
പലായനം
ചിത്രം കടപ്പാട് : രാംജി പട്ടേപ്പാടം
അവാര്‍ഡ് ദാന ചടങ്ങിനു ശേഷം ബഹളങ്ങള്‍ ഒഴിഞ്ഞ വേദിയുടെ പിന്നിലേക്ക് നടന്നു നീങ്ങി. ആള്‍ക്കൂട്ടം പിരിഞ്ഞു തുടങ്ങിയിരുന്നു. കുറെ സാഹിത്യ പ്രതിഭകളും അല്പം അടുത്ത സുഹൃത്തുകളും മാത്രം അവിടെയും ഇവിടെയും കാത്തിരിക്കുന്നു. ചില പുതിയ പരിചയപ്പെടലുകള്‍ .കുറെ പരിചയപ്പെടുത്തലുകള്‍. മുഖം നിറയെ കൃത്രിമ പുഞ്ചിരിയും, കൃത്രിമ ഗൌരവവും തേച്ചു മിനുക്കിയ ചിലര്‍. ഭാവങ്ങള്‍ എന്തെന്ന് സൂക്ഷിച്ചു നോക്കിയാലും...