പേടിക്കേണ്ട പ്രായം

Posted by ente lokam On December 30, 2010 132 comments

 സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..
ജനിച്ച  ഉടനെ കൈ കാലിട്ട് അടിച്ചു, പക്ഷെ കരച്ചില്‍ വന്നില്ല. അയ്യോ പേടിക്കണം കുഞ്ഞു  കരയുന്നില്ല. ഡോക്ടറും നേഴ്സും  കൂടി അലക്കുകാരന്‍ പുതപ്പു എടുത്തു കല്ലില്‍ അടിക്കാന്‍ തുടങ്ങുന്ന  പോലെ തൂക്കി ആഞ്ഞൊന്നു  ആട്ടി .. ആ ആയത്തില്‍ വായ തുറന്നു. അമ്മെ എന്ന് വന്നില്ല. ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ എന്ന് മാത്രം വായില്‍ നിന്നു വന്ന്. ഓ രഷപ്പെട്ടു .
പാല് കുടിച്ചിട്ട് ഏമ്പക്കം വന്നില്ല.പേടിക്കണം അത്രേ .തോളത് കിടത്തി പുറത്തു തട്ടി അമ്മ. ചെറിയ തട്ടിന് ഒന്നും ആയില്ല . പിന്നെ ആഞ്ഞു രണ്ടടി. പേടിച്ചു ഏമ്പക്കം വിട്ടു. ഓ  burp  ചെയ്തപ്പോള്‍   ശരി ആയി അമ്മയുടെ ആശ്വാസം.  എനിക്ക് വേദനിച്ചു കേട്ടോ  എന്ന്   പറയണമെന്ന് തോന്നി.  പക്ഷെ അക്ഷരം അറിയില്ലായിരുന്നു.

ഞാന്‍ നീന്തി..മുട്ട് കാലില്‍ ഇഴഞ്ഞു. അമ്മ പറയുന്നു സൂക്ഷിക്കണം..പിച്ച വെച്ചു തുടങ്ങി ..കൈ വിടാതെ അമ്മ പറയുന്നു. കൈ വിട്ടാല്‍ വീഴും പേടികേണ്ട  പ്രായം ...

കൂട്ടുകാര്ടൊപ്പം ആടിപ്പാടി ഞാന്‍  സ്കൂളിലേക്ക്..തിരികെ വരാന്‍ താമസിച്ചാല്‍ ..
'എന്തെ താമസിച്ചത്' ? . പേടികേണ്ട പ്രായം ആണ്..

ഞാന്‍ പ്രായം അറിയിച്ചു. ഇനി നീ ആണുങ്ങളുടെ കൂടെ നടക്കണ്ട..അച്ഛന്റെ കൂടെ കിടക്കണ്ട. ഒത്തിരി കൂട്ട്  കൂടണ്ട. അടക്കവും ഒതുക്കവും പഠിക്കണം. വസ്ത്ര ധാരണം .. ശ്രദ്ധിക്കണം.പേടിക്കേണ്ട പ്രായം ആണ്..

പ്രായം പതിനാറു കഴിഞ്ഞു...വഴിയില്‍, കോളേജില്‍, ബസില്‍... ചെറുപ്പക്കാരെ , മധ്യ വയസ്കരെ , വയസന്മാരെ , കള്ളന്മാരെ, തെമ്മാടികളെ, ഒക്കെ പേടിക്കേണ്ട പ്രായം ആണ്...

പഠിത്തം  കഴിഞ്ഞു .ജോലി  കിട്ടി ..നഗരത്തില്‍  തനിയെ  താമസം. നല്ലവരെ, നല്ലവര്‍  അല്ലാത്തവരെ, നല്ലവര്‍ എന്ന് നടിക്കുന്നവരെ,  നാട് കാണാത്തവരെ, നഗരം കാണാത്തവരെ, നഗരം കാണിക്കാന്‍ എത്തുന്നവരെ, സഹ ജോലിക്കാരെ, എന്തിനു    ഹോടെലും    രേസ്റൊരന്റും   പിന്നെ കുളിമുറിയും  മൂത്രപ്പുരയും വരെ. ഇപ്പോഴാണ്  പേടിക്കേണ്ടത്  .

കല്യാണം കഴിഞ്ഞു..ഭര്‍ത്താവിനെ, ബന്ധുകളെ, അവരുടെ കുടുംബത്തെ ,അദ്ദേഹത്തിന്റെ കൂട്ടുകാരെ, നല്ലവരെ, ചീത്തവരെ ,..എല്ലാവരോടും സംസാരിക്കാന്‍... പെരുമാറാന്‍ പഠിക്കണം ... ഓ പേടിക്കേണ്ട പ്രായം തന്നെ...

മക്കള്‍ വളര്‍ന്നു..മരു മക്കള്‍ വന്നു..സംസാരം, പ്രവൃത്തി, ആഹാരം, വസ്ത്ര ധാരണം സന്ദര്‍ശകരെ സ്വീകരിക്കല്‍ ..സൂക്ഷിച്ചു വേണം. മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാകാതെ..

കൊച്ചു മക്കളെ ..സൂക്ഷിച്ച്  ...അതെ അവര്‍ക്കും എനിക്കും പേടിക്കേണ്ട പ്രായം...

തളര്‍ന്നു..കിടപ്പ് ആയി..സൂക്ഷികേണ്ട പ്രായം..മറ്റുള്ളവര്‍ക് ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ ..!!!

കഴിഞ്ഞു....നീണ്ടു നിവര്‍ന്നു..കിടന്നു..ഇനി പേടിക്കണോ..അപ്പോഴും കേട്ടു..ആരോ പിറു  പിറുക്കുന്നു ....താഴെ പോകാതെ......സൂക്ഷിച്ചു....പ്രായം ഇത്രയും ആയിട്ടും നല്ല ഭാരം...ഓ സൂക്ഷിക്കേണ്ട പ്രായം...
ഇനി അവിടെ...എന്ത് ആണ് ആവോ ????

എന്നാണ് ആവോ പേടിക്കാതെ ഒരു പ്രായം....???? 

132 comments to പേടിക്കേണ്ട പ്രായം

  1. says:

    ente lokam ഒരു വര്ഷം കൂടി കടന്നു പോകുന്നു.പ്രായം. അതൊരു
    അവസ്ഥാന്തരം ആണ്.ആണിനും പെണ്ണിനും.

  1. says:

    Anonymous ഈ ഭൂമിയിൽ നല്ലത് ചെയ്താൽ അവിടെ പേടിക്കേണ്ടി വരില്ലെന്നാ.. എനിക്കു തോന്നുന്നത്... നമ്മുടെ ജീവിത്തെ മുന്നോട്ടു നയിക്കുന്നതും ഇങ്ങനെയുള്ള കാര്യങ്ങളല്ലെ... മറ്റുള്ളവർ പ്രായം ഇത്ര ആയിട്ടും ഇതെന്തൊരു ഭാരം താ‍ഴെ പോകാതെ സൂക്ഷിക്കണെ എന്ന് പിറുപിറുക്കുന്നത് കേൾക്കാനിടവരുത്താതിരിക്കട്ടെ.. പുതുവത്സരാശംസകൾ..(ആദ്യ കമന്റാണൊ ഇപ്പോ എനിക്കുമുണ്ട് ചെറിയ പേടി)

  1. says:

    Unknown കമന്റാനൊരു പേടി, ഉമ്മുഅമ്മാര്‍ പറഞ്ഞ പോലെ.. :(

    കഥ കാര്യായിപ്പറഞ്ഞു, ആശംസകള്‍

  1. says:

    പട്ടേപ്പാടം റാംജി ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്‍പേ തുടങ്ങുന്ന ഭയം മരിച്ച് കഴിഞ്ഞാലും തുടരുന്നു. അത് ഒരു പെണ്കുട്ടിയാകുമ്പോള്‍ പിന്നെ പറയുകയും വേണ്ട. തൊട്ടതിനും പിടിച്ചതിനും ഒക്കെ താക്കീതും കുറ്റപ്പെടുത്തലും ഒക്കെയായി തുടരുമ്പോള്‍ ഓരോ സമയത്തും പ്രായവും കടന്നു വരുന്നു.
    ഒതുങ്ങിയ മനോഹരമായ ഒരു കൊച്ചു കഥ വളരെ ഭംഗിയാക്കിയിരിക്കുന്നു നിറമാര്‍ന്ന വരികളാല്‍.
    പുതുവല്‍സരാശംസകള്‍.

  1. says:

    sreee ഈശ്വരാ,ജനിചപ്പൊഴെ കാലിൽ പിടിച്ചു തൂക്കീ എടുക്കും എന്നു കേട്ടിട്ടുണ്ടു. അതിങ്ങനെ അലക്കുകല്ലിൽ അടിക്കാൻ പോണ പോലെയായിരിക്കുമെന്നു കരുതിയിട്ടില്ല.കംസൻ കാലിൽ പിടിച്ചുതൂക്കി അടിക്കാൻ പോയപ്പോൾ ദേവി ഉയർന്നു പൊങ്ങി “പരാക്രമം സ്ത്രീകളൊടല്ല വേണ്ടൂ “ എന്നു പറഞ്ഞു.

    ഇനീപ്പൊൾ കുപ്പീലെങ്ങാനും അടച്ചു വളർത്തെണ്ടി വരുമൊ . പേടിച്ചു...പേടിച്ചു. ഏതു പ്രായമായാലും .ചെറിയ ലോകത്തിലെ വലിയ ചിന്തകൾ നന്നായി.ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന രീതി തുടരുന്നല്ലൊ.

    പുതു വർഷത്തിലും ഇതൊന്നും മാറൻ പോണില്ല എന്നു തോന്നുന്നു. (ദൈവമേ, പുതിയ വർഷം മുതൽ ഇതൊക്കെ ആണുങ്ങൾക്കും കൂടി ബാധകമാക്കണേ) .മാറ്റമില്ലാത്തതു മാറ്റം മാത്രമല്ലേ ഉള്ളൂ. പുതുവത്സരാശംസകൾ.

  1. says:

    sreee ആദ്യത്തെ കമന്റ്‌ ഇട്ടു ഇതിനെ കോമടി ആണെന്ന് പറയണം എന്ന് കരുതിയതാ. പക്ഷെ അതിനു മുന്‍പ് അത് സീരിയസ് ആയി.എനിക്കാണേല്‍ വായിച്ചിട്ട് ചിരീം വന്നു .ഇത് കുളമാക്കാനുള്ള അവസരോം പോയി. ഞാനും ഇപ്പോള്‍ പേടിച്ചാണ് കമന്റ് ഇടുന്നത്

  1. says:

    സാബിബാവ പേടികണ്ടിടത്ത് പേടിക്കണം അല്ലാത്തിടത്ത് പേടിക്കാതിരിക്കണം.
    പേടി മാത്രമായാല്‍ മുന്നോട്ടു പോകാനൊക്കില്ല
    ഇത് പറഞ്ഞു ഞാന്‍ പോകുമ്പോള്‍ എനിക്കുമില്ലേ അല്‍പം പേടി ഇല്ല
    ഞാന്‍ പേടിക്കില്ല ലാപ്‌ ഓഫ് ചെയ്തു ചിരിച്ചോണ്ടിരിക്കും

  1. says:

    jayanEvoor ഓരോ നിമിഷവും പേടിക്കണം.... ഹോ ഫയങ്കരം!
    ചിന്തിച്ചു വട്ടാകുമല്ലോ...

    (അല്ല... ചിന്തിച്ചാലൊരന്തോല്യ
    ചിന്തിച്ചില്ലേലൊരെ കുന്തോല്യ
    എന്നല്ലേ!?)

  1. says:

    Anonymous ശ്രീ താങ്കൾ കോമഡിയായി ഒരു കമന്റിടൂ പ്ലീസ് എനിക്കിതു വായിച്ചപ്പോൽ സീരിയസ്സ് ആയ തോന്നിയത്.. ആദ്യമായ ഞാൻ ഒരുപോസ്റ്റിൽ ആദ്യകമന്റിടുന്നത് അതിന്റെ പോരായ്മയാകാം.. എന്റെ കമന്റിൽ തൂങ്ങിക്കൊണ്ട് ഇവിടെ ആരും കമന്റിടല്ലെ ...പ്ലീസ്..

  1. says:

    അന്വേഷകന്‍ നല്ല കഥ...

    കാര്യമായി തന്നെ പറഞ്ഞു...

    പുതു വത്സരാശംസകള്‍

  1. says:

    ഹാപ്പി ബാച്ചിലേഴ്സ് കിക്കിടിലൻ കഥ. ശരിക്കും രസായി. ആദ്യത്തെ രണ്ട് മൂന്ന് പാര കഴിഞ്ഞിട്ട് വാക്കുകൾ കുറച്ചൂടെ അളന്ന് മുറിച്ചെഴുതിയിരുന്നെങ്കിൽ സൂപ്പർ ആയേനെ. പെൺകുട്ടിയായി പിറന്നാൽ ജീവിതകാലം മുഴുക്കനെ പേടിക്കേണ്ട അവസ്ഥ അല്ലേ? കുറേ മാറിയില്ലേ ഇപ്പോൾ. ഈ അവസ്ഥ നമ്മൾ ദൈവത്തിന്റെ നാട് എന്നു പറയുന്ന കേരളമണ്ണിൽ അധികമാണെന്ന് തോന്നുന്നു. എന്തായാലും അച്ചായ കൊട് കൈ. ഗലക്കിക്കളഞ്ഞു. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. കമന്റാനും പേടി,പേടിക്കേണ്ട പ്രായമാ!!

  1. says:

    ഹംസ ഒരു കുഞ്ഞു ജനിക്കും മുന്‍പ് തന്നെ പേടികളുടെ ഘോഷയാത്ര തുടങ്ങുന്നു....
    വിവാഹം കഴിഞ്ഞു കുട്ടികളുണ്ടാവാന്‍ താമസിച്ചാല്‍ പേടി...
    ഗര്‍ഭിണി ആയാല്‍ പിന്നെ പേടിയോട് പേടി.. പ്രസവദിവസം കുടുംബത്തിനെല്ലാം പേടി.. ഓപ്പറേഷന്‍ ചെയ്യുന്ന ഡോകടര്‍ക്ക് കാശ് കിട്ടില്ലെ എന്ന പേടി.. കുഞ്ഞു ജനിച്ചാല്‍ കഥയില്‍ പറഞ്ഞ പോലുള്ള പേടികള്‍ ... പിന്നെ കുഞ്ഞു വലുതായി ബ്ലോഗറായാല്‍ പോസ്റ്റിനു വിഷയമില്ല എന്ന പേടി പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ കംന്റ്റ് വരുന്നില്ലല്ലോ എന്ന പേടി.. ചുരുക്കി പറഞ്ഞാല്‍ സ്മാശനത്തിലേക്ക് എത്തും വരെ പേടി സ്മശനാത്തില്‍ എത്തിയാല്‍ പിന്നെ നാട്ടുകാര്‍ക്ക് പേടി ഇനി ഈ പഹയന്‍ പ്രേതമായെങ്ങാനും വന്നാലോ എന്ന്...

    ഇനി ഇതൊക്കെയാനെങ്കിലും എനിക്കൊരു പേടിയും ഇല്ല...

    “എന്‍റെ മ്മോ ,,, യ്യോഓ... ഒരു കൂറ... കാലിനടിയിലൂടെ പേടിച്ചു പോയി..”

  1. says:

    ഹാപ്പി ബാച്ചിലേഴ്സ് ഹംസാക്കാ, പഹയാ ചിരിപ്പിച്ചു.

  1. says:

    ചാണ്ടിച്ചൻ ഇന്നത്തെ സമ്പ്രദായത്തില്‍, ആണുങ്ങള്‍ക്കും പേടിക്കേണ്ടി വരുന്നുണ്ടെന്നതാ സത്യം.....
    ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന കിടിലന്‍ പോസ്റ്റ്‌......
    വിന്‍സെന്റ് മാഷിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ ....

  1. says:

    കുഞ്ഞൂസ് (Kunjuss) ചിരിയിലൂടെ ചിന്തിപ്പിച്ച നല്ല പോസ്റ്റ്...

    ഹംസാഭായിയുടെ കമന്റും ഏറെ ചിരിപ്പിച്ചു.

  1. says:

    Elayoden ജനനം മുതല്‍ മരണം വരെ ഒന്നിനെ അല്ലെങ്കില്‍ മറ്റൊന്നിനെ പേടി.. അതാണല്ലോ ജീവിതം. പെണ്‍കുട്ടികളാണെങ്കില്‍ ഈ പേടി ഒന്ന് കൂടി ഉയരും എന്ന് മാത്രം..
    നന്നായിരിക്കുന്നു, പുതുവത്സരാശംസകള്‍..

  1. says:

    keraladasanunni വളരെ നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും ആശങ്കകളാണ് എല്ലായ്‌പ്പോഴും.

  1. says:

    hafeez നന്നായി എഴുതി .. എല്ലാ കാലത്തും പേടിച്ചു കഴിയാന്‍ ആണ് മിക്കവരുടെയും വിധി

  1. says:

    അനീസ ജനനം മുതല്‍ മരണം വരെ ഉള്ള കാര്യങ്ങള്‍ ഈ ചെറിയ പോസ്റ്റ്‌ ലെ പറഞ്ഞു തീര്‍ത്തു,ആദ്യം കോമഡി ആയി വായിച്ചു, പിന്നീട് സംഭവം സീരിയസ് ആയല്ലോ. .........


    എന്‍റെ പുതുവത്സര ആശംസകള്‍

  1. says:

    ഷിജിത്‌ അരവിന്ദ്.. കഥയാണോ കാര്യമാണോ അതോ കഥയിലൂടെ കാര്യം പറഞ്ഞതാണോ ഇപ്പോ എനിക്കും ഒരു പേടി , എന്തായാലും വിന്‍സെന്റ് ചേട്ടന്‍ പറഞ്ഞത് സത്യം ................................

  1. says:

    കിരണ്‍ ഹിഹി കൊള്ളാം....
    എന്തായാലും വിന്സേന്റെട്ടന്‍ സൂക്ഷിക്കണം. പേടിക്കേണ്ട പ്രായം ആണ്..

  1. says:

    ശ്രദ്ധേയന്‍ | shradheyan ഒരു പെണ്ജീവിതത്തിന്റെ സംക്ഷിപ്ത വിവരണം. ഈ ഒരാശയം ഇതിലും നന്നായി കൂടുതല്‍ ജീവിത മുഹൂര്‍ത്തങ്ങളെ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനുള്ള ഭാഷാപരമായ കഴിവ് താങ്കള്‍ക്കുണ്ട്. സ്വാഭാവികമായ കുറെ കാര്യങ്ങളെ രസകരമായി പറഞ്ഞു പോയി എന്നതിലപ്പുറം 'കഥ' എന്ന കാറ്റഗറിയില്‍ ഇതുള്പ്പെടുത്തെണ്ടിയിരുന്നില്ല എന്ന് തോന്നി.

    പുതുവര്‍ഷാശംസകള്‍.

  1. says:

    Echmukutty aeppozhum aevideyum..........

    kollam. nannaittund.
    abhinandanangal.

  1. says:

    Ismail Chemmad വളരെ നന്നായിട്ടുണ്ട്.
    പുതുവര്‍ഷാശംസകള്‍

  1. says:

    മൻസൂർ അബ്ദു ചെറുവാടി പുതിയ വര്‍ഷം തുടങ്ങുകയല്ലേ.
    നല്ലൊരു കഥയും വായിച്ചു.
    തമാശയോടെ പറഞ്ഞത് സീരിയസ്സായ കാര്യങ്ങള്‍.
    അവതരണത്തിലും ഉണ്ട് നല്ല പുതുമ.
    നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

  1. says:

    mayavi തൊട്ടിലില്‍ കിടക്കുമ്പോഴും ,ഓടി കളിക്കുന്ന പ്രായത്തിലും ,വയസ്സായി കിടപ്പാകുമ്പോഴും ഉള്ള

    പേടി ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണല്ലോ....

    കൗമാരത്തിലും യവ്വനത്തിലും പെണ്ണിന് ഉള്ള പേടി

    അച്ഛന്‍റെയും സഹോദരന്‍റെയും സ്ഥാനത്തുള്ള ആണിന്റെയും കൂടി

    പേടിയാണ്...ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും എപ്പോഴും പേടിയാണ്....

    ങ്ഹാ...പേടിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ ....

    നന്നായിട്ടുണ്ട് വിന്‍സെന്‍റ് ചേട്ടാ..പക്ഷെ പേടിപ്പിച്ചു കളഞ്ഞു ...:)

    ഐശ്വര്യപൂര്‍ണമായ നവവത്സരം ആശസിക്കുന്നു...

  1. says:

    ജയിംസ് സണ്ണി പാറ്റൂർ ഇതു പേടിപ്പിക്കുന്നവരുടെ
    ലോകമാണു്.ഈ കാലഘട്ടത്തിലും
    അതിനു മാറ്റമില്ല.നന്നായി എഴുതി.

  1. says:

    HAINA പേടിയാവുന്നു..

  1. says:

    joshy pulikkootil ബ്ലോഗ്‌ എഴുതാന്‍ പേടി , എഴുതിയാല്‍ പോസ്റ്റ്‌ ചെയ്യാന്‍ പേടി , പോസ്റ്റ്‌ ചെയ്‌താല്‍ എല്ലാവരും വായിക്കുമോ എന്ന് പേടി . കമന്റ്‌ തരുമോ എന്ന് പേടി. അക്ക പേടി. ഇനി ഇത് വിന്‍സെന്റിന് ഇഷ്ടപ്പെടുമോ എന്ന് പേടി. അപ്പോള്‍ ഇപ്പോള്‍ പേടിക്കേണ്ട പ്രായം .

  1. says:

    സ്വപ്നസഖി പേടിച്ചാലുമില്ലെങ്കിലും,വരാനുളളതു വഴിയില്‍ തങ്ങില്ല; അതുകൊണ്ട് പേടിയില്ലാതെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.

  1. says:

    ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com ഇങ്ങനെ പേടിച്ചാലോ?
    who live in worry, invite death hurry എന്നാ പ്രമാണം.
    (ആശങ്കയില്‍ ജീവിക്കുന്നവന്‍ മരണത്തെ വേഗത്തില്‍ ക്ഷണിക്കുന്നു)
    അതിനാല്‍....
    കര്‍മ്മം ചെയ്യുക,കര്‍മ്മഫലം തരും ഈശ്വരന്‍ .

  1. says:

    ajith പ്രോത്സാഹിപ്പിക്കേണ്ട ഭയവും നിരുത്സാഹിപ്പിക്കേണ്ട ഭയവും ഇല്ലേ? ചില ഭയങ്ങള്‍ നല്ലതാണ്. നിയമത്തോടുള്ള ഭയം, സമൂഹത്തോടുള്ള ഭയം, ദൈവത്തോടുള്ള ഭയം, എല്ലാം നല്ലതല്ലേ?

  1. says:

    റശീദ് പുന്നശ്ശേരി ചുമ്മാ
    പേടിപ്പിക്കല്ലേ
    അങ്ങനെ ഒരു പേടിക്കാത്ത പ്രായം ഇനി
    എന്നാണാവോ?

  1. says:

    മുകിൽ നന്നായിട്ടുണ്ട് ഈ പോസ്റ്റ്. ശരിയാണത്. ജീവിതകാലം മുഴുവൻ പേടിച്ച് പേടിച്ച്.. അവസാനം നീണ്ടു നിവർന്നു കിടക്കുമ്പോഴൂം പേടിക്കണം!

    പുതുവത്സരാശംസകളോടെ..

  1. says:

    ente lokam ഉമ്മു അമ്മാര്‍:-ഞാന്‍ അതും ഉദ്ദേശിച്ചു.കമന്റ്‌ ഒട്ടും തെറ്റിയില്ല കേട്ടോ.
    നിസു:-അതെ ഒട്ടും പേടിക്കണ്ട.എന്നാലും പേടിക്കണം കേട്ടോ.
    രാംജി:-ഒരു കരുതല്‍.അതെ കരുതിയുള്ളൂ..
    sree :-ചിരിയിലൂടെ ചിന്ത.അത് തന്നാ ഞാനും ചെയ്തത്.അപ്പൊ ശ്രീക്കും തെറ്റിയില്ല.സ്വപ്ന സഖിയോടു പറയുമ്പോള്‍ ശ്രദ്ധിച്ചോളൂ
    സാബി:-താന്‍ ലാപ്‌ തുറന്നാല്‍ തന്നെ ചിരി വരുമല്ലോ.പിന്നെന്തിനാ അടക്കുന്നെ..
    ജയന്‍:-നിങ്ങള്‍ ഇത് എത്ര കണ്ടിരിക്കുന്നു അല്ലെ?..
    അന്വേഷകന്‍:-നന്ദി എല്ലാം അന്വേഷിച്ചു കണ്ടു പഠിച്ചോ?
    ഹാപ്പി bachelors :-സത്യം തന്നെ.എഴുതി വന്നപ്പോള്‍ 'മിനി' വേണോ 'maxi '
    വേണോ എന്നൊരു കണ്‍ഫ്യൂഷന്‍.. അതാ ഒരു തടസ്സം വന്നത്.
    ഹംസ:-ഇപ്പോഴാ പിന്നെ നോക്കിയത്.അല്ലേല്‍ ഞാന്‍ ഇതും താഴെ
    തന്നെ ചേര്തെനെ പോസ്റ്റിന്റെ കൂടെ.ശരിക്കും ചിരിപ്പിച്ചു..

  1. says:

    ente lokam ചാണ്ടി കുഞ്ഞ് :-തോക്കെടുതാല്‍ പോരെ.ചാണ്ടിക്ക് ഒന്നും നോക്കണ്ടല്ലോ.
    കുഞ്ഞുസ്:-ഞാന്‍ ചുമ്മാ പറഞ്ഞത് അല്ലെ.
    എളയോടന്‍-അങ്ങനേ ആട്ടെ അല്ലെ?
    ഉണ്ണി:-കേരള ദാസന്‍ എവിടെ എന്ന് പേടിച്ചില്ലേ ഉണ്ണി മാത്രം കണ്ടപ്പോള്‍!!!
    hafeez :-നിങ്ങളൊക്കെ 'ആന്റി പേടി' സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ പോന്ന മുതല്‍ അല്ലെ?
    അനീസ:-പറഞ്ഞു വന്നപ്പോള്‍ കാര്യം ആയിപ്പോയി .
    ഷിജിത്ത്:-അത് തന്നെ കാര്യം ഷിജിതെ.
    കിരണ്‍:നാലാം ക്ലാസ്സില്‍ വെച്ചു ഷയിനിയോടു ഐ ലവ് യു
    പറഞ്ഞിട്ട് പിന്നെ പേടിച്ചിട്ടു ഉണ്ടോ? ..

  1. says:

    ente lokam എച്മു:-ഒന്നോര്‍ത്താല്‍ അതും സത്യം അല്ലെ?
    ഇസ്മായേല്‍ :-ശരി കാണാം
    ചെറുവാടി:-അത് തന്നെ
    മായാവി:-എല്ലാം പൊല്ലാപ്പ് തന്നെ മായാവി.
    ജെയിംസ്‌ സണ്ണി:-നന്ദി മാഷേ..
    ഹൈന:-ഞങ്ങള് ഒക്കെ കൂടെ ഇല്ലേ..?
    ജുവരിയ സലാം:-നിങ്ങള്ക്ക് ഒക്കെ ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് കേട്ടോ
    ജോഷി:-ജോഷിയും തിരിച്ചു ചിരിപ്പിക്കുന്നു ഹംസയെ പ്പോലെ..
    ജിഷാദ്:ചുമ്മാ പേടിപ്പിക്കാതെ അല്ലെ?
    സ്വപ്ന സഖി:-ചിരിയിലൂടെ കാര്യം പറഞ്ഞു എന്നേ ഉള്ളൂ.ഷിമി പറയുമ്പോലെ
    മരിച്ചിടത് പോകുന്നതിനേക്കാള്‍ ഇഷ്ടം കല്യാണ വീട്ടില്‍ പോകുന്നത് തന്നെ..
    തണല്‍:-നന്നായി.കാര്യം മനസ്സിലായല്ലോ.
    അജിത്‌:-ഭോലയെപ്പോലെ വരുന്നത് അനുഭവിക്കുക അല്ലെ?

  1. says:

    ente lokam ശ്രദ്ധേയന്‍:-ഞാന്‍ പറഞ്ഞില്ലേ.ഇടയ്ക്കു ഒരു കണ്‍ഫ്യൂഷന്‍ വന്നു.പിന്നെ
    വര്ഷം തീരാന്‍ പോണു.ഇനി പേടിച്ചു നില്‍കാന്‍ സമയം ഇല്ലല്ലോ എന്ന്
    കരുതി അങ്ങ് കൈ വിട്ടു.

  1. says:

    ente lokam റഷീദ്:-എന്തെങ്കിലും ആകട്ടെ.പേടിച്ചിട്ടു കാര്യം ഇല്ല അല്ലെ?
    മുകില്‍:-ഇനി ഇപ്പൊ എന്ത് നോക്കാന അല്ലെ?വരുന്നത് വരട്ടെ.

  1. says:

    Muralee Mukundan , ബിലാത്തിപട്ടണം കാര്യങ്ങൾ മുഴുവൻ കഥയായി തന്നെ പറഞ്ഞു- എല്ലാം പേടിയുടെ കാര്യങ്ങളാണ് കേട്ടൊ,അതിപ്പോൾ പെണ്ണായാൽ പറയും വേണ്ട..അല്ലേ
    പിന്നെ
    വിൻസെന്റിനും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ

  1. says:

    mayflowers ഒരായിരം പേടികള്‍ക്കിടയില്‍ ജീവിതവും മരണവും കടന്നുപോകുന്നു..
    നന്നായെഴുതി..

  1. says:

    ente lokam May Flowers:എല്ലാം ഒന്ന് മനസ്സിലാക്കി ഇരിക്കുക.എങ്ങനെ തരണം
    ചെയ്യണം എന്നൊരു കരുതല്‍ എങ്കിലും വേണ്ടേ?

    ബിലാത്തി:-നന്ദി മുരളി ചേട്ടാ.എന്താ ഇങ്ങനെ എന്ന് ചോദിച്ചാല്‍ എല്ലാം
    അറിഞ്ഞിട്ടും പേടി തീരുന്നില്ലല്ലോ എന്ന വ്യസനം മാത്രം.

  1. says:

    Anonymous വളരെ നന്നായി......സ്ത്രീയുടെ ജീവിതം ശരിക്കും വരച്ചു കാട്ടി....... " മനുസ്മൃതി " വചനങ്ങള്‍ ഓര്‍മ്മ വന്നു........

  1. says:

    ente lokam priya:-മനസു സ്മൃതി ഒരു സമസ്യ തന്നെ .ഇപ്പൊ
    വായിച്ചാല്‍ മൊത്തം കണ്‍ഫ്യൂഷന്‍ ആണ്.

  1. says:

    കളിക്കൂട്ടുകാരി ജനനം മുതല്‍ മരണം വരെ പേടി തന്നെ പേടി. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന പോസ്റ്റ്.

  1. says:

    ente lokam കളികൂട്ടുകാരി :-കളിച്ചു നടന്നാല്‍ പോര.ജീവിതത്തോട് അടുത്ത് എന്ന്
    പറഞ്ഞാല്‍ തൊട്ടു അടുത്ത് മരണവും ഉണ്ട് കേട്ടോ.പേടിക്കണം.ഹ..ഹ
    ഞാന്‍ ചുമ്മാ പേടിപ്പിച്ചതല്ലേ?

  1. says:

    ManzoorAluvila പേടിപ്പതില്ലാരേയും പേടിപ്പിക്കതിരുന്നെന്നാൽ..

    നല്ല കഥ..നല്ല അവതരണം
    എല്ലാ ആശംസകളും

  1. says:

    ente lokam manzoor:-അത് ശരിയാ കേട്ടോ ..

  1. says:

    khader patteppadam 'നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍....'

  1. says:

    ente lokam കാദര്‍ ഇക്ക:നരനും നാരിയും ഒക്കെ കണക്കാ
    ഇപ്പൊ അതാ ലോകത്തിന്റെ ഗതി.

  1. says:

    നാമൂസ് ഒരു പക്ഷെ, അതിജീവനം അസാദ്ധ്യമാകുന്ന ഘട്ടത്തിലാണ് ഭയം അതിശക്തമായി നമ്മെ പിടി മുറുക്കുന്നത്. അതില്‍ നിന്നും കുതറി മാറി ജീവിതത്തെ നേരിടാന്‍ ഒരു പോരാട്ട വീര്യം തന്നെ നിര്‍ബന്ധമാണ്‌. ആയുധമായി, നാം പലതിനെയും സ്വീകരിക്കാറുണ്ട്. വിശ്വാസം എന്നോ, ഇച്ഛാശക്തി എന്നോ അതെന്തു തന്നെ ആയാലും പരിസര വായന നമ്മെ തീര്‍ത്തും ഭയാശങ്കകളില്‍ ആഴ്ത്തുന്നുണ്ട്.

    മേല്‍ എഴുതപ്പെട്ട വാക്കുകള്‍ അത്രയും സ്ത്രീകളെ കുറിച്ചാകുകില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ അഞ്ചില്‍ ഒന്നാണ് സ്ത്രീ സമൂഹം. ഇങ്ങനെ ഒരു വര്‍ഗ്ഗീകരണം ഇന്നാവശ്യമുണ്ടോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന ഘട്ടത്തില്‍ ഞാന്‍ ആ വര്‍ഗ്ഗീകരണത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ഈയൊരു അവസരത്തില്‍ അവര്‍ക്ക് സംരക്ഷണാതമകമായ ഒരു വിവേചനം സമൂഹത്തിലെ എല്ലാ മേഖലകളിലും ആവശ്യമാണ്‌ എന്നാണ് എന്‍റെ അഭിപ്രായം... എന്തായാലും, ഈ ഭയം എന്ന അവസ്ഥയെ പല വിധത്തില്‍ നിര്‍വചിക്കാന്‍ സഹായകമായ ഒരു വേദി ഒരുക്കിയ 'എന്‍റെ ലോകത്തിനും' അതിന്‍റെ 'എഴുത്താണിക്കും' അഭിനന്ദങ്ങള്‍...!

    {ഞാന്‍ എല്ലാവരുടെയും അഭിപ്രായം വായിച്ചു കെട്ടോ.. കളിയും ചിരിയും തമാശയും ഇടക്കൊക്കെയും ഗൌരവമായും എല്ലാ പേരും ഇവിടം സജീവമാണല്ലോ..? }

  1. says:

    Vayady ഇങ്ങിനെ പേടിച്ച് പേടിച്ച് ഒരു ദിവസം നമ്മളെല്ലാവരും മരിക്കും. ‌എനിക്ക് എല്ലാറ്റിനേക്കാളും ഭയം മരിക്കാനാണ്.

    തമാശയിലൂടെ വലിയൊരു സത്യമാണ്‌ പറഞ്ഞത്. പുതുവര്‍ഷത്തെ ഈ പോസ്റ്റ് നന്നായി.

  1. says:

    Yasmin NK അയ്യോ..ഇതിരുമ്പാ..പച്ചിരുമ്പ്.അപ്പോ പേടിക്കണം.

  1. says:

    പദസ്വനം പേടിച്ച് പേടിച്ചാണോ ഞാനും വളര്‍ന്നെ?? ആവോ അറിയില്ല...
    ഏതായാലും അമ്മ പേടിച്ചിരിക്കണം...
    ഞാനും ?? എന്തോ.. പറയാന്‍ പോലും എനിക്ക് പേടിയാ...
    സത്യം തുളുമ്പുന്ന വരികള്‍... നെഞ്ചിടിപ്പിന്റെ വരികള്‍...

  1. says:

    ente lokam നാമൂസ് :-നന്ദി.സത്യത്തില്‍ എനിക്ക് ബ്ലോഗിങ്ങ്
    ഒരു സൌഹൃദ വേദി കൂടി ആണ്.അത് കൊണ്ടു വലിയ
    സീരിയസ് വിഷയ്ങ്ങലെക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നത്
    അല്പം നര്‍മവും അല്പം കാര്യങ്ങളും ആണ്..

  1. says:

    ente lokam സുജിത് :-നന്ദി.പുതു വല്സരത്തിന്റെ നന്മകള്‍ നേരുന്നു

    വായാടി:-ഓ ഇവരൊന്നും മരിച്ചാലും സ്വൈര്യം തരില്ല
    വായാടി.അല്ലെങ്കില്‍ നോക്കു അടക്കം കഴിഞ്ഞു ഇങ്ങു
    ഇറങ്ങിയാല്‍ പിന്നെ പഴങ്കഥകള്‍ എടുതുഅലക്ക് തുടങ്ങും.
    ഞാന്‍ കണ്ടിട്ടുണ്ട് പള്ളി മുറ്റത്ത്‌ പോലും പരദൂഷണം
    (ലിങ്ക് കൊടുക്കണോ..)പറയുന്നവരെ..

  1. says:

    ente lokam മുല്ല:-ഹ..ഹ..പചിരുമ്ബാനെ..കാരിരുംബല്ല .ചുമ്മാ കൊട്ടിക്കോളൂ
    ഞാന്‍ പേടിപ്പിക്കില്ല..ചുരുണ്ട് ഷേപ്പ് മാറി നിങ്ങളുടെ ഇഷ്ടം പോലെ
    ആയിക്കോളാം..

    പദ സ്വനം:-നമ്മുടെ പദ സ്വനങ്ങിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത്
    പലപ്പോഴും നല്ലതിനാവും..തിരുത്തലുകള്‍ക്കും വിശകലങ്ങള്‍ക്കും അല്ലെ..

  1. says:

    K@nn(())raan*خلي ولي വായിച്ചു.
    ഒരു വായനകൂടി കഴിഞ്ഞിട്ട് വല്ലതും പറയാം.
    (നാളെ വീണ്ടും വരാന്ന്)

  1. says:

    ente lokam കണ്ണൂരാന്‍ :-ശരി ഒരു പൊഹ കൂടി അങ്ങ് ഊതി കളഞ്ഞിട്ടു അല്ലെ..

  1. says:

    ഒരു നുറുങ്ങ് ഇനി എന്തുട്ടാ ഈ പേടിക്ക്യാന്‍..വയസ്സും പ്രായൊക്ക്യെ ആയില്യെ ..!
    കണ്ണുരാന്‍ കണ്ണുരുട്ടി,ഒരു ദമ്മും കുടിയടിച്ച് വരട്ടേ..പേടി ഇല്ലാ എന്നതാ ഓന്റെ പേടി.

  1. says:

    ente lokam ഒരു നുറുങ്ങു :-പ്രായം ആയാല്‍ കൂടുതല്‍ പേടിക്കണം..ഹ..ഹ..
    തണല്‍ പറഞ്ഞത് പോലെ പേടിച്ചാല്‍ ഒളിക്കാന്‍ കാടില്ല.

  1. says:

    Anonymous അപ്പൊ പെറ്റപ്പൊ കരഞ്ഞില്ലല്ലേ.എന്നെപ്പോലെ.അപ്പൊ പേടിയില്ലന്നു മനസ്സിലായി.എനിക്കുമില്ല കെട്ടോ.ഇനിയെന്തു വരാൻ...!

  1. says:

    ente lokam santha:-ശരിയാ ..പിന്നെ അതൊരു ശീലം ആക്കിയാല്‍ മതി ..
    നന്ദി. വന്നതിനും കരയാതെ ധൈര്യം ആയി പറഞ്ഞതിനും ..

  1. says:

    Hashiq ജനനം മുതല്‍ മരണം വരെ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് മരണത്തെ തന്നെ ആയിരിക്കും അല്ലെ??

  1. says:

    ente lokam hashiq:-നാട്ടില്‍ പോയിട്ട് വന്നോ...പേടി ഒന്നുമില്ലല്ലോ അല്ലെ?

  1. says:

    A ആദ്യാവസാനം ഒറ്റ ശ്വാസത്തില്‍ വായിച്ചു എന്ന് തന്നെ പറയാം. ഒന്നാമതായി ഏറെ പുതുമയുണ്ട്. ഒരു ഫിലോസോഫിയുണ്ട്. തികച്ചും വ്യത്യസ്തമായ ഒരു കഥ. ഈ തൂലികയില്‍ ഇനിയും നക്ഷത്രങ്ങള്‍ വിടരട്ടെ
    "ഇടല്ലേ താഴെ എന്നതിന് പകരം ഇല്ളെ " അത് കലക്കി

  1. says:

    വിനുവേട്ടന്‍ എനിക്കുമില്ല പേടി... ജിദ്ദയിലെ മഴവെള്ളപ്പാച്ചിലിലൂടെ നടന്ന് വീടെത്തി... പിന്നെയാ...

    നന്നായി വിന്‍സെന്റ്‌ ഈ കഥ... അപ്പോള്‍ ശരി... (നാളെ മഴയുണ്ടോ ആവോ..?)

  1. says:

    ente lokam സലാം:-അതെ ആന്നു തുടങ്ങിയ പേടി ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തില്‍ അങ്ങനേ തുടരുന്നു.അഭിപ്രായത്തിനു നന്ദി.

    വിനുവേട്ടന്‍:-പ്രവാസിയല്ലെ.മൂകോളം മുങ്ങിയാല്‍ പിന്നെ വെള്ളത്തിന്റെ ആഴം എന്ത് നോക്കാന്‍ അല്ലെ?.നന്ദി വന്നതിനം കണ്ടതിനും.

  1. says:

    ഒഴാക്കന്‍. വര്ഷം ഒന്നുകൂടി കൊഴിഞ്ഞു ... പേടിച്ചേ മതിയാവു

  1. says:

    ente lokam ഒഴാകന്‍ :-ഉവ്വ പ്രായം കടന്നു പോകുന്നു..എന്തായി ഒഴാകാ
    കാര്യങ്ങള്‍ ..?

  1. says:

    Prabhan Krishnan നല്ല ഒരുചിന്ത..അസ്സലായി അവതരിപ്പിച്ചു...(അതിനാരേം പേടിക്കണ്ടാല്ലോ..)
    ഒത്തിരി, ഒത്തിരി ആശംസകള്‍...!!

  1. says:

    ente lokam പ്രഭന്‍ :-ഹ..ഹ..ഇഷ്ടപ്പെട്ടു..അഭിപ്രായം...പറയാന്‍
    അതിനും..ഇപ്പൊ ആരെയും പേടിക്കണ്ട..നന്ദി പ്രഭന്‍ .

  1. says:

    ഗൗരിനാഥന്‍ നല്ല പോസ്റ്റ്..ഒട്ടും ബോറടിക്കാതെ..എന്നാല്‍ വളരെ കാര്യപെട്ട കാര്യം പറഞ്ഞു തീര്‍ത്തു..പേടിക്കേണ്ടാത്ത ഒരു കാലം മനുഷ്യജീവിതത്തിലില്ല തന്നെ..ആ പേടി എപ്പോഴും ഉണ്ടാവുന്നതും നല്ലതാണ് ,

  1. says:

    ente lokam ഗൌരി നാഥന്‍:-വന്നതിനും കണ്ടതിനും പറഞ്ഞതിനും നന്ദി..

  1. says:

    ente lokam ജയരാജ്‌ :-നന്ദി

  1. says:

    faisu madeena ഈ പെണ്നിനെന്താ ഇതിനെതിരെ ഒക്കെ ഒന്ന് പ്രതികരിച്ചു കൂടെ ???

    നന്നായിട്ടുണ്ട് ..

  1. says:

    വേണുഗോപാല്‍ ജീ അച്ഛനമ്മ മാറില്‍ നിന്ന് പകര്‍ന്നു കിട്ടിയാ ആ ഭയം ഇപ്പോഴും എപ്പോളും കൊണ്ടു നടക്കുന്നു.... നല്ല പോസ്റ്റ്‌..

  1. says:

    Unknown Ummakki I & II blog vikshepana pareekshanangal natathi parajayappettavayanu. Aadyathe vikshepanangal anganeyalle pattukayulloo.Skylabum Titanikkum okke anganeyalle? 'Omb' enna blog vijayichittund.
    Thangal vayikkumennu karuthatte.
    Pinne Sreeyute blogil 100th comment post cheyyan aagrahichu ennu ezhuthikkandu. Mattu blogukalil commentitunnath engane ennu Sreeyute blogilanu pareekshichath. Aadyatheth post cheitha karyam enikkariyillayirunnu. Ippol padhichu. Century atikkan thankalkk pattathe poyathil kshamikkuka.Jyan aeiyillallo oralivite 100um kathirippanennu. Sorry.

  1. says:

    ente lokam Faisu:-അതെ ഫൈസു ഒന്നും പറയില്ലാതവര്‍ക്കാ എന്നും പ്രശ്നങ്ങള്‍.

    venugopal:-അതെ എല്ലാം പറഞ്ഞും പകര്‍ന്നും കിട്ടിയവ.

    poompatta:-സാരമില്ലാന്നെ. അതെ ഞാനും പറഞ്ഞിട്ടുണ്ട് ചന്ദ്രയാന്റെ കാര്യം.ഇതിനു മുമ്പത്തെ പോസ്റ്റ്‌ വെറുതെ ഒരു ഭര്‍ത്താവ് കണ്ടോ?

  1. says:

    Unknown Theerchayayum vayichu.
    Blog erekkure thamasakalanu deal cheyyunnathu.Thankal parangathu pole serious vayana palappozhum blogil labhikkilla.
    Ente pakkal kurach seriousayi ezhuthiya articles undu.Blogil ezhuthiyal eppozhum aavasyakkarkk viralthumbil ava kittum.
    Thamasa blog mattonnu theerchayayum thutangam. Kungukungu potippum thongalumokke vechulla othoppicha onnu.aayal theerchayayum ariyikkam.

  1. says:

    Unknown ഹംസ ഭായിയുടെ കമെന്റ് വായിച്ചപ്പോ എന്‍റെ പേടി മാറി..
    അയ്യോ..കൂറ..
    ഇങ്ങോട്ടാണ് അതിനെ ആട്ടിയതല്ലേ..

  1. says:

    ente lokam ex pravaasini:-Thanks chechi..

  1. says:

    റിയാസ് (മിഴിനീര്‍ത്തുള്ളി) ഇവിടെ എന്തെഴുതണമെന്നറിയാത്ത ഒരു പേടി
    എന്തെങ്കിലുമെഴുതിയാല്‍ അതു തെറ്റാകുമോ എന്നൊരു പേടി
    ഇനി എഴുതിയില്ലങ്കില്‍ മറ്റുള്ളവരെന്തു കരുതുമെന്ന് മറ്റൊരു പേടി
    ആകെ മൊത്തം ടോട്ടല്‍ പേടിയാണല്ലോ....?

  1. says:

    ente lokam riyaz :-ഞാന്‍ പേടിച്ചത് നിങ്ങള്‍ ആ ബോട്ടിന്റെ മുകളില്‍
    നില്കുന്നത് കണ്ടാണ്‌ ..നന്ദി ..

  1. says:

    TPShukooR മരണം ഒന്നല്ലെയുള്ളൂ.. എപ്പോഴായാലും ഉണ്ടാവുകയും ചെയ്യും. എന്തിനു പേടിക്കണം. (വീരവാദം). സ്ത്രീയുടെ ജീവിതം ആദ്യാവസാനം ഇങ്ങനെ തന്നെ. എന്നാണാവോ സമൂഹം (സ്ത്രീകള്‍ തന്നെ) ഇതിനെതിരില്‍ കണ്ണ് തുറക്കുന്നത്.

  1. says:

    ente lokam മാറ്റാന്‍ നമുക്ക് ആവില്ല.എങ്കിലും ഉറക്കെ പറയാന്‍
    എങ്കിലും ശ്രമിക്കാം അല്ലെ?നന്ദി ഷുകൂര്‍ വന്നതിനും
    അഭിപ്രായം പറഞ്ഞതിനും.

  1. says:

    Akbar പല ബൂലോകത്തും പോയെങ്കിലും "എന്‍റെ ലോകത്ത്" ഞാന്‍ ആദ്യമായാണ്‌ വരുന്നത്. ശരിക്കും പേടിക്കേണ്ട ലോകം. ഒരു മുഴുനീള ജീവിതത്തെ മുഴുവന്‍ പേടി കൊണ്ട് ആവരണം ചെയ്തു അവതരിപ്പിച്ചിരിക്കുന്നു. അപ്പൊ പേടിക്കേണ്ടാത്ത ഒരു ജീവിതം പെണ്ണായി പിറന്നവര്‍ക്കില്ലേ...? അല്‍പം ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്. പക്ഷെ ചിന്തിക്കാന്‍ പേടി. കാരണം പേടിക്കേണ്ട പ്രായം.

  1. says:

    ente lokam Akbar:-ഒന്നും പറയണ്ട ഇതിലും വലിയ പണിയാ
    ഇക്ക ചെയ്തത്.എനിക്കിപ്പോ കവിത വായിക്കാന്‍
    പേടി.വായിച്ചാല്‍ കമന്റാന്‍ പേടി.സര്‍വത്ര പേടി..
    ഹ..ഹ..നന്ദി കേട്ടോ വന്നതിനും കണ്ടതിനും അഭിപ്രായം
    പറഞ്ഞതിനും..

  1. says:

    Abduljaleel (A J Farooqi) pedikkendathu mathram pedikkendappol mathram pedikkuka.

    panamullavanu kallane pedikkanam illathavanu athu venda.

    pennennal moolyavatthanu. athukondu sookshikkendapole kathu sookshikkanam.

    aashamsakal.

  1. says:

    ente lokam Abdul jaleel:-നന്ദി വന്നതിനും കണ്ടതിനും .ഇപ്പൊ മൂല്യ ച്യുതിയുടെ
    കാലം ആണ്.ദുബായിലെ ഒരു മലയാളീ സ്കൂളില്‍ നാല് വയസ്സുള്ള
    പെണ്‍കുട്ടിയെ സ്കൂള്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും ഒക്കെ ചേര്‍ന്ന്
    ബസില്‍ വെച്ചു പീഡിപ്പിച്ചു.എവിടെയാണ് സംരക്ഷണം...??എങ്ങനെ
    പേടിക്കാതെ ഇരിക്കും..!!! എല്ലാവരും മലയാളികള്‍ തന്നെ എന്നത് ആണ്
    സങ്കടം..

  1. says:

    Unknown ഒരു പെണ്ണിന്റെ ജീവിതം മുഴുവന്‍ പേടിക്കേണ്ട പ്രായമാണല്ലോ?

    ഇനി ഇവിടെ എന്തേലും എഴുതിയാല്‍ വിവാദമാകുമോ? പേടിക്കേണ്ട പോസ്റ്റ്‌.
    അധികം കമെന്റിക്കുന്നില്ല.

  1. says:

    ente lokam താന്തോന്നി:-തമാശു ആയി എഴുതിയതാ..ഇപ്പൊ
    എനിക്കും പേടി തോന്നുന്നു..വന്നതിനും വായിച്ചതിനും
    നന്ദി..

  1. says:

    രമേശ്‌ അരൂര്‍ വിന്സന്റെ പുതു വര്‍ഷപ്പേടിപ്പോ സ്റ്റു വായിക്കാന്‍ വൈകി പ്പോയി ..
    പേടിച്ചു പേടിച്ചാ വന്നത് !
    വന്നപ്പോള്‍ വമ്പന്‍ പേടി ഉണര്‍ത്തുന്ന പോസ്റ്റ് !
    എന്തിനാ വെറുതെ പേടിക്കുന്നത് ?
    പേടിച്ചാലും സംഭവിക്കും പേടി ച്ചില്ലെങ്കിലും സംഭവിക്കും ,,എന്നാല്‍ പിന്നെ പേടിക്കാതെ സംഭവിക്കട്ടെ .....

  1. says:

    എന്‍.പി മുനീര്‍ പോസ്റ്റ് വായിക്കാന്‍ വൈകിപ്പോയല്ലോ.
    ചിന്തിക്കാനുള്ള വിഷയം അല്പം
    രസകരമായിത്തന്നെ അവതരിപ്പിച്ചു..
    ജനനം മുതല്‍ മരണം വരെയുള്ള
    ഭയപ്പാ‍ട് വള്രെ നന്നായിത്തന്നെ ഏഴുതി

  1. says:

    ente lokam നന്ദി മുനീര്‍. വായിക്കാന്‍ വൈകിയില്ല.കാണാന്‍ വൈകി എന്നേ ഉള്ളൂ..അവസ്ഥ ഇങ്ങനെ തന്നെ തുടരുക അല്ലെ?മാറ്റം ഇല്ലാതെ...

  1. says:

    ente lokam രമേഷ്ജി ...അത് സാരമില്ല .നാട്ടില്‍ വിളിച്ചു ഞാന്‍
    ഒരു പേടിപ്പീര് കഥയ ഇട്ടത് എന്ന് പറയണ്ടല്ലോ
    എന്ന് കരുതിയാ ...രോനും പിന്നെ കുടുംബവും ആയി
    അടിച്ചു പൊളിച്ചല്ലോ അല്ലെ ...

  1. says:

    sreedhanya good idea.. nannay ezhuthi......

    paranju pedippikkalleee vincent chettaa

  1. says:

    ente lokam dhanya:പേടിച്ചാല്‍ ഒളിക്കാന്‍ കാടില്ല.എന്നാലും
    കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഒരു കരുതല്‍
    ആവുമല്ലോ...വന്നതിനും വായിച്ചതിനും നന്ദി..

  1. says:

    എന്‍.ബി.സുരേഷ് പിതാ രക്ഷതി കൌമാരേ ഭർത്രോ രക്ഷതി യൌവനേ പുത്രോ രക്ഷതി വാർദ്ധക്യേ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി, എന്ന് മനുസ്മൃതി. അതിന്റെ വേറോരു രൂപമാണ് ഇത്. ഭയന്ന് കഴിയേണ്ടി വരിക എന്നത് സ്ത്രീയുടെ ഒരു നിയോഗമായി മാറുന്നുണ്ട്. അവസ്ഥയെ നന്നായി അവതരിപ്പിച്ചു. പേടികൂടാതെ ജീവിക്കുക എന്നത് കേരളത്തിലെ സ്ത്രീകളുടെ കൊതിപ്പിക്കുന്ന ചിന്തയായി മാറുന്നുണ്ട്.

  1. says:

    ente lokam ഹാകര്‍:-ഞാന്‍ വന്നിരുന്നു.കമന്റ്‌ ഇട്ടില്ല എന്നേ ഉള്ളൂ .
    N .B .S : സുരേഷ് ചേട്ടന്‍. പ്രിയ മനു സ്മൃതിയെ ഓര്‍മിപ്പിച്ചിരുന്നു
    താങ്ങള്‍ വിശദമായി മനസ്സിലാക്കി തന്നു..നന്ദി...

  1. says:

    Unknown അതെ, പെണ്ണിനെന്നും ഒരേ പ്രായം...
    പേടിക്കേണ്ട പ്രായം!

  1. says:

    ente lokam നന്ദു :നന്ദി.ഒരു പേടിക്കാത്ത പെണ്ണിന്റെ ഫോട്ടോ എങ്കിലും ഇടൂ
    ആ ബ്ലോഗില്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരു ആല്‍മ ധൈര്യത്തിന്..

  1. says:

    ജോയ്‌ പാലക്കല്‍ - Joy Palakkal പേടികൂടാതെ ജീവിക്കുക ....

    അതെ.. മോചനത്തിലേയ്ക്കുള്ള വഴി നമ്മുടെ മനസ്സില്‍തന്നെയാണ്‌!!!

    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

  1. says:

    ente lokam നന്ദി ജോയ് വന്നതിനും അഭിപ്രായം പറഞ്ഞതിനും

  1. says:

    ആളവന്‍താന്‍ ആഹാ നല്ലൊരു ആശയമായിരുന്നു കേട്ടോ...

  1. says:

    ente lokam നന്ദി ..വിമല്‍ ..വീണ്ടും കാണാം ..കല്യാണത്തിന്
    വിളിക്കണേ ..ലീലാമ്മയുടെ വകുപ്പില്‍ പെണ്ണ്
    ആണെങ്കില്‍ ‍ വിളിക്കണ്ട ..

  1. says:

    ishaqh ഇസ്‌ഹാക് പേടിയാണെന്ന് ചങ്കൂറ്റത്തോടെപറയാനുള്ള ആഒര് ഇതുണ്ടല്ലോ..
    അതാണു ധൈര്യം..!??.

  1. says:

    ente lokam അതെ അതും വലിയ കാര്യം തന്നെ ishaq..നന്ദി ..

  1. says:

    Yasmin NK അതേയ് ..അവിടെ അടുത്തൊന്നും ആലയില്ലേ..? ആ ഇരുമ്പൊന്ന് കാച്ചാന്‍ കൊടുക്കൂ...
    ഒന്നൂല്ലേലും കാരി സതീശനും അണലി ഷാജിക്കുമെങ്കിലും പണിയാവട്ട്.
    ഞാന്‍ രണ്ട് മൂന്ന് തവണയായ് ഈ വഴി വരുന്നു, പുതിയ പണിത്തരങ്ങള്‍ കാണാന്‍..ഇരുമ്പാണി കിട്ടിയില്ലേല്‍ മുളയാണി വെച്ചെങ്കിലും ഒരു പോസ്റ്റിടടേയ്...
    ആശംസകളോടെ...

  1. says:

    ente lokam ആരെങ്കിലും ആവശ്യക്കാര്‍ ഉണ്ടെന്നു അറിയുന്നത്
    കൊല്ലനു വളരെ സന്തോഷം തരുന്ന കാര്യം തന്നെ. പക്ഷെ
    മുളയാണി വെച്ചു പൊന്‍ പണം വാങ്ങാന്‍ താല്പര്യം ഇല്ല
    മുല്ലേ. പണി തീരാത്ത ഒത്തിരി ആയുധങ്ങള്‍ കയ്യില്‍ ഉണ്ട്.
    നാട്ടുകാര്‍ക്ക് വിറ്റു പോയ വേറെ അതിലും നല്ലതും ഉണ്ട്
    അതൊന്നും വീണ്ടും പ്രദര്‍ശനത്തിനു വെക്കാനും താല്പര്യം ഇല്ല.
    അപ്പോപ്പിന്നെ പൂര്‍ത്തി ആവുന്ന മുറക്ക് ഒന്ന് തരാം കേട്ടോ.പിന്നെ
    ചുമ്മാ ഗുണം ഇല്ലാത്തത് പണിതു പെട്ടെന്ന് പണക്കാരന്‍ ആവാനും
    താല്പര്യം ഇല്ല.ഇതില്‍ എല്ലാം ഉപരി ഒരു പണിയും ഇല്ല്ലാതെ എന്‍റെ
    പണി കൊണ്ടു മാത്രം കഴിയുന്ന കുറെ പരാധീനങ്ങളും.അതിനു ഞാന്‍
    വേറെ ആലയില്‍ പണി ചെയ്യണം.ആ മുതലാളി കൂടി തരണം അനുവാദം സമയത്തിന്റെ കാര്യം ആണ് കേട്ടോ.

  1. says:

    നസീര്‍ പാങ്ങോട് kollam rasamundu vaikkaan......nalla ezhutthukal...

  1. says:

    ente lokam thanks naseer for your visit and comment.

  1. says:

    jiya | ജിയാസു. നല്ല കഥ.,, ഹംസക്ക പറഞ്ഞ പോലെ മരിച്ചാലും പേടി തീരില്ല....

  1. says:

    ente lokam നന്ദി ജിയ.എഴുതിയപ്പോള്‍ ഇത്രയും പേടി
    തോന്നിയില്ല.പിന്നീട് വീണ്ടു പേടിപ്പെടുത്തുന്ന
    ലോകത്തെ കാഴ്ചകള്‍ മാത്രം.

  1. says:

    Sabu Hariharan ശരിയാണ്‌!.
    മരിക്കാനും പേടി.
    മരിച്ചു കഴിഞ്ഞാൽ വീണ്ടും ജനിക്കുമോന്നും പേടി.

    ഇതൊക്കെയാണെങ്കിലും പേടിക്കേണ്ട ഒരു കാര്യവുമില്ല.
    എല്ലാം എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു!

    ആശംസകൾ

  1. says:

    ente lokam നന്ദി സാബു . ഈ ലോകത്ത് വീണ്ടും
    ജനിക്കുന്നത ഇപ്പൊ പേടി .

  1. says:

    ഗീത ശരിയാണ് ജനനം മുതൽ മരണം വരെ പേടിക്കേണ്ട പ്രായം തന്നെ. നല്ല കഥ. ഇഷ്ടായി.

  1. says:

    ente lokam thanks geethechi.kandillallo ennu
    vicharichu.brunitayude anweshanam
    ariyikkunnu.

  1. says:

    Yasmin NK അയ്യോ..എന്റെ പേടി വീണ്ടും കൂടി,താങ്കള്‍ തെറ്റിദ്ധരിച്ചോന്ന്..? ഞാന്‍ തമാശക്ക് എഴുതിയതാണു.ക്ഷമിക്കുമല്ലോ.

  1. says:

    ente lokam ഹ ..ഹ ...ഇല്ല മുല്ലേ ഈ പോസ്റ്റു പോലെ തന്നെ തമാശ നിറഞ്ഞ പേടി തന്നെ ജീവിതം .അടുത്ത പോസ്റ്റു ഉടനെ ഇറങ്ങും.
    വെറുതെ ഒരു ഭര്‍ത്താവ് ... രണ്ടാം ഭാഗം ....കാണാന്‍ വന്നിട്ട്
    ഒന്നും ഇല്ലേ എന്ന് ചോദിക്കുന്നത് തീര്‍ച്ച ആയും എനിക്ക്
    സന്തോഷം ആണ് കേട്ടോ .ഒട്ടും തെറ്റിദ്ധരിച്ചില്ല.mail id thannaal
    njaan ayakkaam.

  1. says:

    lekshmi. lachu nalla post..pedikkendathine pedichalle patoo

  1. says:

    ente lokam Lachu:ippozhaano varunnathu?
    atho pirakottu vannu vaayichatho?
    any way thanks.

  1. says:

    Anonymous സത്യം.
    ജന്മം ഒരു സ്ഫടിക ഭാജനം.
    എല്ലാം കരുതലോടെ വേണ്ടിയിരിക്കുന്നു.
    എന്നാലും യാതൊരു ഗ്യാരണ്ടിയുമില്ല എന്നതാണ് കഷ്ടം.

    ഇത്തിരി വരികളിൽ ഒത്തിരി പറഞ്ഞു.
    നന്ദി.

  1. says:

    anju minesh vallathe pediyavunnu....prayam pokuvane!

  1. says:

    ente lokam anju nair:-ha..ha..praayam kure
    aayi..ee postinum.thanks anju..

  1. says:

    Harinath പേടിക്കാതിരിക്കുക വളരെ എളുപ്പമാണ്‌. പേടിക്കണമെങ്കിൽ ബുദ്ധിവേണം.

  1. says:

    ente lokam ഹരിനാഥ്:ശരിയാണ് ഹരി വളരെ ശരി..
    കുഞ്ഞുങ്ങള്‍ ആനയെ കാണുന്ന പോലെ അല്ലെ?
    വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...

  1. says:

    Unknown കൊളളാം. ഇഷ്ടപ്പെട്ടു

Post a Comment