Posted by ente lokam On
October 26, 2011
157
comments
ബ്രൂണിയെ നിങ്ങള്‍ മറന്നു കാണില്ലല്ലോ അല്ലെ?(ബ്രുണീടയുടെ പ്രണയം).നാട്ടില്‍ പോയിട്ട് വന്നു ഒരു പോസ്റ്റ് ഇടാന്‍ തയ്യാര്‍ എടുക്കുന്നതിന്റെ ഇടയില്‍ ആണ് ഈ പുതിയ സന്തോഷ വാര്‍ത്ത. എങ്കില്‍പ്പിന്നെ എന്റെ ബുലോക സുഹൃത്തുക്കളോട് അതു പങ്കു വെച്ചിട്ടാവട്ടെ അടുത്ത പോസ്റ്റ് എന്ന് കരുതി...
ഇതാ ഈറ്റില്ലത്തില്‍ നിറഞ്ഞ സന്തോഷത്തോടെ, അഹങ്കാരത്തോടെ ഒരു അമ്മ.. നാല് കുഞ്ഞുങ്ങളോടൊപ്പം.. രണ്ടു പേര്‍ കറുപ്പ്.. ഒന്ന് ചാര നിറം അടുത്തത് ഓറഞ്ച് നിറം..
മനുഷ്യരുടെ കുടുംബ കണക്കുകളില്‍ കളര്‍ പലപ്പോഴും കണക്ക് കൂട്ടല്‍ തെറ്റിക്കാറുണ്ടെങ്കിലും ഇവിടെ വീട്ടില്‍ മക്കള്‍, കൂട്ടി നോക്കിയിട്ട് ഈ കുടുംബത്തിനൊരു കണക്ക് ഒപ്പിച്ചു..കുടുംബ ചരിത്രം തിരക്കിയപ്പോള്‍ ബ്രൂണിയുടെ അമ്മ നല്ല കറുപ്പ്..പിന്നെ ബ്രൂണിക്ക് ചാര നിറം..തവിട്ടും കറുപ്പും ഇട കലര്ന്നത്. കുട്ടികളുടെ അച്ഛന്‍ അതായതു ബ്രൂണിയുടെ പ്രിയ ഭര്‍ത്താവ് നല്ല ഓറഞ്ച് നിറം..ഇപ്പൊ എന്തെ സംശയം, ഞാന്‍ അന്നെ പറഞ്ഞില്ലേ ബ്രൂണിയെ കുടുംബത്തില്‍ പിറന്ന ചെക്കനെക്കൊണ്ടേ കെട്ടിക്കൂ എന്ന്..ഇതാണ് കുടുംബ മാഹാത്മ്യം ..!! എന്റെയല്ല പൂച്ചയുടെ..!!
എന്ത് കരുതല്‍ ആണെന്നോ ഈ അമ്മക്ക്.. പ്രസവിച്ച അന്ന് മുതല്‍ ബ്രൂണി വെളിയില്‍ വന്നു അല്പം വെള്ളം കുടിച്ചിട്ട് പെട്ടെന്ന് തന്റെ മക്കളുടെ അടുത്തേക്ക് തിരികെപ്പോവും..താന്‍ ആഹാരം കഴിക്കാന്‍ നിന്നാല്‍ അവര്‍ക്ക് വിശക്കില്ലേ, അവരെ ആരെങ്കിലും കൊണ്ട് പോകുമോ എന്നൊക്കെ ഒരു ഭീതി പോലെ..
ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം...(പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ അമ്മയെ മറന്നു കളയുന്നത് എന്തെ ? ആവശ്യം കഴിഞ്ഞാല്‍, അവരുടെ സംരക്ഷണം നമുക്ക് വേണ്ടാത്ത അവസ്ഥയില്‍, കറിവേപ്പില പോലെ പലപ്പോഴും അവര്‍ ..!!).
വീടിന്റെ കതകു അല്പം തുറന്നു കിട്ടിയാല്‍ ഓടിപ്പോയി ഞങ്ങള്‍ക്ക് പിടി തരാത്ത ഏതു എങ്കിലും സ്ഥലത്ത് ഇഷ്ടം പോലെ ഒളിച്ചു ഇരിക്കാറുള്ള ബ്രൂണി കതകു തുറന്നാല്‍ ഇപ്പൊ അകത്തേക്ക് തന്നെ ആണ് നോട്ടം..കുഞ്ഞുങ്ങള്‍ എങ്ങാന്‍ ഇറങ്ങി പോയാലോ എന്ന് പേടിച്ചു...!!
ഞങ്ങള്‍ അടുത്ത് ചെല്ലുന്നത് പോലും ബ്രൂണിക്ക് ഇഷ്ടം അല്ല.ദഹിപ്പിക്കുന്ന ഒരു നോട്ടം ഉണ്ട്..ഞങ്ങളെ വെറുതെ വിട്ടൂടെ എന്ന മട്ടില്‍..കണ്ണ് തുറക്കാത്ത കുഞ്ഞുങ്ങള്‍ വഴി തെറ്റി പുറത്തേക്കു വരുമ്പോള്‍ ബ്രൂണി കൂടെ എത്തി ഞങ്ങളെ ഒന്ന് നോക്കും. ഇതിനെ ഇപ്പൊ എന്താ ചെയ്ക എന്ന മട്ടില്‍..പിന്നെ കുട്ടികള്‍ അവയെ എടുത്തു അകത്തു കിടത്തും..നാടന്‍ പൂച്ചകളെപ്പോലെ കഴുത്തില്‍ കടിച്ചു തൂക്കി എടുത്തു നോവിക്കാതെ കൊണ്ട് നടക്കാന്‍ ഒന്നും ഇവള്‍ക്ക് അറിയ്യില്ലല്ലോ എന്ന് ഞങ്ങള്‍ക്ക് സഹതാപം.. ഇതൊന്നും കാണാത്ത മക്കള്‍ക്ക് ഇത്രയും കാണുന്നത് തന്നെ അതിലും വലിയ അദ്ഭുതം...
പ്രകൃതിയോട് ഇണങ്ങി,പൂച്ച കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തി, അണ്ണാന്റെ ച്ചില്‍,ച്ചില്‍ ശബ്ദം കേട്ട്,മുട്ട വിരിഞ്ഞു പുറത്തു ഇറങ്ങുന്ന കോഴി കുഞ്ഞുങ്ങളെ ഇമ വെട്ടാതെ സാകൂതം വീക്ഷിച്ച്, റാഞ്ചി എടുക്കപ്പെട്ട കുഞ്ഞുങ്ങളെ കാക്കയില്‍ നിന്നും പരുന്തില്‍ നിന്നും കല്ല് എറിഞ്ഞു വീഴ്ത്തി അതി സാഹസികമായി രക്ഷപ്പെടുത്തി, മുറിവില്‍ ഉപ്പും മഞ്ഞളും ചേര്‍ത്ത് മരുന്ന് വെച്ച് കെട്ടി, താലോലിച്ചു അതിനെ സുഖം പ്രാപിക്കുന്ന വരെ കൂടെ ഇരുന്നു ശുശ്രൂഷിച്ച ആ ബാല്യ കാല സ്മരണകള്‍ അതെ അര്‍ത്ഥത്തില്‍ പങ്കു വെയ്ക്കാന്‍ കുട്ടിളോട് ആവുന്നില്ലെങ്കിലും മനസ്സില്‍ എവിടെയോ കളഞ്ഞു പോയ ബാല്യവും അതിന്റെ സ്മരണകളും ..
അതല്പം എങ്കിലും എന്റെ കുഞ്ഞുങ്ങളോട് സംവദിക്കുന്നു എന്ന ഒരു സ്വകാര്യ സംതൃപ്തിയും ഈ കാഴ്ച നല്‍കുന്നു കേട്ടോ കൂട്ടുകാരെ ..
വാല്‍കഷണം:-തെറ്റിയത് ഞങ്ങള്‍ക്ക്. ഒരു ആഴ്ച കൊണ്ട് കുഞ്ഞുങ്ങളെ തൂക്കി എടുത്തു സുരക്ഷിത സ്ഥാനങ്ങളില്‍ ഇരുത്താന്‍ ബ്രൂണി പഠിച്ചു കഴിഞ്ഞു . കുഞ്ഞുങ്ങള്‍ എല്ലാവരും ഇപ്പോള്‍ കണ്ണും തുറന്നു..
സീത*
ഗൃഹാതുരതയുടെ മേമ്പൊടിയോടെ അമ്മയുടെ മഹത്വം പറഞ്ഞൊരു പോസ്റ്റ്..പ്രകൃതിയിലെ ഈ അമ്മമാരെക്കണ്ട് സമൂഹം തിരിച്ചറിവു പഠിക്കട്ടെ...ഒരിക്കലും പകരം വയ്ക്കാനാവാത്തതാണു അമ്മ..
anupama
പ്രിയപ്പെട്ട വിന്‍സെന്റ്, ലക്ഷ്മി പൂജ കഴിഞ്ഞു നഗരം മുഴുവന്‍ പടക്കത്തിന്റെ ശബ്ദത്തില്‍ മുങ്ങി പോകുന്ന ഈ ദീപാവലി സന്ധ്യയില്‍ പൂച്ചകുഞ്ഞുങ്ങളെ കണ്ടു സന്തോഷിക്കുന്നു.അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നും രണ്ടു പൂച്ച കുട്ടികള്‍ ഇവിടെ ടെറസ്സില്‍ വന്നു കളിക്കാറുണ്ട്. ഈ ലോകത്തില്‍ നന്മയും സ്നേഹവും കരുണയും അമ്മക്ക് മാത്രം!അമ്മയുടെ ആകുലതയും വ്യാകുലതയും മക്കളെ ചൊല്ലി തന്നെ! നാട്ടിലെ വിശേഷങ്ങളുടെ പോസ്റ്റ് ഉടനെ വരട്ടെ! ഐശ്വര്യവും അഭിവൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍! സസ്നേഹം, അനു
Echmukutty
ആഹാ! എന്തൊരു ഭാഗ്യം! പൂച്ചക്കുട്ടികളും പൂച്ചമ്മയുമായി സസുഖം വാഴുക. ഇനീം പോസ്റ്റിടാൻ പല വർത്തമാനങ്ങളും അവർ പറഞ്ഞു തരും.ശ്രദ്ധിച്ചു കേട്ടാൽ മാത്രം മതി... അഭിനന്ദനങ്ങൾ, നന്നായി എഴുതി കേട്ടോ.ബാല്യകാല സ്മരണകളും പിന്നെ അമ്മ മഹത്വവും എല്ലാം കേമമായി......
ente lokam
ദീപാവലി തിരക്കും പൂജയും എല്ലാം മാറ്റി വെച്ചു എന്‍റെ ലോകത്ത് വന്ന അനുവിന് വളരെ നന്ദി...
പൂച്ചയുടെ രോമം ചില കുട്ടികള്‍ക്ക് allergy ഉണ്ടാക്കും..അത് കൊണ്ടു അമ്മമാര്‍ പൂച്ച രോമം വിഷം ആണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പികാറുണ്ട്..!!..അതും മറ്റൊരു അമ്മയുടെ കരുതല്‍ അല്ലെ..!!!
Muralee Mukundan , ബിലാത്തിപട്ടണം
ജീവി ഏതും ആവട്ടെ .. അമ്മ അമ്മ തന്നെ..അമ്മ മാത്രം...! പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ അമ്മയെ മറന്നു കളയുന്നത് എന്തെ ? ജീവികളൂടെ ജന്മം ഉടലെടുക്കുന്ന ഈ കുഞ്ഞീറ്റല്ലത്തിൽ കൂടി പറയാനുള്ളത് അസ്സലായി പറഞ്ഞൂട്ടാ ..വിൻസന്റ്
മൻസൂർ അബ്ദു ചെറുവാടി
എനിക്കും ഇഷ്ടാണ് പൂച്ചക്കുട്ടികളെ . ഒന്നിനെ ഇങ്ങു തന്നേക്ക് . നന്നായി പറഞ്ഞു തന്നു അവരുടെ വിശേഷങ്ങള്‍. എല്ലാരും പറഞ്ഞ പോലെ ആ അമ്മ മാഹാത്മ്യം പോസ്റ്റിനു ഭംഗി കൂട്ടി. ഇഷ്ടായി പോസ്റ്റ് വിന്‍സെന്റ് ജീ. ആശംസകള്‍
Prabhan Krishnan
നല്ല പോസ്റ്റ്..! ഞാനും കുഞ്ഞുനാളില്‍ അമ്മ മാഹാത്മ്യം പൂച്ചകളില്‍ ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. 9 പൂച്ച കളുണ്ടായിരുന്നു വീട്ടില്‍..! എല്ലാം നല്ല നാടന്‍ തരുണികള്‍..! പാണ്ടി, കറുമ്പി, കുറിഞ്ഞി..ഇങ്ങനെ പോകുന്നു അവരുടെ പേരുകള്‍...ഇപ്പോ നോക്കൂ പൂച്ചയിലും അവരുടെ പേരിലും വന്ന മാറ്റം..!! ശരിക്കും കുട്ടിക്കാലമോര്‍ത്തു..! പേരിടീലിനു വിളിച്ചില്ലേലും ബെര്‍ത്ഡേക്കു വിളിക്കണേ..!! ആശംസകളോടെ...പുലരി
Pradeep Kumar
പൂച്ചകളെയും അതിലൂടെ ചരാചരങ്ങളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട് ഈ പോസ്റ്റ്.താങ്കള്‍ ഭംഗിയായി പറഞ്ഞു. വീഡിയോ കണ്ടതോടെ അവ ഞങ്ങളുടെ മനസിലും സ്ഥാനം പിടിച്ചു.
ഒരു ദുബായിക്കാരന്‍
വിന്സിന്റ്റ് ഏട്ടാ പോസ്റ്റ് ഇഷ്ടായി. ബ്രൂനിയ്ക്കും കുഞ്ഞുങ്ങള്‍ക്കും നന്മകള്‍ നേരുന്നു..ഈ വീഡിയോ എന്റെ ചെന്നെയില്‍ ഉള്ള ഫ്രണ്ട് കാണുകയാണേല്‍ അവള്‍ ചേട്ടന്റെ വീട്ടിന്നു പോവില്ല..അവള്‍ക്കു പൂച്ച കുട്ടികളെ അത്രയ്ക്കും ഇഷ്ടാ..
ആസാദ്
കൊള്ളാം, ആ പൂച്ചയുടെ കണ്ണുകള്‍ കണ്ടോ? എന്തൊരു ശൌര്യം..! അമ്മമാര്‍ അങ്ങിനെയാണ്.. മനുഷ്യരിലെ ചില അമ്മമാര്‍ ഒഴികെ.. താന്‍ പ്രസവിച്ച കുഞ്ഞിനെ പട്ടിക്കു തിന്നാന്‍ കൊടുത്ത സ്ത്രീയുണ്ട് കേരളത്തില്‍. ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. അവരൊക്കെ ഈ പോസ്റൊന്നു വായിച്ചെങ്കില്‍.
Mizhiyoram
വിന്സെന്റ് ഭായ്, നന്നായിട്ടുണ്ട് ബ്രൂണിയെയും മക്കളെയും കുറിച്ചുള്ള വിവരണവും, അതിലൂടെ പറഞ്ഞ മാതൃ മഹത്വവും. പിന്നെ ഷെബീര്‍ തന്ന ഉപദേശം നിസാരമായി കാണരുത്. പുതുതായി കല്യാണം കഴിച്ചു വന്ന ആള് ആയതുകൊണ്ട്, ഇതിനൊക്കെ കുറിച്ചുള്ള ഗവേഷണത്തിലായിരിക്കും ആള്. എല്ലാവര്‍ക്കും എന്റെ ദീപാവലി ആശംസകള്‍.
ഈറ്റില്ലതിന്റെ അര്‍ഥം ഉള്‍കൊണ്ട അഭിപ്രായത്തിനു നന്ദി.. ദീപാവലി ആശംസകള്‍...പൂച്ചകളെപ്പോലെ alert ആയിട്ട് തന്നെ ബിലാത്തി ബ്ലാക്ക് cat അവിടെ വിലസുന്നു എന്ന് എനിക്ക് അറിയാം...
ente lokam
Ajith:- അജിത് ചേട്ടാ..നമസ്കാരം...ബ്രൂണി എത്ര പെട്ടെന്ന് അമ്മയും ബ്രൂണിക്ക് എത്ര പെട്ടെന്ന് കുഞ്ഞും ആയി അല്ലെ?നാട്ടില്‍ പോവുമ്പോള്‍ ഇതിലെ വരൂ..ഒന്നിനെ തന്നു വിടാം... .
ente lokam
cheruvadi:- ഗ്രഹാതുരതയുടെ എഴുത്തുകാരാ പ്രകൃതിയെയും മണ്ണിനെയും സ്നേഹിക്കുന്ന ചെറുവാടിക്ക് ഈ കുഞ്ഞുങ്ങളെ എങ്ങനെ സ്നേഹിക്കാതിരിക്കാന്‍ ആവും അല്ലെ?
Lipi Ranju
ഹായ്, കൊതിയാവുന്നുണ്ട് അതുങ്ങളെ കാണുമ്പോള്‍ ... അങ്ങനെ ബ്രൂണിക്ക് കുടുംബത്തില്‍ പിറന്ന ചെക്കനേം കിട്ടി, നാല് കുഞ്ഞുങ്ങളും ആയി ! അപ്പൊ ഉത്തരവാദിത്തങ്ങള്‍ ഒക്കെ കഴിഞ്ഞു സ്വസ്ഥം ആയല്ലോ അല്ലെ വിന്‍സെന്റ് ചേട്ടാ :)
ente lokam
ജെഫ്ഫു:-ദുബായ് റേഡിയോ താരമേ...റേഡിയോ വെച്ചാല്‍ ഈ ഒരു പേര് ആണ് ഇപ്പൊ... ക്രികെറ്റ് കളി പോയാല്‍ എന്ത്..ജയം അവര്‍ക്കുംപേര് നമുക്കും..ഹ..ഹ..ജെഫ്ഫു ആണ് താരം...
A
പൂച്ച മാഹാത്മ്യം വളരെ ചിന്തോധീപകമായി എഴുതി. അമ്മ മാഹാത്മ്യം അതില്‍ തെളിഞ്ഞു നിന്നു. പുതിയ ബാല്ല്യങ്ങള്‍ക്ക് നഷ്ടമാകുന്നതെന്തെന്നു വീണ്ടും ഓര്‍ത്തെടുക്കാന്‍ മറ്റൊരവസരമായി. ലളിത സുന്ദരം. keep writing.
African Mallu
പൂച്ചകുഞ്ഞുങ്ങളെ കുറിച്ചുള്ള പോസ്റ്റ് ഇഷ്ടമായി പക്ഷെ പൂച്ചകളുടെ മാതൃ വാത്സല്യം അത്ര പ്രസിദ്ധമല്ല. അമ്മ പ്രസവരക്ഷക്കായി സ്വന്തം കുഞ്ഞുങ്ങളെ തിന്നും എന്ന് പറയുന്നു . അത് kondu sookshichirunnollu .ബൂലോകത്ത് ഇതിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് http://valippukal.blogspot.com/2008/11/blog-post.html
ente lokam
സലാം..ബുലോകത്തെ പ്രിയപ്പെട്ട എഴുത്തുകാരാ.. നന്ദി...ഈ പൂച്ച കുഞ്ഞുങ്ങളുടെ കളികള്‍ കാണുമ്പോള്‍ ശരിക്കും ബാല്യം ഓര്‍ത്തു പോവുന്നു സലാം...
ഇതൊക്കെ പറയുമ്പോള്‍ എന്റെ മോള് പറയും.. നിങ്ങള്ക്ക് പറയാന്‍ എന്തെല്ലാം കഥകള്‍..ഞങ്ങള്‍ക്ക്ഉള്ളത് കുറെ പ്ലേ സ്റ്റേശന്‍ കഥകളും നാട്ടിലെ രണ്ടു മാസത്തെ അവധി ഓര്‍മകളും ആണെന്ന്..അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും...
ente lokam
ആഫ്രിക്കന്‍ മല്ലു:-നന്ദി സുഹൃത്തേ..അച്ഛന്‍ പൂച്ച വെറുതെ കുഞ്ഞുങ്ങളെ തിന്നാറുണ്ട്...പക്ഷെ അമ്മ പൂച്ച ആഹാരം കിട്ടാത്ത അവസ്ഥയില്‍ ചെയ്യുമായിരിക്കും.
കാരണം ഇവ tiger വര്‍ഗത്തില്‍ പെട്ടത് ആണ്.. പ്രസവത്തിനു ശേഷം കുഞ്ഞുങ്ങള്‍ക്ക് ആഹാരം തേടി പോകുന്ന പുലിയുടെ കഥ ഈയിടെ national geographyil കണ്ടു..ശരീരത്തില്‍ ആകെ അവശേഷിക്കുന്ന ഊര്‍ജം തീരുന്നതിനു മുന്നേ ഇരയെ കിട്ടി ഇല്ലെങ്കില്‍ സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഇവയ്ക്ക് കുഞ്ഞുങ്ങളെ തിന്നേണ്ടി വരും..അത് survival ശാസ്ത്രം ആണ്..അപ്പോഴും എല്ലാത്തിനെയും തിന്നില്ല...
ente lokam
ആഫ്രിക്കന്‍ മല്ലു:-റാം മോഹന്റെ പോസ്റ്റ് ഞാന്‍ വായിച്ചു.. മുമ്പൊക്കെ ആഹാരം കിട്ടാന്‍ ഇല്ലാത്ത പൂച്ചകള്‍ അങ്ങനെ ചെയ്തു കാണണം..അന്നൊക്കെ പൂച്ചകുഞ്ഞുങ്ങള്‍ കണ്ണ് തുറന്നു കഴിഞ്ഞു ആണ് അമ്മ അതിനെ വെളിച്ചം കാണിക്കുന്നത് തന്നെ..പക്ഷെ അത് മറ്റു കുഞ്ഞുങ്ങളെ പോറ്റാന്‍ വയ്യാഞ്ഞിട്ട് ആണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ ദിവസങ്ങളില്‍ അവക്ക് ആഹാരം കിട്ടില്ലല്ലോ..
പക്ഷെ എന്റെ അനുഭവത്തില്‍ അതും ശരി അല്ല..കാരണം ബ്രൂണി അതിന്റെ പ്രസവത്തിനു ശേഷം ആ plasanta ആണ് കഴിച്ചത്..പിന്നെ കുറെ ദിവസത്തേക്ക് അവള്‍ ആഹാരം ഒന്നും കഴിച്ചതെ ഇല്ല..എനിക്ക് മന്സ്സിലയത് പ്രസവ സമയത്തും അതിനു ശേഷവും കുറെ ദിവസങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ആഹാരവും കിട്ടാതെ കഴിച്ചു കൂട്ടാന്‍ ഉള്ള അവസരം പ്രകൃതി തന്നെ അവയെ പഠിപ്പികുന്നത് ആവും ഇങ്ങനെ ഒക്കെ എന്ന് ആണ്.....
kochumol(കുങ്കുമം)
അമ്മ മഹത്വവും കണ്ടു മനസ്സിലാക്കേണ്ടതാണ് ....പൂച്ച രോമം വിഷമാണെന്ന് കുറച്ചു നാളുമുന്നെ പത്രത്തില്‍ ഒരു വാര്‍ത്ത വന്നു അതിനു ശേഷം വീട്ടില്‍ പൂച്ചയെ വളര്ത്തീട്ടില്ല ...കുട്ടികാലത്ത് അമ്മയുടെ ഷാള്‍ രണ്ടറ്റവും തൂണില്‍ കെട്ടി തോട്ടിലാക്കി പൂച്ചയെ തോട്ടിലാട്ടാറുണ്ടായിരുന്നു ....ഇത് കണ്ടപ്പോള്‍ എന്ടെ ബാല്യം ഓര്‍ത്തു പോയി ........
deeptham
കൊച്ചിയിലെ സ്കൂള്‍ കുട്ടി ,നെല്ല് കായിച്ചു കിടക്കുന്ന മരം കാണണം ,എന്നു .പറഞ്ഞത് ഓര്‍മ വന്നു.പൂച്ച വളര്‍ത്തുന്നത് മക്കള്‍ക്ക് ഒരു പാട് സഹാനു ഭൂതിയും കരുണയും ഉണ്ടാകാന്‍ ഉപകരിക്കും. എല്ലാവര്ക്കും .ഇതൊന്നും നടക്കുന്ന കാര്യമല്ലലോ.
കൊമ്പന്‍
എനിക്ക് ചെറുപ്പത്തില്‍ പൂച്ചകളെ ഭയങ്കര ഇഷ്ട്ടമായിരുന്നു ചെറുപ്പത്തില്‍ ഒരുദിവസം അമ്മവീട്ടിലെ പൂച്ച കൂടെ വന്നു കിടന്നു മാന്തി ഇപ്പോയും എളിയില്‍ ആ പാടുണ്ട് അന്നുമുതല്‍ പൂച്ചകളെ ഞാന്‍ വല്ലാതെ പ്രേമിക്കാറില്ല ഞാന്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ പാടില്‍ ഒന്ന് കൂടി തപ്പിനോക്കി
വിനുവേട്ടന്‍
അങ്ങനെ പൂച്ചമ്മയും മക്കളുമായി വിൻസന്റ് മാഷും കുടുംബവും ആഘോഷിക്കുകയാണല്ലേ? ന്യൂ ജെനറേഷൻ അമ്മയായത് കൊണ്ടായിരിക്കും ബ്രൂണിക്ക് എല്ലാത്തിനും ഒരു താമസം... പതുക്കെ ശരിയായിക്കോളും...
mayavi
ഹായ് നല്ല പൂച്ചക്കുട്ടികള്‍..മുത്തശ്ശിയായ വിവരം ബ്രൂണിയുടെ അമ്മ കറുമ്പിപ്പൂച്ച അറിഞ്ഞോ ??അതോ ബ്രൂണിയും ചില മനുഷ്യരെ പോലെ തന്റെ അമ്മയെ മറന്നു കളഞ്ഞോ?? പിന്നെ vincent ചേട്ടാ... കഴിഞ്ഞ ഒക്ടോബറില്‍ ബ്രൂണിയുടെ പ്രണയത്തില്‍ തുടങ്ങി.... ഈ ഒക്ടോബരില്‍ ബ്രൂണി അമ്മയുമായി ... എന്നിട്ടും ഒരു കാര്യം ഇപ്പോളും സസ്പെന്‍സ് ആണല്ലോ .....ബ്രൂണിയുടെ പ്രണയം വിജയിച്ചോ.. അല്ലെങ്കില്‍ വിന്സിന്റ്റ് ചേട്ടന് ഏതു matrimoniyal site ഇല്‍ നിന്നാണ് ഈ കുടുംബത്തില്‍ പിറന്ന ഓറഞ്ചു കളറുകാരന്‍ മിടുക്കനെ കിട്ടിയത്!!!!!!!!!!?????
മുകിൽ
കാണാന്‍ വൈകിയല്ലോ.. പൂച്ചമക്കളൊക്കെ വളര്‍ന്നിരിക്കും,ല്ലേ. ഓമനത്തമുള്ള കുഞ്ഞുങ്ങള്‍.. എന്തായാലും അന്ത ബാല്യ ഹൃദയം ഇപ്പോഴും കൂട്ടിനുണ്ട് എന്നു മനസ്സിലായി..
ഗീത
അയ്യോ, ഈ കാഴ്ച കാണാൻ വിളിച്ചതിൽ വലിയ സന്തോഷം കേട്ടോ. എത്ര ക്യൂട്ടാ ചക്കരകൾ! ഇവിടെ ഇപ്പോൾ ഒരു അമ്മപ്പൂച്ച മാത്രമേ ഉള്ളൂ. കഴിഞ്ഞ പ്രസവത്തിലെ കുഞ്ഞുങ്ങളെ ഒക്കെ അവൾ തൊട്ടടുത്ത വീട്ടിൽ കൊണ്ടുപോയി വിട്ടുകളഞ്ഞു.(ധാരാളം മീനൊക്കെ അവിടെ കിട്ടുന്നുണ്ടാവും. ഇവിടെ വെജ് ആണ്.)
>>ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം...(പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ അമ്മയെ മറന്നു കളയുന്നത് എന്തെ ? ആവശ്യം കഴിഞ്ഞാല്‍, അവരുടെ സംരക്ഷണം നമുക്ക് വേണ്ടാത്ത അവസ്ഥയില്‍, കറിവേപ്പില പോലെ പലപ്പോഴും അവര്‍ ..!!).<<
ഏതു ജീവി വർഗ്ഗത്തിലും അമ്മ അമ്മ തന്നെ. പക്ഷേ മനുഷ്യ അമ്മയും ജന്തുക്കളിലെ അമ്മയും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. എല്ലാ ജീവികളും കുഞ്ഞുങ്ങൾ സ്വയം ആഹാരസമ്പാദനത്തിനു പ്രായമായാൽ പിന്നെ അവരെ നോക്കാറില്ല. കുഞ്ഞുങ്ങൾ വലുതായിക്കഴിഞ്ഞും പാലുകുടിക്കാൻ വന്നാൽ പൂച്ചമ്മ ചീറ്റി ഓടിക്കും. മനുഷ്യ അമ്മയോ? കുഞ്ഞുങ്ങൾ എത്ര മുതിർന്നാലും അമ്മയുടെ മനസ്സ് അവർക്ക് ചുറ്റും തന്നെ എന്നും. അമ്മമാർ മരിക്കും വരേയും അങ്ങനെ തന്നെ. ഇതായിരിക്കും മനുഷ്യഅമ്മമാരുടെ തെറ്റ് അല്ലേ?
ente lokam
മായാവി, കഴിഞ്ഞ വര്ഷം മുതല് പോസ്റ്റുകള്‍ വായിച്ചു ബ്രൂണിയെ ഇത്ര സ്നേഹത്തോടെ പിന്തുടര്‍ന്നതിന് പ്രത്യേകം നന്ദി പറയുന്നു ബ്രൂണി...!! ബ്രൂണിയുടെ അമ്മയും സഹോദരങ്ങളും ഭര്‍ത്താവും കുറച്ചു അകലെ ഉള്ള ഒരു വീട്ടില്‍ തന്നെ ഉണ്ട്..ഞങ്ങള് നാട്ടില്‍ പോവുന്ന സമയത്ത് അവിടെ അവരുടെ കൂടെ ആണ് ബ്രൂണിയുടെ താമസം..
ente lokam
geetha:അതെ ചേച്ചി തീര്‍ച്ച ആയും നമ്മുടെ അമ്മമാര്‍ക്ക് ഉള്ള ബലഹീനത അത് തന്നെ ആവും.മരിക്കുവോളം മക്കളെ സ്നേഹിക്കുക...ഈ നല്ല വാക്കുകള്‍ക്കും സന്ദര്‍ശനത്തിനും ഒത്തിരി നന്ദി...
ഉമ്മു അമ്മാര്‍
കൊള്ളാമല്ലോ ഈ പോസ്റ്റു വളരെ ഇഷ്ട്ടായി പണ്ടത്തെ കാലത്തിലേക്ക് കൊണ്ട് പോയി അന്ന് പൂച്ചയെ ഭയങ്കര ഇഷ്ട്ടായിരുന്നു .. ഇന്ന് എന്റെ മക്കള്‍ പൂച്ചയെ കാണുമ്പോള്‍ പേടിച്ചിട്ടു കരയും . വളരെ മനോഹരമായിരിക്കുന്നു ഈ വീഡിയോ... ആശംസകള്‍
ഫൈസല്‍ ബാബു
പതിവ് പോലെ വിന്‍സെന്‍റ് ചേട്ടാ ഞാന്‍ വൈകിപ്പോയോ ?? ------------------------------------- മനസ്സില്‍ നിഷ്കളങ്കത വറ്റിയിട്ടില്ലാത്തവര്‍ക്കെ ഇങ്ങനെ അനിമല്‍സിനെ കൂടെപ്പിറപ്പുകളെ പ്പോലെ സ്നേഹിക്കാന്‍ കഴിയൂ ..ഒരു പോസ്റ്റിനെക്കാളപ്പുറം ഇതില്‍ ചേട്ടന്റെ മനസ്സാണ് ഞാന്‍ വായിച്ചെടുത്തത് !! അല്‍പ്പം വൈകിയാണെങ്കിലും ഒരു കുറിപ്പെഴുതിയതിനു ഒരു പാട് നന്ദി !!
ജയരാജ്‌മുരുക്കുംപുഴ
kazhinja varshathe pole ithavanayum blogil cinema awardukal paranjittundu..... kazhinja thavanathe pole ithavanayum support cheyyumallo......
എന്‍.പി മുനീര്‍
'ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം...(പകരം വെയ്ക്കാന്‍ ഇല്ലാത്ത ഈ കരുതല്‍ ഏറ്റവും തിരിച്ചു അറിയുന്ന ബുദ്ധി ജീവി ആയ മനുഷ്യന്‍ പക്ഷെ അമ്മയെ മറന്നു കളയുന്നത് എന്തെ ? ആവശ്യം കഴിഞ്ഞാല്‍, അവരുടെ സംരക്ഷണം നമുക്ക് വേണ്ടാത്ത അവസ്ഥയില്‍, കറിവേപ്പില പോലെ പലപ്പോഴും അവര്‍ ..!!).'
കാര്യം പൂച്ചക്കുട്ടികളുടെ വിശേഷങ്ങളാണെങ്കിലും പറയാനുള്ളത് ആ വരികളില്‍ പറഞ്ഞിട്ടുണ്ട്.പിന്നെ പൂച്ചക്കുട്ടികളെ കാണാന്‍ നല്ല രസമുണ്ട് കെട്ടോ..എനെറ്റ് വീട്ടില്‍ കുറേ വളര്‍ത്താത്ത പൂച്ചകളുണ്ട്..വല്ലാത്ത ബുദ്ധിമുട്ടാണ്.കിണറ്റില്‍ ചാടിയും,തട്ടുമ്പുറത്തു നിന്നു ചാടിയുമൊക്കെ ഇടക്കിടെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്:)
Yasmin NK
ബ്രൂണി പ്രസവിച്ച വിവരം മെയിലില്‍ അറിഞ്ഞിരുന്നു. പക്ഷെ ഈ പോസ്റ്റിന്റെ കാര്യം അറിഞ്ഞില്ലാട്ടോ..സോറി. കുറേനാളായല്ലൊ കണ്ടിട്ട് ഒന്നു വന്നു നോക്കാമെന്ന് വച്ച് വന്നതാണു. അപ്പളാ പൂച്ചേം കുട്ടികളും..എന്തായാലും സന്തോഷം.
അനശ്വര
പൂച്ച പ്രസവിച്ചതും അറിയാന്‍ വൈകി...സാരോല്ല..ഇപ്പഴെങ്കില്ലും അറിഞ്ഞല്ലൊ. എനിക്ക് സത്യത്തില്‍ പൂച്ചെം പാറ്റെം ഒക്കെ പേടിയാ..വീട്ടില്‍ ഇങ്ങിനെ ഒന്നിനെം വളര്‍ത്താറില്ലെന്ന് മാത്രമല്ല ഇങ്ങിനെ പൂച്ചക്കുഞ്ഞുങ്ങളേം നായക്കുഞ്ഞുങ്ങളേം ഒന്നും ഞാന്‍ നോക്കാറേയില്ല... എങ്കിലും പോസ്റ്റ് വായിച്ചപ്പൊ ഇഷ്ടായി..അതാ എഴുത്തിന്റെ ഒരു ശക്തി ല്ലെ? വായിക്കെം വീഡിയോ നോക്കെം കൂടി ചെയ്തു...
ente lokam
Thanks and same to you siya. മൂന്നു പേരെ കൂട്ടുകാര്‍ക്ക് കൊടുത്തു.. ഒരു മോനും അമ്മയും ഇപ്പോള്‍ വീട്ടില്‍ ഉണ്ട്..സുഖം ആയി കളിച്ചു രസിച്ചു നടക്കുന്നു..
ente lokam
kumaran:ഹോ കുമാരാ ഇത് ഒരു കമന്റ് അല്ല ഒന്ന് ഒന്നര കമന്റ് തന്നെ..ഇനി ഇപ്പൊ ഞാന്‍ എന്താ ചെയ്യുക...സന്തോഷം. വന്നതിലും കണ്ടതിലും..അപ്പൊ ഞാന്‍ വേഗം നോക്കട്ടെ....സമയ ദേവതയെ പ്രാര്‍ഥിച്ചു ഇരിക്കുന്നു ഒന്ന് കനീയാന്‍.....
ente lokam
നിശാ സുരഭി:നമസ്കാരം..പുതു വത്സര ആശംസകള്‍.. കുറെ നാള്‍ ആയല്ലോ കണ്ടിട്ട്..
മിന്നു:ഓ അവിടെ നൂറു തികഞ്ഞിട്ടു ഈ ലോകം കാണാന്‍ വന്നതാ അല്ലെ..പഴയ പോസ്റ്റ് ഒക്കെ നോക്കു പുതിയത് വരുമ്പോള്‍ അറിയിക്കാം..പിന്നെ ഇളയ പൂച്ച കുട്ടി ബെനെറ്റോ ഇപ്പൊ വീട്ടില്‍ അമ്മയുടെ ഒപ്പം ഉണ്ട്..അഡ്രസ് പറഞ്ഞാല്‍ .കൊറിയര്‍ ചെയ്യാം...
ഗൗരിനാഥന്‍
ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം... ബ്രൂണിയെ കേരളത്തില്‍ കൊണ്ട് വന്ന് ട്രനിയിങ്ങ് കൊടുക്കണോ എന്നു ചോദിക്കാന്‍ വരുമ്പോഴേക്കും അവള്‍ പഠിച്ക് കഴിഞ്ഞല്ലോ, എന്തായാലും ചെറിയ ജീവികളുടെ കാര്യങ്ങളിലും സന്തോഷം കണ്ടെത്താനുള്ള സമയവും മനസ്സും ഒരു അനുഗ്രഹമാണ്‍”..സന്തോഷത്തോടെ..
K@nn(())raan*خلي ولي
ഇച്ചായാ, ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയാല്‍ കൊള്ളാമെന്നു തോന്നുന്നു. പോസ്റ്റ് ഇട്ട തിയതി കാണിക്കുന്നില്ല. കമന്റ് ഇട്ട തിയതിയും ഇല്ല. ലോകാവസാനത്തിന്റെ പോലും തിയതി അറിയിക്കുന്ന ഈ ലോകത്ത് നിങ്ങടെ ബ്ലോഗിലെ ഈ മായാവിലാസങ്ങള്‍ സഹിക്കാന്‍ പറ്റുന്നില്ല.
കമന്റിലെ ഫോണ്ട് അല്പംകൂടി ചെറുതാക്കിയാല്‍ എന്നെപ്പോലുള്ള ദരിദ്രവായനക്കാരന്റെ കണ്ണിനു കുറേക്കൂടി 'സുഖം' കിട്ടും. (എന്നെ തല്ലേണ്ട. ഞാന്‍ നന്നാവില്ല)
എന്ന് സ്നേഹത്തോടെ, പദ്മശ്രീ ഭരത് ബ്ലോഗര്‍ ഗണ്‍ ഊരാന്‍ !
ente lokam
കണ്ണൂരാന്‍:-വെറുതെ ഓരോന്ന് പറഞ്ഞാല്‍ ഈ പണ്ടാരം എല്ലാം കൂടി ഞാന്‍ അങ്ങ് അയച്ചു തരും..പിന്നെ ആ സാഹിബിന്റെ മകളെ കൂടാതെ ഒരു ബ്ലോഗ് കൂടി മാനേജ് ചെയ്യേണ്ടി വരും പറഞ്ഞേക്കാം. സമയം പോലെ നോക്കാം കേട്ടോ....ഇതിലെ വന്നതിനു പ്രത്യേകം നന്ദി...(അത് തന്നെ എന്നേ തല്ലണ്ട..ഞാന്‍..).
Anonymous
യ്യോ!! എന്റെ ബ്രൂണി... ഇവളെ ഞാന്‍ എങ്ങിനെ മറക്കാനാ... ഇവളുടെ പേര് ഞാന്‍ എന്നെ അടിച്ചു മാറ്റി എന്റെ പൂച്ചക്ക് ഇട്ടതാ.. ഒത്തിരിയേറെ സന്തോഷം ഇവളെയും കുഞ്ഞു കുട്ടി പരധീനതകളെയും കണ്ടത്തില്‍.. നന്ദി ഒരുപാടി.. ഒരു പൂച്ചമ്മ!!
ente lokam
അത് ശരി ..പേറ്റന്റ് റൈറ്റ് ഉള്ള ബ്രൂണിയുടെ പേര് അടിച്ചു മാറ്റിയോ? പൂച്ച പ്രേമി ആയതു കൊണ്ടു ക്ഷമിച്ചിരിക്കുന്നു...ഒരാള്‍ ബ്രൂണിയെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ആകി എന്ന് എന്നോട് പറഞ്ഞിരുന്നു...
മൂന്ന് പേരെ കൂട്ടുകാര്‍ക്ക് കൊടുത്തു..ഒരു ആണ്‍ കുഞ്ഞു കൂടി ബാകി ഉണ്ട് കൂടെ.വേണോ?
Anonymous
കിട്ടിയാല്‍ വേണ്ടെന്നു പറയില്ല... പെണ്‍ കുഞ്ഞായിരുന്നേല്‍ കൂടുതല്‍ നന്നായേനെ.. ആണ്‍ പൂച്ചകള്‍ക്ക് ഒരു സ്നേഹം ഇല്ലെന്നെ.. എന്റെ രാജശേഖരന്‍ മാത്രമാ ഇത്തിരി എങ്കിലും സ്നേഹം കാണിച്ചത് ക്ഷമിക്കാം അടുത്ത പ്രസവം വരെയും
ente lokam
എനിക്കും തോന്നി.ബ്രൂണി വളരെ ശാന്തമായ പെരുമാറ്റം ആണ്..ഇവന്‍ (ബെനെടോ) വീട് എല്ലാം ഓടി നടന്നു മറിച്ചു വെക്കുക യാണ്..പല്ല് ഉറപ്പു ഇല്ലെങ്കിലും ഞങ്ങളെ കടിക്കുകയും ചെയ്യും..കളി കൂടുമ്പോള്‍...
റിനി ശബരി
പ്രീയ കൂട്ടുകാര .. ഈ സുന്ദരി ബ്രൂണിയേയും കുട്ടിയോളേയും കാണാന്‍ ഒരുപാട് വൈകീ .. ഇപ്പൊള്‍ അവര്‍ എത്ര വലുതായിട്ടുണ്ടാവും ? അമ്മയുടെ കരുതലും സ്നേഹവും അതെതിലായാലും ഒന്നു തന്നെ , അതിന്റെ വ്യാപ്തിയും .. മൃഗതുല്യര്‍ എന്നു വിളിക്കാന്‍ കഴിയാത്ത പ്രവര്‍ത്തികളാണിപ്പൊള്‍ മനുഷ്യര്‍ ചെയ്തു കൂട്ടുന്നത് മൃഗങ്ങള്‍ പൊലും ലജ്ജിക്കും . .. ഓര്‍മകളിലേ ആ വരികള്‍ എനിക്കൊരുപാടിഷ്ടമായീ പണ്ട് "പുള്ള്" എന്നു വിളിക്കുന്ന വിളിക്കുന്ന പക്ഷീ രാഞ്ചി പൊകുന്ന കോഴികുഞ്ഞുങ്ങള്‍ക്ക് ഉപ്പും മഞ്ഞളും ചേര്‍ത്തു വച്ചതൊക്കെ ഞാനും ഓര്‍ത്തു പൊയീ എന്തൊക്കെയാണല്ലെ നമ്മുക്ക് കിട്ടിയതും പുതിയ തലമുറക്ക് നഷ്ടമായീ പൊകുന്നതും ,എന്തൊ ഒരു നോവുണ്ട് .. ലളിതമായീ എഴുതീ , എന്തേ വീണ്ടുമൊരു പൊസ്റ്റ് വന്നില്ല കൂട്ടുകാരന്‍ എവിടെയാണ് ദുബൈയില്‍ .. ശുഭരാത്രീ നേര്‍ന്ന് കൊണ്ട് .. സ്നേഹപൂര്‍വം
ente lokam
റിനി കമന്റ് കണ്ടിരുന്നു.ജോലി തിരക്ക് കാരണം മറുപടി പിന്നെ ആവാം എന്ന് വെച്ചു (പിന്നെ പോസ്റ്റ് ഇടാത്തതിനും അത് തന്നെ കാരണം) ഒരു മറുപടി അയക്കാന്‍ നോക്കിയപ്പോള്‍ ഇമെയില്‍ id കണ്ടില്ല..ഒന്ന് മെയില്‍ അയക്കൂ..വിശദമായി പരിചയപ്പെടാം..ആശംസകളോടെ..
വേണുഗോപാല്‍
ഇവിടെ ആദ്യമാണ്. എന്റെ ബ്ലോഗ്ഗില്‍ വരുന്നവര്‍ എന്തെഴുതുന്നു എന്നൊന്ന് നോക്കുന്നത് എന്റെ ഒരു പതിവായതിനാല്‍ ഇവിടെയെത്തി. ബ്രൂണി എന്ന പൂച്ചയെയും അവളുടെ കുഞ്ഞുങ്ങളെയും മുന്‍നിര്‍ത്തി ഗൃഹാതുരത്വത്തിന്റെ മേമ്പൊടിയോടെ മാതൃ മാഹാത്മ്യം വരച്ചിട്ട ഈ വരികള്‍ ഏറെ ഇഷ്ട്ടപെട്ടു എന്ന് പറയാതെ വയ്യ. ഇനിയും വരാം .. ആശംസകള്‍
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ചേട്ടന്റെ വീട്ടില്‍ രണ്ടു പൂച്ചക്കുഞ്ഞുങ്ങള്‍ മൂന്നു ദിവസം കൊണ്ട് അവയില്‍ ഒന്നിനെ അല്‍പം ഇണക്കി എടുത്തു പക്ഷെ ഒരെണ്ണം അടുക്കുന്നില്ല. അമ്മപ്പൂച്ചയ്ക്ക് ആദ്യം സംശയം ഉണ്ടായിരുന്നു പിന്നെ മനസിലായി കുഴപ്പക്കാരനല്ലെന്ന്. പിരിഞ്ഞു പോകാന്‍ വിഷമം ആയിരുന്നു എങ്കിലും ജീവിക്കണമെങ്കില്‍ പിരിയണമല്ലൊ
ഇവിടെ വന്നപ്പോള്‍ നാലു പൂച്ചക്കുഞ്ഞുങ്ങള്‍ സന്തോഷമായി
അക്ഷരപകര്‍ച്ചകള്‍.
ജീവി ഏതും ആവട്ടെ ..അമ്മ അമ്മ തന്നെ..അമ്മ മാത്രം... പരമാര്‍ത്ഥം. നല്ല പോസ്റ്റ്. എത്ര നല്ല ചിത്രം... എനിയ്ക്കുമുണ്ടായിരുന്നു ഒരു പൂച്ച....അവള്‍ പെറ്റ മക്കളും... എന്റെ ഓര്‍മ്മകളിലേയ്ക്കും താങ്കളുടെ ഈ ലളിത സുന്ദര എഴുത്ത് എന്നെ കൊണ്ട് പോയി. ആശംസകള്‍.
ധനലക്ഷ്മി.പി.വി
എന്‍റെ പൊന്നിയും പ്രസവിച്ചു ..3 മക്കള്‍ . ഹഹഹ... .അല്മാരിയിലായിരുന്നു പ്രസവം .അത് കൊണ്ട് എനിക്ക് കുറെ കൂടി പണി ആയി.ഒക്കെ കഴുകി വൃത്തിയാക്കി .
കഥയും കാര്യവും നന്നായി എഴുതി.അടുത്ത പോസ്റ്റിനു ഇത്രയും ഇടവേള ?
Muralee Mukundan , ബിലാത്തിപട്ടണം
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. ആയത് വിനസന്റ് ഭായിയടക്കം എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...! ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
നളിനകുമാരി
എനിക്കിഷ്ടമാണ് പൂച്ചയെ.എന്റെ മകള്‍ക്ക് ഇഷ്ടമല്ല.അല്ലെങ്കില്‍ ഒരു കുഞ്ഞിനെ ചോദിച്ചേനെ.(പിന്നെ ബ്രൂണി. നല്ല പേര്. എന്റെ പ്രിയപ്പെട്ട നായയുടെ പേര് ബ്രൂണോ എന്നായിരുന്നു.നായ എന്ന് അവനെ വിളിക്കരുത്. അവന്‍ എന്റെ ഇളയ മകന്‍ ആയിരുന്നു.എന്നെ മമ്മീ എന്ന് വിളിച്ചവന്‍..വാക്കുകള്‍ കൊണ്ട് അല്ലെങ്കിലും ....)
ente lokam
Nalina Kumari:അതെ..പിന്നെ അവർ നമ്മുടെ മക്കൾ ആണ്.. അത് നമുക്കെ മനസ്സിലാവൂ..മറ്റുള്ളവര പറയും ഇവര്ക്ക് എന്തിന്റെ കുഴപ്പം ആണ് എന്ന്?? ദുബായിൽ അല്ലേ? ഇവളെ കാണണം എങ്കിൽ വന്നോളു.ഒരു മെയിൽ അയച്ചാൽ മതി. vcva2009@gmail.com
തുമ്പി
ബ്രൂണിക്ക് കുടുംബത്തില്‍ പിറന്ന ചെക്കനെകിട്ടിയതിലും, സന്താനഭാഗ്യം വിശാലമായിക്കണ്ടതിലും ഞാന്‍ ആനന്ദിക്കുന്നു. അവള്‍ നല്ലൊരു അമ്മയായിരിക്കും. പെറ്റ് കഴിഞ്ഞാല്‍ ആ ഭാവം മാത്രമേ അവളില്‍ കാണൂ. ഇരുപത്തെട്ടിന് വരണമെന്നുണ്ട്. പക്ഷേ നാല് പേര്‍ക്കുള്ളത് ഒപ്പിക്കാന്‍ ഇത്തിരി പ്രയാസമാണ്. ഞാന്‍ അവരുടെ അമ്മയല്ലല്ലോ അത്കൊണ്ടാവും. എങ്കിലും ബ്രൂണി അതൊക്കെ ഭംഗിയാക്കും എന്ന വിശ്വാസത്തില്‍ .
ആഷിക്ക് തിരൂര്‍
മനുഷ്യരുടെ കുടുംബ കണക്കുകളില്‍ കളര്‍ പലപ്പോഴും കണക്ക് കൂട്ടല്‍ തെറ്റിക്കാറുണ്ടെങ്കിലും ഇവിടെ വീട്ടില്‍ മക്കള്‍, കൂട്ടി നോക്കിയിട്ട് ഈ കുടുംബത്തിനൊരു കണക്ക് ഒപ്പിച്ചു.. ആശംസകളോടെ..
Admin
ബ്രൂണിക്ക് ആശംസകള്‍ നേരുന്നു. ഇനിയുമെഴുതുക.. കൂടുതല്‍ ശക്തമായ ഭാഷയും ശൈലിയും ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ? പുതിയ പുതിയ എഴുത്തുരീതികള്‍ പരീക്ഷിക്കണം. എല്ലാവിധ ആശംസകളും നേരുന്നു.
Admin
ബ്രൂണിക്ക് ആശംസകള്‍ നേരുന്നു. ഇനിയുമെഴുതുക.. കൂടുതല്‍ ശക്തമായ ഭാഷയും ശൈലിയും ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ? പുതിയ പുതിയ എഴുത്തുരീതികള്‍ പരീക്ഷിക്കണം. എല്ലാവിധ ആശംസകളും നേരുന്നു.
മിനി പി സി
ഒരുപാടിഷ്ടായി ....എന്താന്നറിയോ ....ഞങ്ങള്‍ക്കും ഉണ്ട് വളരെ വര്‍ഷങ്ങളായി പൂച്ചകള്‍ ...ഇപ്പോള്‍ ഉള്ളത് ,ടുട്ടുമോള്‍ അവളുടെ കുഞ്ഞ് ഫിക്രു മോന്‍,പിന്നെ അവന്‍റെ കുഞ്ഞുമമ്മി സ്വീറ്റു ....ഞങ്ങളും ഇവരും തമ്മിലുള്ള സ്നേഹം കാണുമ്പോള്‍ ആളുകളുടെ വിചാരം ഞങ്ങള്‍ അല്‍പ്പം വട്ടാണോ എന്നാണ്,പക്ഷെ ഇവരെ അടുത്തറിയാവുന്നവര്‍ക്കല്ലേ ഇവരുടെ സ്നേഹം മനസ്സിലാവൂ .
ഇതെന്റെ ലോകം..ഞാന്‍ ഒരു പച്ചിരുമ്പ് ..ഇനിയും ഒന്നുമാകാത്ത പച്ചിരുമ്പ്..
കാലം എന്ന കൊല്ലന് തീച്ചൂളയില്‍ ഉരുക്കിപ്പഴുപ്പിച്ചു തല്ലിച്ചതച്ചു പതം വരുത്തിക്കൊണ്ടേ ഇരിക്കുന്നു..
ആദ്യം മാതാപിതാക്കള്‍ ..പിന്നെ അധ്യാപകര്‍ ..പിന്നെ സമൂഹം ...തല്ലി തല്ലി ചതക്കുന്നു..ഒന്നും ആകാന്‍
ആരും എന്നെ സമ്മതിക്കുന്നില്ല...
ഇത് പക്ഷെ എന്റെ ലോകം..എനിക്ക് തോന്നുന്നത് എഴുതും.!!
മനസ്സുള്ളവര്‍ വായിച്ചാല്‍ മതി ...അഭിപ്രായം പറഞ്ഞോ!!
പക്ഷെ നിര്‍ബന്ധിക്കരുത് ..ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..
ഇനിയെങ്കിലും ഒരു കൊടാലിയോ വാക്കത്തിയോ ആയിക്കോട്ടെ ഈ പാവം പച്ചിരുമ്പ്..!!!
സീത* ഗൃഹാതുരതയുടെ മേമ്പൊടിയോടെ അമ്മയുടെ മഹത്വം പറഞ്ഞൊരു പോസ്റ്റ്..പ്രകൃതിയിലെ ഈ അമ്മമാരെക്കണ്ട് സമൂഹം തിരിച്ചറിവു പഠിക്കട്ടെ...ഒരിക്കലും പകരം വയ്ക്കാനാവാത്തതാണു അമ്മ..
പൂച്ചക്കുട്ട്യോളെ തരുവൊ ഇല്ല്യോ ഇപ്പോ അറിയണം ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്