന്ന പോലെ പിന്നെ എല്ലാത്തിനും എന്‍റെ ജീവന്‍ എടുക്കാന്‍ ആ  ഒരൊറ്റ  നമ്പര്‍ മാത്രം മതിയല്ലോ)

രണ്ടാം ദിവസം:- ഇന്ന് ദോശ ഉണ്ടാക്കാം.എല്ലാം അറിയാം.,എപ്പോഴാ മറിച്ചു ഇടേണ്ടത്? അത് മാത്രം പറഞ്ഞാല്‍ മതി. എങ്ങനെ ?? ..കുത്ത്..... കുത്തായി... പൊങ്ങി വരുമ്പോഴോ? കുത്ത് അല്പം വലുത് ആയിപ്പോയി..
അതിനിടക്ക്  'ഠിം' ..(ആ കുരുത്തം  കെട്ടവന്‍  എന്തോ തല്ലി പൊട്ടിച്ചു) .
അയ്യോ ഇത് കല്ലില്‍ നിന്നു വിട്ടു പോരുന്നില്ല. എണ്ണ ഒഴിക്കാന്‍ മറന്നു പോയി. ഒരു മണം വരുന്നു. കല്ലിനു ഓട്ട വീണോ ?  നീ ഫോണ്‍ വെച്ചോ. ഞാന്‍ വിളിച്ചോളം. ഇനി കുറച്ചു സമയം എടുക്കും. (ആ ഒടുക്കത്തെ കുത്തിന്റെ ഫോട്ടോ കൊടുത്തിട്ടുണ്ട്‌. അതെടുക്കാന്‍  മിനക്കെട്ട വകയില്‍ ചെറിയ തുരപ്പന്റെ സ്കൂള്‍  ബസും മിസ്സ്‌ ആയി അന്ന്). 
മൂന്നാം ദിവസം:-നിങ്ങള്‍ എണീറ്റില്ലേ?
അലാറം വെച്ചിരുന്നു.
എന്നിട്ടോ?

പതിവ് പോലെ എണീറ്റ്‌ മൂത്രം ഒഴിച്ചിട്ടു കിടന്നു. വിളിച്ചത് നീ ആണെന്നാ കരുതിയത്‌. വീട്ടില്‍ ഇല്ലെന്നു ഓര്‍ത്തില്ല.

നാലാം ദിവസം: മോള് പറഞ്ഞല്ലോ. ഗ്ലാസ്‌ എത്ര പൊട്ടിച്ചു?
ഓ അതങ്ങ് എത്തിച്ചോ ഇത്ര പെട്ടെന്ന് ?എന്താ ആത്മാര്‍ഥത ?...പണി ഉള്ളിടത് കുറച്ചു പൊട്ടലും ചീറ്റലും കാണും. ഇനി അത് പിടിച്ച്‌ വലുത് ആക്കണ്ട.

അഞ്ചാം ദിവസം:-വാഷിംഗ് മഷീനില്‍ നിന്നും തുണി ഇത് വരെ എടുത്തില്ലേ?
എടുക്കാം. ഈ കുടുംബത്, നോക്കുന്നത് എല്ലാം പണി ആണ്. എടുത്തിട്ട്  എന്താ??.പാഞ്ചാലിയുടെ അക്ഷയ പാത്രം പോലാ അത്. ഇപ്പൊ നിറയും കണ്ണടച്ച്  തുറക്കുമ്പോള്‍.

ആറാം ദിവസം:- ബെഡ് ഷീറ്റ് മാറിയോ?
എനിക്ക് രണ്ടു കയ്യും കാലുമേ ഉള്ളൂ.  ഒരറ്റം വലിക്കുമ്പോള്‍ മറ്റേ അറ്റം ഇങ്ങു പോരും. ഒരെണ്ണം സഹായിക്കണ്ടേ ? നിന്റെ മക്കളെ എല്ലാം ഞാന്‍ നാട് കടത്തി പറപ്പിക്കും.

ഏഴാം ദിവസം:- ബാല്‍ക്കണിയില്‍   നിന്നും ഉണങ്ങിയ തുണികള്‍ എടുത്തോ?
എടുത്തു.
മടക്കി വെച്ചോ?
പറഞ്ഞാല്‍  ഉടനെ മടങ്ങാന്‍ തുണിയും ഞാനും മഷീന്‍ അല്ല. എത്ര ചെയ്താലും തീരാത്ത  ഒരു പണി.

എട്ടാം ദിവസം:- ഞാന്‍ പോന്നതില്‍ പിന്നെ മുറി ഒന്നും വാക്യൂം  ചെയ്തിട്ടില്ലേ ?
ഞാന്‍ ഇവിടുന്നു ഇറങ്ങി പോകും. പറഞ്ഞേക്കാം..
മൂന്നു പേരും കുളിച്ചോ?
വേണം എങ്കില്‍ ചെയ്യട്ടെ. ഇതുങ്ങളെ ഒന്നും മാനേജ് ചെയ്യാന്‍ എന്നെകൊണ്ട്‌ പറ്റില്ല.

വേറൊരു ദിവസം:- മോന്‍ പറഞ്ഞല്ലോ പപ്പാ ക്ഷീണിച്ചു  പോയെന്ന്.
അതെ കുടുംബത്തു  പണി ഉള്ളപ്പോള്‍ എപ്പോഴും മിനുങ്ങി നടക്കാന്‍ പറ്റില്ല.

കുട്ടികള്‍ക്ക്  ചൂട്  വെള്ളം കൊടുത്തു വിട്ടോ?
ഓ ഇപ്പൊ വലിയ തണുപ്പ് ഒന്നുമില്ല. ഒരാള്‍ 6 .30 ,  ഒരാള്‍ 7 .30 ,  പൊടിക്കൊചിനെ  എട്ടു മണിക്ക് വിടണം.  എനിക്ക്   ഓഫ്സില്‍ പോകണം. എന്തൊക്കെ ഓര്‍ത്താല്‍ ആണ് .

മറ്റൊരു ദിവസം:- പിന്നെയും ചായ പൊടി മാറിപ്പോയോ ? നിങ്ങളുടെ തലയില്‍ എന്താണ് ??.(കണ്ണൂരാന്റെ  ബ്ലോഗ് അവള്‍ വായിച്ചിട്ടില്ല. അല്ലെങ്കില്‍ പുള്ളികാരന്‍ ബീവിയോടു ചോദിച്ച അതെ ചോദ്യം എന്നോട് ചോദിച്ചേനെ. കുടുംബത് ആര്‍കെങ്കിലും  പിണ്ണാക്ക്  കച്ചവടം ഉണ്ടായിരുന്നോ എന്ന്).
രാത്രി കിടന്നത് പാതിരാ കഴിഞ്ഞ്. എണീറ്റത് അഞ്ചു മണിക്ക്. ഇന്ന് ദിവസം ഏതാണ് എന്ന് പോലും എനിക്ക് നിശ്ചയം ഇല്ല. പിന്നെ തലയില്‍ എന്ത് കാണാന്‍!!.
പിന്നൊരു ദിവസം:- പൂച്ചക്ക് തീറ്റ കൊടുത്തോ? ..
കൊടുക്കാം. ഈ ജോലി എല്ലാം ആര് ചെയ്തു തീര്‍ക്കാന്‍ ആണ്?
അത് പറഞ്ഞപ്പോള്‍ ബ്രൂണി ദേ കാലിന്റെ ചുവട്ടില്‍ ഗിര്‍ ഗിര്‍ എന്ന് മുരളിക്കൊണ്ട് ഉരുമ്മുന്നു. (ബ്രൂണിയെ അറിയില്ലേ  നിങ്ങള്‍  ??‍)
 ഇതിനിടക്ക്‌ ഒരു ദിവസം പാതി രാത്രിയില്‍ മോള് എന്റടുത്തു വന്നു പറഞ്ഞു.
" അമ്മയെ വിളിക്കണം."
" ഈ നട്ടപ്പാതിരക്കോ ? നാട്ടില്‍ സമയം എത്ര ആയി എന്ന് അറിയുമോ? "
വയറു പൊത്തിപ്പിടിച്ചു അവള്‍ വീണ്ടും പറഞ്ഞു.
" വിളിക്ക് പപ്പാ?"
" നീ ആ മെഡിസിന്‍  ബോക്സില്‍ നോക്കു. മരുന്ന് വല്ലതും കാണും. നിനക്ക് ആശുപത്രിയില്‍  പോകണോ?"
" വേണ്ട. പ്ലീസ് ..... "
ഞാന്‍ വിളിച്ചു  കൊടുത്തു. അവര്‍ തമ്മില്‍ സംസാരിച്ചു.എന്തൊക്കെയോ മൂളിക്കേട്ടിട്ടു മോള്‍ ആശ്വാസത്തോടെ അലമാരയില്‍ നിന്നും എന്തോ എടുത്തു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. (എന്താ ദീര്‍ഘ  വീക്ഷണം !!. ഒരു അമ്മയുടെ കരുതല്‍. ഞാന്‍ തോറ്റു). അവള്‍ക്ക്‌ ഈ വീട്ടില്‍ ഇത്ര വലിയ റോള്  ഉണ്ടെന്നു എനിക്ക് ഇത് വരെ തോന്നിയിട്ടേ  ഇല്ല.  ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ നാല് ദിവസം ഇവിടുന്നു  നാട് കടത്തിയാല്‍ അത്രയും ‍ മനസ്സമാധാനം എന്ന് തോന്നിപ്പോകും .ഇതിപ്പോ പക്ഷെ കണ്ണ് ഉള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ല എന്ന പരുവത്തില്‍ ആയിപ്പോയി  ഞാന്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള് ഒന്നിച്ചാണ് 'വെറുതെ ഒരു ഭാര്യ' കണ്ടത്. അന്നു വെറുതെ ഞാന്‍ കുടഞ്ഞു ഇട്ടു ചിരിച്ചു. ഇപ്പൊ അത് ഒന്ന് കൂടി കണ്ടാല്‍ സത്യം പറഞ്ഞാല്‍ കരഞ്ഞു പോകും.

നിങ്ങള്‍ ഒക്കെ ഇങ്ങനെ എന്തെങ്കിലും കാരണം ഉണ്ടാകി ഇടയ്ക്കു ഒന്ന് മുങ്ങി നോക്കു. കുട്ടികളെ കൊണ്ട് പോകരുത് കേട്ടോ. വേലകാരി ഉണ്ടെങ്കില്‍ അതിനെയും  പറഞ്ഞു വിടണം.(അതിനിപ്പോ എന്തെങ്കിലും  കാരണം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് ആണോ വിഷമം. എലിക്കുഞ്ഞിനെ നെല്ല് തൊലിക്കാന്‍ പഠിപിക്കണോ)? എങ്കില്‍ ഭര്‍ത്താക്കന്മാര്‍  നന്നാവും. എന്‍റെ ഉറപ്പ്. (മലബാര്‍ ഗോള്‍ഡ്‌ മോഹന്‍ലാല്‍ സ്റ്റൈല്‍).   ഞാന്‍  എന്തായാലും  ഇനി  എല്ലാ വെള്ളിയാഴ്ചയും അവള്‍ക് ഓഫ്‌ കൊടുക്കാന്‍ തീരുമാനിച്ചു.

എനിക്ക്  ഇനി  ഒന്ന്  കിടന്നു  ഉറങ്ങണം. ചുമ്മാ ഉറങ്ങിയാല്‍ പോര.ആ വായാടിയുടെ കൈയില്‍ നിന്നും കുറച്ചു  സ്പെഷ്യല്‍ കേക്ക് വാങ്ങി അതിന്റെ  ജ്യൂസ്‌ അടിച്ചു കുടിക്കണം.എന്നിട്ട് കിറുങ്ങി കിടന്നു ഉറങ്ങണം.
പാതി മയക്കത്തില്‍ അവള്‍ എന്നേ തോണ്ടി വിളിച്ചു. ദേ ഉറങ്ങിയോ? തിരിഞ്ഞു നോക്കാതെ ഞാന്‍ പറഞ്ഞു..എനിക്ക് വയ്യ. കിടന്നു ഉറങ്ങു പെണ്ണെ. കട്ടുറുമ്പ് കടിച്ച ജാള്യതയോടെ ഇതിയാനിട്ടു ഒന്ന് കൊടുക്കാതെ  ഇനി ഉറക്കം വരില്ല എന്ന് തീരുമാനിച്ച  അവള്‍ ഒരു  ചോദ്യം..

എന്താ ഞാന്‍ പോയപ്പോള്‍ വല്ല ബാച്ചിലേര്‍സ്  പാര്‍ടിക്കും പോയോ?
അതും ഏറ്റില്ല എന്ന് തോന്നിയപ്പോള്‍ വിഷയം മാറ്റി..

അല്ല ഈ ബാത്ത് റൂമിലേക്ക്‌   മാത്രം നിങ്ങള്‍ ആരും തിരിഞ്ഞു നോകിയിട്ടില്ലേ?

"അമ്മേ, അത് പിന്നെ എല്ലാ വീട്ടിലും താനേ വൃത്തി ആകുന്ന ഒരു സ്ഥലം അല്ലെ അത്" ?

ബോബനും മോളിയിലെ മോളിയെപ്പോലെ പുതപ്പിന്റെ അടിയില്‍  നിന്നും ഒരു ശബ്ദം. ആ തമാശ  എനിക്ക് അത്ര പിടിച്ചില്ല. ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയാന്‍ നീ എങ്ങനെ ഇതിനകത് കയറിക്കൂടി !!! ??. പോടീ  നിന്റെ മുറിയില്‍ വേഗം. ഉച്ച പടം കാണാന്‍ കയറിയ എട്ടാം ക്ലാസ് കാരന്‍ ഉണക്ക ചെറുക്കനെ  ചെവിക്കു തിരുമ്മി ഇറക്കിവിടുന്ന പണ്ടത്തെ സിനിമ ടാകീസ്  കാരനെപ്പോലെ ആ കാന്താരിയെ ഇറക്കി വിട്ടു.

ഇനി ഇങ്ങനെ ഇടയ്ക്കു  നാട്ടില്‍ പോയാല്‍ കാണിച്ചു തരാം എന്ന മട്ടില്‍ പിറ്റേ ദിവസം രാവിലെ, കഴിഞ്ഞ പത്തു ദിവസത്തെ ടെലിഫോണ്‍ ബില്‍ എടുത്തു  പുതുക്ക പെണ്ണിന്   പുടവ കൊടുക്കുന്ന ഗൌരവത്തോടെ  ശ്രീമതിയുടെ തൃക്കരങ്ങിലേക്ക് അങ്ങ് ഏല്പിച്ചു. മരിച്ചിടത് നിന്നല്ലലോ കരച്ചില്‍ കേള്കുന്നത് !!!!  കാശു പോകുന്നത് എന്‍റെ ആണെങ്കിലും ഇത്തവണ കണ്ണ് തള്ളി പോയത് അവളുടെ. ദിര്‍ഹംസ് 2 ,315 /-  ഇവിടുത്തെ കണക്കില്‍. ഏതാണ്ട് ഇരു പത്തി അയ്യായിരം വരും "ഗാന്ധി തലയുടെ" കണക്കില്‍.
                  **********************************************************************************
 കുറച്ചു  ദിവസങ്ങള്‍ക്കു ശേഷം  ഒരു വെള്ളിയാഴ്ച രാവിലെ മൂടി പുതച്ചു കിടന്നു ഉറങ്ങുന്ന എന്നേ കുലുക്കി വിളിച്ചിട്ട് ശ്രീമതി ചോദിച്ചു. ഒരു ബക്കറ്റു വെള്ളം ആ ബാല്ക്ക‍ണിയിലേക്കു     ഒന്ന് വെച്ചു തരുമോ?  പന്തം കണ്ട പെരുച്ചാഴിയെപ്പോലെ  തുറിച്ചു നോക്കി ഞാന്‍ പറഞ്ഞു. ഒന്ന് മിനക്കെടുത്താതെ പോ രാവിലെ. പിന്നെ ആട്ടെ.

കൈ രണ്ടും എളിക്കു കുത്തി ഇയാള്‍ ഒരു കാലത്തും നന്നാവൂല്ല എന്ന് ശപിക്കാന്‍ തുടങ്ങിയ അവളോട്‌ മോള് പറഞ്ഞു അമ്മെ, വിട്ടേക്ക്, Girls are girls . ബോയ്സ് are ബോയ്സ്. They are not going to change . കഷ്ടം, ചെറുപ്പം മുതല്‍ ‍ അട്ജസ്റ്മെന്റ്റ്   മാത്രം പരിശീലിക്കുന്ന  പാവം മലയാളി പെണ്ണ് . വേറെ വല്ല നാട്ടിലെ പെണ്ണുങ്ങള്‍  ആണെങ്കില്‍  എപ്പോ    ഒരുപ്പോക്ക്   പോയി   എന്ന്  ചോദിച്ചാല്‍    മതി. മലയാളീ   ഭാര്യമാരെ, അമ്മമാരേ നിങ്ങള്ക്ക് നമോ വാകം. 
                                                  

170 comments to വെറുതെ ഒരു ഭര്‍ത്താവും കുത്ത് വീണ ദോശയും

  1. says:

    sreee "ചന്ദ്രയാന്റെ മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ നില്‍കുന്ന പോലെ ഞാനും മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു". ചിരിച്ചു ചത്തു. ഈ സംഭവങ്ങള്‍ ആ കുഞ്ഞുങ്ങളുടെ വായില്‍ നിന്നും കൂടി കേള്‍ക്കണം. എന്തായാലും ഭാര്യയുടെ റോള്‍ പിടി കിട്ടിയില്ലേ . പക്ഷെ, തല്ലണ്ടമ്മാവ... അല്ലെ . അടുക്കള കാണാത്ത എല്ലാ ഭര്‍ത്താക്കന്മാരും വായിച്ചു പഠിക്കട്ടെ . ബ്രൂണി ഇതിനിടയ്ക്ക് എത്ര ദിവസം പട്ടിണിയായി. പാവം, ആ ഇരിപ്പ് കണ്ടാലറിയാം . അസ്സല്‍ പോസ്റ്റ്‌ .

  1. says:

    ജന്മസുകൃതം നിനക്കെന്താ ഇത്ര മലമറിക്കണ ജോലി എന്ന് പെണ്ണുങ്ങളെ നിസ്സാര യാക്കുന്ന എല്ലാ ആണുങ്ങളും വായിക്കേണ്ട പോസ്റ്റ്‌...
    ജോലി എന്താണ് എന്ന ചോദ്യത്തിന് "ഹൌസ് വൈഫാ "എന്ന്‍ അഭിമാനത്തോടെ പറയുന്ന ഭാര്യ,
    നാലുപേരുടെ പണി കൂലിയില്ലാതെ ചെയ്യുന്ന ഒരു വിഭാഗം തന്നെ.
    എന്തായാലും ഒരു ഭാര്യയുടെ ജീവിതം രക്ഷപ്പെട്ടു.
    ഈ ഭര്‍ത്താവിന്റെ ആഹ്വാനം സ്വീകരിക്കുന്നവരുടെ ഭാര്യമാരും രക്ഷപ്പെടും എന്ന് പ്രത്യാശിക്കുന്നു.
    ആശംസകളോടെ,

  1. says:

    ചാണ്ടിച്ചൻ സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും...അത്രയേ പറയാന്‍ പറ്റൂ...
    ആണുങ്ങളുടെ "പണി" പെണ്ണുങ്ങള്‍ക്കും, പെണ്ണുങ്ങളുടെ പണി ആണുങ്ങള്‍ക്കും ചെയ്യാന്‍ പറ്റില്ല...പറ്റിയാലും അതത്ത്ര സുഖാവില്ല....
    സരസമായി എഴുതി...ചിരിക്കുകയും ഒപ്പം ചിന്തിക്കുകയും ചെയ്തു...
    പിന്നെ എരീം പുളീം......ചാണ്ടിസ്കെയിലില്‍ ഒരു രണ്ടു പോയിന്റ് അടിച്ചു....

  1. says:

    പട്ടേപ്പാടം റാംജി "അത് പിന്നെ എല്ലാ വീട്ടിലും താനേ വൃത്തി ആകുന്ന ഒരു സ്ഥലം അല്ലെ അത്"

    ഇത്തരം ചെറിയ വലിയ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ അവതരിപ്പിച്ചത് പൊസ്റ്റിന്റെ ഭംഗി വര്‍ദ്ധിപ്പിച്ചു. അനുഭവം നിറഞ്ഞുനിന്ന വിവരണങ്ങള്‍ മര്‍മ്മത്തിന്റെ ശക്തിയോടെ ഉരുക്കിയെടുത്തപ്പോള്‍ വളരെ സുഖം നല്‍കിയ വായന സമ്മാനിക്കുന്നതൊടൊപ്പം നിസ്സാരം എന്നു പറഞ്ഞ് തള്ളിക്കളയാഉന്ന കാര്യങ്ങളുടെ കെട്ടുകള്‍ അടര്‍ത്തി ഇട്ടത് ഗംഭീരമായി. അടുക്കളയും, തുണികളും, കുട്ടികളും സ്ക്കൂളും, പൂച്ചയും എന്നുവേണ്ട എല്ലാമെല്ലാം ഹാസ്യമായി പറഞപ്പോള്‍ നല്ല ഒഴുക്കോടെ വയന തുടങ്ങി അവസാനിപ്പിക്കാതെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ. വളരെ ഇഷ്ടപ്പെട്ടു.
    ആശംസകള്‍.

    വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കുന്നത് നല്ലതാണ്‌.

  1. says:

    റാണിപ്രിയ നല്ല പോസ്റ്റ്‌.എങ്ങനെ ഇത്രയും തമാശയോടെ എഴുതുന്നു? എഴുത്തുകാരന്റെ ലോകം ആണോ ഈ "എന്റെ ലോകം"? ഏതായാലും വളരെ നന്നായി ആസ്വദിച്ചു.എനിക്ക് പൂച്ചകളോട് വലിയ ഇഷ്ടം ...എന്റെ ചക്കുടുവിനെ "കുമാരന്‍ മാഷിലൂടെ "
    അവതരിപ്പിച്ചിട്ടുണ്ട് .ഇനിയും വരും എന്റെ പക്രു,പൊന്നുഷസ്സ്,ഉണ്ണിമോന്‍ etc (എല്ലാം പൂച്ചകള്‍ ആണ്)
    ദെവുട്ടി പറയാന്‍ തുടങ്ങിയതെ ഉള്ളു........ശ്രമിക്കാം...
    http://ranipriyaa.blogspot.com

  1. says:

    ramanika വീട്ടില്‍ വീട്ടമ്മയുടെ അഭാവം കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു

    സമയമുണ്ടെങ്കില്‍ ഇതൊന്നു നോക്കു....
    http://ramaniga.blogspot.com/2009/01/why-women-are-so.html

  1. says:

    അന്ന്യൻ വായിച്ചു, സമയക്കുറവു ഉണ്ടെങ്കിലും വായിച്ചു തുടങ്ങിയപ്പൊ നിർത്താൻ തോന്നീല..
    http://ajeeshramadas.blogspot.com/
    സമയമുള്ളപ്പോൾ ഇത് കൂടി നോക്കു...

  1. says:

    Abdulkader kodungallur അതാ കാരണവന്മാര്‍ മുമ്പേ പറഞ്ഞുവെച്ചത്‌ . കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ച അറിയില്ലെന്ന് . മൂന്നു മക്കളായിട്ടും ടാക്സിയില്‍ കയറിയപ്പോള്‍ തന്നെ എന്താ ഇത്ര ആക്രാന്തം എന്നാദ്യം കരുതി . മുഴുവന്‍ വായിച്ചപ്പോള്‍ മനസ്സിലായി അത് ആത്മാര്‍ത്ഥ മായിരുന്നുവെന്ന്. മിക്ക വാറും എല്ലാ വീടുകളിലും സംഭവിക്കുന്നത്‌ വളരേ സരസമായി പറഞ്ഞു .ഭാവുകങ്ങള്‍

  1. says:

    കിരണ്‍ മക്കളേ ജോഗ്രഫി പഠിപ്പിക്കാന്‍ കൊള്ളാം, അന്റാര്ടിക ദോശ , ആഫ്രിക്ക ദോശ .ചായ ഉണ്ടാക്കിവന്നപ്പോള്‍ രസം ആയി പോയോ. എന്തായാലും കൊള്ളാമായിരുന്നു ആ പത്തു ദിവസം അല്ലെ. ഞാന്‍ വിചാരിച്ചു ബ്രുനിയെ മറന്നു കാണും എന്ന്. ഇല്ല അവളുമുണ്ട് കഥയില്‍. പചിരിമ്പും ചേട്ടനും മൂന്ന് കാന്തരികളും ബ്രൂണിയും കൂടി ആ ഫ്ലാറ്റ് തലതിരിച്ചു വെച്ചു അല്ലെ.
    അല്ല,.. എന്നിട്ട് ഉമ്മ കിട്ടിയോ ?

  1. says:

    ente lokam kiran:-ഉമ്മ ഞാന്‍ അങ്ങോട്ട്‌ ഓഫര്‍ ചെയ്തതല്ലേ .
    മുകളില്‍ പറഞ്ഞത് പോലെ ആല്മാര്‍ത്ഥം ആയിട്ട് .
    രാത്രിക്ക് അവള്‍ ഇങ്ങോട്ട് ഓഫര്‍ ചെയ്തപ്പോള്‍
    ഞാന്‍ തിരിഞ്ഞു കിടന്നു ഉറങ്ങിപ്പോയല്ലോ .
    ആ അവസ്ഥ എല്ലാവര്ക്കും ഉണ്ടെന്നു മനസ്സില്‍
    ആക്കണ്ടേ ആണുങ്ങളും..

  1. says:

    കിരണ്‍ ശരി.... ഞാന്‍ എഴുതിയപ്പോ മാറിപ്പോയതാ...
    വെറുതെ അല്ല ഭാര്യ എന്ന് ഇപ്പൊ മനസ്സിലായി അല്ലെ. എന്തായാലും ഞാന്‍ ഇപ്പൊ നന്നായിട്ട് ആഹരം ഉണ്ടാക്കാന്‍ പഠിച്ചു. ഇന്നും ഉണ്ടാക്കി നല്ല സൂപ്പര്‍ ദോശ . അല്ലെങ്കില്‍ കല്യാണം കഴിഞ്ഞു ഭാര്യ നാട്ടില്‍ പോയാല്‍, ഇതുപോലൊരു പോസ്റ്റ്‌ ഞാനും ഇടേണ്ടി വരും.
    എന്തായാലും നന്നായിട്ടുണ്ട്. ഓരോ മാസവും ഓരോ പോസ്ടെ ഉള്ളോ ...

  1. says:

    ente lokam അതല്ല .പബ്ലിഷ് ചെയ്തത് എല്ലാം
    ബ്ലോഗില്‍ ഇട്ടിട്ടില്ല .പിന്നെ ജോലി ചെയ്യണ്ടേ ജീവിക്കാന്‍ ..
    ഇതൊരു തൊഴില്‍ ആക്കാന്‍ മാത്രം പ്രാഗത്ഭ്യം ഇല്ല
    താനും ..

  1. says:

    ente lokam Abdul kader:-ആക്രാന്തം അല്ലായിരുന്നു.ശരിയാ ഹണി മൂണ്‍ ടൈമില്‍ പോലും
    ഇത്ര ആല്മാര്‍ത്ഥം ആയി ഞാന്‍ പറഞ്ഞിട്ട് ഉണ്ടാവൂല്ല കേട്ടോ..ഹ..ഹ...
    അന്ന്യന്‍:-നന്ദി അജീഷ്.നിങ്ങളുടെ "ചിലി ഖനി" പോസ്റ്റ്‌ ഒത്തിരി ചിന്തിപ്പിച്ചു.
    രമണിക:-വീട്ടപ്പന്‍ പറ്റില്ല.വീട്ടമ്മ തന്നെ വേണം ശരിയാ..
    റാണി പ്രിയ:-തമാശോ ?..എലിക്കു പ്രാണ വേദന..പൂച്ചക്ക്..അങ്ങനെ തന്നെ
    വന്നു പോയതാ...ഹ..ഹ..
    രാംജി:-നന്ദി..എല്ലാം മനസ്സില്‍ നിന്നു വന്നതാ..അതാ...
    ചാണ്ടികുഞ്ഞു:-അത് തന്നെ..ഞാന്‍ കീഴടങ്ങി ചാണ്ടി..
    ലീല:-അതെ ടീച്ചറെ..ഞാന്‍ എപ്പോഴും ചോദിക്കുന്നതാ..നിനക്ക് എന്താ
    ഇവിടെ ഇത്ര മല മറിക്കാന്‍ എന്ന്..!!!..ഇനി മിണ്ടില്ല ..നിര്‍ത്തി..
    ശ്രീ:-ആ ശരിക്കും ചന്ദ്രയാന്‍ അവസ്ഥ തന്നെ..മൊത്തം
    കുടുങ്ങില്ലേ ?സ്കൂള്‍,ഓഫീസ്,ആകെ ഒരു ആശ്വാസം കൂടി തൊലഞ്ഞു
    പോയോ എന്നോര്‍ത്ത് sharikkum പേടിച്ചു പോയി...

  1. says:

    മൻസൂർ അബ്ദു ചെറുവാടി രസകരമായ അവതരണം. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

  1. says:

    റിയാസ് (മിഴിനീര്‍ത്തുള്ളി) ഫാഗ്യവാന്‍...
    കുത്തു വീണതാണേലും ദോശയുണ്ടാക്കാന്‍ പഠിച്ചല്ലോ...?
    പിന്നെ ഫാര്യ നാട്ടില്‍ പോയത് കാരണം ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട് മനസിലായല്ലോ...?
    ഹൊ ഈ "ഫാര്യമാര്‍" എന്ന സംഭവം കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ "ഫര്‍ത്താക്കന്‍മാര്‍" തെണ്ടിപോയേനേ...ല്ലേ...?
    ഇപ്പൊ മനസിലായില്ലേ "വെറുതെ അല്ല ഭാര്യ എന്ന്"
    ഭായ്...നന്നായി ചിരിച്ചൂട്ടാ...നല്ല രസായിട്ടു എഴുതിയിരിക്കുന്നു..

  1. says:

    ആളവന്‍താന്‍ 'ഞങ്ങള്‍ക്ക് ഇല്ലാതെ പോയ ഒരു സാധനം അതിനു ഉണ്ടായിരുന്നു. വിവരം.'

    രസകരമായെഴുതി. വീണ്ടും കാണാം.

  1. says:

    lekshmi. lachu കൊള്ളാം മനോഹരമായി അവതരിപ്പിച്ചു.
    ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോയപ്പോഴും
    ഈ അവസ്ഥ തന്നെ ആയിരുന്നു ഇവിടെയും.
    ഓരോ കാര്യങ്ങള്‍ക്ക് ഫോണ്‍ ചെയ്യാന്‍ നെറ്റ ഫോണ്‍
    കണ്ടു പിടിച്ചത് കൊണ്ട് രെക്ഷപെട്ടു..
    കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയിലല്യ.
    നിങ്ങള്‍ പുരുഷന്‍ മാര്‍ അത് ഇടക്ക് മനസ്സിലക്കുനത്
    നല്ലതാ

  1. says:

    രമേശ്‌ അരൂര്‍ വിന്സെന്റെ ...ഭര്‍ത്താക്കന്മാരുടെ പങ്കപ്പാട് അതിമനോഹരമായി വരച്ചു കാട്ടി ..നര്മോക്തികളും കലക്കി ...നമ്മള്‍ പാവം ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ എത്രമാത്രം ആശ്രയിക്കുന്നു എന്ന് പഠിക്കട്ടെ .അവരെ നോക്കുന്നില്ല നോക്കുന്നില്ല എന്നാണല്ലോ പരാതി

  1. says:

    Echmukutty ഞാൻ രാവിലെ തന്നെ വായിച്ചതാ. ചിരി വന്നിട്ട് കമന്റിടാൻ ശേഷിയുണ്ടായില്ല.
    പിന്നെ എന്റെ ചില ഭയങ്കര ഗൌരവക്കാരായ മസിലു പിടിച്ചിരിയ്ക്കുന്ന സുഹൃത്തുക്കളോട് ഇവിടെ വന്ന് ചിരിയ്ക്കാൻ പറഞ്ഞിട്ടുണ്ട്.
    നന്നായി എഴുത്ത്.
    അഭിനന്ദനങ്ങൾ.

  1. says:

    ശ്രീ കൊള്ളാം. രസകരമായി അവതരിപ്പിച്ചു.

  1. says:

    Manoraj ഹോ.. ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു. ഭാര്യമാര്‍ വായിക്കല്ലേ.. പുരുഷന്മാരുടെ ജീവിതം തിര്‍ക്കാന്‍ അത് മതി :)

  1. says:

    ഹംസ പോസ്റ്റ് എനിക്കും ഇഷ്ടമായി ... സംഭവം സത്യമാ... വര്‍ഷങ്ങളോളം ബാച്ചിലര്‍ റൂമില്‍ ഭാര്യ അടുത്തില്ലാതെ ജീവിക്കുമ്പോള്‍ ബെഡ് ഷീറ്റ് വിരിക്കാനും അലക്കാനും ഒന്നും ഒരു പ്രശ്നം തോന്നാറില്ല ആറ് മാസം നാട്ടില്‍ ചെന്നു ഒരു ദിവസം അവര്‍ അരികില്‍ ഇല്ലാ എങ്കില്‍ അന്നു ബെഡ്ഷീറ്റ് ഒന്നു കുടഞ്ഞു വിരിക്കാന്‍ പോലും അറിയാതെയാവും ... അപ്പോഴാണ് അവരുടെ വില ശരിക്കും മനസ്സിലാവുക... നല്ല പോസ്റ്റ് തന്നെ

    ------------------------------------
    ബൂലോക പെണ്ണുങ്ങള്‍ക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെടും ഈ പോസ്റ്റ് അത് ഉറപ്പാ...... അവര്‍ ഇനി അവരുടെ ഭര്‍ത്താക്കന്മാരുടെ മുന്നില്‍ മസിലു പിടിച്ചാല്‍ അതിനുത്തവാദി താങ്കളായിരിക്കും അത് മറക്കണ്ട.. ഹിഹി..

  1. says:

    Anees Hassan കൊള്ളാം ...ചൂടന്‍ ദോശകള്‍ പോരട്ടെ

  1. says:

    mini//മിനി ഇതാണ് പറയുന്നത് ഭക്ഷണം കഴിക്കാൻ മാത്രം അടുക്കളയിൽ കയറിയാൽ പോര എന്ന്,
    എന്റെ വീട്ടിൽ എല്ലാ ജോലിയും തുല്ല്യമായി ചെയ്യുന്നു. അതുകൊണ്ട് ഇപ്പോൾ വിശ്രമസമയം ഞാൻ കമ്പ്യൂട്ടറിനു മുന്നിൽ, അദ്ദേഹം ടീവിയുടെ മുന്നിൽ, ഇനി അരമണിക്കൂർ കഴിഞ്ഞ് ഒന്നിച്ച് അടുക്കളയിൽ.

  1. says:

    ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com മസാലചായ ഉണ്ടാക്കാന്‍ പഠിപ്പിച്ചതിനു നന്ദി.
    പോസ്റ്റ്‌ ഒരു പാട് നീണ്ടുപോയില്ലേന്നൊരു സംശയം .രണ്ടു പോസ്ടാക്കാമായിരുന്നു.
    ആശംസകള്‍

  1. says:

    Anonymous അടിപൊളി പോസ്റ്റ് വായിച്ചു കുറെ ചിരിച്ചു തണൽ പറഞ്ഞപോലെ പോസ്റ്റു നീണ്ടു പോയിട്ടൊന്നുമില്ല വളര നന്നായി പെട്ടെന്നു വായിച്ചു കഴിഞ്ഞ പോലെ തോന്നി ഒരു 10 ദിവസം കൂടി അധികം കെട്ടിയോൾ നാട്ടിൽ നിന്നിരുന്നെങ്കിൽ കുറച്ചു കൂടി ചിരിക്കമായിരുന്നു..വളരെ നന്നായി നർമ്മം എഴുതാൻ കഴിയുമെന്നു തെളിയിച്ചു.. പെണ്ണിനെ പുകഴ്ത്തിയതു കൊണ്ട് പ്രത്യേകിച്ചും..ഈ പോസ്റ്റു എല്ലാരും വായിച്ച് അതിനനുസരിച്ച് പെരുമാറിക്കോ.. പുരുഷ കേസരികളെ ജാഗ്രതൈ!!!! പെണ്മക്കൾക്കും ആണ്മക്കൾക്കും ഇത്തിരി പോന്ന കെട്ടിയോനും എല്ലാം ഭാര്യയായും അമ്മയായും ഞങ്ങൾ തന്നെ വേണം.. എന്നാലും അടുക്കളയിൽ സഹായിക്കുന്നവർ ഇല്ല എന്നല്ല കേട്ടോ ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ചില്ലെങ്കിലും തിന്നെങ്കിലും സഹായിക്കും .. നന്നായി എഴുതി .. ഇങ്ങനെയൊരു പൊസ്റ്റു തന്നതിനു ഒരായിരം നന്ദി .. ആശംസകൾ ഇനിയും പെണ്ണുങ്ങളെ പുകയ്ത്തി പോസ്റ്റിടുമ്പോൾ അറിയിക്കണെ.........

  1. says:

    ente lokam ഉമ്മു അമ്മാര്‍:-കണ്ണി ചോര ഇല്ലാത്ത ബര്‍ത്താനം വേണ്ട കേട്ടോ.ഇനിയും പത്തു ദിവസം കൂടി
    കഴിഞ്ഞിരുന്നെല്‍ എന്‍റെ ചാരം ഈ സ്ക്രീനില്‍ കണ്ടേനെ.എന്നാലേ തൃപ്തി ആവൂള്ലോ?

    തണല്‍:-ദുഷ്ടാ, ഞാന്‍ ചുരുങ്ങി കോഞ്ഞാട്ട പോലെ ആയി. രണ്ടു "പോസ്റ്റ്‌" സപ്പോര്‍ട്ട് ഉണ്ടെങ്കിലെ എനിക്ക് നേരെ നില്‍ക്കാന്‍ പറ്റൂ .ഇനിയും ചുരുങ്ങണം പോലും..!!! മനസ്സാക്ഷി വേണ്ടേ സ്വന്തം വര്‍ഗത്തോട്?

    മിനി:-സൌമിനി ടീച്ചറെ നിങ്ങള്‍ പുണ്യം ചെയ്തൊരാ.ഒന്ന് പരിചയപ്പെടുത്തണം.ആ കാലേല്‍ ഒന്ന് കുംബിടാനാ.

    അനീസ്‌:-ഒരു കഷണം തരില്ല.വേണം എങ്കില്‍ ‍ സ്വന്തം നെറ്റിയിലെ വിയര്‍പ്പു കൊണ്ടു അപ്പം കഴിക്കു അനീസേ.

    ഹംസ:-ദേ അത് സത്യം.കുഴപ്പം ആവുമോ?ഇപ്പൊ പാതി ജീവനെ ഈ ദേഹത്ത് ഉള്ളൂ.

    മനോരാജ്:-തന്നെ.അവര് ഇടഞ്ഞാല്‍ ജീവിതം കോഞ്ഞാട്ട തന്നെ..

    ശ്രീ:-ഒരു ആശ്വാസ വാക്കിനു പകരം..... രസിച്ചു എന്ന്..!!!

    എച്മു:-ആ പ്രൊഫൈല്‍ ഇലെ പശുകുട്ടി ആയാല്‍ മതി ആയിരുന്നു.ഒന്നും അറിയണ്ടല്ലോ.മൂക്ക് മുട്ടെ തിന്നാം.

    രമേശ്‌:-ചേട്ടാ നിങ്ങള്‍ പുലിയാ. അവിടെയും ഗോള്‍ അടിച്ചു.ഇനി ചേച്ചിക്ക് ഈ മാസം സാരീ ഒന്നും കൊടുക്കണ്ട..

    ലച്ചു:-ഓടി നടന്നു ജോലി ചെയ്യണ്ടേ.പിന്നെ ലാപ്ടോപിന്റെ ഹെഡ് ഫോണ്‍ വെച്ചു പൂച്ച കുചിപ്പിടി കളി ആര്‍ന്നു..

    ആളാവാന്‍ താന്‍:-ദേ വിമലിന് വിവരം മനസ്സില്‍ ആയി..

    റിയാസ് :-അതെ ചങ്ങാതി .ഓരോ ഭാര്യയും വെറും ഓരോന്ന് അല്ല .ഓരോ പ്രസ്ഥാനങ്ങള്‍ ആണ്..ഹ..ഹ..

    ചെറുവാടി :-എല്ലാം നോക്കി കണ്ടു ബോധിച്ചു അല്ലെ?

  1. says:

    Jazmikkutty പെണ് പക്ഷം ചേര്‍ന്ന് എഴുതിയത് കൊണ്ടാവാം എനിക്കിഷ്ട്ടപ്പെട്ടു.ഇങ്ങനെ ഭാര്യമാരെ വൈകിയെങ്കിലും ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കെയെങ്കില്‍ എത്ര നന്നായിരുന്നു.

  1. says:

    ente lokam jazmikutty:-ഞാന്‍ എങ്ങും ഒരു പക്ഷവും ചേര്‍ന്നില്ലേ..!!!
    മിനി ടീച്ചറെപ്പോലെ ഭാഗ്യം ചെയ്തവരെ മറക്കാന്‍
    പറ്റുമോ..എന്‍റെ കര്‍മ ഫലം..

  1. says:

    ഷിജിത്‌ അരവിന്ദ്.. വിന്സന്റ് ചേട്ടാ നേരിട്ട് സംസരികുന്നത് പോലെ തന്നേയ് സരസമായി അവതരിപിചിരികുന്നു .... വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി.... നമ്മുടെ വിന്സന്റ് ചേട്ടന് ഇത്രേം ആരാധകര്‍ ഉണ്ട് എന്ന് അഭിപ്രായങ്ങള്‍ വായിച്ചപ്പോളാണ് മനസ്സിലായത് ആശംസകള്‍ .( ദുബായില്‍ വന്ന സമയത്ത് നല്ല ബാച്ച്ലോര്‍ റൂമില്‍ താമസിച്ചിരുന്നു എങ്കില്‍ അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാനും അടിച്ചു വാരാനും എങ്കിലും പഠിച്ചേനെ ..... ദൈവമെയ ഞാനും ഒരു പെണ്ണ് കെട്ടിയിടുണ്ട് എന്താവുമോ എന്തോ? )

  1. says:

    ente lokam shijith:-വല്ലതും പഠിച്ചു വെച്ചാല്‍ നിനക്ക് കൊള്ളാം ..അയ്യോ ആരാധകര്‍ അല്ല..അഭിപ്രായം പറയുന്നവര്‍ എല്ലാം വലിയ പുലികളാ മാഷേ .ഈ പാവത്തിന്റെ
    ബ്ലോഗില്‍ അവരൊക്കെ അഭിപ്രായം പറയുന്നത് തന്നെ
    A BIG HONOUR TO ME.

  1. says:

    സാബിബാവ ഹഹ
    ഇത് ശരിക്കും എന്‍റെ അനുഭവമാ ഒരു പ്രാവശ്യം പതിനഞ്ചു ദിവസത്തിന് ഞാനും നാട്ടില്‍ പോയി
    അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ഇതേ പോലെ ഫോണ്‍ കോളുകള്‍ ഹഹ
    അതിനു ശേഷം വെള്ളിയാഴ്ച എനിക്കും എന്‍റെ ഹസ്‌ ലീവ് തന്നു .
    ഭാര്യ ചെയ്യുന്നത് ഭാര്യയും ഭര്‍ത്താവ്‌ ചെയ്യുന്നത് ഭര്‍ത്താവും ചെയ്തു നല്ലനിലയിലാവുമ്പോള്‍ നല്ല കുടുംബം ആകും
    എന്നാലും എനിക്കെഴുതാന്‍ വിട്ട് പോയ പോസ്റ്റ്‌ ഇവിടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുതീലോ
    സന്തോഷം തോന്നി

  1. says:

    ente lokam അത് ശരി ...സാബിയുടെ ഭാഗ്യം ..
    ഞാന്‍ എന്നിട്ടും നന്നായില്ലല്ലോ ..

  1. says:

    ajith ബാത് റൂമിന് കൊടുത്ത വ്യാഖ്യാനം ക്ഷ പിടിച്ചു. തനിയെ വൃത്തിയാകുന്ന സ്ഥലം.

  1. says:

    അരുണ്‍ കരിമുട്ടം kannu ullapol kazhchayude vila ariyillennu aro paranjarunnu :)

  1. says:

    valsan anchampeedika Ini arayum thalayum murukki avarirangum. Bharthaakkanmar sookshikkuka!
    -http://valsananchampeedika.blogspot.com

  1. says:

    ente lokam Ajith:-അതന്നെ..ഞാനും നോക്കിയില്ല. തന്നെ വൃത്തി ആകും എന്ന് ഓര്‍ത്തു ...
    അരുണ്‍:-കായംകുളത് നിന്നു എക്സ്പ്രസ്സ്‌ ആയി ഇങ്ങു എത്തിയോ?.നന്ദി.
    Valsan:-കുഴപ്പം ഇല്ലന്നെ .രമേശേട്ടനെ പോലെ 19 അടവുകാര്‍ നമുക്ക് തുണ ഉണ്ട് ..

  1. says:

    Vayady അടിപൊളി പോസ്റ്റ്. കലക്കി..കലക്കി കടുകു വറുത്തു. ലളിതമായ ഭാഷയില്‍ ഒഴുക്കോടെ എഴുതിയതു കൊണ്ട് വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. തലക്കെട്ടും അസ്സലായി. അല്ലെങ്കിലും നിങ്ങള്‍ മിക്ക ആണുങ്ങള്‍ക്കും ഒരു വിചാരമുണ്ട്, ഞങ്ങള്‍ക്ക് വീട്ടില്‍ കാര്യമായ പണിയൊന്നുമില്ലെന്ന്. ഇതു പോലെ കുറച്ചു ദിവസം മാറി നില്‍ക്കുമ്പോഴേ വിവരം അറിയൂ. ഹോ, എന്തായിരുന്നു വീരവാദം, ഇനി ശ്രീമതിക്ക് എല്ലാ വെള്ളിയാഴ്ചയും റെസ്റ്റ്...എന്നിട്ട് ഇപ്പോള്‍ എന്തായി? മടിയന്‍..കുഴിമടിയന്‍. എന്നാലും ഭാര്യയോട് സ്നേഹമുണ്ട്. അതു പറയാതിരിക്കാന്‍ പറ്റില്ല. ഒന്നില്ലെങ്കിലും ഒരു ദിവസം അവധി കൊടുക്കാമെന്ന് ആലോചിച്ചല്ലോ. :)

    നല്ല മക്കള്‌ അവരെ എനിക്ക് "ശ്ശ" ബോധിച്ചു.

  1. says:

    Muralee Mukundan , ബിലാത്തിപട്ടണം ജോല്ലീം പണീം കഴിഞ്ഞ് ഈ പെണ്ണുങ്ങൾ ഇതൊക്കെ ചെയ്തുകൂട്ടുന്നതിൽ എങ്ങീനെയാണേന്ന് , കർത്താക്കന്മാരായ ഭർത്താക്കന്മാർ അറിഞ്ഞിരിക്കുന്നത് ഏറ്റവും നല്ല കാര്യം....!

    വളരെ സരസമായി തന്നെ നല്ലോരു ബോധവൽക്കരണം ഈ അണൂകൂടുംബതലമുറക്ക് പകർന്നുകൊടുത്തിരിക്കുന്നൂ‍....കേട്ടൊ വിൻസന്റ്.
    അഭിനന്ദനങ്ങൾ.....

    പിന്നെ ഈ വക്ക് തിട്ടപ്പെടുത്തലൊക്കെ മാറ്റി ,ഫോളോവേഴ്സ് ഓപ്ഷനൊക്കെ ചേർത്തി , ഈ നല്ല എഴുത്തിനെ കുറേക്കൂടി വായനക്കരെ ക്ഷണിക്കുന്ന ബ്ലോഗ്ഗാക്കി മാറ്റണം കേട്ടൊ ഗെഡീ

  1. says:
    This comment has been removed by the author.
  1. says:

    കുഞ്ഞൂസ്(Kunjuss) 24/7 ഡ്യൂട്ടിയുള്ള ഈ പോസ്റ്റിനു ശമ്പളം ഇല്ലെന്നു മാത്രമല്ല, വെറുതെ വീട്ടില്‍ ഇരിക്കുവല്ലേ എന്ന അവജ്ഞയും പുച്ഛവും മാത്രം!
    വീട്ടമ്മയുടെ അസാന്നിധ്യത്തില്‍ ഒരു വീട് നടത്തികൊണ്ട് പോകേണ്ടി വന്നപ്പോള്‍, അത് മനസിലാക്കിയ ഒരു ഭര്‍ത്താവ്‌,വെറുതെ ഒരു ഭര്‍ത്താവാവില്ല എന്ന്‌ പ്രതീക്ഷിക്കാം ല്ലേ...

    വായനക്കാരെ പിടിച്ചിരുത്തുന്ന വളരെ രസകരമായ അവതരണം കേട്ടോ...

  1. says:

    ente lokam vayadi:-വെറുതെ ഇരുന്ന അങ്ങേര്‍ക്കു, കുത്ത് വീണ ദോശ കഷ്ടപ്പാടിന്റെ symbol ആയ്യി ചേര്‍ത്തു .അങ്ങനാ
    തലക്കെട്ട്‌ ഇട്ടത് .ഇപ്പൊ നായകന്‍ ഇടയ്ക്കു കൂടെ നില്‍ക്കും.ദോശ ചുടുമ്പോള്‍ എണ്ണ ഒഴിക്കണം അല്ലെങ്കില്‍
    കരിയും എന്ന് പറഞ്ഞു കൊടുക്കും .അപ്പോഴും മറുപടി അതെ നോട്ടം തന്നെ.എലികുഞ്ഞിനെ നെല്ല് തിന്നാന്‍
    പഠിപ്പിക്കല്ലേ എണ്ണ സ്റ്റയിലില്‍..
    Bilathy :-മുരളി ചേട്ടാ.word format .രാംജിയും പറഞ്ഞു. ഈ അത്താഴ പട്ടിണിക്കാരന്റെ പറമ്പിനു ചുറ്റും കമ്പി വേലി ഉണ്ടെന്നു ഞാന്‍ ഇപ്പോഴാ അറിയുന്നത്.മാറ്റാന്‍ ശ്രമിക്കാം.
    കുഞ്ഞുസ്:-അതാ ഇപ്പൊ അവളും പറയുന്നേ.ഒരു പണിയും ചെയ്യണ്ട.എന്താ നിനക്ക് ഇവിടെ പണി എന്ന് ഇനി ചോദിക്കാതിരുന്നാല്‍ മതി എന്ന്..
    സാജന്‍:-ഇങ്ങനെ പിശുക്കാതെ സാജന്‍.ദോശ മാവ് ഒന്നുമല്ലല്ലോ ഒരു വാചകം എഴുതിയാല്‍ തീര്‍ന്നു പോകാന്‍.

  1. says:

    ente lokam കുഞ്ഞുസ്:-ആ പഞ്ചിന് ഒരു താങ്ക്സ് പറയാന്‍ മറന്നു.24 /7 ..
    ആഴ്ചയില്‍ 24 മണിക്കൂറും അല്ലെ? അതെ house maids
    പോലും ആഴ്ചയില്‍ ഒരു ദിവസം പണിക്കു വരില്ല.ഹ..ഹ..

  1. says:

    ManzoorAluvila സത്യത്തിൽ ഭാര്യമാർ സുഖമില്ലാതെ ആകുമ്പോഴാണു അവരുടെ വില നമ്മൾ മനസ്സിലാക്കുന്നത്‌...ഇവിടെ വിൻസന്റിനു ഇങ്ങനെ പണികിട്ടി അല്ലെ..എന്റെ വീട്ടുകാരി ഇതു വായിച്ചു നന്നായ്‌ ചിരിക്കുന്നുണ്ടായിരുന്നു..ഉടനെ പണി കിട്ടുമോ ആവോ..??

    നന്നായി

    അഭിനന്ദനങ്ങൾ.

  1. says:

    ente lokam Manzoor:-പണി കിട്ടാതെ നോക്കിക്കോ?ഇടയ്ക്കു ചുമ്മാ പൂച്ചയെപ്പോലെ
    ആ വഴി ഒന്ന് ചെന്ന് തല കാണിച്ചാല്‍ മതിയെന്നേ....thanks കേട്ടോ.

  1. says:

    K@nn(())raan*خلي ولي കലക്കി സാറേ കലക്കി.

    കാദര്‍കുട്ടി സാഹിബിന്റെ മോള്‍ടെ പരാതി കണ്ണൂരാന്‍ എന്തിനാ വീട്ടിലും ജോലി ചെയ്യുന്നേ എന്നാ. അടുക്കളയില്‍ അവള്‍ടെ പ്രധാന സഹായിയാ ഞാന്‍.
    (അടുക്കളയില്‍ കയറുന്നത് കൊണ്ട് കണ്ണൂരാന് നല്ല ഭക്ഷണം കിട്ടുന്നു. അല്ലെങ്കില്‍ ഇവളുണ്ടാക്കുന്നത് കഴിച്ചു ഞാന്‍ ഉണ്ടയില്ലാ വെടി ആയേനെ..!)
    **

  1. says:

    ente lokam കണ്ണൂരാനെ വേണ്ട നുണ പറയണ്ട.കാദര്‍ കുട്ടി
    സാഹിബിന്റെ മോള് ബ്ലോഗില്‍ എങ്ങാന്‍ കയറി
    ഈ നുണ വായിച്ചാല്‍ പിന്നെ ആ ചാണ്ടിയുടെ
    കയ്യില്‍ നിന്നും തോക്ക് കടം വാങ്ങി ഒന്ന് വെച്ചു
    തരും പെടലിക്ക്‌.പിന്നെ നുണ പറയാന്‍ വാ തുറന്നാല്‍
    കീ കീന്നു വെറും ഉണ്ടയില്ലാ ശൂ വെടി ആവും വരുന്നത്...

  1. says:

    മുകിൽ kalakki. ellaavarum vaayikkate.
    malayalam font not working. otherwise i would have written more. will be back.

  1. says:

    ente lokam മുകിലേ മുകിലേ വന്നൊരു ദൂദു ചൊല്ലിയതിനു
    നന്ദി ..

  1. says:

    mayflowers ഈ ബ്ലോഗ്‌ കാണാന്‍ ഇത്രയും വൈകിയല്ലോ എന്ന സങ്കടമാ ണെനിക്കിപ്പോള്‍..
    നല്ല സ്റ്റൈലന്‍ എഴുത്ത്.
    വിഷയം പിന്നെ ഏത് പെണ്ണിനാ പിടിക്കാതിരിക്കുക?
    ഒരു ഭര്‍ത്താവ് അങ്ങിനെ നന്നായിക്കിട്ടി..
    ബാക്കിയുള്ളവരെ ദൈവം നന്നാക്കട്ടെ!
    ദയവായി ഇതൊന്നു നോക്കിയേ ..

  1. says:

    ente lokam May flowers:-എവിടെ ഇത് കുഴലില്‍ ഇട്ട വാലു പോലെ തന്നെ

  1. says:

    Unknown ഈ അവസ്ഥ അടുത്തിടെ ഞാനും അനുഭവിച്ചു, അതും നോമ്പ് കാലത്ത്!
    അന്നേ വീട്ടുപണി ഒരു പണിതന്നെയാണ് എന്ന് മനസ്സിലായതാണ്. ഓഫറൊന്നും കൊടുത്തില്ല എങ്കിലും മനസ്സുകൊണ്ട് നമിച്ചു. ഒരു പോസ്റ്റിലും പരാമര്‍ശിച്ചു, നമ്മള്‍ ബ്ലോഗുകാര്‍ക്ക് അത്ത്രയൊക്കെയല്ലേ പറ്റൂ! :)

  1. says:

    TPShukooR വീടിന്‍റെ ഉള്ളറയിലെ ദൈനം ദിന കാര്യങ്ങളുടെ തനിമയോടെയുള്ള അവതരണം ഭംഗിയായി. പറഞ്ഞ പോലെ ഇവിടെ എത്താന്‍ ഒരല്പം വൈകി എന്ന് തോന്നുന്നു. ഇനിയും എഴുതുക. ആശംസകള്‍.

  1. says:

    ente lokam Thechikodan:-ശരിക്കും നേര് മാഷേ
    shukoor :- നന്ദി ഷുകൂര്‍ അഭിപ്രായത്തിനു.

  1. says:

    SUJITH KAYYUR Manushyappattulla oru post. Rasakaramaaya avatharanam.

  1. says:

    ente lokam സന്തോഷം സുജിത്തേ ..നന്നാവാന്‍ ശ്രമിക്കാം ..

  1. says:

    Unknown 'എന്‍റെലോകത്ത്'‌ വന്ന അന്നുതന്നെ ഈ ചെറിയ വലിയ ലോകത്ത്‌ ഓടി വന്ന് വായിച്ചതാണ്.

    കുറെ നേരം ചിരിച്ചശേഷം ചൂടാറും മുമ്പ്‌ കമന്‍റും എഴുതി,
    പക്ഷെ നെറ്റ് ചതിച്ചു.ഒന്നും മിണ്ടാതെ ഒറ്റപ്പോക്ക്.
    കാര്യോ കാരണോല്ലാത്ത ഈ പോക്കില്‍ എനിക്കുണ്ടായ ദേഷ്യം ചില്ലറയല്ല കേട്ടോ..
    പിറ്റേന്ന് BSNL-ല്‍ നിന്നും ആളുവന്ന് നന്നാക്കി യപ്പോഴേക്കും കമന്‍റ് ചൂടാറി.
    അതൊന്നും ഇപ്പൊ കിട്ടുന്നൂല്ല..

    എനിക്കൊന്നെ പറയാനുള്ളൂ.ഇടയ്ക്കിടെ ഇങ്ങനത്തെ പോസ്റ്റുകള്‍ ഇടുക. ഞങ്ങള്‍ ബ്ലോഗിനികള്‍ക്ക്
    ഈ ബൂലോകത്തെങ്കിലും ഒരു വിലയൊക്കെ ഉണ്ടാകട്ടെ.ആശംസകള്‍.

  1. says:

    ജയിംസ് സണ്ണി പാറ്റൂർ വളരെ നന്നായിരിക്കുന്നു.

  1. says:

    ente lokam ex pravasini:-അത് ശരിയാ ..കമന്റും എഴുത്തും ഒരു മൂഡില്‍ കിട്ടിയാല്‍
    ഒത്തു .പിന്നെ ദേഷ്യം വരും.ഒരു ദോശ കരിഞ്ഞാല്‍ പിന്നെച്ചുടാനേ
    തോന്നില്ല..അങ്ങനെ അല്ലെ ..ഹ..ഹ...

    james sunny:- നന്നായല്ലോ എന്ന് ..ഏത് ദോസയാ ? കളിയാക്കല്ലേ മാഷേ ..
    താങ്ക്സ് കേട്ടോ .

  1. says:

    സ്വപ്നസഖി ഹ ഹ ഹ അനുഭവം ഗുരു! പിന്നേ...ഇതു പോലെ ഞാനും ഇട്ടേച്ചു പോയിരുന്നു എന്റെ ഫര്‍ത്താവിനെ. 10ദിവസമല്ല. 30 ദിവസം. പോവുമ്പോള്‍ മോനേം കൂട്ടിയതു കൊണ്ട്, അദ്ദേഹം അടുക്കളയുടെ ബാലപാഠങ്ങള്‍ മാത്രമേ പഠിച്ചുളളൂവെങ്കിലും തിരിച്ചു വന്നപ്പോള്‍ എന്തായിരുന്നു സ്നേഹം! അന്നുമുതല്‍ ഞാന്‍ “വെറുതേ ഒരു ഭാര്യ” അല്ലാതായി.

    വളരെ രസകരമായി എഴുതി. മസാലച്ചായയോടൊപ്പമുളള ദോശയും മനോഹരമായി. എല്ലാവിധ ആശംസകളും ...

  1. says:

    സ്വപ്നസഖി തിരുത്ത്:
    2010 നവംബര്‍ 30 നു 2.34 നു ഞാന്‍ പ്രസിദ്ധീകരിച്ച കമന്റില്‍ ,
    ദോശയ്ക്കുമുമ്പില്‍ ഒരു ‘കുത്ത്’ വിട്ടുപോയ വിവരം ഖേദപൂര്‍വ്വം അറിയിച്ചുകൊളളുന്നു. ‘കുത്തുവീണ ദോശയും മനോഹരമായി’ എന്നു തിരുത്തിവായിക്കാനപേക്ഷ.

  1. says:

    ente lokam ഷിമി :-അപ്പൊ അത് തന്നെ വഴി.ഇനി പോവുമ്പോ പൊടിയെ വിട്ടിട്ടു പോ
    കാണാം കളി..ഞങ്ങള് പാവങ്ങള്‍ ആന്നേ.ഈ ജാഡ ഒക്കെ
    ചുമ്മാ നിങ്ങളുടെ അടുത്ത്.അതല്ലേ ആള്‍കാര് പറയുന്നത് വേഷം കെട്ട് ഒക്കെ വീട്ടില്‍ എടുത്താല്‍ മതിയെന്ന്.എന്താ അതിന്റെ അര്‍ഥം.?പക്ഷെ ഷിമി ചെയ്തത്:-
    .....ഒരു മാസമോ? ....ദുഷ്ട തന്നെ.

  1. says:

    Unknown ദോശ ചുടാന്‍ മാവ് ഒഴിക്കുമ്പോള്‍, 'ശീ' എന്നൊരു ഒച്ച കേള്‍ക്കും. ഒരു ദോശക്കു രണ്ടു 'ശീ'. പണ്ടൊക്കെയുള്ള അമ്മായിഅമ്മമാര്‍, മരുമക്കള്‍ ദോശ ചുടുന്നതിനിടക്ക് തിന്നുന്നുണ്ടോ എന്നറിയാന്‍, 'ശീ' യുടെ എണ്ണം പിടിക്കുമായിരുന്നു, എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം രസമായി.

  1. says:
    This comment has been removed by a blog administrator.
  1. says:

    ente lokam ഓ എന്നാലും പണ്ടത്തെ അമ്മായി അമ്മമാരുടെ ഒരു
    ശൂ കണക്ക് !!! ഇപ്പോഴെങ്ങാന്‍ ആണെങ്കില്‍ അമ്മായി അമ്മമാര്‍
    ശൂ ആയേനെ അല്ലെ മരുമക്കള്‍ രണ്ടു ശൂ ശൂ വെച്ചാല്‍?.അപ്പച്ചാ
    സമ്മതിച്ചിരിക്കുന്നു......

  1. says:

    വേണുഗോപാല്‍ ജീ നന്നായിരിക്കുന്നു. ചായമുതല്‍ ബെഡ് ഷീറ്റ് നുവരെ ഭാര്യേ വിളിച്ചു കൂവുന്ന ശീലം നമ്മുക്കുള്ളതാണ്.... അതിനിടെ ഈ ട്രെയിനിംഗ് നല്ലതാണ്...

  1. says:

    ente lokam അത് തന്നെ വേണു ജി ...അനുഭവിക്ക് അല്ലെ ? ഇതിലെ വന്നതിനു
    നന്ദി വീണ്ടും കാണാം ..

  1. says:

    jyo.mds പലപ്പോഴും അവഗണിക്കപ്പെടുന്ന വീട്ടമ്മ എന്ന പദവിയുടെ മാഹാത്മ്യം വളരെ രസകരമായി താങ്കള്‍ അവതരിപ്പിച്ചു.

  1. says:

    ente lokam jyo:-നന്ദി കേട്ടോ .എന്നെക്കൊണ്ട് ആവുന്ന പ്രത്യുപകാരം എന്‍റെ
    ശ്രീമതിയോട് പരസ്യം ആയി പ്രകടിപ്പിച്ചു ..ha..ha...

  1. says:

    joshy pulikkootil vincente adipoli.. poomukha vathilkkal sneham vidrnnu alle?

  1. says:

    ente lokam ജോഷി, ആള് തട്ടിപ്പ് ആണ് എഴുതി സുഖിപ്പിക്കുവാന്നാ
    ഇപ്പൊ പറയുന്നേ ..പോരെ..

  1. says:

    Elayoden ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ്‌ കാണുന്നത്. വായിക്കാന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഭാവുകങ്ങള്‍...

    പിന്നെ 'വലിയ ലോകത്ത്' നിന്ന് വന്നു എന്‍റെ ഒരു കണ്‍ഫ്യൂഷന്‍ (കാണ്മൂ) തീര്‍ത്തതിനു പ്രത്യക നന്ദി-ട്ടൊ.............

  1. says:

    Anonymous ഭാര്യയുടെ പ്രാധാന്യം...അമ്മയുടെ കരുതല്‍...ദീര്‍ഘവീക്ഷണം....ഇതൊന്നും മനസ്സില്ലാക്കാതെ വെര്‍തേ ഒരു ഭാര്യ എന്നു പുച്ഛിക്കുന്നവര്‍ക്കൊരു പാഠം...നന്നായീ ട്ടോ

  1. says:

    എന്‍.പി മുനീര്‍ രസകരമായി എഴുതി..വെറുതെ അല്ല ഭാര്യ എന്നും വെറുതെ ഒരു ഭര്‍ത്താവ് എന്നു
    തോന്നിത്തുടങ്ങാന്‍ ഇതു പോലെ അനുഭവങ്ങള്‍ തന്നെ പഠിപിക്കണം..

  1. says:

    ente lokam ഇളയോടന്‍ ,മുനീര്‍ ,ശ്രീദേവി വന്നതിനും കണ്ടതിനും
    അഭിപ്രായം പറഞ്ഞതിനും നന്ദി..

  1. says:

    Abduljaleel (A J Farooqi) ഈ ദോശക്കെല്ലാം കുത്തിയിരുന്ന് കുത്തിടുന്നത് ആരാ!!!!?

  1. says:

    ente lokam പടച്ച തമ്പുരാന്‍ ആണേ ഞാന്‍ അല്ല കേട്ടോ..
    എനിക്ക് ഇഷ്ടപ്പെട്ടു ആ ചോദ്യം..

  1. says:
    This comment has been removed by the author.
  1. says:

    നൗഷാദ് അകമ്പാടം ഹെന്റമ്മോ സമ്മതിച്ചു മാഷേ..!
    എന്നാ എഴുത്താ!!!

    ശൈലിയും ഉപമകളും ബഹുകേമം!
    എന്റെ കെട്ടിയവള്‍ രണ്ടു ദിവസം പനിപിടിച്ച് കിടന്നേ ഉള്ളൂ..
    ഞാന്‍ അടുക്കള-കുട്ടികള്‍-അലക്ക്-തോറ്റു തൊപ്പിയിട്ട് കീഴടങ്ങി..

    വളരെ വളരെ രസകരമായി എഴുതി കെട്ടോ..
    ഇവിടെ വീണ്ടും വരാമെന്ന് പറഞ്ഞ് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
    ഇത്തവണ ഹജ്ജിനു പോകാന്‍ പറ്റിയില്ല.പടംസ് കഴിഞ്ഞ വര്‍ഷത്തേത്.
    ആ കമന്റ് കണ്‍ടപ്പോ അതീ തൂങ്ങി ഇവിടെ എത്തി.

    ഇനിയും വരാം..
    ആശംസകളോടെ!

  1. says:

    ente lokam അതെ നൌഷാദ് ചക്ര ശ്വാസം വലിച്ച് പോകും.... thanks for coming...

  1. says:

    Unknown അടിപൊളി തന്നെ, രസകരം, അതിനൊപ്പം നല്ല കാര്യവും പറഞ്ഞിരിക്കുന്നു, ഒരു വീട്ടമ്മയുടെ ജോലി. തുടരൂ, ഇനീം വരാം.

  1. says:

    (കൊലുസ്) ഇഷ്ട്ടായി കേട്ടോ. കണ്ണൂരാനെ പോലെ മിസ്സിസ്സിനെ വെച്ചാ എഴുത്ത് അല്ലെ. നന്നായിട്ടുണ്ട് മാഷേ.

  1. says:

    ente lokam നിശാ സുരഭി :-സ്വന്തം അനുഭവത്തില്‍ നിന്നു പഠിച്ചതാ കേട്ടോ.ഇപ്പൊ ഞാന്‍ നന്നായി..
    കൊലുസ്:-അയ്യോ കൊലുസ് ഞാന്‍ ചുമ്മാ അവളെ കിലുക്കി കാണിക്കുക അല്ലെ...

  1. says:

    റശീദ് പുന്നശ്ശേരി ചന്ദ്രയാന്റെ മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ നില്‍കുന്ന പോലെ ഞാനും മൂന്നു കുരുന്നുകളും അന്തം വിട്ടു നിന്നു. അവസാനം കുതിര വട്ടം പപ്പു ടാസ്കി വിളിയടെ എന്ന് കൂവിയത് പോലെ ഞാന്‍ പറഞ്ഞു
    " വിളിയെടാ അമ്മയെ.."
    വായിച്ചു ചിരിച്ചു.ഭാര്യ പിറകില് വന്നു കണ്ണുരുട്ടി
    അത് കണ്ടപ്പോ വീണ്ടും ചിരി പൊട്ടി
    നമോവാകം സഹോദരാ.

  1. says:

    ente lokam അത് പോട്ടെ മാഷേ ഇന്നലെ ചോദിക്കുവാ ഇപ്പൊ എല്ലാം
    അറിയതില്ലേ ഞാന്‍ ഒന്ന് കൂടി പോട്ടെ എന്ന്!! .ഞാന്‍ പറഞ്ഞു .
    തിരിച്ചു വരുമ്പോള്‍ എന്‍റെ മയ്യത് നീ കാണും എന്ന് ..

  1. says:

    ഒഴാക്കന്‍. അദ്യമായ ഈ വഴി.. ശരിക്കും രസിച്ചു വായിച്ചു, ഒഴാക്കന് കൂട്ട് കൂടാന്‍ പറ്റിയ ആളാണെന്നും മനസിലായി

  1. says:

    ente lokam ozhaakkan:-നമസ്കാരം സുഹൃത്തേ ..നമുക്ക് കൂടാമെന്നെ ...വന്നതിനും
    ഉഴപ്പാതെ പറഞ്ഞതിനും നന്ദി ..

  1. says:

    Shades "എവിടെ നാരികള്‍ ആദരിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു."

  1. says:

    ente lokam Shades :-എനിക്ക് ഇഷ്ടപ്പെട്ടു.നന്ദി..ശ്രീമതിയോട് പറയാം കേട്ടോ.

  1. says:

    Ismail Chemmad ചിന്തിക്കാന്‍ വക നല്‍കുന്ന പോസ്റ്റ്‌
    മനോഹരമായിട്ടുണ്ട് ,
    വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനുള്ളില്‍ ഒരു കുറ്റബോധത്തിന്റെ നൊമ്പരം

  1. says:

    ente lokam ismail:-അത് നന്നായി .ശ്രീമതി രക്ഷപ്പെട്ടു .പുള്ളികാരിയോടു
    എനിക്ക് ഒരു ബിരിയാണി തരാന്‍ പറയണം .

  1. says:

    Jishad Cronic ഞാനും കഴിഞ്ഞ ഒരു മാസം ശരിക്കും അനുഭവിച്ചു, ഇനി ഒരു അഞ്ചുമാസം കൂടെ അനുഭവികണം, എന്തായാലും ഞാന്‍ അസ്വതിച്ചു വായിച്ചു

  1. says:

    ente lokam jishad:-അപ്പൊ ഇനി ഭാര്താകന്മാരുടെ ഊഴം ..

  1. says:

    jayanEvoor സ്വന്തം ഫാര്യ സിന്ദാബാദ്!!

    ഞാൻ ഒപ്പം കൂടുന്നു!

    തകർപ്പൻ എഴുത്ത്.

    (ഫോളോ ചെയ്യാം. അല്ലെങ്കിൽ ഇനിയും വിട്ടുപോകും!)

  1. says:

    ente lokam ജയന്‍ ഏവൂര്‍:-നന്ദി നിങ്ങളുടെ ഒക്കെ ആവശ്യം വരും തിരുമ്മാന്‍
    ഈ പരുവത്തില്‍ പോയാല്‍..

  1. says:

    Anonymous വളരെ നന്നായിരിക്കുന്നു........ആശംസകള്‍....

  1. says:

    ente lokam priya:-പ്രിയം പ്രിയംകരം ഈ അഭിപ്രായം

  1. says:

    sm sadique അമ്മെ, വിട്ടേക്ക്, Girls are girls . ബോയ്സ് are ബോയ്സ്. They are not going to change . കഷ്ടം, ചെറുപ്പം മുതല്‍ ‍ അട്ജസ്റ്മെന്റ്റ് മാത്രം പരിശീലിക്കുന്ന പാവം മലയാളി പെണ്ണ്

    എല്ലാ നാട്ടിലും പെണ്ണിന്റെ അവസ്ഥ ഇതൊക്കൊ തന്നെയല്ലേ ? അവിടെ (പാശ്ചാത്യലോകത്ത്) കുറച്ച് ……..സ്വാതന്ത്ര്യം കൂടുതലുണ്ട്. അത്രത്തോളം തന്നെ വിവാഹമോചനങ്ങളും സ്വസ്ഥതയില്ലായ്മയും കൂടുതൽ വളരെ കൂടുതൽ…
    (ഒരുപക്ഷെ,എന്റെ അറിവില്ലായ്മ കൊണ്ട് തോന്നുന്നതായിരിക്കും)

    എങ്കിലും, കുത്ത് വീണ ദോഷ വായിച്ചപ്പോൾ, ജീവിതം… സന്തോഷകരമായ ജീവിതം ഇങ്ങനെ ആണെന്ന്, അല്ലെങ്കിൽ, ഇങ്ങനെയാണ് വേണ്ടതെന്ന് മനസ്സിലായി.
    ആശംസകൾ…
    പ്രാർഥനയോടെ……….

  1. says:

    ente lokam sadique:-ഇക്കാ നന്ദി.പാശ്ചാത്യ സംസ്കാരത്തിന് ചില ഗുണങ്ങളും അതിലേറെ ദോഷങ്ങളും ഉണ്ട്.നമുക്ക് നല്ലത് എന്ന് തോന്നുന്നത് സ്വീകരിക്കാം .തിന്മയെ തള്ളാന്‍ ‍ അതോടൊപ്പം ചങ്കൂറ്റം കൂടി വേണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവരുടെ കാര്യം, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉള്ള അവരുടെ സ്വാതന്ത്ര്യം ആണ്. അത് നമ്മുടെ സ്ത്രീകള്‍ക്ക് എവിടെയാ ഉള്ളത് ഇക്കാ? ഈ പറയുന്ന ഞാനും അല്പം വാഗ്വാദം കൂടിയാല്‍ പറയും നീ
    വായടക്കൂ പെണ്ണെ എന്ന്.എന്താ കാര്യം.നമ്മള്‍ അതാ കണ്ടു വളര്‍ന്നത്‌.മാറുക അത്ര എളുപ്പം അല്ല. എന്തായാലും എന്‍റെ ബ്ലോഗിലെ 100 മത്തെ കമന്റ്‌ ഇക്കയുടെ വളരെ പ്രസക്തമായ ഒരു ചിന്ത ആയല്ലോ..വളരെ നന്ദി .വീണ്ടും
    കാണാം..ദൈവം അനുഗ്രഹിക്കട്ടെ...

  1. says:

    അന്വേഷകന്‍ അങ്ങനെ കുത്ത്‌ വീണ ദോശ നൂറ്റൊന്നു കമന്റ് കടന്നല്ലേ..


    ഒരു കാര്യം ഉറപ്പ്‌.. വായിച്ചവര്‍ ആരൊക്കെയായാലും ഒന്ന് അമര്ത്തിയെന്കിലും ചിരിക്കാതെ പോയിട്ടുണ്ടാവില്ല..

    കമന്റ് അല്‍പ്പം വൈകിയെങ്കിലും തുടക്കത്തില്‍ തന്നെ വായിച്ചിരുന്നു കേട്ടോ..

    ആശംസകള്‍ വിന്‍സന്റ് ചേട്ടാ...


    തകര്‍പ്പന്‍ എഴുത്ത് എന്ന് ഞാന്‍ ഇനി എടുത്തു പറയേണ്ടതുണ്ടോ ?

  1. says:

    hafeez എന്റമ്മോ ... ശരിക്കും ചിരിച്ചുപോയി....

  1. says:

    ente lokam അന്വേഷകന്‍ :-നന്ദി .അന്വേഷിച്ചു ഇവിടെ
    എത്തിയതിനു .
    hafeez:-അങ്ങനേ I .I .T . കാരരനും ദോശ ചുടാന്‍ പഠിച്ചോ? നന്ദി കേട്ടോ ...

  1. says:

    ഹാപ്പി ബാച്ചിലേഴ്സ് ഇവിടെ രണ്ടു മസാല ചായേയ്.......


    രസമായിരുന്നു. ആദ്യത്തെ വരവില്‍ തന്നെ അടിപൊളി impression ഉണ്ടാക്കി കളഞ്ഞു.
    ഗോള്ളാം ഗോള്ളാം. vincent അച്ചായോ, ബ്ലോഗിനികളെ മൊത്തം കയ്യിലെടുത്തു അല്ലേ?
    അത് ശരിയായില്ല. ഹി ഹി. (ഇതില്‍ പറഞ്ഞിരിക്കുന്നത് 99 ശതമാനം നുണയും 1 ശതമാനം സത്യവുമാണ് എന്ന് നമ്മക്കല്ലേ അറിയൂ. ശ് ശ് ശ്... പതുക്കെ)
    നര്‍മം നന്നായി വഴങ്ങുന്നുണ്ട്. ഇനിയും പോരട്ടെ. വായിക്കാന്‍ മസാല ചായയും കുടിച്ചു മ്മള് റെഡി. ഫോളോ ചെയ്തുട്ടോ..

    ഓ ടോ:
    അച്ചായോ, ഒരു ബ്ലോഗ്ഗര്‍ നാമം സ്വീകരിക്കരുതോ?
    എന്റെ ലോകം എന്നത് മാറ്റി, വെറുതെ ഒരു ഭര്‍ത്താവ്/തരികിട/ഉഡായ്പ്പു ഉസ്താദ്‌ എന്നോ മറ്റോ(ഇത് വെറും suggestions).
    ഇനിയും കാണാം, കാണും.

  1. says:

    ente lokam Happy Bachelors:-വെടി പൊട്ടിച്ചിട്ട് "ട്ടോ" എന്ന് പറയണ്ടല്ലോ എന്ന് കരുതിയ
    മാഷെ.പ്രത്യേകം പേര് വേണ്ട.തരികിട തന്നെ.

  1. says:

    Unknown വിന്സന്റ് ചേട്ടാ കലക്കി.
    ഇനിയും തകര്‍ക്ക് .

  1. says:

    mayavi വിന്‍സെന്‍റ് ചേട്ടാ ..ആ പ്ലേറ്റില്‍ ഇരിക്കുന്നതാണോ ഈ പറയുന്ന കുത്ത് വീണ ദോശ??

    അതു കണ്ടിട്ട് തകര്‍ന്നു തരിപ്പണമായ ദോശ പോലെയുണ്ടല്ലോ..ഹ ഹ കൊള്ളാം ഏതായാലും..

    വായിച്ചു കുറെ ചിരിച്ചു..ഇത്രെയൊക്കെ സംഭവിച്ചിട്ടും എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല

    എന്ന നിലപാട് മാറിയില്ലല്ലോ....

    ഈ (വലിയ) ചെറിയ ലോകത്തിന്‍റെ പുതിയ രൂപം കൊള്ളാം,നന്നായിട്ടുണ്ട്.ആശംസകള്‍...

  1. says:

    ente lokam ഹലോ മായാവി എന്‍റെ ലോകത്തിന്റെ പുതിയ ഭാവം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില് സന്തോഷം.എന്നാണു മായിവുടെ ഒരു പോസ്റ്റ്‌ വായിക്കാന്‍ ഒക്കുന്നത്.? എഴുതാന്‍ നല്ല
    കഴിവ് ഉണ്ടല്ലോ.അതോ അന്വേഷകനും ഒന്നിച്ചു അന്വേഷിക്കാന്‍ ആണോ? എന്തായാലും നന്ദി.പിന്നെ ആശംസകളും.ദുബായിക്ക് വരുമ്പോള്‍ കാണാം.

  1. says:

    Gopika ha ha...:)
    athenthyalum valiyoru anubhavamayirunalle....
    nannayittundutto....

  1. says:

    വിനുവേട്ടന്‍ വിന്‍സെന്റ്‌... ശരിക്കും ചിരിപ്പിച്ചു കളഞ്ഞു... ഇവിടെ വാമഭാഗത്തിന്‌ ചിക്കന്‍പോക്സ്‌ പിടിച്ച്‌ രണ്ടാഴ്ച കിടന്നപ്പോള്‍ ഞാന്‍ വിവരം ശരിക്കും അറിഞ്ഞതാ... രണ്ട്‌ നേരവും അടുത്തുള്ള ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഓടുമായിരുന്നു..

    ഈ തിരക്കിന്റെയിടയിലായിരുന്നോ ഞങ്ങള്‍ക്ക്‌ ടൂത്ത്‌ പേസ്റ്റും കൊണ്ട്‌ ഹോട്ടല്‍ മില്ലേനിയത്തിലേക്ക്‌ വരുമായിരുന്നല്ലോ എന്ന് പറഞ്ഞത്‌...?

  1. says:

    ente lokam വിനുവേട്ട നന്ദി.അപ്പൊ ഭര്‍ത്താക്കന്മാരുടെ പിന്തുണ ഉണ്ട് എനിക്ക്
    ഇതിനിടക്ക്‌ ടൂത്ത് പേസ്റ്റ് എത്തിക്കാന്‍ സാരമില്ലെന്നെ. തീവണ്ടിക്കു
    മുന്നില്‍ ചാടാന്‍ നില്കുന്നവന് വെയിലേറ്റ പാളത്തിന്റെ ചൂട് ഒരു
    ചൂട് ആണോ?....വീണ്ടും കാണാം...

  1. says:

    ente lokam കുസുമം:-വന്നു കണ്ടതിനു നന്ദി.അനുഭവം അതല്ലേ ഏറ്റവും
    വലിയ ഗുരു നാഥന്‍ ..

  1. says:

    Mayilpeeli മലയാളി ഭര്‍ത്താക്കന്മാര്‍ മനസ്സില്‍ സമ്മതിക്കുന്ന കാര്യവും എന്നാല്‍ പറയാന്‍ മടിക്കുന്ന കാര്യവുമാണ് ഈ ദോശ യിലെ നര്‍മത്തിലൂടെ താങ്കള്‍ പറഞ്ഞത്. നന്നായിട്ടുണ്ട്.

  1. says:

    വശംവദൻ നല്ല പോസ്റ്റ്.

    ആശംസകൾ

  1. says:

    ente lokam മയില്‍ പീലി :-പീലി തലോടലിനു നന്ദി .
    വശം വദ :-thanks.

  1. says:

    കാഡ് ഉപയോക്താവ് അപ്രിയ സത്യങ്ങൾ ഇങ്ങനെ തുറന്നു പറയാമോ?.... നല്ല പോസ്റ്റ്. നന്ദി. വീണ്ടും വരാം.

  1. says:

    Deepu Nair നന്നായിരിക്കുന്നു.... രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന പാവം ഭര്‍ത്താക്കന്മാരെ കുറിച്ച് കൂടി താങ്കള്‍ ഒന്ന് പൊലിപ്പിച്ചു എഴുതിയാല്‍ നന്നായിരിക്കും....

  1. says:

    ente lokam ദീപു:-നന്ദി ഇതിലെ വന്നതിനു. അതല്ല ദീപു രണ്ടറ്റം കൂടി മുട്ടിക്കുന്ന
    നമ്മുടെ പെടാപ്പാടു എഴ്ടുതി തീര്‍ന് കഴിയുമ്പോള്‍ അവര്‍ അതിന്റെ
    അടികുറുപ്പു എഴുതാന്‍ പറയും.ഇതില്‍ ഞങ്ങളുടെ പങ്ക് എത്ര
    എന്ന്?പിന്നെ ഞാന്‍ അടുത്ത പോസ്റ്റ്‌ അതിനു ഡെഡിക്കേറ്റ് ചെയ്യണം.
    അതാ ഇങ്ങനെ അങ്ങ് പോട്ടെ എന്ന് വെച്ചത്..

  1. says:

    ദിവാരേട്ടN നല്ല, വായിക്കാന്‍ സുഖമുള്ള എഴുത്ത്. ദിവാരേട്ടന് വളരെ ഇഷ്ടായി.

  1. says:

    ente lokam നന്ദി ദിവാരേട്ടാ..വായിച്ചല്ലോ അത് മതി..
    വീണ്ടും വരണം കേട്ടോ സമയം പോലെ...

  1. says:

    ഋതുസഞ്ജന നന്നായിട്ടുൻട് ഇഷ്റ്റായി. പക്ഷേ റീപോസ്റ്റ് ആണോ

  1. says:

    ente lokam Anju:-മുമ്പ് വായിച്ചു കാണും.കമന്റ്‌ ഇട്ടു കാണില്ല.അതല്ലെങ്കില്‍
    ഈ കഷ്ട്ടപ്പാട് ഒരു തുടര്കഥ ആയതു കൊണ്ടു അഞ്ജുവിന്
    തോന്നിയതും ആകാം..ഹ..ഹ..

  1. says:

    അനീസ വൈകി പോയല്ലോ വരാന്‍ , അല്ലെങ്കിലും ഇടക്കൊക്കെ എല്ലാ ആണുങ്ങളുംഇങ്ങനെ പണികള്‍ ചെയ്യുന്നത് നല്ലതാണു ,

  1. says:

    ente lokam അനീസ:-നന്ദി . വൈകിയാലും കുഴപ്പം ഇല്ല .പണി അവിടെത്തന്നെ കാണും .
    വേറെ ആരും ചെയ്യത്തില്ല ..ഹ ..ഹ ..

  1. says:

    Asok Sadan നര്‍മ്മത്തിലൂടെ കാര്യം ഭംഗിയായി അവതരിപ്പിച്ചു

  1. says:

    എന്‍.ബി.സുരേഷ് ഈ സറ്റയർ വായിച്ചാൽ ആത്മാഭിമാനമുള്ള ആണുങ്ങൾ ഒരു കഷണം കയറെടുക്കും. ഞാനെന്തായാലും കമന്റിട്ടിട്ടേ രണ്ടിലൊന്നു തീരുമാനിക്കുന്നുള്ളൂ. ബൂലോകത്തെ(ഭൂലോകം) ആണുങ്ങൾക്കൊന്നും വീടുനോക്കാനറിയില്ല എന്ന് ഒളിഞ്ഞും തെളിഞ്ഞും ധ്വനിപ്പിക്കുന്നുണ്ട് ഇതിൽ.

    അടുക്കളക്കാര്യമൊഴിച്ച് വേഎരൊരു ലോകവുമറിയില്ല ഈ പെണ്ണുങ്ങൾക്ക് എന്ന് കാലാകാലമാ‍യി ആണുങ്ങൾ തങ്ങളുടെ ബൂദ്ധിയുടെ നിലനില്പിനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രതികാരനടപടി പോലെയുണ്ട് എഴുത്ത്.

    പക്ഷേ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാ വീടുകളിലുംനടക്കുന്നത് തന്നെ.

    പെണ്ണുങ്ങൾ വീട്ടിലില്ലെങ്കിൽ ഭ്രമണപഥത്തിൽ നിന്നും തെറിച്ചുപോയ ഗ്രഹത്തിന്റെ അവസ്ഥയാവും ഓരോ വീടിനും.

    പിന്നെ പഞ്ചസാരക്കു പകരം ഉപ്പിറ്റുന്നതും മറ്റുമാ‍യ സംഭവങ്ങൾ പറഞ്ഞു പഴകിയ വിറ്റുകൾ ആണ്.

    ഈ അനുഭവത്തെ കഥയുടെ പാറ്റേണിലെക്ക് മാറ്റിയാൽ നല്ല ക്രാഫ്റ്റ് ആണ്.

    പിന്നെ വായാറ്റിയുടെ റം കേക്ക് ഇത്ര കീർത്തികേട്ടതാണെന്ന് ഞാനിപ്പോഴാ അറിയുന്നത്.

    കുറച്ചുകൂടി ക്രിസ്പ് ആക്കി ഇതിനെ ഒരു കഥയാക്കി മാറ്റൂ. ക്ലിക്ക് ആവും.

  1. says:

    ente lokam സുരേഷ് ചേട്ടാ ഇത്രയും നല്ല ഒരു വിശകലനം..
    ഈ 'satire ' ഒന്ന് കൂടി നോക്കികാണാന്‍ എനിക്ക് പ്രചോദനം ആയി..
    അടുത്തതില്‍ ശ്രദ്ധിക്കാം .ഒത്തിരി നന്ദി. വന്നു അഭിപ്രായം പറഞ്ഞതിന്..

  1. says:

    Vayady എന്റെ ലോകത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാംശസകള്‍!

  1. says:

    ente lokam vayadi:-wish you and family the same.

  1. says:

    മാനവധ്വനി തുടരുക ..
    ..പുതുവത്സരാശം സകൾ..! ..

  1. says:

    ente lokam manavadhwani:-thanks satheesh.wishu too..

  1. says:

    ente lokam nandi..nannayi varatte..

  1. says:

    Gayathri Added the widget to subscribe to posts via email in my blog and did add your email id. Guess that will work. thank you for the appreciation :)

  1. says:

    African Mallu വാഷിംഗ്‌ മഷിന്റെ കാര്യം ‍ സ്ഥിരം ഭാര്യ വീട്ടില്‍ പറയുന്ന ഡയലോഗാ ഈ വീട്ടില്‍ ആകെ ബുദ്ധിയുള്ള ഇനമാ സ്വയം വെള്ളം നിറക്കുന്നു, അലക്കുന്നു, വെള്ളം പുറത്തു കളയുന്നു , ഉണക്കുന്നു ..എന്തൊരു ബുദ്ധി .അതായത്‌ അതെങ്കിലും കണ്ടു പഠിക്ക്‌ മനുഷ്യാ എന്ന അര്‍ത്ഥത്തില്‍ .പിന്നെ വാഷിംഗ്‌ മഷിനില്‍ നിന്നും അലക്കിയ തുണി പുറത്തെടുക്കാന്‍ വൈകിയാല്‍ ഉള്ള നാറ്റം...എന്റമ്മോ ചത്ത എലി പോലും മൂക്ക് പൊത്തി പോവും .എനിക്കും ഇങ്ങനെ ഒരു അനുഭവം ഉള്ളതാണെ. ‍

  1. says:

    ഗൗരിനാഥന്‍ ഇങ്ങനെ തന്നെ അനുഭവിക്കണം എന്നിട്ടും പഠിക്കുമോ അതും ഇല്ല്യ..എന്തായാലും പോസ്റ്റ് സൂപ്പര്‍ ആയിട്ടുണ്ട്..ഭാര്യ ഈ ഭവനത്തിന്റെ രക്ഷക എന്ന ഒരു വാചകമെങ്കിലും വീടിനുമുന്‍പില്‍ ഒട്ടിക്കണെ...

  1. says:

    ente lokam ഓ താങ്ക്സ്..ഇതാരും പറഞ്ഞില്ല ഇതുവരെ . .ദേ ഇന്ന് തന്നെ
    ബോര്‍ഡ് എഴുതാന്‍ കൊടുക്കുന്നുണ്ട്.ഉദ്ദിഷ്ട കാര്യത്തിനു
    ഉപകാര സ്മരണ എന്ന് കൂടി ചെര്കാം അല്ലെ?

  1. says:

    Akbar വളരെ രസകരമായ ഒരു പോസ്റ്റ്. avatharanam sshi pidichu tto

  1. says:

    ente lokam Akbar:-ഈ ലോകത്ത് വന്നതിനു നന്ദി കേട്ടോ.
    വീണ്ടും കാണാം .

  1. says:

    എന്‍.ബി.സുരേഷ് നീ വീണ്ടും എനിക്ക് ലിങ്ക് അയച്ചിരുന്നു. ഞാൻ കരുതി പുതിയ പോസ്റ്റ് ആണെന്ന്

  1. says:

    ente lokam sorry for the technical error.
    i sent the link before....

  1. says:

    ചന്തു നായർ വളരെ വൈകി...ഇവിടെ എത്താൻ.വൈകി കിട്ടിയ വിരുന്നിനു ആർത്തികൂടുമല്ലോ...ചൊറ്.പരിപ്പ്, സാബാർ,പിന്നെപായസങ്ങൾ,വീണ്ടും ചോറ് പിന്നെ പുളിശ്ശേരി,വീണ്ടൂംചൊറും രസവും( ഞങ്ങൾ-തിരുവനന്തപുരത്തുകാർ-കാതിൽ മുടിയുള്ള നായമ്മാരുടെ സദ്യ വട്ടങ്ങളാണേ) മേമ്പൊടി ഹാസ്യ രസവുംകൂടിയായപ്പോൾ, കുമ്പ നിറ്ഞ്ഞ ആശാനേ... ചിരിച്ചിട്ട് വയ്യാ‍ാ‍ാ‍ാ‍ാ‍ാ‍ായേ

  1. says:

    ente lokam എനിക്കും വയറു നിറഞ്ഞ സന്തോഷം കേട്ടോ .
    വളരെ നന്ദി നായര് ചേട്ടാ ..ha..ha...

  1. says:

    ദീപുപ്രദീപ്‌ ഞാന്‍ പറയാനാഗ്രഹിച്ച അഭിപ്രായം ഒരുപാട് തവണ എനിക്കുമുന്‍പേ ഇവിടെ ചേര്‍ത്തപെട്ടെങ്കിലും ഞാന്‍ പറയാതെ പോകുന്നത് ശരിയല്ലല്ലൊ.നല്ല പോസ്റ്റാണ്‌.

    പിന്നെ ഒരു കാര്യം പറയാനുള്ളത് തീമിനെക്കുറിച്ചാണ്‌. നല്ല തീം ആണ്‌ . ഏതോ വേര്‍ഡ്പ്രസ്സ് തീം , ബ്ലോഗ്സ്പോടിലേക്കു കണ്‍ വേര്‍ട്ട് ചെയ്തതാണെന്നു തോന്നുന്നു. അതിലെ മെനു ഇവിടെ വര്‍ക്ക് ചെയ്യുന്നില്ല. ക്ലിക്ക് ചെയ്തിട്ടും ഒരു കാര്യവുമില്ല. മാറ്റിയാല്‍ നന്നായിരിക്കും

  1. says:

    നീലാഭം ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്.superb !!

  1. says:

    BILIN കോള്ളാം എനിക്ക് ഇഷ്ടപ്പെട്ടു

  1. says:

    ente lokam Bilin:Thanks

    Rajshree:-Thanks

  1. says:

    ente lokam Deepu:Thanks

    Chandu nair:-Thanks chandu chettan.

  1. says:

    ജിത്തു കുത്തു വീണ ദോശ , നര്‍മത്തില്‍ ചാലിച്ച് കുറേ കാര്യങ്ങള്‍ ഭംഗിയായ് പറഞ്ഞു

  1. says:

    ജിത്തു ഇവിടെ എത്താനും താങ്കളുടെ പോസ്റ്റുകള്‍ വായിക്കാനും
    അല്പം വൈകി പോയ് എല്ലാ പോസ്റ്റുകളും ഇഷ്ടായി

  1. says:

    ente lokam നന്ദി ജിത്തു....

  1. says:

    Anonymous RASAMULLA YEZHUTHU..BHAVUKAM ...NERUNNU

  1. says:

    അക്ഷരപകര്‍ച്ചകള്‍. VALARE NALLA POST. NARMATHIL CHAALICHA EE EZHUTHU ATHEEVA HRUDYAM THANNE. BHAVUKANGAL.

  1. says:

    ente lokam Ambili:Thanks a lot for visiting..

  1. says:

    നളിനകുമാരി ആദ്യത്തെ പ്രാക്ടിക്കല്‍ ക്ലാസിനു കെമിസ്ട്രി ലാബില്‍ എത്തിയ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയെപ്പോലെ ഹ ഹ ഹ

    ഇപ്പോഴാ പെണ്ണ് കെട്ടിയതിന്റെ ഗുണം മനസ്സിലായത്‌ അല്ലേ?
    എന്റെ മോള്‍ ഒരു പണിയും ചെയ്യില്ല.കല്യാണം കഴിഞ്ഞാല്‍ നീ പഠിച്ചോളും അപ്പൊ കരഞ്ഞിട്ടു കാര്യമില്ല എന്ന് ഞാന്‍ പേടിപ്പിച്ചാല്‍ അവള്‍ പറയും "ഞാന്‍ ഒരു കുക്കിനെ വെക്കും " എന്ന്.കല്യാണം കഴിഞ്ഞ ഉടനെ അവളുടെ ഫോണ്‍ ബില്‍ ഒരു പാട് കൂടി...എന്നോട് സംശയം ചോദിച്ചു.:)

  1. says:

    ente lokam Nalina Kumari:ഇത് പറഞ്ഞത് നന്നായി.. മൂത്തവളെ ക്കൊണ്ട്
    ഞാൻ തോറ്റു.. avalde വിചാരം ഇതൊക്കെ
    ഒറ്റ ദിവസം കൊണ്ടു പഠിക്കാം എന്നാണ്..

    ഈയിടെ ചോദിച്ചു ഞാൻ മാത്രം എന്തിനാ
    പഠിക്കുന്നെ മോനെക്കൂടി പഠിപ്പിക്കരുതോ
    എന്ന്..ഞാൻ പറഞ്ഞു "എന്നെപ്പോലെ നല്ല
    ഭർത്താക്കന്മാരെ" കിട്ടിയാൽ നിന്റെ ജന്മം
    തുലഞ്ഞു പോകുമെന്ന്..ഇനി ഞാൻ ചേച്ചിയുടെ
    ഈ കമന്റ്‌ കാട്ടികൊടുക്കാം അവൾക്കു അല്ലേ..

  1. says:

    shajitha ee post printeduth flex boardilakki ellayidathum thhookkendathanu

  1. says:

    ente lokam Shajitha:santhosham aayi alle?ithu kaanicha sreemathiye soap
    ittathu:)

  1. says:

    shajitha i could nt find out follow button in ur blog, whr is it

  1. says:

    ente lokam shajitha:google ammachi kondu poyi:)

  1. says:

    Shahida Abdul Jaleel അദ്യമായ ഈ വഴി. വീടിന്‍റെ ഉള്ളറയിലെ ദൈനം ദിന കാര്യങ്ങളുടെ തനിമയോടെയുള്ള അവതരണം ഭംഗിയായി. പറഞ്ഞ പോലെ ഇവിടെ എത്താന്‍ ഒരല്പം വൈകി എന്ന് തോന്നുന്നു. രസകരമായി അവതരിപ്പിച്ചു..

  1. says:

    ente lokam ഷാഹിദ..നന്ദി...ഹും കുറെ മുമ്പത്തെ
    പോസ്റ്റ്‌ ആണു :)

Post a Comment